Wish you all a Safe Vishu @home

Posted on Updated on

Wish you a safe Vishu at home
ഇത് സനിയ. സനിയ നിയാസ്. ഇരിങ്ങാലക്കുടയുടെ മറ്റൊരു ഓമന പുത്രി.
 
കുട്ടിക്കാലം മുതൽ തന്നെ സാമൂഹിക പ്രവർത്തനങ്ങളിൽ പഠിത്തത്തിനേക്കാൾ ഒരു പിടി മുൻ‌തൂക്കം കൊടുത്ത കൊച്ചു മിടുക്കി. പഠിക്കാനും സാനിയ മിടുക്കിയായിരുന്നു. സ്കൂൾ / കോളേജ് വിദ്യാഭ്യാസത്തിനു ശേഷം മെഡിസിന് പഠിക്കുമ്പോൾ അവധി സമയങ്ങളിൽ എല്ലാം നാട്ടിൽ വന്നു തന്നാൽ ആവുന്ന വിധം അശരണർക്കു സഹായങ്ങൾ ഒട്ടും മടിക്കാതെ തുടർന്നുകൊണ്ടേയിരുന്ന ഒരു മിടുക്കി പെൺകുട്ടി. മെഡിസിൻ പഠിച്ചു കഴിഞ്ഞു വിവാഹവും കഴിഞ്ഞു, ഭർത്താവിനോടൊപ്പം ഫ്രാൻസിലും ഇംഗ്ലണ്ടിലുമായി ഇപ്പോൾ ജീവിക്കുന്നു. തന്റെ ഉപരിപഠനത്തിന് ഭാഗമായി ഇപ്പോൾ സാനിയ ഇംഗ്ലണ്ടിലെ ഒരു ആശുപത്രിയിൽ ഇന്റെൻസീവ് കെയർ യൂണിറ്റിൽ ആണ് ജോലി ചെയ്യുന്നത്. അവിടെ നിന്ന് എഴുതിയ ഇൻസ്റ്റാഗ്രാം പോസ്റ്റാണ് ഞാൻ ഷെയർ ചെയ്യുന്നത്.
 
നാട്ടിലും വിദേശത്തും ജാഗ്രദ വേണം, അനാവശ്യമായിപുറത്തിറങ്ങരുതു, സാമൂഹിക അകൽച്ച പാലിക്കണം എന്നൊക്കെ പറയുന്നത് കേൾകാത്തവരാക്കായി ഈ പോസ്റ്റ് സമർപ്പിക്കുന്നു.
 
സനിയയും, അവരെ പോലെ ഉള്ള പലരും ഇപ്പോൾ അത്യാഹിത വാർഡുകളിൽ അനേകം ജീവനുകൾ രരക്ഷപ്പെടുത്താൻ വേണ്ടി അവരുടെ തന്നെ ജീവന് വൻ വിലകൊടുത്തു കൊണ്ട് അഹോരാത്രം പോരാടുകയാണ്.
 
ഒരു പത്തു മുൻനിര പോരാളികളെയെങ്കിലും നിങ്ങള്ക്ക് മുന്നിൽ എന്നിക്കു അനായസം കാണിച്ചു തരാം.
 
അത് കൊണ്ട് ദയവായി. ഈ വിഷു ആഘോഷം മാറ്റി വച്ച് അവരെ പോലുള്ള അതല്ലെങ്കിൽ അവരെക്കാൾ അവരെ ചികില്സിക്കുന്ന അനേകായിരം പേർക്ക് വേണ്ടി പ്രാർത്ഥനയിൽ ഒതുക്കുക.
 
പൊതു പ്രവർത്തകരോട്. ദയവായി ഓരോ അവസ്സരവും ഒരു ഫോട്ടോ അല്ലെങ്കിൽ പബ്ലിസിറ്റി അവസ്സരമായി ഈ അസ്സമയത്തു കാണല്ലേ.
 
#StaySafe
 
#StayAtHome
 
#HappyVishu
 
On behalf of Saniya and many others like her
 
Working in the front line

Leave a Reply

Please log in using one of these methods to post your comment:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s