Month: September 2008
റമദാന്‍ ചിന്തകള്‍ 22
റമദാന്‍ ചിന്തകള്‍ 22
ഈ വര്ഷത്തെ റമദാന്‍ മാസ്സം അവസാനിക്കാന്‍ ഇനി ഏതാനും ദിവസ്സങ്ങള്‍ കൂടി മാത്രം. ഇവിടത്തെ ഗവര്‍മെന്റ് റമദാന്‍ അവധി ഇന്നലെ പ്രഖ്യാപിച്ചു. ഏകദേശം ഒരാഴ്ചക്കാലം ഗവര്‍മെന്റു ജോലിക്കാര്‍ക്ക് മുടക്കം. പലരും നാട്ടിലേക്ക് വണ്ടി കയറാന്‍ ഉള്ള ഒരുക്കത്തിലാണ്. അല്ലാത്തവര്‍ ഇവിടെ എങ്ങനെ ആഘോഷിക്കണം എന്ന ചിന്തയിലും.
ഇന്നലെ മനസ്സിന്റെ കളികളെ കുറിച്ചു ഞാന്‍ സൂചിപ്പിക്കുകയുണ്ടായി. നേരത്തെയും എന്റെ ഇംഗ്ലീഷ് പോസ്റ്റുകളില്‍ സൂചിപ്പിച്ചിരുന്ന, വീണ്ടും സൂചിപ്പിക്കാന്‍ ഉദ്ദേശിക്കുന്ന ഒരു കാര്യമാണ് “മനസ്സിനുള്ളിലെ കളിയൊരുക്കം” എന്ന കാര്യം. ക്രിക്കറ്റ് എനിക്ക് ഇഷ്ടമുള്ള ഒരു കളിയാണ്. പലപ്പോഴും ജീവിതത്തിന്റെ കുറെ സമയം അത് കാണാനും കളിക്കാനും വേണ്ടി നഷ്ടപ്പെടുത്തിയിട്ടുണ്ട്. അത് കൊണ്ടു തന്നെ ക്രിക്കറ്റ് കളിക്കാരും എന്റെ ശ്രദ്ധയില്‍ പെടുന്നവരാണ് പല്ലപ്പോഴും. അങ്ങനെ ഉള്ള രണ്ടു കളിക്കാരന് ശ്രീശാന്തും യുവരാജും. രണ്ടു പേരും അസ്സല്‍ കളിക്കാര്‍, പക്ഷെ പലപ്പോഴും ശ്രദ്ധ കളിക്കളത്തില്‍ ഉണ്ടാവാറില്ല. അത് ഉണ്ടായാല്‍ അവരെ വെല്ലാന്‍ ആര്ക്കും കഴിയില്ല. ആര് പന്തുകളില്‍ തുടര്‍ച്ചയായുള്ള സിക്സറുകളും ഹാട്രിക് കിട്ടുന്നതും എല്ലാം അതിന് ഉദാഹരണം. അത് ശ്രദ്ധ ഉണ്ടെങ്കില്‍ നടക്കുന്ന കാര്യം. അല്ലെന്കിലോ പോയ പോലെ യുവരാജന്‍ തിരിച്ചു വരുകയും പല്ലു എല്ലാം പുറത്തു കാട്ടി അടി തരാന്‍ ആരെങ്കിലും ഉണ്ടോ എന്ന് ശ്രീശാന്തനും ചോദിച്ചു നടക്കുന്നത് കാണാം. അത് ക്രിക്കറ്റ് കളിയിലെ കാര്യം. നമുക്കു ഇക്കഴിഞ്ഞ ഒളിമ്പിക്സ് മല്‍സരത്തിലെ കാര്യം എടുക്കാം. 100 മീറ്റര്‍ ദൂരം വെറും ഒന്‍പതു സെക്കന്റ് കൊണ്ടു ഓടിയെത്തിയ ആ ഓട്ടക്കാരന്റെ മനസ്സിലെ കളികളും എന്തായിരിക്കാം. അതോ ആറടിയോളം ഉയരം ചാടിക്കടന്ന പോള്‍ വാള്‍ട്ട് താരത്തിന്റെ മനസ്സിലും എന്തായിരുന്നിരിക്കാം കളികള്‍.
ഇതെല്ലം കാണുമ്പോള്‍ ആ ഏതാനും സെക്കന്റ് നേരങ്ങളിലെ പോരാട്ടത്തിന് വേണ്ടി അവരുടെ മനസ്സില്‍ എത്ര കളികള്‍ മുമ്പെ നടന്നിരിക്കാം എന്ന് ഒന്നാലോചിച്ചു നോക്കി – അല്ലെങ്കില്‍ എപ്പോഴും ആലോചിക്കാറുള്ള ഒരു കാര്യം. നമ്മുടെ ജീവിതത്തിലും പല കാര്യങ്ങളും ഇതേ പോലെയാണ്. ഓരോ നിമിഷവും അതിന്റെതായ പ്രാധാന്യത്തോടെ ഉപയോഗിക്കാന്‍, വരന്‍ പോകുന്ന അവസ്സരത്തിന് വേണ്ടി തയ്യാറാവാന്‍ എന്നെന്നും മനസ്സാ ഒരുങ്ങി കൊണ്ടു മനസ്സും ശരീരവും ചിന്തകളും എല്ലാം സ്വരൂപിച്ചു കൊണ്ടു പെരുമാറാന്‍ ഈശ്വരന്‍ നമ്മള്‍ക്ക് സല്‍ബുദ്ധി തോന്നിക്കട്ടെ എന്ന പ്രാര്‍ത്ഥനയോടെ,
സസ്നേഹം.
രമേഷ് മേനോന്‍
22092008
റമദാന്‍ ചിന്തകള്‍ 21
റമദാന്‍ ചിന്തകള്‍ 21
ഓരോ ദിവസ്സവും എഴുതാന്‍ ഇരിക്കുമ്പോള്‍ ഒരു തരം സന്കര്‍ഷം തോന്നാറുണ്ട് മാനസ്സിനു ചില കാര്യങ്ങളെ കൊണ്ടു. ചിലപ്പോള്‍ ചിന്തകള്‍ കൊച്ചിയിലേക്ക് തിരിച്ചിട്ട് കോഴിക്കോട്ടേക്ക് പോകുന്നതും നിങ്ങള്ക്ക് കാണാം. മനസ്സു ഒരു മാന്ത്രിക കുതിരയാണ്. അത് എങ്ങനെ എവിടെ സന്ച്ചരിക്കും എന്ന് ആര്ക്കും പറയാന്‍ പറ്റില്ല. ഈ മനസ്സിനെ മനസ്സിന്റെ വിചാരത്തെ കടിഞ്ഞാന്‍ ഇടുക ആണല്ലോ ഒരു പരുധി വരെ ഉപവാസ്സത്തിലൂടെ നമ്മള്‍ സാധിക്കുന്നത്. കണ്ണടച്ച് തുറക്കുന്ന വേഗത്തില്‍ ഈ വര്ഷത്തെ റമദാന്‍ മാസ്സം കഴിയും. എല്ലാവരും ഏകദേശം ഒരു ഉല്‍സവ ചിന്തകളിലേക്ക് നീങ്ങി തുടങ്ങി. വരാന്‍ പോകുന്ന ഒരാഴ്ചക്കാലത്തെ അവധി എങ്ങനെ ആഘോഷിക്കാം എന്നായിരിക്കും ഇപ്പോള്‍ ചിലരില്‍ ചിന്തകള്‍.
നമ്മള്‍ ഓരോ കാര്യങ്ങളും എടുത്തു ചാടി ചെയ്യുന്ന അവിവേകങ്ങള്‍ എത്ര ആപത്തുക്കള്‍ ആണ് വരുത്തി വയ്ക്കുന്നത് എന്ന് നിത്യേന നേരില്‍ കാണുന്ന വസ്തുത ആണല്ലോ. ഇന്നലത്തെ മാതൃഭൂമി പത്രം എടുത്തു നോക്കിയപ്പോള്‍ കഷ്ടം തോന്നി. പാകിസ്താനില്‍ ആക്രമണം, അബുധാബിയില്‍ അഗ്നി ബാധ, ഷാര്‍ജയിലും അഗ്നി ബാധ എന്ന് വേണ്ട ആകെ ആശാന്തിയും സമാധാനക്കെടും മാത്രമേ വായിക്കാന്‍ ഉള്ളു. ടീവി വച്ചപ്പോള്‍ ആകട്ടെ അതില്‍ കണ്ടതും വ്യത്യസ്തമല്ല വാര്‍ത്തകള്‍. എങ്ങനെ നമ്മള്‍ ഒരു കൂട്ടായ്മയിലൂടെ നമ്മളുടെ പരിസ്സരത്തു എങ്കിലും ഇതിന് ഒരു വ്യത്യാസ്സം വരുത്താം എന്ന് ചിന്തിച്ചു കൊണ്ടു,
സസ്നേഹം
രമേഷ് മേനോന്‍
21092008
ബഹാദൂറിന്റെ കോഴിയിടുന്നത് പാമ്പിന്‍ മുട്ട!!
ബഹാദൂറിന്റെ കോഴിയിടുന്നത് പാമ്പിന്‍ മുട്ട!!
സമസ്‌തിപൂര്‍ (ബീഹാര്‍): പൊന്‍മുട്ടയിട്ട താറാവിന്റെ കഥ അറിയാത്തവരില്ല എന്നാല്‍ പാമ്പിന്‍മുട്ടയിടുന്ന കോഴിയുടെ കഥ കേട്ടിട്ടുണ്ടോ. ബീഹാറിലെ സമസ്‌തിപൂര്‍ ജില്ലയിലെ സംഥു ഗ്രാമവാസികള്‍ പാമ്പിന്‍മുട്ടയിടുന്ന പിടക്കോഴിയുടെ കഥ കേട്ട് പേടിച്ചിരിക്കുകാണ്.
ഗ്രാമത്തിലെ കോഴിവളര്‍ത്തുകാരനായ ബഹാദൂര്‍ റാമിന്റെ ഒരു കോഴിയാണ് പാമ്പിന്‍ മുട്ടകളിടുന്നത്. ഗ്രാമവാസിയായ കിഷോര്‍ ജഗദീഷ് കുമാര്‍ ബഹാദൂറിന്റെ കയ്യില്‍ നിന്നും കോഴിമുട്ട വാങ്ങി വീട്ടില്‍ കൊണ്ടുപോയി. പാകം ചെയ്യാനായി മുട്ട പൊട്ടിച്ചപ്പോള്‍ ഇതില്‍നിന്നും പുറത്തുവന്നത് പാമ്പിന്‍ കുഞ്ഞായിരുന്നു.
അഞ്ച് ഇഞ്ചോളം നീളം വരുന്ന പാമ്പിന്‍ കുഞ്ഞിനെക്കണ്ട് കിഷോര്‍ ഞെട്ടി. ഉടന്‍തന്നെ ബഹാദൂറിനെ വിവരമറിയിക്കുകയും ചെയ്‌തു. തുടര്‍ന്ന് ബഹാദൂര്‍ പിടക്കോഴിയെ നിരീക്ഷിക്കാന്‍ തുടങ്ങി.
തുടര്‍ന്നുള്ള ദിവസങ്ങളില്‍ ഈ കോഴിയിട്ട മുട്ടുകള്‍ പൊട്ടിച്ചപ്പോഴും പാമ്പിന്‍ കുഞ്ഞുങ്ങളെ കണ്ടു. സംഭവമറിഞ്ഞ് ഗ്രാമവാസികളാകെ പരിഭ്രാന്തരായി ഇവര്‍ മുട്ട വാങ്ങുന്നതും മുട്ടവിഭവങ്ങള്‍ ഉണ്ടാക്കുന്നത് വരെ നിര്‍ത്തിയിരിക്കുകയാണ്. സംഭവമറിഞ്ഞ് മൃഗഡോക്ടര്‍മാര്‍ ബഹാദൂറിന്റെ വീട്ടിലെത്തി അന്വേഷണം നടത്തി.
ഇവര്‍ പരീക്ഷണം നടത്തുന്നതിനായി പാമ്പിന്‍ മുട്ടയിടുന്ന കോഴിയെയും കോഴിമുട്ടയ്‌ക്കുള്ളില്‍ നിന്നും കിട്ടിയ പാമ്പിന്‍ കുഞ്ഞുങ്ങളെയും കൊണ്ടുപോയിട്ടുണ്ട്. ഡോക്ടര്‍ അജയ് കുമാറിന്റെ നേതൃത്വത്തിലുള്ള ഡോക്ടര്‍മാരുടെ സംഘമാണ് സ്ഥലത്തെത്തിയത്.
കോഴിമുട്ടയില്‍ നിന്നും പാമ്പിന്‍ കുഞ്ഞിനെ കിട്ടിയ സംഭവം വിശ്വസിക്കാനാവാത്തതും അതിശയിപ്പിക്കുന്നതുമാണെന്നാണ് ഡോക്ടര്‍ അജയ് കുമാര്‍ പറയുന്നത്. എന്തായാലും ഈ സംഭവത്തെത്തുടര്‍ന്ന് ഇവിടത്തെ മുട്ടക്കച്ചവടക്കാരും കോഴിക്കച്ചവടക്കാരും കച്ചവടമില്ലാതെ ആകെ വിഷമത്തിലായിരിക്കുകയാണ്.
റമദാന്‍ ചിന്തകള്‍ 20
റമദാന്‍ ചിന്തകള്‍ 20
ഇന്നലത്തെ ചിന്തകള്‍ എഴുതിയപ്പോള്‍ ഭാഷ എങ്ങനെ മനുഷ്യന്റെ സംസ്കാര രീതിയെ പാട്ടിലാക്കുന്നു എന്ന് മനസ്സിലാക്കാന്‍ സാഹചര്യം ഉണ്ടായി. ഭാഷയും സംസ്കാരവും പഠിക്കാന്‍ ഉള്ള വ്യഗ്രത ചിലരില്‍ ജന്മ സിദ്ധമാണ്. ചിലര്‍ വളരെ ലാഘവത്തോടെ ഭാഷകള്‍ പഠിച്ചു സംസാരിക്കുന്നത് കണ്ടാല്‍ അതിശയം തോന്നും. ഇവിടെ ഞാന്‍ താമസ്സിക്കുന്ന കെട്ടിടത്തിനടുത്ത് ഒരു പാകിസ്താനി ബാര്‍ബര്‍ ഉണ്ട്. ഇക്ബാല്‍ എന്നാണ് കക്ഷിയുടെ പേരു. പതിനെട്ടു കൊല്ലത്തോളം ആയി ഇവിടെ കട നടത്തുന്നു. രണ്ടു ആഴ്ചയില്‍ ഒരിക്കല്‍ ഉള്ള എന്റെ അവിടത്തെ സന്ദര്‍ശനം ഒരു സുഹൃദ് സമ്മേളനം കൂടി ആണ്. കാരണം, ആ രണ്ടു ആഴ്ചയില്‍ ചുട്ടു വട്ടത് നടന്ന കഥകള്‍ ഒക്കെ കക്ഷിക്ക് പറയാന്‍ ഉണ്ടാവും. മാറി മാറി കൊണ്ടിരിക്കുന്ന TV ചാനലുകളും വന്നു പോയി കൊണ്ടിരിക്കുന്ന ഇടപാടുകാരിലൂടെയും ആണ് കക്ഷി ലോക വിവരങ്ങള്‍ അറിയുന്നത്. ഈ കാലഘട്ടത്തിനുള്ളില്‍ നാല് ഭാഷകള്‍ അസ്സലായി കൈകാര്യം ചെയ്യും. ഉര്‍ദു, ഇംഗ്ലീഷ്, മലയാളം, അറബി എന്നിവയാണവ. നമ്മുടെ ഹിന്ദി ചാനലിലൂടെ ഭാരത സംസ്കാരത്തെ പറ്റി നല്ല വിവരവും വിജ്ഞാനവും ഉണ്ട് കക്ഷിക്ക്. അതെ പോലെ തന്നെ അസ്സല്‍ മലയാളവും. എന്ത് രാഷ്ട്രീയ സംഭവം നടന്നാലും അതിന്റെ ഗതി എങ്ങനെയാവും എന്ന് ഒരു ഏകദേശ രൂപം ആള്‍ വിവരിക്കും.
ഓരോ അവ്സ്സരവും അവനവനു ഉതകുന്ന രീതിയില്‍ പ്രാവര്‍ത്തികമാക്കുക എന്നതാണ് ഞാന്‍ കക്ഷിയിലൂടെ മനസ്സിലാക്കുന്നത്. മാത്രമല്ല, ഒരു ഭാഷ ഒരു സുഹൃത്തിനെയും അവന്റെ സംസ്കാരത്തെയും കൂടുതല്‍ അറിയാന്‍ ഒരു അവസ്സരം കൊടുക്കുന്നു എന്നത്. ഈ ഉദഹരണം തന്നെ നമ്മുടെ ഇടയില്‍ ഇപ്പോള്‍ വളര്ന്നു വരുന്ന പല ഇമെയില്‍ ഗ്രൂപ്പുകളെയും എടുത്തു നോക്കിയാല്‍ കാണാം. പലതിലും പല സമയത്തും നടക്കുന്ന സംവാദങ്ങള്‍ ലക്ഷ്യമില്ലാത്തവ. വെറുതെ ഒരു നേരം പോക്ക് എന്ന് പറയാം. അതെ സമയം ചിലതിലെല്ലാം വളരെ കൃത്യതയോടെ മനുഷ്യന്റെ നന്മയെ നേരില്‍ കണ്ടു കൊണ്ടു മാത്രം ലക്ഷ്യത്തോടെ ഉള്ളവ. അങ്ങനെ ഉള്ള ഒരു ഗ്രൂപ്പ് ആയ GCCMalayalees@yahoogoup.com ഇന്നു നാലാം പിറന്നാള്‍ ആഘോഷിക്കയാണ്. എന്റെ കഥയിലെ ബാര്‍ബറും ഇടപാടുകാരും പോലെ അവിടെ വന്നും പോയിയും കൊണ്ടിരിക്കുന്ന ഒത്തിരി വിജ്ഞാന പ്രധമായ ഈമെയിലുകള്‍ അതിലെ എല്ലാ വായനക്കാരെയും അറിവിന്റെ പുതിയ മേഘലയിലേക്ക് സര്‍വേശ്വരന്‍ നിത്യവും കൊണ്ടെതിക്കട്ടെ എന്ന് പ്രാര്‍ത്തിച്ചു കൊണ്ടു
സസ്നേഹം
രമേഷ് മേനോന്‍
20092008







You must be logged in to post a comment.