റമദാന്‍ ചിന്തകള്‍ 01/2009
റമദാന്‍ ചിന്തകള്‍ 01/2009

മദീന സയെദ് ഷോപ്പിംഗ് കൊമ്പ്ലെക്സിനു അടുത്തുള്ള പ്രധാന പള്ളി.
പുണ്യ മാസമായ റമദാന്‍ ഇന്നു ആരംഭിച്ചു. ഗള്‍ഫില്‍ വന്ന കാലം തൊട്ടേ റമദാന്‍ മാസം വളരെ വിലപ്പെട്ടതായി ഞാന്‍ കണക്കാക്കാറുണ്ട്. പണ്ടു തൊട്ടേ ആചാരങ്ങള്‍ എല്ലാം മത വിത്ത്യാസമില്ലാതെ കാണണം എന്ന് കാരണവന്മാര്‍ പഠിപ്പിച്ചത് കൊണ്ടായിരിക്കാം ഇതു. മാനുഷ്യരെല്ലാം ഒന്നു പോലെ എന്ന മാവേലി സിദ്ധാന്തം എപ്പോഴും ഓര്‍ക്കുന്നതായിരിക്കാം മറ്റൊരു വശം. ഈ ആവേശം ആണ് ഈ l ലേഖന പരമ്പരയുടെ രണ്ടാം അദ്ധ്യായം എഴുതാന്‍ എന്നെ പ്രചോദിപ്പിച്ചത്.
മുസ്ലിം കലണ്ടറിലെ ഒന്‍പതാം മാസ്സം ആണ് റമദാന്‍.
ഇന്ന് നമുക്ക് റമദാന്‍ മാസ്സത്തിലെ റമദാന്‍ മാസത്തിലെ ഉപവാസത്തിന്റെ പ്രാധാന്യത്തെ പറ്റി ഒന്നു ചിന്തിച്ചു നോക്കാം.
ഓഗസ്റ്റ് മാസത്തില്‍ വന്നു ചേര്‍ന്നിരിക്കുന്ന ഈ വര്ഷത്തെ റമദാന്‍ ദിവസങ്ങള്‍ സാധാരണയില്‍ കവിഞ്ഞ സമയ പരിതി ഉള്ളതാണല്ലോ. അപ്പോള്‍ ഉപവാസം ഒരു തപസ്യ എന്നതിലുപരിയെക്കാള്‍ നിശ്ചയമായും നമ്മുടെ സംയമനം പരിശോദിക്കാന്‍ ഉള്ള ഒരു അവസരം കൂടി ആയി തീരുന്നു. പുലര്‍ച്ച മുതല്‍അസ്തമയം വരെ ഉപവാസ്സം ഇരിക്കുക എന്ന പ്രക്രിയ പലര്‍ക്കും അത്ര എളുപ്പം അല്ല. പുകവലി, ഭോജനം, ജലപാനം കഴിക്കല്‍, എന്നിവ ഈ സമയത്ത് വര്‍ജ്യം ആണ്. ഇവയൊന്നും പൊതു സ്ഥലത്ത് വിശ്വാസികളും അവിശ്വാസികളും ചെയ്യാന്‍ പാടുള്ളതല്ല. റമദാന്‍ മാസ്സത്തില്‍ അഞ്ചു നേരവും പള്ളികളില്‍ പ്രാര്‍ത്ഥന നടക്കാറുണ്ട്. ഈ സമയത്ത് ഉച്ച ശബ്ദത്തില്‍ പാടുകളോ മറ്റു തടസ്സങ്ങലോ വരാതെ പരിസ്സരവും നിശബ്ദതയില്‍ ദൈവത്തില്‍ പ്രാര്‍ഥനാനിരതയോടെ അര്‍പ്പിക്കാന്‍ എല്ലാവരും ശ്രദ്ധിക്കണം. വസ്ത്രധാരണത്തിലും ഈ മാസത്തില്‍ പ്രത്യേകം ശ്രദ്ധ ചെലുത്തണം. സ്ത്രീ പുരുഷന്മാര്‍ തമ്മില്‍ പൊതു വേദികളില്‍ അതിര് വിട്ടു ഇടപഴകാതെ ഇരിക്കാനും പ്രത്യേകം ശ്രദ്ധിക്കണം. പൊതുവേദികളില്‍ പുകവലിയും വര്‍ജ്യമാണ്.
സുഹൂര്‍ എന്നും ഇഫ്താര്‍ എന്നും രണ്ടു പ്രധാന ഭക്ഷണ ചടങ്ങുകള്‍ ആണ് റമദാന്‍ മാസ്സത്തില്‍ നിത്യവും ഉള്ളത്. സുഹൂര്‍ പുലര്‍ച്ചെയും, ഇഫ്താര്‍ അസ്തമയ സമയത്തും. സുഹൂര്‍ സമയത്ത്, ദിവസ്സം മുഴുവനും സക്തി നല്‍കാന്‍ ഉള്ള തരത്തില്‍ ഉള്ള ഭക്ഷണ ക്രമവും, ഇഫ്താര്‍ സമയത്ത് വെള്ളം, പഴങ്ങളുടെ സത്, ഈന്ത പഴം എന്നിവവയും ലഘുവായി കഴിച്ചു പോരുന്നു.

ഇഫ്താര്‍ ടെന്റുകള്‍ – സ്ഥലം മദീന സയെദ് ഷോപ്പിംഗ് കോമ്പ്ലെക്സ് അബുദാബി
ഈ ലേഖന പരമ്പരയോടൊപ്പം ഓരോ ദിവസ്സവും ഇവിടത്തെ ഓരോ റമദാന്‍ കാഴ്ചകളും ചിത്രങ്ങളായി നിങ്ങള്ക്ക് സമര്‍പ്പിക്കുന്നു.
എന്റെ എല്ലാ പ്രിയ മുസ്ലിം സുഹൃത്തുക്കള്‍ക്കും ഈ പുണ്യമാസ്സക്കലത്തിന്റെ ആശംസകള്‍ നേര്‍ന്നു കൊണ്ട്,
സസ്നേഹം,
രമേശ് മേനോന്‍
22082009
August 22, 2009 at 9:19 am
റംസാന്‍ ആശംസകള്‍…
LikeLike
August 22, 2009 at 11:30 am
നല്ല പോസ്റ്റ്. ആശംസകൾ.
LikeLike