Koodalmanikyam ulsavam 2020 – let us create it in our mind

Posted on Updated on

Koodalmanikyam Ulsavam 2020 – Let us create it online here.

കൂടൽമാണിക്യം ഉത്സവം 2020 – കൊടിയേറ്റം.. മൃദങ്ങമേള !!!

ഇന്ന് കൊടികയറി മൃദങ്ങമേളയിൽ എന്റെ കൊച്ചു മൃദങ്ങവും ആയി 100 ഇൽ പരം കുട്ടികളുമായി ഇരുന്നു വായിക്കേണ്ടതായിരുന്നു.

വായക്കു തോന്നിയത് കോതക്ക് പാട്ടു എന്ന പോലെ എന്റെ മനസ്സിലും കയ്യിലും വന്ന കുറച്ചു ചൊല്ലുകൾ വായിച്ചു അവതരിപ്പിക്കുന്നു. കണക്കുകളും കണക്കു കൂട്ടലുകളും എല്ലാം തെറ്റായിരിക്കുന്ന സമയം…… തെറ്റുകൾ സദയം ക്ഷമിക്കുക.

കോവിട് എന്ന മഹാമാരി നമ്മളെ എല്ലാവരെയും പിടിച്ചു കെട്ടിയിരിക്കുന്നു. ശരിയാണോ.. അല്ലെ അല്ല. നിങ്ങളുടെ ക്രിയാത്മകത നിങ്ങളുടെ മനസ്സിനുള്ളിൽ ആണ്. അതിനെ ആർക്കും പിടിച്ചു കെട്ടാൻ പറ്റില്ല. എല്ലാ കലാകാരന്മാരും അവരുടെ പരിപാടികൾ നിശ്ചയിച്ചിരുന്ന പോലെ അവനവൻ ഇരിക്കുന്നിടത്തു കൊണ്ട് ചെയ്തു ഓൺലൈൻ ആയി പോസ്റ്റ് ചെയൂ. ഭഗവാൻ മനസ്സിലുള്ള കാലത്തോളം നമ്മുടെ കലകളെയും അത് നമ്മുക്ക് ചൊല്ലി തന്ന ഗുരുക്കന്മാരെയും ആർക്കു മറക്കാൻ പറ്റും …. അപ്പോൾ മടിക്കേണ്ട. … എന്താണ് നിങ്ങൾ ഭഗവത് സമക്ഷം ഈ ഉത്സവക്കാലത്തു അവതരിപ്പിക്കാൻ ഉദ്ദേശിച്ചിട്ടുള്ളത്, അത് അവതരിപ്പിച്ചു വീഡിയോ യിൽ ഇവിടെ സമർപ്പിക്കൂ… എന്നോടൊപ്പം ഒരായിരം ഉത്സവപ്രേമികൾ കാത്തിരിക്കുന്നു… നിങ്ങൾക്കായി.

ഈ അവതരണം സമർപ്പിക്കുന്നത് – എന്റെ ഗുരുനാഥനായ ശ്രീ കൊരമ്പ്‌ സുബ്രമണ്യൻ നമ്പൂതിരിക്കും, അദ്ദേഹത്തിന്റെ മക്കൾക്കും, കൊരമ്പ്‌ മൃദങ്ങ കളരി വിദ്യാർത്ഥികൾക്കും വേണ്ടി.

Leave a Reply

Please log in using one of these methods to post your comment:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s