!!WINNERS ANNOUNCEMENT!! Photography Competition – Celebrate Vidhyarambham with TalentShare & Our Irinjalakuda
ഒരു ഫോട്ടോഗ്രാഫർ എന്ന നിലയിൽ ഞാൻ ഉറച്ചു വിശ്വസിക്കുന്ന ഒരു കാര്യം ഉണ്ട്. നമ്മൾ എടുക്കുന്ന ഓരോ ചിത്രങ്ങളും ഒരു ചരിത്ര സ്മാരകമാണ്. കാരണം, ആ നിമിഷത്തിന്റെ പ്രത്യേകതകൾ പിന്നീട് ഒരിക്കലും പുനര്ജീവിപ്പിക്കാൻ പറ്റില്ല എന്നുള്ളതാണ്. ആ ചിത്രത്തിലെ കഥാപാത്രങ്ങളുടെ ഭാവം, ആ സമയത്തെ വെളിച്ചം, കാറ്റിന്റെ ഗതി, അങ്ങനെ പല സംഗതികൾ അറിഞ്ഞും അറിയാതെയും ആ ഒരു നിമിഷത്തിൽ ആ ചിത്രത്തിൽ പതിഞ്ഞിട്ടുണ്ടാവും.
അങ്ങനെ ഒരു ചിത്രത്തെയും, ചിത്രകാരനെയും, കഥാപാത്രങ്ങളെയും ആണ് ഈ മത്സരത്തിൽ ഞങ്ങൾ വിജയിയായി തിരഞ്ഞെടുത്തിരിക്കുന്നത്.
പക്ഷേ… ആ ചിത്രം പകർത്തിയതാരാണെന്നോ, ആ ചിത്രത്തിൽ ഉള്ളവർ ആരാണെന്നോ, ആ ചിത്രം ഈ വിദ്യാരംഭ ദിവസ്സം നമ്മുക്കായി പങ്കു വച്ച രാജീവേട്ടന് അറിയില്ല… അവർ – ചിത്രത്തിൽ ഉള്ളവർ , ചിത്രം എടുത്ത ഫോട്ടോഗ്രാഫർ എന്നിവർ ഞങ്ങളുമായി ബന്ധപ്പെടുക..
വിദ്യാധനം സർവ്വധനാൽ പ്രധാനം എന്നാണല്ലോ പറയുക.
അപ്പോൾ വിജയികൾക്കായി ഞങ്ങൾ ഒരു സുവർണ അവസ്സരം കൂടി നൽകുന്നു. അടുത്ത മാസം “നമ്മുടെ ഇരിങ്ങാലക്കുട” കൂട്ടായ്മയുടെ നേതൃത്വത്തിൽ നടക്കുന്ന പുസ്തക വിതരണത്തിന്റെ ഉത്ഘാടന ചടങ്ങിൽ വിശിഷ്ടാധിതികളുമായി ഒത്തു ചേർന്ന്, റോഡ് സുരക്ഷാ നിർദേശങ്ങൾ അടങ്ങിയ കുറിപ്പ് പുസ്തകത്തിന്റെ പ്രഥമ വിതരണം, നമ്മുടെ ഈ മത്സരത്തിലെ ഫോട്ടോയിൽ ഉള്ള കുട്ടികൾ, സ്കൂൾ കുട്ടികൾക്കായി നടത്തുന്നതായിരിക്കും.
റോഡ് സുരക്ഷയുടെ വിദ്യാരംഭം കൂടി അവരുടെ മനസ്സുകളിലും ജീവിതത്തിലും കുറിക്കാൻ ഉള്ള അവസ്സരം ആവട്ടെ ആ ചടങ്ങു്.
ആ ചടങ്ങിനെപറ്റിയുള്ള കൂടുതൽ വിവരങ്ങൾ അടുത്ത് തന്നെ അറിയിക്കുന്നതാണ്.
രണ്ടാം സ്ഥാനം നേടിയ ചിത്രം പങ്കു വച്ചതു: അഭിലാഷ് പുതുക്കാട്, അബു ദാബി.
മൂന്നാം സ്ഥാനം നേടിയ ചിത്രം പങ്കു വച്ചതു: ശരത് പോത്താനി.
ഈ മൂന്ന് പേർക്കും വിജയാശംസകൾ നേർന്നുകൊള്ളുകയും അതോടൊപ്പം തന്നെ സമ്മാനദാനം മേല്പറഞ്ഞ പരിപാടിയോടൊപ്പം നൽകുന്നതായിരിക്കും എന്നറിയിച്ചു കൊള്ളുന്നു.
എല്ലാവർക്കും നന്മ നേർന്നു കൊണ്ട് , “നമ്മുടെ ഇരിങ്ങാലക്കുട” ക്കു വേണ്ടി രമേശ് മേനോൻ