Month: January 2021
ഇന്ത്യയിലേക്ക് വരുന്ന അന്താരാഷ്ട്ര വിമാനയാത്രക്കാരുടെ ശ്രദ്ധയ്ക്ക്
ഇന്ത്യയിലേക്ക് വരുന്ന അന്താരാഷ്ട്ര വിമാനയാത്രക്കാരുടെ ശ്രദ്ധയ്ക്ക്:

കൊറോണ പ്രോട്ടോക്കോൾ പ്രകാരം ഉള്ള നടപടികൾ പൂർത്തിയാക്കിയിട്ടു വേണം നിങ്ങൾക്ക് വിമാനത്താവളത്തിന് പുറത്തിറങ്ങാൻ.
അറൈവ് ആകുന്ന സമയം മുതൽ പല പല ഘട്ടങ്ങളിലാണ് നടപടികൾ.
ആദ്യം എത്തുന്ന മെഡിക്കൽ വിഭാഗത്തിൽ ബോർഡിംങ്ങ് പാസ്സ് സീൽ ചെയ്യിക്കേണ്ടതുംസെൽഫ് ഡിക്ളറേഷൻ ഫോം കാണിക്കേണ്ടതുമാണ്.
തുടർന്ന് മാത്രമാണ് എമിഗ്രേഷൻഇവിടെയാകട്ടെ പ്രധാനമായും 2 കാര്യങ്ങളാണ് പുതിയതായി ഉള്ളത്.
വ്യക്തമായി പൂരിപ്പിച്ച സെൽഫ് ഡിക്ളറേഷൻ ഫോം ഒരു കോപ്പി ഇവിടെ നൽകണം.
കൂടാതെ യാത്രക്കാരൻ്റെ താമസ വിവരങ്ങൾ പ്രത്യേകമായി സിസ്റ്റത്തിൽ രേഖപ്പെടുത്തേണ്ടതും ഉണ്ട്ഇതിനാണ് ഏറ്റവും സമയം എടുക്കുന്നത്.
എന്നാൽ വ്യക്തിപരമായ വിവരങ്ങൾ യാത്രക്കാർക്ക് Air Suvidha എന്ന ആപ്പിൽ മുൻകൂർ രജിസ്റ്റർ ചെയ്യാവുന്നതാണ്.(ഇത് മാൻഡേറ്ററി ആണ് )എന്നാൽ ഇത് ഓൺലൈൻ ചെയ്യാത്തവരുടെ വിവരങ്ങൾ എമിഗ്രേഷനിൽ ടൈപ്പ് ചെയ്ത് കയറ്റേണ്ടതായി വരുന്നു.
അതുമൂലം ക്യൂവിൻ്റെ നീളം കൂടുകയുംയാത്രക്കാർക്ക് സമയം നഷ്ടമാവുകയും ചെയ്യുന്നു.
ഇതിലെല്ലാമുപരി ആയിരക്കണക്കിന് യാത്രക്കാരുടെ വിവരങ്ങൾ അടിച്ചു കയറ്റേണ്ടി വരുന്ന എമിഗ്രേഷൻ ഉദ്യോഗസ്ഥരുടെ ജോലി ഭാരവുംയാത്രക്കാർക്ക് നേരിടേണ്ടി വരുന്ന കാത്തുനിൽപ്പും ഏറെയാണ്.
ഇതിനു ശേഷം ലഗേജ് എടുത്ത് മെഡിക്കൽ വിഭാഗത്തിൽ നിന്നും ക്ളിയറൻസ് കഴിഞ്ഞേ പുറത്ത് ഇറങ്ങാനാവൂ.
ചുരുക്കിപ്പറഞ്ഞാൽസമയം ലാഭിയ്ക്കണമെങ്കിൽ എയർ സുവിധയിൽ ഓൺലൈൻ രജിസ്റ്റർ ചെയ്യണമെന്ന് സാരം
https://www.newdelhiairport.in/airsuvidha/apho-registration
Kindly share to all passengers who are traveling from abroad to India to avoid or reduce long queues at Immigration counters in the respective arrival destinations in India.
You must be logged in to post a comment.