Irinjalakuda Koodalmanikyam Temple Festival

Koodalmanikyam ulsavam 2018 memories

Posted on

Koodalmanikyam ulsavam 2018 memories

Koodalmanikyam ulsavam 2018 memories

Koodalmanikyam Ulsavam Arattu 2019 Memories

Posted on

Koodalmanikyam Ulsavam Arattu 2019 Memories

Koodalmanikyam Ulsavam Arattu 2019 Memories

Tribute to a legendary mahout – Omanakuttan Chettan – Kerala Temple Elephant Stories

Posted on

Tribute to a legendary mahout – Omanakuttan Chettan – Kerala Temple Elephant Stories

Tribute to legendary mahout Omanakuttan chettan

പ്രണാമം – അന്തരിച്ച ഒമാനേട്ടൻ / ഒമാനകുട്ടൻ ചേട്ടൻഅഭിമുഖം നടത്തിയത് 2019 കൂടൽമാണിക്യം ഉൽസവം, ഒരുപക്ഷേ അദ്ദേഹം അവസാനമായി ബ്രഹ്മദത്തൻ ആനയുമായി കൂടൽമാണിക്യം ക്ഷേത്രം സന്ദർശിച്ചതു . #KoodalmanikyamTemple Festival2019.ഒമാനകുട്ടൻ ചേട്ടനുമൊത്തുള്ള ഒരു നിമിഷം. കഴിഞ്ഞ 21 വർഷമായി പ്രശസ്തനായ ആന ബ്രഹ്മദത്തനെ അദ്ദേഹം പരിപാലിക്കുന്നു. 15-ാം വയസ്സിൽ ആന പണി തുടങ്ങിയ അദ്ദേഹം അതിനുശേഷം (56 വയസ്സ്!) ഒരു ആനപാപ്പാനായി പ്രവർത്തിക്കുന്നു. ബ്രഹ്മദത്തൻ – അവനും അവന്റെ കഥയും ശ്രദ്ധിക്കുക. കണ്ണീരോടെയുള്ള പ്രാർത്ഥനകൾ😢കേരളത്തിലെ ആന കഥകളോടൊപ്പം ചേർത്തുവെക്കാൻ ഒരു കഥ കൂടി… എന്നും എഴുന്നെള്ളിക്കുമ്പോൾ, അദ്ദേഹം വന്നു സംഗമേശ്വരനെ വണങ്ങാറുള്ള ഒരു വീഡിയോ കൂടി ഉണ്ടായിരുന്നു… കിട്ടിയാൽ അത് കൂടി വേറെ പോസ്റ്റ് ചെയ്യാം. ഒരു പാട് വീഡിയോകൾ എടുത്തിട്ടുള്ളതിന്റെ കൂട്ടത്തിൽ അതും തപ്പി കണ്ടു പിടിക്കാം…പിടിക്കണം.!പരിചയപ്പെട്ടിട്ടുള്ള പാപ്പാന്മാരിൽ നിന്നും വേറിട്ട ഒരു വ്യക്തിത്വം. ആദരാഞ്ജലികൾ My tribute to late Omanettan/Omanakuttan chettan, veteran mahout. The interview was done during 2019 Koodalmanikyam Ulsavam, probably the last time he visited the Koodalmanikyam temple with Brahmadhathan elephant.#KoodalmanikyamTemple Festival2019 ഉത്സവകാഴ്ചകൾ 2019 – a moment with Omanakuttan chettan, veteran mahout. He is taking care of a famous temple elephant Brahmadathan for the last 21 years. He started working as a mahout at the age of 15 and since then (56 years!), he is working as a mahout. Listen to him and his story. Tearful Prayers😢

Koodalmanikyam ulsavam 2020 – let us create it in our mind

Posted on Updated on

Koodalmanikyam Ulsavam 2020 – Let us create it online here.

കൂടൽമാണിക്യം ഉത്സവം 2020 – കൊടിയേറ്റം.. മൃദങ്ങമേള !!!

ഇന്ന് കൊടികയറി മൃദങ്ങമേളയിൽ എന്റെ കൊച്ചു മൃദങ്ങവും ആയി 100 ഇൽ പരം കുട്ടികളുമായി ഇരുന്നു വായിക്കേണ്ടതായിരുന്നു.

വായക്കു തോന്നിയത് കോതക്ക് പാട്ടു എന്ന പോലെ എന്റെ മനസ്സിലും കയ്യിലും വന്ന കുറച്ചു ചൊല്ലുകൾ വായിച്ചു അവതരിപ്പിക്കുന്നു. കണക്കുകളും കണക്കു കൂട്ടലുകളും എല്ലാം തെറ്റായിരിക്കുന്ന സമയം…… തെറ്റുകൾ സദയം ക്ഷമിക്കുക.

കോവിട് എന്ന മഹാമാരി നമ്മളെ എല്ലാവരെയും പിടിച്ചു കെട്ടിയിരിക്കുന്നു. ശരിയാണോ.. അല്ലെ അല്ല. നിങ്ങളുടെ ക്രിയാത്മകത നിങ്ങളുടെ മനസ്സിനുള്ളിൽ ആണ്. അതിനെ ആർക്കും പിടിച്ചു കെട്ടാൻ പറ്റില്ല. എല്ലാ കലാകാരന്മാരും അവരുടെ പരിപാടികൾ നിശ്ചയിച്ചിരുന്ന പോലെ അവനവൻ ഇരിക്കുന്നിടത്തു കൊണ്ട് ചെയ്തു ഓൺലൈൻ ആയി പോസ്റ്റ് ചെയൂ. ഭഗവാൻ മനസ്സിലുള്ള കാലത്തോളം നമ്മുടെ കലകളെയും അത് നമ്മുക്ക് ചൊല്ലി തന്ന ഗുരുക്കന്മാരെയും ആർക്കു മറക്കാൻ പറ്റും …. അപ്പോൾ മടിക്കേണ്ട. … എന്താണ് നിങ്ങൾ ഭഗവത് സമക്ഷം ഈ ഉത്സവക്കാലത്തു അവതരിപ്പിക്കാൻ ഉദ്ദേശിച്ചിട്ടുള്ളത്, അത് അവതരിപ്പിച്ചു വീഡിയോ യിൽ ഇവിടെ സമർപ്പിക്കൂ… എന്നോടൊപ്പം ഒരായിരം ഉത്സവപ്രേമികൾ കാത്തിരിക്കുന്നു… നിങ്ങൾക്കായി.

ഈ അവതരണം സമർപ്പിക്കുന്നത് – എന്റെ ഗുരുനാഥനായ ശ്രീ കൊരമ്പ്‌ സുബ്രമണ്യൻ നമ്പൂതിരിക്കും, അദ്ദേഹത്തിന്റെ മക്കൾക്കും, കൊരമ്പ്‌ മൃദങ്ങ കളരി വിദ്യാർത്ഥികൾക്കും വേണ്ടി.

When The Festival Tones Continue To Ring In Our Ears

Posted on

Another #covid weekend and another music presentation . This time improvising and presenting tones of different percussion instruments used during temple festivals in Kerala using Tabala.

The biggest festival Trichur Pooram was supposed to be held on 2nd May and followed by a 10 day festival at Irinjalakuda. Both activities in my home district cancelled for the first time in several 100s of years!.

This Too Shall Pass! Wish you all a #safe #athome weekend.

 

ഓർമ്മകൾ മരിക്കുമോ….നഷ്ടപ്പെട്ട ഒരു പൂര-ഉത്സവക്കാലത്തിന്റെ ഓർമക്കായി സമർപ്പിക്കുന്നു….

കഴിഞ്ഞുപോയ ഉത്സവക്കാലങ്ങളിലെ എല്ലാ താള മേള വാദ്യങ്ങളും മനസ്സിനുള്ളിൽ സംഘർഷം തീർക്കുമ്പോൾ തബലയിലൂടെ മനസ്സും കയ്യും യാത്ര ചെയ്ത നേരത്തു റെക്കോർഡ് ചെയ്തത്.

ഞാനടക്കം പല പ്രവാസികളും ഈ ദിവസ്സങ്ങളിൽ ഉത്സവക്കാലത്തു നാട്ടിൽ ഉണ്ടാവാൻ ആഗ്രഹിച്ചിട്ടുണ്ടായിരിക്കാം…

അടുത്ത ഒരുത്സവക്കാലത്തിനായി കാത്തിരിക്കാം പ്രതീക്ഷയോടെ !

 

Sree Koodalmanikyam Ulsavam 2020 – Teaser 2

Posted on

Sree Koodalmanikyam Ulsavam 2020 – will be held from 4-14 May, 2020 – Teaser 2 Block your calendar Stay tuned….More updates to follow.