#Irinjalakuda

Vote for the right candidates – Kerala Assembly Elections 2021

Posted on

തിരഞ്ഞെടുപ്പ് അടുത്തു …. സ്ഥാനാർത്ഥികൾ തീരുമാനം ആയി വരുന്നു. ആരൊക്കെ അവരുടെ പ്രകടന പത്രികയിലെങ്കിലും താഴെ പറയുന്ന കാര്യങ്ങൾ ഉൾപ്പെടുത്തും:

  • ഇരിഞ്ഞാലക്കുട നിയോജക മണ്ഡലത്തിൽ സമഗ്രമായ ഒരു റോഡ് സുരക്ഷാ അവബോധന പദ്ധതി
  • വളർന്നു വരുന്ന തലമുറയുടെ ഇടയിൽ വർധിച്ചു വരുന്ന ലഹരി ഉപയോഗം നിയന്ത്രിക്കാൻ ഉള്ള നടപടികൾ
  • പ്രവാസി ക്ഷേമ പരിപാടികൾ… പ്രവാസികൾ അന്യഗ്രഹ ജീവികൾ അല്ല – അവർ നിങ്ങളെ പോലെ തന്നെ – ഉള്ള ചോരയും നീരും – കുടുംബത്തിനും കൂട്ടുകാർക്കും വേണ്ടി – ഒരു മടിയും കൂടാതെ ചിലവിടുന്ന… വയസ്സുകാലത്തു നാട്ടിൽ സമാധാനത്തോടെയും സുരക്ഷയുടെയും ജീവിക്കണം എന്ന് ആഗ്രഹം ഉള്ള ഒരു കൂട്ടരാണ്.

ഇങ്ങനെയുള്ള ആശയങ്ങൾ ഉൾക്കൊള്ളുകയും പ്രാവർത്തികാമാക്കാൻ ധൈര്യവും സമയവും ഉള്ളവർക്ക്‌ എന്റെ കട്ട സപ്പോർട്ട്.

ആരൊക്കെ ഉണ്ട് കൂട്ടിനു..? നമ്മുടെ ഓരോ വോട്ടും വിലയേറിയതാണ്? അത് ശരിയായി വിനിയോഗിക്കുക..

Daily Passionate Photography Thoughts – Memories from Kerala

Posted on Updated on

A visit to home is always an opportunity to explore nature at its best through my lenses. No idea, when I will get a chance next!.

Koodalmanikyam ulsavam 2020 – let us create it in our mind

Posted on Updated on

Koodalmanikyam Ulsavam 2020 – Let us create it online here.

കൂടൽമാണിക്യം ഉത്സവം 2020 – കൊടിയേറ്റം.. മൃദങ്ങമേള !!!

ഇന്ന് കൊടികയറി മൃദങ്ങമേളയിൽ എന്റെ കൊച്ചു മൃദങ്ങവും ആയി 100 ഇൽ പരം കുട്ടികളുമായി ഇരുന്നു വായിക്കേണ്ടതായിരുന്നു.

വായക്കു തോന്നിയത് കോതക്ക് പാട്ടു എന്ന പോലെ എന്റെ മനസ്സിലും കയ്യിലും വന്ന കുറച്ചു ചൊല്ലുകൾ വായിച്ചു അവതരിപ്പിക്കുന്നു. കണക്കുകളും കണക്കു കൂട്ടലുകളും എല്ലാം തെറ്റായിരിക്കുന്ന സമയം…… തെറ്റുകൾ സദയം ക്ഷമിക്കുക.

കോവിട് എന്ന മഹാമാരി നമ്മളെ എല്ലാവരെയും പിടിച്ചു കെട്ടിയിരിക്കുന്നു. ശരിയാണോ.. അല്ലെ അല്ല. നിങ്ങളുടെ ക്രിയാത്മകത നിങ്ങളുടെ മനസ്സിനുള്ളിൽ ആണ്. അതിനെ ആർക്കും പിടിച്ചു കെട്ടാൻ പറ്റില്ല. എല്ലാ കലാകാരന്മാരും അവരുടെ പരിപാടികൾ നിശ്ചയിച്ചിരുന്ന പോലെ അവനവൻ ഇരിക്കുന്നിടത്തു കൊണ്ട് ചെയ്തു ഓൺലൈൻ ആയി പോസ്റ്റ് ചെയൂ. ഭഗവാൻ മനസ്സിലുള്ള കാലത്തോളം നമ്മുടെ കലകളെയും അത് നമ്മുക്ക് ചൊല്ലി തന്ന ഗുരുക്കന്മാരെയും ആർക്കു മറക്കാൻ പറ്റും …. അപ്പോൾ മടിക്കേണ്ട. … എന്താണ് നിങ്ങൾ ഭഗവത് സമക്ഷം ഈ ഉത്സവക്കാലത്തു അവതരിപ്പിക്കാൻ ഉദ്ദേശിച്ചിട്ടുള്ളത്, അത് അവതരിപ്പിച്ചു വീഡിയോ യിൽ ഇവിടെ സമർപ്പിക്കൂ… എന്നോടൊപ്പം ഒരായിരം ഉത്സവപ്രേമികൾ കാത്തിരിക്കുന്നു… നിങ്ങൾക്കായി.

ഈ അവതരണം സമർപ്പിക്കുന്നത് – എന്റെ ഗുരുനാഥനായ ശ്രീ കൊരമ്പ്‌ സുബ്രമണ്യൻ നമ്പൂതിരിക്കും, അദ്ദേഹത്തിന്റെ മക്കൾക്കും, കൊരമ്പ്‌ മൃദങ്ങ കളരി വിദ്യാർത്ഥികൾക്കും വേണ്ടി.

Mind Speaks: What is there in a Soap? The Story of Chandrika Soap

Posted on

IMG_2486_InPixioചന്ദ്രിക സോപ്പ്

ശരിയാണ്. ഒരു കഷ്ണം സോപ്പ് നമ്മുടെ ജീവിതത്തിൽ ഇത്രയ്ക്കു പ്രാധാന്യം ഉള്ള വസ്തുവാണോ?

കാലാകാലങ്ങളായി നമ്മൾ ഉപയോഗിക്കുന്നതാണെങ്കിൽ കൂടി ഈ ഒരു കൊറോണ കാലം വരേണ്ടി വന്നു, നമ്മുടെ ഈ കൊച്ചു സോപ്പ് കട്ടക്ക് ഒരു രാജകീയ പദവി കിട്ടാൻ. ഇപ്പോൾ എല്ലാവരും വിചാരിക്കുന്നുണ്ടാവും, ഒരു സോപ്പ് കമ്പനി ഉണ്ടായിരുന്നെങ്കിൽ!

ആ ചിന്തകളാണ്, എന്നെ നമ്മുടെ ഇരിങ്ങാലക്കുടക്കാരുടെ സ്വകാര്യ അഹങ്കാരാമായ ചന്ദ്രിക സോപ്പ് ഇന്റെ ചരിത്രം ഇവിടെ ഓര്മപ്പെടുത്താം എന്ന് തോന്നിച്ചത്.

1940 കളിൽ സി ആർ കേശവൻ വൈദ്യർ ആദ്യമായി ഉണ്ടാക്കിയ ഈ ആയുർവേദ സോപ്പ്, ചെറിയ ഒരു തുടക്കത്തിലൂടെ വലിയ ഒരു പ്രസ്ഥാനമായതു, ഒരു കോലാഹലവും ബഹളവും ഒക്കെ കൂടാതെയായിരുന്നു. ഒരു തവണ ഉപയോഗിച്ചവർ, വീണ്ടും വാങ്ങും.

അന്നും ഇന്നും, എന്റെ സന്തത സഹചാരി. എന്ത് കൊണ്ടോ, മറ്റുള്ള സോപ്പുകളുടെ പരസ്യങ്ങൾ ശ്രദ്ധിക്കാത്തതു കൊണ്ടോ – അവയൊന്നും ഉപയോഗിക്കാതെ പ്രചരിപ്പിക്കുന്ന വരുടെ ചര്മകാന്തി എന്തായാലും എനിക്ക് വരില്ല എന്ന വിശ്വാസം കൊണ്ടോ, അതോ, ഇനി ചന്ദ്രികയിൽ ഇല്ലാത്ത, പ്രത്യേകവും എനിക്കാവശ്യമുള്ളതൊന്നും ആ പുതിയ സോപ്പ് ഉത്പന്നങ്ങൾക്ക് നൽകാൻ കഴിയില്ല എന്ന ഉറച്ച വിശ്വാസ്സം കൊണ്ടോ ഞാൻ ഇന്നും ചന്ദ്രിക സോപ്പ് തന്നെ ഉപയോഗിക്കുന്നു.

അതോടൊപ്പം തന്നെ, ഓരോ തവണയും ആ കൂടു തുറക്കുമ്പോൾ, എന്റെ മനസ്സ് നമ്മുടേ ചെട്ടിപ്പറമ്പിലെ ചന്ദ്രിക ഭവനത്തിനെയും നമ്മുടെ ഇരിങ്ങാലക്കുടയെയും ഓർമയിൽ കൊണ്ട് വരുന്നു.

അവിടെയും നിൽക്കുന്നില്ല, ശ്രീ കേശവൻ വൈദ്യരും പത്നിയും അവരുടെ ആ ബെൻസുകാറും, അതിൽ അവരുടെ വരവും ഓർക്കുമ്പോൾ, ലൂസിഫർ ഇൽ മോഹൻലാലിൻറെ കാറിൽ ഉള്ള വരവ് വെറും നിസ്സാരം.

ഇരിങ്ങാലക്കുടയുടെ ചരിത്രത്തിന്റെ ഏടുകളിൽ മറയാതെ കിടക്കുന്ന ഒരു വ്യക്തി… രാമപുരക്കാരൻ ശ്രീ കേശവൻ വൈദ്യർ, ഇരിങ്ങാലക്കുടയുടെ സ്വന്തം. ചന്ദ്രികയും.

ബാംഗ്ലൂർ ആസ്ഥാനമായുള്ള വിപ്രോ കമ്പനി ആണ് ഇപ്പോൾ ചന്ദ്രികയുടെ ഉടമസ്ഥരെങ്കിലും ഇന്നും എസ വി പ്രോഡക്ട് ഇരിങ്ങാലക്കുട എന്ന് അതിൽ കാണുന്ന ഒരു വികാരം പ്രത്യേകം തന്നെ.

ഇവിടെ, എത്ര പേര് നമ്മുടെ ചന്ദ്രിക സോപ്പും, അത് പോലെ ഇരിങ്ങാലക്കുടയിൽ നിന്ന് നിർമിച്ചു കേരളത്തിലും ഇന്ത്യയിലും വിൽക്കപ്പെടുന്ന മറ്റുൽപ്പന്നങ്ങൾ തിരഞ്ഞെടുത്തു ഉപയോഗിക്കുന്നവരുണ്ട്? അവയുടെ പേരും ചിത്രവും കൂടി പങ്കു വച്ചാൽ വളരെ നന്നായിരിക്കും.

#OurIrinjalakuda unites for a Safer Roads initiative #AlertTodayAliveTomorrow

Posted on Updated on

#OurIrinjalakuda unites for a Safer Roads initiative #AlertTodayAliveTomorrow

A recent spate of increase in road accidents, mostly due to speeding buses have urged a prominent Facebook Group “Our Irinjalakuda” to conduct a relay fast until the municipality, the police and RTO joint together and come out with measures to control the speedsters who violate road safety rules. This is happening at Irinjalakuda in Thrissur District, Kerala. Today is the second day of the fast and Prof. Dr. Sr. Rose Anto, from St Joseph College is carrying have joined the volunteers and fasting. A kidney donor, she is in the forefront of all community activities beneficial to the society.

The group of volunteers are planning to continue their relay fast until the municipality authorities come out with efficient town planning and better facilities and also safer route structuring and one-way system for bus services to reduce road accidents. In addition, the volunteers are also conducting road safety campaigns by distributing safety guidelines and notices to road users.

In this video message in Malayalam, I share my own experiences and notes as a road safety campaigner. In brief, through this message, I request school authorities to take up road safety education as a routine subject and make students as “Road Safety Ambassadors”.  Dedicated Safety information sessions in their morning assembly aided with support from parents and teachers will bring about a positive change in children to consider safety, in particular road safety, an important part of their attitude and culture.

ഇരിങ്ങാലക്കുട റെയിൽവേ സ്റ്റേഷൻ പരിസരം ഒരു വലിയ ആരോഗ്യ വിപത്തിൽ!

Posted on Updated on

1229930_10151654430476088_180210762_n.jpg
Migratory birds at Irinjalakuda Railway station. It’s impossible for passengers to walk around without getting a shower of ….. from them. Parking of vehicles – out of question.

ദേശാടന പക്ഷികളുടെ സാന്നിധ്യകൂടുതൽ കാരണം ഇരിങ്ങാലക്കുട റെയിൽവേ സ്റ്റേഷനും പരിസരവും ആരോഗ്യത്തിനു ഹാനികരമായ അവസ്ഥ സൃഷ്ടിക്കുന്നു. അനേകം പക്ഷികൾ തമ്പടിച്ചിരിക്കുന്നതു സ്റ്റേഷനോട് ചേർന്ന് ഉള്ള വന്മരങ്ങളിലാണ്. അവയുടെ വിസർജ്യം വന്നു വീഴുന്നത് റെയിൽ യാത്രക്കായി വരുന്നവരുടെ വാഹനങ്ങളിലോ അവരുടെ ശരീരത്തിലോ ഒക്കെ. കൂടാതെ ഈ വിസർജ്യം അവിടെ കിടന്നു, മഴവെള്ളത്തിലൂടെ ഒലിച്ചു സമീപ പ്രദേശങ്ങളിലേക്കും എത്തി പെടുന്നു. സഹിക്കാൻ പറ്റാത്ത മണത്തോടെ യാത്രക്കാർ മൂക്ക് പൊത്തി പിടിച്ചു നിൽക്കുന്നത് സ്ഥിരം കാഴ്ച. ശ്വാസകോശ സംബന്ധമായ അസുഖമുള്ളവർ ഈയിടെയായി ഈ സ്റ്റേഷനിൽ നിന്ന് യാത്ര ഒഴിവാക്കുന്നു എന്നാണ് അറിയാൻ കഴിഞ്ഞത്.

സ്റ്റേഷൻ അധികൃതരുമായി കുറച്ചു നേരം സംസാരിച്ചതിൽ നിന്ന് മനസ്സിലാക്കിയത്, ഇതിനകം തന്നെ പല ഓട്ടോ ടാക്സി തൊഴിലാളികളും, സ്റ്റേഷൻ ജീവനക്കാർക്കും ശ്വാസകോശ രോഗങ്ങൾ വന്നു കഴിഞ്ഞു എന്നാണ്.

രാത്രിയിലെ വെളിച്ചവും, എല്ലാ സമയത്തും ഉള്ള യാത്രക്കാരുടെ സാമീപ്യവും ഈ പക്ഷികളെ ഇവിടേക്ക് ആകർഷിക്കുന്നു. ഓരോ പക്ഷിയും ദിവസ്സേന ഏകദേശം 3.5 കിലോയോളം മൽസ്യത്തെയോ മറ്റു ചെറു ജന്തുക്കളെയോ ഭക്ഷിക്കുന്നു എന്നാണു കണക്കാക്കപ്പെടുന്നത്. ഇത് വൻ രീതിയിൽ ഈ പ്രദേശത്തെ ജന്തു ജല ജീവി സന്തുലിതക്കു ദോഷം വരുത്തുന്നു എന്ന വസ്തുതയും നമ്മൾ മുന്നിൽ കാണേണ്ടതുണ്ട്.

വല്ല വിധേനയും ഇവയെ ഇവിടെ നിന്ന് തുരത്തിയില്ലെങ്കിൽ ഇനിയും നിരവധി യാത്രക്കാരും അവരുടെ വാഹനങ്ങളും സ്റ്റേഷൻ തൊഴിലാളികളും ഈ ദുരവസ്ഥ അനുഭവിക്കേണ്ടി വരും.

സമീപ പ്രദേശത്തെ എഞ്ചിനീയറിംഗ് കോളേജ് / ടെക്നിക്കൽ കോളേജ് വിദ്യാർത്ഥികൾ ഇത് ഒരു പ്രൊജക്റ്റ് ആയി എടുത്തു, റെയിൽവേ അധികൃതരുമായി ഒത്തു ചേർന്ന് ഏതെങ്കിലും തരത്തിലുള്ള ഹൈ ഫ്രീക്യുൻസി തരംഗങ്ങൾ ഉപയോഗിച്ച് ഇവയെ ഓടിക്കാൻ ഒരു ശ്രമം നടത്തിയാൽ, ആ മരങ്ങൾ മുറിക്കാതെ ഈ ആരോഗ്യ പ്രശ്നത്തിന് ഒരു പരിഹാരം ആവും.

— at Irinjalakuda railway station.

20953982_10154817817946088_9069793168009598467_n.jpg

ഇരിങ്ങാലക്കുട റെയിൽവേ സ്റ്റേഷൻ പരിസരം ഒരു വലിയ ആരോഗ്യ വിപത്തിൽ!

Posted on

IRINJALAKUDA RAILWAY STATION.jpg

ദേശാടന പക്ഷികളുടെ സാന്നിധ്യകൂടുതൽ കാരണം ഇരിങ്ങാലക്കുട റെയിൽവേ സ്റ്റേഷനും പരിസരവും ആരോഗ്യത്തിനു ഹാനികരമായ അവസ്ഥ സൃഷ്ടിക്കുന്നു. അനേകം പക്ഷികൾ തമ്പടിച്ചിരിക്കുന്നതു സ്റ്റേഷനോട് ചേർന്ന് ഉള്ള വന്മരങ്ങളിലാണ്. അവയുടെ വിസർജ്യം വന്നു വീഴുന്നത് റെയിൽ യാത്രക്കായി വരുന്നവരുടെ വാഹനങ്ങളിലോ അവരുടെ ശരീരത്തിലോ ഒക്കെ. കൂടാതെ ഈ വിസർജ്യം അവിടെ കിടന്നു, മഴവെള്ളത്തിലൂടെ ഒലിച്ചു സമീപ പ്രദേശങ്ങളിലേക്കും എത്തി പെടുന്നു. സഹിക്കാൻ പറ്റാത്ത മണത്തോടെ യാത്രക്കാർ മൂക്ക് പൊത്തി പിടിച്ചു നിൽക്കുന്നത് സ്ഥിരം കാഴ്ച. ശ്വാസകോശ സംബന്ധമായ അസുഖമുള്ളവർ ഈയിടെയായി ഈ സ്റ്റേഷനിൽ നിന്ന് യാത്ര ഒഴിവാക്കുന്നു എന്നാണ് അറിയാൻ കഴിഞ്ഞത്.

സ്റ്റേഷൻ അധികൃതരുമായി കുറച്ചു നേരം സംസാരിച്ചതിൽ നിന്ന് മനസ്സിലാക്കിയത്, ഇതിനകം തന്നെ പല ഓട്ടോ ടാക്സി തൊഴിലാളികളും, സ്റ്റേഷൻ ജീവനക്കാർക്കും ശ്വാസകോശ രോഗങ്ങൾ വന്നു കഴിഞ്ഞു എന്നാണ്.

രാത്രിയിലെ വെളിച്ചവും, എല്ലാ സമയത്തും ഉള്ള യാത്രക്കാരുടെ സാമീപ്യവും ഈ പക്ഷികളെ ഇവിടേക്ക് ആകർഷിക്കുന്നു. ഓരോ പക്ഷിയും ദിവസ്സേന ഏകദേശം 3.5 കിലോയോളം മൽസ്യത്തെയോ മറ്റു ചെറു ജന്തുക്കളെയോ ഭക്ഷിക്കുന്നു എന്നാണു കണക്കാക്കപ്പെടുന്നത്. ഇത് വൻ രീതിയിൽ ഈ പ്രദേശത്തെ ജന്തു ജല ജീവി സന്തുലിതക്കു ദോഷം വരുത്തുന്നു എന്ന വസ്തുതയും നമ്മൾ മുന്നിൽ കാണേണ്ടതുണ്ട്.

വല്ല വിധേനയും ഇവയെ ഇവിടെ നിന്ന് തുരത്തിയില്ലെങ്കിൽ ഇനിയും നിരവധി യാത്രക്കാരും അവരുടെ വാഹനങ്ങളും സ്റ്റേഷൻ തൊഴിലാളികളും ഈ ദുരവസ്ഥ അനുഭവിക്കേണ്ടി വരും.

സമീപ പ്രദേശത്തെ എഞ്ചിനീയറിംഗ് കോളേജ് / ടെക്നിക്കൽ കോളേജ് വിദ്യാർത്ഥികൾ ഇത് ഒരു പ്രൊജക്റ്റ് ആയി എടുത്തു, റെയിൽവേ അധികൃതരുമായി ഒത്തു ചേർന്ന് ഏതെങ്കിലും തരത്തിലുള്ള ഹൈ ഫ്രീക്യുൻസി തരംഗങ്ങൾ ഉപയോഗിച്ച് ഇവയെ ഓടിക്കാൻ ഒരു ശ്രമം നടത്തിയാൽ, ആ മരങ്ങൾ മുറിക്കാതെ ഈ ആരോഗ്യ പ്രശ്നത്തിന് ഒരു പരിഹാരം ആവും.

Monsoon thoughts

Posted on

മഴയിൽ കുതിർന്നു കിടക്കുന്ന ഈ മൈതാനവും…അവിടെ കളിച്ചു വളർന്ന കുട്ടിക്കാലവും എത്ര പേര് ഓർക്കുന്നു… പന്ത് കളിച്ചു, ചേറിൽ കുളിച്ചു വീട്ടിലേക്കു മടങ്ങിയിരുന്നു ഒരു ബാല്യം… ഓര്മയുണ്ടെങ്കിൽ പങ്കു വയ്ക്കൂ

എന്റെ ഓർമയിൽ വരുന്ന പേരുകൾ….
Franson, Pradeep, Suraj, Nandakumar, Vincent, Nandan, Satheesh, ……………….many more (vayassayi……)19989421_10154714893261088_2737325647468188339_n