Talent Share
An inspiring story – My son was locked in his body for 27 years-Then he found his voice
As shared in the blog. It is inspiring and worth reading.
My son was locked in his body for 27 years-Then he found his voice
“THANK YOU FOR ACCEPTING ME AND CONTINUING TO WORK HARD TO HELP ME EMERGE AS A NORMAL HUMAN!
Online Teaching techniques in Mathematics
Today at 4:30 pm Id – 73712383615 Password – skillquest
Pls join Zoom session using the ID and Password given above.
Mind Speaks: കാത്തിരിക്കാം by Padmashree Peruvanam Kuttan Marar
കാത്തിരിക്കാം……….

File Photo: Padmashree Peruvanam Kuttan Marar
കോഴിക്കോട് തളി ക്ഷേത്രത്തിലെ ഒരു ഉത്സവകാലം . മേളം പഞ്ചവാദ്യം തായമ്പക ഒക്കെ കേമാണ് ഒരു ദിവസം ഉച്ചവരെ ഉള്ളത് ഒക്കെ കഴിഞ്ഞ് ഊണ്
കഴിച്ച് കിഴക്കേ ഗോപുരത്തിന്റെ തെക്കേ തിണ്ണയിൽ തോർത്ത് മുണ്ട് വിരിച്ച് കിടക്കാണ്.
” ഇന്ന് നിങ്ങടെ നാട്ടിൽ ഇത്രയും വലിയ തൃശൂർ പൂരം നടക്കുമ്പോൾ ഇവിടെ ആണോ കൊട്ടുന്നത് . അതിൽ കൊട്ടിയാൽ അല്ലേ കേമനാവുള്ളൂ ” അപ്പൊ അടുത്ത് ഇരുന്നിരുന്ന ഒരാൾ എന്നോട് ചോദിച്ചു .
സത്യത്തിൽ കേട്ടപ്പോൾ വിഷമായി .എന്നെ പോലെ ഒരു കുട്ടിക്ക് ചിന്തിക്കാവുന്ന ഒന്നല്ല തൃശൂർ പൂരം എന്നറിയാമെങ്കിലും . തൃശൂർ പൂരവും തളി ഉത്സവവും ചില കൊല്ലം ഒരേ സമയം വരും .
അത് കഴിഞ്ഞ് വന്നപ്പോൾ അച്ഛനോട് വിവരം പറഞ്ഞു . അച്ഛൻ ഒന്നും മിണ്ടിയില്ല . അച്ഛൻ പാറമേക്കാവിലും പിന്നെ തിരുവമ്പാടിയിലും കൊട്ടി വിരമിച്ചിരിക്കുന്ന കാലം ആയിരുന്നു .പരിയാരത്ത് കുഞ്ഞൻമാരാർ ആയിരുന്നു പാറമേക്കാവിൽ പ്രമാണം . കുഞ്ഞൻമാരാർ വയ്യാതെ ആയി ഒഴിഞ്ഞു .
പിന്നത്തെ കൊല്ലത്തെ പൂരം .പാറമേക്കാവിൽ പല്ലശ്ശന പത്മനാഭമാരാർ ആയി പ്രമാണം . തിരുവമ്പാടിയിൽ കാരേക്കാട് ഈച്ചരമാരാരും . ഈച്ചരമാരാർ പൂരത്തിന്റെ തലേദിവസം മാരാത്ത് വന്ന് അച്ഛനെയും എന്നെയും
തിരുവമ്പാടിയിലേക്ക് ക്ഷണിച്ചു .

Photo by Akshay Shenoy S
പിറ്റേന്ന് പൂരത്തിന് അച്ഛനും ഞാനും കൂടി പുറപ്പെട്ടു . ബസ്സിൽ പോയി . തൃശൂരിൽ ചെന്ന് ഇറങ്ങി .കൊക്കാലെ വരെ മറ്റോ ബസ്സ് പോവുള്ളു .അങ്ങിനെ രണ്ടാളും കൂടി നടന്ന് പോവാണ്. വെളിയന്നൂർ അമ്പലത്തിന്റെ അവിടെ എത്തിയപ്പോൾ “നിയ്യ് വേലക്ക് അവിടെ കൊട്ടിയതല്ലെ.. പാറമേക്കാവിലേക്ക്
പൊക്കോ , ചക്കംകുളം അപ്പുവും മഠത്തിൽ ഗോപാലനും പാറമേക്കാവിലുണ്ട്, ഞാൻ തിരുവമ്പാടിയിലേക്ക് പോവാം ” എന്ന് പറഞ്ഞ് എന്നെ പാറമേക്കാവിലേക്ക് പറഞ്ഞയച്ചു .
അവിടെ ചെന്നപ്പോൾ മേളം കൊട്ടാൻ അവസരം കിട്ടി . പതിനഞ്ചിൽ അറ്റത്തെ ചെണ്ടയായി ആണ് കൊട്ടിയത് . അങ്ങിനെ പല്ലശ്ശന പത്മനാഭമാരാരുടെ പ്രമാണത്തിൽ ആദ്യമായി തൃശൂർ പൂരത്തിലെ പ്രസിദ്ധമായ ഇലഞ്ഞിത്തറ മേളത്തിൽ കൊട്ടി .അച്ഛൻ തിരുവമ്പാടിയിലും . സന്തോഷം കൊണ്ട് ഇരിക്കാൻ വയ്യേ എന്ന് പറഞ്ഞപോലെ ആയിരുന്നു അവസ്ഥ .
നൂറ് രൂപ ആണ് അന്ന് മേള പണം ആയി കിട്ടിയത് . അതിനേക്കാൾ വിശേഷായി ഒരു കാര്യം കൂടി ഉണ്ടായി .പാറമേക്കാവ് പ്രസിഡൻറ് ആയിരുന്ന
(വലിയ) ബാലകൃഷ്ണമേനോൻ.T.C എനിക്ക് ഒരു ഓണപ്പട തന്നു . അന്ന് എല്ലാവർക്കും ഓണപ്പട ഒന്നും ഇല്ലാത്ത കാലം ആയിരുന്നു . അത്
തന്നിട്ട് ഒരു കാര്യം കൂടി അദ്ദേഹം പറഞ്ഞു “അങ്ങോട്ടും ഇങ്ങോട്ടും ചാടി കളിക്കരുത് ഇവിടെ ഉറച്ച് നിന്നോളോ ” എന്നും പറഞ്ഞു .
നൽപ്പത്തിനാലു കൊല്ലം കഴിഞ്ഞു . അന്ന് കൊടുത്ത വാക്ക് പാലിച്ചു.
1977 ലെ പൂരത്തിൽ ആണ് ഉണ്ടായത്. പിന്നീട് പത്മനാഭമാരാർക്ക് ശേഷം ,പരിയാരത്ത് കുഞ്ചുമാരാർ,പല്ലാവൂർ അപ്പുമാരാർ ,ചക്കംകുളം അപ്പുമാരാർ , രാമങ്കണ്ടത്ത് ഉണ്ണിമാരാർ ,എന്നി മഹാരഥന്മാരുടെ ഒപ്പം ഒക്കെ ഇലഞ്ഞിച്ചോട്ടിൽ കൊട്ടി . പിന്നെ ഇരുപത്തിയൊന്ന് ആണ്ട് ഇലഞ്ഞിച്ചോട്ടിലെ മേളത്തിന്റെ പ്രമാണി ആയി .
ഞാനും ചക്കംകുളം അപ്പുച്ചേട്ടനും കൂടി ആണ് പിന്നെ പൂരത്തിന് പോവാ.
സാധാരണ ഒരു മുണ്ട്, പിന്നെ തോളിൽ ഒരു തോർത്തും .ചെണ്ടയും കൊണ്ട്
ബസ്സിൽ പോവും . അന്നൊന്നും ഷർട്ട് ഇട്ടില്ലെങ്കിലും ആരും ഒന്നും ചോദിക്കില്ല .
ഇലഞ്ഞിച്ചോട്ടിലെ മേളം കഴിഞ്ഞാൽ ചെണ്ട പാറമേക്കാവിൽ കൊണ്ട് വെച്ച്
ഹൈറോഡ് വഴി ഇറങ്ങി ആ മിഷേൻ ക്വാർട്ടേർഴ്സിൽ ചെന്ന് ബസ്സ് കയറി
വീട്ടിൽ പോവും .
പിറ്റേ ദിവസം രാവിലെ ഇതുപോലെ ബസ്സിൽ വരും പകൽ പൂരം
മേളം കഴിഞ്ഞാൽ പാറമേക്കാവിൽ പോയി കഞ്ഞികുടിച്ച് കാശും
വാങ്ങി വീട്ടിൽ പോവും . അപ്പുച്ചേട്ടൻ തൃശൂർ പൂരത്തിൽ നിന്നും വിരമിക്കുന്നത് വരെ അത് തുടർന്നു. ഇപ്പൊ കാറായി. അന്ന് നടന്നു
പോയിരുന്ന വഴികൾ ഒക്കെ ഉണ്ടെങ്കിലും നഗരം ആകെ മാറി
ഇന്ന് ലോകമഹാത്ഭുതങ്ങളിൽ ഒന്നായി മാറി . മുപ്പത്തിയാറു മണിക്കൂർ നീണ്ടുനിൽക്കുന്ന തൃശൂർ പൂരം . മേളങ്ങളും പഞ്ചവാദ്യങ്ങളും,
തലയെടുപ്പുള്ള ആനകളും ,വെട്ടിത്തിളങ്ങുന്ന നെറ്റിപട്ടങ്ങളും , പുതിയ കുടകളും വെഞ്ചാമരങ്ങളും ,ആലവട്ടങ്ങളും മനുഷ്യ മനസ്സ് നിറയുന്നു .ഘടക പൂരങ്ങളും , മഠത്തിൽ വരവും ,ഇലഞ്ഞിച്ചോട്ടിലും , തെക്കോട്ട് ഇറക്കവും ,കുടമാറ്റവും . വെടിക്കെട്ടും ,പകൽപ്പൂരവും ,ഉപചാരവും ഒക്കെ
ആയി തൃശൂർ നഗരം സ്വർഗ്ഗതുല്യം ആവുന്നു .
ഒരു കാലാത്ത് തൃശൂർ പൂരം കാണണമെങ്കിൽ തൃശൂരിൽ തന്നെ വരണം . പത്രത്താളുകളിലൂടെ ലോകം അറിഞ്ഞിരുന്ന പൂരം പിന്നെ അത്
മഠത്തിൽ വരവ് പഞ്ചവാദ്യവും , ഇലഞ്ഞിച്ചോട്ടിലെ മേളവും
ആയി തൃശൂർ പൂരം റേഡിയോ ലോകത്തിന്റെ മുമ്പിലേക്ക് നടത്തി തുടങ്ങി .പിന്നെ വന്ന ദൃശ്യമാധ്യമങ്ങൾ, 220 ആണ്ട് മുമ്പ് ശക്തൻ തമ്പുരാൻ തുടങ്ങിയ പൂരം ലോകത്തിന്റെ പൂരമായി മാറ്റി .
ഈ മഹാത്ഭുതം ഇത്തവണ ചടങ്ങുകൾ മാത്രമായി ആഘോഷങ്ങൾ ഇല്ലാതെ നടത്തേണ്ടി വന്നു ..* ദുഃഖം ഏറെയുണ്ട് എന്ത് ചെയ്യാം സഹിക്കുക തന്നെ ****
ലോകം മുഴുവനും കോവിഡ് എന്ന മഹാരിയെ ഭയന്ന് വിറച്ച് സാമൂഹിക നന്മക്കായി അകലം പാലിക്കാൻ ഈശ്വരാരാധന പോലും വീടുകളിലാക്കി ,ആഘോഷങ്ങൾ എല്ലാം ത്യജിച്ച് ,ആത്മനിയന്ത്രണത്തോടെ നമ്മൾ അകത്തിരിക്കുന്നു .
ഇനി അടുത്ത പൂരം 2021 ഏപ്രിൽ 23 ന് ആണ്. കഴിഞ്ഞ ആണ്ടിലെ പൂരം
വീണ്ടും ഒന്ന് മനസ്സിൽ കണ്ട് നമുക്ക് കാത്തിരിക്കാം അടുത്ത ആണ്ടിലെ
പൂരത്തിനായി.
(From his Facebook post)

#TalentShare – Maths Lessons -Class IX-Mathematics-Ch 2- Polynomials part 2 ( Contd)
Stay at home and study Mathematics in simple ways.
Lessons from Ms. Priya Menon, teacher of Sree Gokulam Public School Calicut
#MindSpeaks : When we cross milestones unknowingly!

I consider it as a real honor to be featured in their 40th anniversary edition of #KhaleejTimes 2 years ago. Thank you @khaleejtimes It’s getting better and better every year – both the print and online version. Of course the social media interaction and videos too are outstanding.
The paper has been an integral part for me in promoting my photograhy and writing talent as well as highlight community issues.


You must be logged in to post a comment.