റമദാന്‍ ചിന്തകള്‍ 07
റമദാന്‍ ചിന്തകള്‍ 07
ഇന്നു വിശുദ്ധ റമദാന്‍ മാസ്സത്തിലെ ഏഴാം ദിവസ്സം. ഓരോ ദിവസ്സം കഴിയും തോറും, ഭക്തിയും ശക്തിയും കൂടുതല്‍ ആര്‍ജിച്ചു വരുന്നതായി എല്ലാവരിലും ഒരു തോന്നല്‍ ഉളവായി കൊണ്ടിരിക്കുന്നു. ആദ്യ ദിവസങ്ങളിലെ ക്ഷീണമോ വിഷമതകള്‍ ഒന്നും തന്നെ ഇപ്പോള്‍ ഇല്ല.
ഇന്നലത്തെ ചിന്തകള്‍ വസ്ത്ര ധാരണ രീതികളെ പറ്റിയായിരുന്നു. സമൂഹത്തില്‍ മനുഷ്യരുടെ പെരുമാറ്റ ചട്ടങ്ങളും അവിടെ ചെറുതായി കടന്നു വന്നു.
ഇന്നലെ കാറില്‍ യാത്ര ചെയ്യുന്ന സമയത്തു ഉണ്ടായ രണ്ടു അനുഭവങ്ങള്‍ ഇവിടെ വിവരിക്കാം. കാലത്തു , പ്രത്യേകിച്ചും ഈ റമദാന്‍ മാസ്സക്കാലത്ത് ടാക്സി കിട്ടാന്‍ വളരെ വിഷമമാണ് അബുധാബിയില്‍. മറ്റു സ്ഥലങ്ങളായ ദുബായിലും സ്ഥിതി വ്യതസ്തമല്ല. കാലത്തു ഒരാവശ്യത്തിന് പുറത്തു പോയപ്പോള്‍ വഴിയില്‍ കണ്ട ഒരു കാഴ്ച ഇവിടെ വിവരിക്കാം. എല്ലാ സ്ടോപ്പുകളിലും ധാരാളം യാത്രക്കാര്‍ ടാക്സി കാത്തു നില്‍ക്കുന്നുണ്ടായിരുന്നു. ഒരിടത്ത് ഒരു സ്ത്രീ സ്റ്റോപ്പ് ഇല്ലാത്ത ഒരു സ്ഥലത്തു നില്ക്കുന്നത് കാണാന്‍ ഇടയായി. മുന്നില്‍ പോയിരുന്ന ടാക്സി കൈ കാണിച്ചു നിര്‍ത്താതെ വന്നപ്പോള്‍ അവര്‍ ആ ഡ്രൈവര്‍ കേള്ക്കുന്ന വിധത്തില്‍ ഉറക്കെ ശപിക്കുന്നതും കണ്ടു. പാവം അയാള്‍ എന്ത് ചെയ്യും? സ്ടോപ്പുകളില്‍ മാത്രമേ ഇവിടെ നിര്‍ത്താന്‍ പറ്റുകയുള്ളൂ! അവരും എന്ത് ചെയ്യും? നട്ടുച്ച നേരത്ത് വെയിലത്ത് കുറെ നേരമായിട്ടുണ്ടാവം പാവം ടാക്സി കാത്തു നില്ക്കുന്നത്. സ്ടോപ്പുകളില്‍ ആരും ക്യു പാലിക്കുന്നില്ല. ഇതു ഒരു വലിയ പ്രശ്നം തന്നെ.
വേറെ ഒരു ചിന്ത കടന്നു വന്നത് വസ്ത്ര ധാരണ രീതിയെയും പെരുമാറ്റ ചട്ടങ്ങളെയും പറ്റിയാണ്. ഇന്നലത്തെ ചിന്തകളില്‍ അത് സൂചിപ്പിച്ചിരുന്നു. യാത്ര ചെയ്യുമ്പോള്‍ മലയാളം റേഡിയോ വച്ചപ്പോള്‍ ഒരു പ്രശസ്ത മത ചിന്തകന്റെ പ്രഭാഷണം കേള്‍ക്കാന്‍ ഇടയായി. സംയമനം ആയിരുന്നു വിഷയം. വളരെ നല്ല രീതിയില്‍ അദ്ദേഹം മനുഷ്യനും മൃഗങ്ങളും തമിലുള്ള വ്യത്യാസ്സങ്ങള്‍ മനസ്സിലാക്കി തരുന്നുണ്ടായിരുന്നു. ഇന്നലെ തന്നെ, ഇവിടത്തെ ഒരു പത്രത്തില്‍ വന്ന കത്തുകളില്‍ ഒരെണ്ണവും എന്റെ ശ്രദ്ധ പിടിച്ചു പറ്റി. റമദാന്‍ കാലത്തു മറ്റു മത വിശ്വാസികള്‍ക്കുള്ള വിലക്ക് പാടില്ല എല്ലാം സാധാരണ പോലെ തന്നെ നടക്കണം എന്നാല്‍ മാത്രമേ, സംയമനം – ഭക്ഷണതിനോടും മറ്റു ലൌകീകമായ ആസക്തികളോടും പൊരുതി യഥാര്‍ത്ഥ രീതിയില്‍ ഉപവാസം അനുഷ്ടിക്കാന്‍ ഇട നല്‍കുകയുള്ളൂ എന്ന് അദ്ദേഹം എഴുതികണ്ടു. ഒരു വേറിട്ട ചിന്ത.
കാര്‍ ഓടിക്കൊണ്ടിരുന്നപ്പോള്‍ യേശുദാസിന്റെ ഒരു നല്ല ഗാനവും അപ്പോള്‍ കേള്‍ക്കാനിടയായി…
അള്ളാവിന്‍ കാരുണ്യം ഇല്ലെങ്കില്‍ ഭൂമിയില്‍ എല്ലാരും എല്ലാരും യത്തീമുകള്‍ ….
മറ്റൊരു ഗാനവും അപ്പോള്‍ ഓര്‍മയില്‍ വന്നു…
ഈശ്വര ചിന്തയിതോന്നെ മനുഷ്യന് ശാശ്വതമേ ഉലകില്‍…
സസ്നേഹം,
രമേഷ് മേനോന്‍
07092008
ആസിഫ് അലി സര്‍ദാരി പാകിസ്‌താന്‍ പ്രസിഡന്റ്
ആസിഫ് അലി സര്‍ദാരി പാകിസ്‌താന്‍ പ്രസിഡന്റ്
ഇസ്‌ലാമാബാദ്: പാകിസ്‌താന്‍ പീപ്പിള്‍സ് പാര്‍ട്ടി (പി.പി.പി.) സഹാധ്യക്ഷനും അന്തരിച്ച മുന്‍ പ്രധാനമന്ത്രി ബേനസീര്‍ ഭൂട്ടോയുടെ ഭര്‍ത്താവുമായ ആസിഫ് അലി സര്‍ദാരി പാകിസ്‌താന്‍ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. രാജ്യത്തിന്റെ പതിമൂന്നാമത്തെ പ്രസിഡന്റാണ് അമ്പത്തിമൂന്നുകാരനായ സര്‍ദാരി. ആകെയുള്ള 702 വോട്ടില്‍ 481 വോട്ടു നേടിയായിരുന്നു സര്‍ദാരിയുടെ വിജയം.
10% (പത്തു ശതമാനത്തില്‍ നിന്നു) 100% വരെ എത്താനുള്ള സര്‍ദാരിയുടെ യാത്ര ദുര്‍ഘടം പിടിച്ചതായിരുന്നു. ഏതൊരു മാറ്റവും നന്മയിലേക്കുള്ള വഴിയാണെന്ന് ലോക ജനതയുടെ മുന്നില്‍ തെളിയിക്കാന്‍ ഇതാ സര്‍ദാരിക്ക് ഒരവസ്സരം.
എന്‍.എസ്.ജി. കടമ്പ കടന്നു
ഇന്ത്യ എന്‍.എസ്.ജി. കടമ്പ കടന്നു
വിയന്ന: ഇന്ത്യയുമായുള്ള ആണവ വസ്‌തു, സാങ്കേതികവിദ്യാവ്യാപാരത്തിന് ആണവ വിതരണ രാജ്യങ്ങളുടെ സംഘം (എന്‍.എസ്.ജി.) അനുമതി നല്‍കി. ഇതോടെ ആണവവ്യാപാരത്തിന് ഇന്ത്യയ്‌ക്കുമേലുണ്ടായിരുന്ന 34 വര്‍ഷത്തെ വിലക്ക് നീങ്ങി. ഇന്ത്യ-യു.എസ്. സൈനികേതര ആണവക്കരാര്‍ നടപ്പാകുന്നതിനുണ്ടായിരുന്ന പ്രധാന കടമ്പയും ഇതോടെ ഇല്ലാതായി. യു.എസ്. കോണ്‍ഗ്രസ്സിന്റെ അംഗീകാരംകൂടി കിട്ടിയാല്‍ കരാര്‍ യാഥാര്‍ഥ്യമാകും. സപ്‌തംബര്‍ ഒമ്പതിനു തുടങ്ങുന്ന കോണ്‍ഗ്രസ് സമ്മേളനത്തില്‍ ഇതു ലഭിക്കുമെന്നാണ് പ്രതീക്ഷ.
പുരോഗതിയിലേക്കുള്ള ഒരു കാല്‍വെപ്പ് ആവട്ടെ ഇതു.
റമദാന്‍ ചിന്തകള്‍ 06
റമദാന്‍ ചിന്തകള്‍ 06
ഇന്നു പുണ്യ മാസമായ റമദാന്‍ മാസ്സത്തിലെ ആറാം ദിവസം. വെള്ളിയാഴ്ച ഒഴിവു കഴിഞ്ഞു വീണ്ടും വേനല്‍ക്കാലത്തെ ഒരു ആഴ്ചയുടെ ആരംഭം. ഭക്തിയിലും വിശുദ്ധിയിലും സര്‍വവും ഈശ്വരനില്‍ സമര്‍പ്പിച്ചു കിട്ടിയ ഉണര്‍വും ഉത്സാഹവും ഈ ആഴ്ചയും തങ്ങളെ എപ്പോഴും നേര്‍വഴിയിലൂടെ നടക്കാന്‍ ഈശ്വരാനുഗ്രഹം ഉണ്ടാവാന്‍ വേണ്ടിയുള്ള യജ്ഞങ്ങളുടെ സാക്ഷത്കാരത്തിന്റെ ഒരു ചെറിയ ഫലം നേടിയതിന്റെ സന്തോഷം മനസ്സില്‍ നിറഞ്ഞു നില്ക്കുന്നു.
ഇന്നത്തെ ചിന്ത വിഷയം റമദാന്‍ മാസ്സക്കാലത്തെ ആചാരങ്ങളും വിശ്വാസങ്ങളും എങ്ങനെ മറ്റുള്ളവര്‍ നോക്കി കാണുന്നു എന്നതാകട്ടെ. കുറച്ചു കടന്ന വിഷയമാണ്. എന്നാലും അത് ഇവിടെ പ്രതിപാതിക്കാതെ വയ്യ എന്ന നില വന്നിരിക്കുന്നു. കാരണം സാധാരണ വൈക്കീട്ടു ഒരു ചെറിയ നടത്തം അബുദാബി കോര്‍ണിഷില്‍ ഞാന്‍ നടക്കാറുണ്ട്. ഏകദേശം ഇരുട്ട് വീണ സമയത്തുള്ള ആ നടത്തത്തില്‍ ഇന്നലെ കണ്ട കാഴ്ചകള്‍ വലിയ സുഖം പകരുന്നതായിരുന്നില്ല. എങ്ങിനെ മനുഷ്യര്‍ ഇത്ര വിവേകം ഇല്ലാതെ പെരുമാറുന്നു. അതും വിദ്യാഭ്യാസവും വിവരവും ഉള്ളവര്‍ കാണിച്ചു കൂട്ടുന്ന തോന്നിവാസ്സങ്ങള്‍.
ഓരോ രാജ്യത്തില്‍ വരുന്നവര്‍ അതാതു രാജ്യത്തിന്റെ അതിഥികളായി കാണുന്നത് സ്വാഭാവികം മാത്രം. അതിഥി ദേവോ ഭവഃ എന്നതു അളവില്‍ കവിഞ്ഞ രീതിയില്‍ എടുത്തു പെരുമാറിയാല്‍ പറ്റുന്ന അബദ്ധങ്ങള്‍ പറഞ്ഞു അറിയിക്കെണ്ടല്ലോ. ഇവിടെ ഒരു ഷോപ്പിങ്ങ് മാള്‍ കാവടത്തില്‍ വച്ചിരിക്കുന്ന നോട്ടീസ് അതിനെ ഏകദേശം വിവരിക്കുന്നു.
എല്ലാവര്ക്കും നല്ലത് മാത്രം വരുത്താന്‍ ഈശ്വരന്‍ എന്നും ഇടവരുത്തട്ടെ എന്ന് പ്രാര്‍ത്തിച്ചു കൊള്ളുന്നു.
Courtesy Policy

A public mesage board highlighting the Courtesy Policy for it’s visitos at Abu Dhabi Mall.
അധ്യാപക ദിനം – ഗുരു സ്മരണകള്‍
അധ്യാപക ദിനം – ഗുരു സ്മരണകള്‍
ഇന്നു സെപ്റ്റംബര്‍ അന്ചാം തിയതി. അധ്യാപക ദിനം. കാമുകീ കാമുകന്മാരുടെ ദിനങ്ങളും വിഡ്ഢി ദിനങ്ങളും വളരെ ആഘോഷം ആയി ആചരിച്ചു വരുന്ന നമ്മള്‍ ഈ പ്രധാന ദിനത്തെ എന്ത് കൊണ്ടോ മറന്നു പോകുന്നു. ഇവിടെ സമയം പന്ത്രണ്ടു മണി കഴിഞ്ഞു മുപ്പതു മിനിട്ട്. ഇതേ വരെ ഇമെയില്‍ ഒന്നും ഇതിനെ കുറിച്ചു ആരും എഴുതി കണ്ടില്ല. എന്നാല്‍ ശരി ഞാന്‍ തന്നെ ആരംഭിക്കാം എന്ന് വിചാരിച്ചു.
ഈ അടുത്ത് കഴിഞ്ഞ ഗുരു പൌര്‍ണമി ദിവസം അവതരിപ്പിക്കാന്‍ ഉദ്ദേശിച്ച വസ്തുതകള്‍ ഇന്നു ആണ് സമയവും സന്ദര്‍ഭവും സാഹചര്യവും ഒത്തു വന്നു എഴുതാന്‍ ഇടയായത്.
കുട്ടികാലം തൊട്ടു തന്നെ തുടങ്ങാം. ഡോണ്‍ ബോസ്കോയിലെ കൊച്ചു ക്ലാസ്സ് മുറികളില്‍ ആദ്യ പാഠങ്ങള്‍ ചൊല്ലി തന്ന സിസിലി ടീച്ചര്‍ക്ക് തന്നെയാവട്ടെ ആദ്യ പ്രണാമം. അന്ന് രണ്ടു ആധ്യപികമാര്‍ ഉണ്ടായിരുന്നത് രണ്ടു പേര്‍ക്കും സിസിലി എന്ന പേരു യാദ്രിശ്ചികം മാത്രം. ഇന്നത്തെ പോലെ നന്നായി പഠിക്കുന്ന കുട്ടികള്ക്ക് പുസ്തകങ്ങളില്‍ നിറയെ നക്ഷത്രങ്ങള്‍ ഒന്നും കിട്ടാത്ത കാലം. കൊല്ലം അവസ്സാനിക്കുമ്പോള്‍ നല്ല മാര്‍ക്ക് തുടര്‍ച്ചയായി കിട്ടുന്ന കുട്ടികള്ക്ക് അസംബ്ലി കൂടുമ്പോള്‍ കിട്ടുന്ന ഏതാനും പുസ്തകങ്ങള്‍ മാത്രം സ്മരണകള്‍. അങ്ങനെ സിസിലി ടീച്ചര്‍ തന്ന “നല്ല അമ്മ” എന്ന പുസ്തകം ഒരു നിധി പോലെ ഇന്നും സുരക്ഷിതം.
അവിടെ നിന്നു കുറച്ചു ഉയര്ന്ന ക്ലാസ്സുകളില്‍ എത്തിയപ്പോള്‍ ഇംഗ്ലീഷ് ഭാഷ തെറ്റ് കൂടാതെ എഴുതാനും ആ ഭാഷയിലെ പ്രയോഗങ്ങളുടെ സൌന്ദര്യങ്ങള്‍ മനസ്സിലാക്കാനും തരമാക്കിയ ചാക്കോ സാറിന് ഒരു പ്രണാമം. ഒരു പീരീഡ് ഇംഗ്ലീഷ് ഭാഷയും മറ്റു പീരീഡ് സാമുഹ്യ ശാസ്ത്രവും ആയി മാറി മാറി വരുന്ന ആ എപ്പോഴും പുന്ചിരിച്ച മുഖമുള്ള, ദുര്‍ബല ശരീരം ഉള്ള വ്യക്തിയുടെ കയ്യിലെ – ക്ലാസുമുറിയില്‍ ചോക്കും ക്ലാസ്സ് കഴിഞ്ഞാല്‍ സിഗരറ്റും – ഇന്നും വ്യക്തമായി മനസ്സില്‍ നിറഞ്ഞു നില്ക്കുന്നു.
സാമൂഹ്യ സേവനവും അതിന്റെ പ്രാധന്യങ്ങളെയും കുറിച്ചു കുട്ടികളുടെ മനസ്സില്‍ കൊച്ചു നാള്‍ മുതലേ തന്നെ പറഞ്ഞു തരികയും, ചെയ്യിക്കയും ചെയ്തു അതിനോട് അവര്‍ അറിയാതെ ഒരു പ്രതിപത്തി വരുത്തിയ ഫാദര്‍ വര്‍ഗീസ്സിനു ആവട്ടെ ഇനിയത്തെ പ്രണാമങ്ങള്‍.
കലയും കായിക രങ്കവും പഠനത്തിനൊപ്പം പ്രാധാന്യം ഉള്ള രണ്ടു കാര്യങ്ങളാണെന്ന് പഠിപ്പിച്ചു തന്ന ഫാദര്‍ സൈമണ്‍ ഇന്നും ഓര്‍മയില്‍ നിറഞ്ഞു നില്ക്കുന്നു. സ്കൂള്‍ കായിക മത്സരങ്ങളില്‍ ടേബിള്‍ ടെന്നിസിലും ബാസ്കെറ്റ് ബോള്‍ കളിയിലും സ്കൂള്‍ ടീം ഓരോ വര്ഷവും ട്രോഫികള്‍ വാരിക്കൂട്ടുമ്പോള്‍ അച്ഛന്‍ കുട്ടികള്ക്ക് നല്കിയ വിലപ്പെട്ട പാഠങ്ങള്‍ വില മതിക്കാത്തതാവുന്നു.
മേരാ ഭാരത് മാഹാന്‍ എന്ന് ചൊല്ലി പഠിപ്പിച്ചു രാഷ്ട്ര ഭാഷയിലെ കുരുക്കുകള്‍ വളരെ ലാളിത്യത്തോടെ കുട്ടികളില്‍ ആഴത്തില്‍ വേരുറപ്പിച്ചു ഹൃധിസ്തമാക്കിയ വര്‍ഗീസ് സാറിന് ആവട്ടെ ഇനിയത്തെ പ്രണാമം. ഒരു ഭാഷ കൂടി പഠിക്കുന്നതിന്റെ പ്രാധാന്യം മറ്റൊരു ഭാഷയിലേക്കുള്ള, മറ്റൊരു സംസ്കാരത്തെ കുറിച്ചു അറിയാനുള്ള ഒരു ചവിട്ടു പടിയാണെന്ന് അദ്ദേഹം പറഞ്ഞു തന്ന വാക്കുകള്‍ ഇന്ന്നും ഓര്‍മയില്‍ നിറഞ്ഞു നില്ക്കുന്നു.
മിലിട്ടറി ജീവിതത്തിന്റെ സ്മരണകളുമായി ഒരു ചിട്ടയായ ജീവിതം പഠന സമയത്തും അതിന് ശേഷവും അത്യാവശ്യമാണെന്ന് മലയാള ഭാഷയുടെ മധുര വശങ്ങളില്‍ ചൊല്ലി തന്ന കുര്യന്‍ സാറിനും പ്രണാമം. മലയാളത്തില്‍ ധാരാളം കവിതകളും കഥാ പുസ്തകങ്ങളും എഴുതിയാ ചന്ദ്രശേഖരന്‍ സാറിനും മലയാള ഭാഷയിലെ ഭാഷ വ്യത്യാസങ്ങള്‍ പാഷയും, ഫാഷയും ഭാഷയും കൃത്യതയോടെ മനസ്സിലാക്കി തന്ന ശിവശന്കാരന്‍ സാറിനും പ്രണാമം.
ഇലക്ട്രിസിറ്റി എങ്ങനെ ഉണ്ടാക്കുന്നു എന്നത് തൊട്ടു രാമനും ന്യൂട്ടണ്‍ ഉം ചെയ്തു തന്ന ശാസ്ത്ര സാങ്കേതിക വളര്‍ച്ചയുടെ ബാല പാഠങ്ങള്‍ ചൊല്ലി തന്ന ലോനപ്പന്‍ സാറിനും പ്രണാമം.
തന്റെ മക്കള്‍ കൂടെ ക്ലാസുകളില്‍ പഠിപ്പിക്കുന്ന കുട്ടികളില്‍ നിന്നു വ്യത്യസ്തരല്ല എന്ന് കരുതി എല്ലാ കുട്ടികളെയും ഒരേ പോലെ രസതന്ത്രം പഠിപ്പിച്ചു തന്ന ജോര്‍ജ് സാറിനും പ്രണാമം.
മനുഷ്യ ശരീരത്തിന്റെ പ്രാധന്യങ്ങളെയും ഓരോ അവയങ്ങളെയും അവരുടെ പ്രവര്‍ത്തനങ്ങളെയും അല്‍പ സ്വല്പം കര്‍ശന മനോഭാവത്തോടെ പഠിപ്പിച്ചു തന്ന ജോസഫ് ഫ്രെന്ചി സാറിനും പ്രണാമം. ഉരുക്ക് പോലുള്ള ആ ശരീരവും പളുങ്ക് പോലുള്ള ആ മനസ്സും ചിട്ടയായ ജീവിതത്തിന്റെ പ്രാധാന്യങ്ങള്‍ ഉള്ള അദ്ദേഹം കുട്ടികള്ക്ക് ഒരു മാര്‍ഗ ദര്‍ശി ആയിരുന്നു എന്നും.
കണക്കിലെ കളികള്‍ വളരെ അനായാസം ചൊല്ലി തന്ന വിക്ടോറിയ ടീച്ചറും ബാബു സാറും ഈ വേളയില്‍ മറക്കാന്‍ പറ്റില്ല.
കാലാവസ്ഥക്ക് അനുയോജ്യമായി ക്ലാസ്സിന്റെ മുന്നിലെ മദിരാശി മരത്തില്‍ ഇലകള്‍ പൊഴിയുമ്പോള്‍ കഴിഞ്ഞു പോയ കാലത്തിന്റെയും വരാന്‍ പോകുന്ന വര്ഷം അവസാന പരീക്ഷയെയും കുറിച്ചു തന്മയത്തത്തോടെ പറഞ്ഞു ജോഗ്രഫി പഠിപ്പിച്ചു കുട്ടികളെ കാലത്തിനു അനുസ്സരിച്ച് ഉള്ള മാറ്റങ്ങളിലേക്ക് ശ്രദ്ധ തിരിച്ചിരുന്ന ആന്റണി സാറിനും പ്രണാമം. ക്ലാസ്സ് കഴിഞ്ഞാല്‍ കുട്ടികളെക്കാള്‍ മുന്പേ ബസ്സ് പിടിക്കാന്‍ ഓടുന്ന സാറിന്റെ വ്യഗ്രത മൂന്ന് ബസ്സ് മാറി കയറി സ്കൂള്‍ പോയി കുട്ടികളെ പഠിപ്പിച്ചു തിരിച്ചു വന്നിരുന്ന എന്റെ സ്വന്തം അമ്മയുടെ സ്ഥിതിയെയും ഓര്‍മിപ്പിച്ചു. അത് അന്ത കാലം ഇന്ത് ഇന്ത കാലം. ഇന്നു സൌകര്യങ്ങളും സുകലോലുപതയും ക്ഷാമാമില്ലാതെ.
അവിടെ നിന്നു കോളേജ് കടന്നു എത്തിയതോ സുന്ദരമായ ക്രൈസ്റ്റ് കോളേജ് കാമ്പസ്സിലും. റോമിയോ ജൂലിയറ്റ്മാരുടെ പ്രേമകാവ്യങ്ങളും കുട്ടികളുടെ മനശാസ്ത്രവും ഒരേ പോലെ അമ്മാനമാടിയ കുരിശ്ശേരി അച്ഛനും, കണക്കിലെ വലിയ കളികളിലേക്ക് കൈ പിടിച്ചു ഉയര്‍ത്തിയ ചന്ദ്രന്‍ സാറും എല്ലാം പ്രണാമം അര്‍ഹിക്കുന്നവര്‍ തന്നെ. ഇവരെല്ലാം ഓരോ ഘട്ടങ്ങളിലും തങ്ങളുടെ കുട്ടികളില്‍ കോരി ചൊരിഞ്ഞ വിദ്യാ ധനം പിന്നെ സമ്പാദിച്ചു കൂട്ടാന്‍ ഉള്ള ഒരു ചെറിയ അഗ്നി പര്‍വ്വതത്തിന്റെ ലക്ഷണങ്ങള്‍ ആണെന്ന് അന്ന് അറിയാന്‍ ഉള്ള വിവേകമോ ബുദ്ധിയോ ഉണ്ടായിരുന്നില്ല.
പിന്നിടുള്ള യാത്രകള്‍ പ്രൊഫഷണല്‍ വിദ്യാഭ്യാസ രംഗത്തേക്ക്. മദ്രാസ് സര്‍വകലാശാലയിലെ ഫര്‍മകൊഗ്നോസി പ്രൊഫസര്‍ അരുണ നിര്‍ബന്ധിച്ചു കേരളത്തിലെ ഗ്രാമ്മങ്ങളിലേക്ക് ഇറങ്ങി ചെന്നു കീഴാര്‍നെല്ലിയും, ചെമ്പരത്തിയും, നായ്ക്കര്നവും, എല്ലാം തേടി പിടിച്ചു, സര്‍വകലാശാലയിലെ ലബോറട്ടറിയെ ഒന്നാം സ്ഥാനത്തേക്ക് ഉയര്‍ത്താന്‍ മാര്‍ഗ നിര്‍ദേശം നല്കി സഹായിച്ച അരുണ ടീച്ചര്‍ക്കും പ്രണാമം.
ഇതിനിടയിലും പല ഗുരുക്കന്മാരും കടന്നു വന്നിരുന്നു. മൃതംഗം പഠിപ്പിച്ച കൊരമ്പ് സുബ്രമണ്യന്‍ നമ്പൂതിരിയും, ഡ്രൈവിങ്ങ് പഠിപ്പിച്ച വേണു, ഡാന്‍സ് പഠിപ്പിച്ച സീത ടീച്ചര്‍, മേക് അപ് ഇടാന്‍ പഠിപ്പിച്ചു തന്ന രാമകൃഷ്നെട്ടന്‍ എന്നിങ്ങനെ പോകുന്നു അവരില്‍ ചിലര്‍. ഇവര്‍ക്കെല്ലാവര്‍ക്കും എന്റെ പ്രണാമം.
ജോലി അന്വേഷിച്ചു ഗള്‍ഫില്‍ വന്നപ്പോള്‍ ആദ്യമായി കര്മാനിരതയുടെ ബാലാ പാഠങ്ങള്‍ പഠിപ്പിച്ചു തന്ന പീറ്റര്‍ മേക്ഫരന്‍ എന്ന സായ്പ്പിനും എന്റെ പ്രണാമം. അവിടന്നങ്ങോട്ട് ഉള്ള യാത്രകളില്‍ പിന്നെയും മൂല്യം ഉള്ള ഗുരുക്കന്മാരെ കണ്ടെത്തി.
ബാങ്കിംഗ് രംഗത്തെ ദ്രോനാചാര്യനായ ജയറാം മടപ്പുള്ളിയും, പെട്രോളിയം രംഗത്തെ പ്രമുഖനായ ഫ്രെന്ച്ച്കാരന്‍ വിന്‍സ്സന്റ്റ് സൌബെസ്ട്രെയും അവരില്‍ ചിലര്‍. അവര്ക്കും ഈ അധ്യാപക ദിനത്തില്‍ എന്റെ പ്രണാമങ്ങള്‍.
തങ്ങള്‍ പഠിപ്പിച്ചു വിടുന്ന യുവതലമുറക്ക് തങ്ങളേക്കാള്‍ വളരെ അധികം ശമ്പളവും സൌകര്യം കിട്ടും വരും കാലത്തു എന്നറിഞ്ഞു കൊണ്ടു തന്നെ അധ്യാപക വൃത്തി തെരഞ്ഞെടുത്തു കുട്ടികളില്‍ നല്ല ഒരു ഭാവി വളര്‍ത്തിയെടുക്കാന്‍ അഹോരാത്രം പണിയെടുക്കുന്ന എല്ലാ അധ്യാപകര്‍ക്കും എന്റെ പ്രണാമം.
രമേഷ് മേനോന്‍
05092008

















You must be logged in to post a comment.