Month: September 2008
റമദാന്‍ ചിന്തകള്‍ 19
റമദാന്‍ ചിന്തകള്‍ 19
പുണ്യ മാസ്സമായ റമദാന്‍ അതിന്റെ രണ്ടാം ഘട്ടത്തിലേക്ക് കടന്നപ്പോള്‍ വിശ്വാസിക്കള്‍ എല്ലാവരും കഴിഞ്ഞ ദിവസ്സങ്ങളിലെ ഉപവാസ്സത്തില്‍ നിന്നു നേടിയ ഊര്‍ജം ഉള്‍ക്കൊണ്ടു കൊണ്ടു തങ്ങള്ലാല്‍ ആവുന്ന വിധത്തില്‍ സാധുക്കളെ സഹായിക്കാന്‍ ഉള്ള തയ്യാറെടുപ്പിലാണ് ഇപ്പോള്‍.
എന്റെ ഈ ചിന്തകള്‍ മലയാളത്തിലെ വായനക്കാര്‍ വായിക്കുന്നതും അഭിപ്രയാം രേഖപ്പെടുത്തുന്നതും കണ്ട ചില മറ്റു ഭാഷ സുഹൃത്തുക്കള്‍ ഇതിന്റെ ഒരു പരിഭാഷ ഇംഗ്ലീഷ് ഭാഷയില്‍ എഴുതുന്ന ബ്ലോഗില്‍ ഇടാമോ എന്ന് എന്നോട് ഈയിടെ അന്വേഷിക്കുക ഉണ്ടായി. അപ്പോള്‍ സമയ പരിമിധികള്‍ക്കുള്ളില്‍ നിന്നു കൊണ്ടു തയ്യാറാക്കാം എന്നതായിരുന്നു എന്റെ അവരോടുള്ള മറുപടി. ഈയടുത്ത divassam കുറച്ചു ഒഴിവു കിട്ടിയപ്പോള്‍ ശ്രമിച്ചു നോക്കാം എന്ന് കരുതി. അപ്പോള്‍ ആണ് ഒരു പ്രധാന കാര്യം എനിക്ക് മനസ്സിലായത്, മലയാളത്തില്‍ എഴുതുന്ന ഒരു മലയാളിയുടെ കണ്ണുകളിലൂടെ നോക്കുന്ന പല ചിന്തകളും കാഴ്ചകളും ഇംഗ്ലീഷ് ഭാഷയില്‍ ഒരു വ്യത്യസ്ഥമായ കാഴ്ചപ്പാടാണ് മുന്നില്‍ വന്നത്. ഭാഷയും സംസ്കാരവും എത്ര മാത്രം ബന്ധപ്പെട്ട് കിടക്കുന്നു എന്നുള്ള കാര്യം അവിടെ ഉയര്ന്നു വന്നു. അത് പല വ്യത്യസ്ത ചിന്തകളും മുന്നില്‍ ഇട്ടു തന്നു. അടുത്ത ലക്കങ്ങളില്‍ അതിലേക്കു കടക്കാം.
സസ്നേഹം,
രമേഷ് മേനോന്‍
19092008
Regional Maths Olympiad on Nov 9
Regional Maths Olympiad on Nov 9
Aug 30 : The National Board for Higher Mathematics (NBHM), a unit of Department of Atomic Energy, Government of India has been organising Mathematical Olympiads in our country, first at the regional level and then at the national and international levels, since 1988. In Kerala, this event is being co-ordinated since
1990.
OBJECTIVES: To spot talented students who have the capacity for original and critical thinking and encourage them to choose a career in Mathematics and also to select an Indian team for the International Mathematical Olympiad.
ELIGIBILITY: Mainly, students of standard XI/XII and a few exceptionally talented students of standard X.
SYLLABUS: Roughly of the plus two level. Thrust areas will be Geometry, Number Theory, Algebra and Combinatorics. The questions will be quite challenging. There is no prescribed syllabus.
REGIONAL MATHEMATICAL OLYMPIAD: (R.M.O.)
RMO-2008 will be held on Sunday, 9th November, between 1 p.m. and 4 p.m. at Trivandrum, Quilon, Kottayam, Alleppey, Adoor, Ernakulam, Irinjalakkuda, Trichur, Palghat, Calicut, Cannanore and Kasaragod. Proposals for new centres will be considered.
INDIAN NATIONAL MATHEMATICAL OLYMPIAD (I.N.M.O.)
About 20 students (a maximum of 6 from class XII) will be selected for INMO, to be held in February 2009 at Cochin University Campus.
INTERNATIONAL MATHEMATICAL OLYMPIAD (I.M.O.)
About 30 toppers of INMO-INMO awardees will be invited for a training camp to select an Indian team for IMO-2009 to be held in Germany. IMO 2008 was held in Spain where India was placed 31st, securing 5 Bronze medals.
PRIZES, SCHOLARSHIPS AND FOLLOW UP PROGRAMMES
Five toppers of RMO will be awarded a cash prize of Rs. 2000/- each sponsored by the Kerala State Council for Science, Technology and Enviornment ( KSCSTE). Five toppers of RMO will be awarded “Professor C.S. Venkataraman Memorial Prizes” and many other attractive gifts.
All students selected for INMO will be given merit certificates.
INMO awardees are eligible for NBHM scholarships for higher studies.
HOW TO APPLY: There is no prescribed application form. Principals of recognised schools shall forward the list of participants indicating their names, medium of Instructions, class, residential address, phone numbers, e-mails and the centre along with a registration fee of Rs. 30/- each by Cash / M.O. or D.D. (drawn in favour of Regional Co-ordinator, INMO) payable at SBT CUSAT Campus branch only. Applications not endorsed by the authorities will not be considered.
Last Date: 10th October 2008
This programme is funded by the NBHM, CUSAT and KSCSTE. For old Q-papers and an information brochure, write along with Rs. 25/- stamped, self addressed envelope of size at least 10 x 8 to
Dr. A. VIJAYAKUMAR, Regional Co-ordinator, INMO,
Department of Mathematics
Cochin University of Science and Technology, Cochin – 682 022
Phone: 2577518 (O) 2575288 (R)
e-mail: vambat@gmail.com; ambatvijay@rediffmail.com
Olympiad Website: http://www.isid.ac.in/~rbb/olympiads.html ; maths.cusat.ac.in/olympiad
റമദാന്‍ ചിന്തകള്‍ 18
റമദാന്‍ ചിന്തകള്‍ 18
എത്ര വേഗം ദിവസ്സങ്ങള്‍ കടന്നു പോകുന്നു എന്നത് ആരും സാധാരണ ആലോചിക്കാറില്ല. ചിലപ്പോള്‍ കൈയിലെ പേര്‍സില്‍ വച്ചിരിക്കുന്ന നോട്ടുകളുടെ എണ്ണം കുറഞ്ഞു വരുന്നതു കാണുമ്പോള്‍ ആവും ഓ ഇന്നു റമദാന്‍ മാസ്സത്തില്‍ പതിനെട്ടാം തിയതി ആയല്ലോ എന്ന് ഓര്‍മ വരുന്നതു.
ഉപവാസ്സം ഭക്ഷണത്തില്‍ മാത്രമല്ല കണ്ണിലും കാതിലും സംസാരത്തിലും വേണമെന്നുള്ള കാര്യം മുന്പ് ഇവിടെ കടന്നു വന്നിരുന്നു. അവിടെ മാത്രം ഒതുങ്ങി നില്‍ക്കുന്നില്ല ഉപവസ്സം എന്ന് പഠിക്കാന്‍ ഉള്ള അവസ്സരം ഈ അടുത്ത് ദിവസ്സങ്ങളില്‍ എനിക്ക് കിട്ടി. തൊഴില്‍ ആവശ്യത്തിനായി ഇവിടെ നിന്നു വളരെ ദൂരെ ഉള്ള മരുഭുമിയില്‍ ഉള്ള ഒന്നു രണ്ടു സ്ഥലങ്ങളിലായിരുന്നു ഈയടുത്ത ദിവസ്സങ്ങളില്‍ യാത്ര ചെയ്യേണ്ടിയിരുന്നത്. പ്രധാന റോഡില്‍ നിന്നു വളരെ ഉള്ളില്‍ നീങ്ങി കുറച്ചു സുരക്ഷിത മേഖലയായ അവിടേക്ക് പോകുമ്പോള്‍ ആദ്യത്തെ നിര്‍ദേശം തന്നെ ക്യാമറ ഉള്ള മൊബൈല് പാടില്ല എന്നതാണ്. എന്നാല്‍ ശരി എന്ന് വിചാരിച്ചു പഴയ ഒരു മൊബൈല് എടുത്തു കയില്‍ ഉള്ള സിം കാര്ഡ് അതില്‍ ഇട്ടു ഇവിടെ നിന്നു പുറപ്പെട്ടു. റോഡില്‍ നിന്നു ദിശ മാറി വണ്ടി ഓടാന്‍ തുടങ്ങി കുറച്ചു കഴിഞ്ഞപ്പോള്‍ ഉള്ള സിഗ്നലും കിട്ടാതായി. പിന്നെ ഒരു ദിവസ്സം മുഴുവനും ആ മൊബൈല് അനങ്ങി ഇല്ല. . എത്ര ആശ്വാസ്സം ആയിരുന്നു. ഒരു തരത്തില്‍ പറഞ്ഞാല്‍ എന്റെ മൊബൈലിനു അന്ന് പൂര്‍ണ വിശ്രമം. എനിക്കും ഒരു മൊബൈല് ഉപവാസ്സം. എത്ര സമാധാനം. ആലോചിച്ചു പോയി, നമ്മള്‍ ടെക്നോളജി കൂടുതല്‍ വികസിപ്പിച്ചു കൊണ്ടുവരും തോറും അസ്വസ്ഥതകളും പ്രശ്നങ്ങളും കൂടുതലാക്കി കൊണ്ടുവരികയാണോ എന്ന്?
ഇന്നു മൊബൈല് ഫോണോ കമ്പ്യൂട്ടറോ ഇല്ലാത്ത ഒരു ജീവിതം ആര്ക്കും ആലോചിക്കാന്‍ പോലും വയ്യ!. അത് പറഞ്ഞപ്പോള്‍ ആണ് മൊബൈല് ഫോണും എസ് എം എസും നമ്മടെ കുട്ടികളുടെ ഇടയില്‍ സംഭാഷണം എത്രത്തോളം ചുരുക്കി വരുന്നു എന്ന കാര്യം. ഈ ഓണത്തിന് നാട്ടില്‍ വന്ന മാവേലിയുടെ ഫോണിലും കിട്ടി ഒരു എസ് എം എസ്. HOT എന്നായിരുന്നു അതില്‍ എഴുതിയിരുന്നത്. ആകെ പകച്ചു പോയ മാവേലി അടുത്ത് നിന്ന കോളേജ് കുമാരനോട് ഇതു എന്താ മോനേ എന്ന് ചോദിച്ചു ? കേരളത്തില്‍ നല്ല മഴയാണല്ലോ എന്നിട്ടും ഇങ്ങനെ ഒരു മെസ്സേജ്! അപ്പോഴല്ലേ പയ്യന്‍ പറഞ്ഞു കൊടുത്തത് – മാവേലി മാഷേ ഇതു വെറും നിസ്സാരം – HOT എന്ന് പറഞ്ഞാല്‍ – ഹാപ്പി ഓണം തമ്പുരാനേ എന്നാണ് എന്ന്.
ഇനി എന്താ മൊബൈല് ഫോണില്‍ വരുക എന്ന് കാത്തിരിക്കാതെ തമ്പുരാന്‍ തന്റെ മൊബൈല് ഓഫ് ചെയ്തു ആ കുട്ടിക്ക് കൊടുത്തു പതുക്കെ നടന്നു നീങ്ങി.
ചുരുങ്ങി പോകുന്ന നമ്മുടെ വാര്ത്താ വിനിമയ ശൈലി ഇനിയും ചുരുങ്ങാതെ ഇരിക്കട്ടെ എന്ന് പ്രാര്‍ത്ഥിച്ചു കൊണ്ടു
സസ്നേഹം
രമേഷ് മേനോന്‍
18092008
റമദാന്‍ ചിന്തകള്‍ 17
റമദാന്‍ ചിന്തകള്‍ 17
പുണ്യ മാസ്സമായ റമദാനിലെ പതിനേഴാം ദിവസ്സത്തെ ചിന്തകള്‍ എഴുതാന്‍ ഇരുന്നപ്പോള്‍ ചിട്ടകളെയും രീതികളെയും അവ നമ്മള്‍ എങ്ങനെ കാണുന്നു എങ്ങനെ അറിഞ്ഞോ അറിയാതെയോ പ്രാവര്‍ത്തികമാക്കുന്നു എന്ന വിഷയമാണ് മുന്നില്‍ വന്നത്.
ഈ വിശുദ്ധമായ സമയത്തു കുട്ടികള്ക്ക് കൈ വരുന്ന വലിയ ഒരു ഭാഗ്യം അവര്ക്കു തങ്ങളുടെ കാരണവന്മാരുടെ കൂടെ ആരാധനാലയങ്ങളില്‍ പോയി പ്രാര്‍ത്ഥന ചെയ്യാന്‍ അവസ്സരം കിട്ടുന്നു എന്ന വസ്തുതയാണ്. എത്ര ചിട്ടയായ രീതിയിലാണ് ആ പ്രാര്‍ത്ഥനകള്‍ നടക്കുന്നത്. അവിടെ പണക്കാരനും പാവപ്പെട്ടവനും ഒരു വ്യത്യാസ്സവുമില്ല. ഇതു കുട്ടികളില്‍ ചെറുപ്പത്തിലെ തന്നെ ഒരു അടുക്കും ചിട്ടയും ഉണ്ടാക്കാന്‍ വേണ്ടി വളരെ വലിയ പങ്കു വഹിക്കുന്ന ഒരു ഘടകം ആണ്. ജീവിതത്തില്‍ അറിഞ്ഞോ അറിയാതെയോ കാണുകയും കേള്‍ക്കുകയും ചെയ്യുന്ന വസ്തുതകള്‍ ജീവ ചരാച്ചരങ്ങളില്‍ എത്രക്ക് സ്വാധീനം വരുത്തുന്നു എന്നത് ഒരു ഉദാഹരണം ഇവിടെ പറയാം.
പക്ഷികളെയും മൃഗങ്ങളെയും മരങ്ങളെയും ഒക്കെ ഒരു പാടു സ്നേഹിക്കുന്ന ഒരു വ്യക്തിയാണ് ഞാന്‍. നേരത്തെ ഒരു ലേഖനത്തില്‍ ഇവിടെ എഴുതിയ പ്രകാരം വെള്ളിയാഴ്ചകളില്‍ എന്റെ യാത്രകള്‍ എനിക്ക് പല പുതിയ സുഹൃത്തുക്കളെയും തരാറുണ്ട്. പലപ്പോഴും അവരില്‍ ചിലര്‍, ഇവിടത്തെ മുനിസിപ്പാലിറ്റി ജീവനക്കാര്‍ ആണ്. പാകിസ്ഥാനില്‍ നിന്നും നേപാളില്‍ നിന്നും ഒക്കെ ഇവിടേയ്ക്ക് ജോലിക്ക് വന്നു ചെറിയ ശമ്പളത്തില്‍ പണി എടുക്കുന്ന ഒരു കൂട്ടം നല്ല മനുഷ്യര്‍. പലപ്പോഴും അവരോട് ഉള്ള സൌഹൃദ സംഭാഷണം അവരുടെ ജീവിത രീതിയെ പറ്റി പഠിക്കാനും മനസ്സിലാക്കാനും എന്നെ സഹായിക്കാറുണ്ട്. അവര്ക്കും അങ്ങനെ തന്നെ എന്നെ പറ്റിയും മനസ്സിലാക്കാന്‍ ഇട കിട്ടാറുണ്ട്. അങ്ങനെ ചില കൂട്ടര്‍ എനിക്ക് ചിലപ്പോള്‍ ചില പക്ഷികളെ തരാറുണ്ട് വളര്‍ത്താന്‍. ഒരു തവണ അങ്ങനെ കിട്ടിയ ഒരു തത്ത എന്റെ വീടിലെ പ്രധാന അംഗം ആണ് ഇപ്പോള്‍. ഏകദേശം ഒരു മൂന്ന് കൊല്ലത്തോളം ആയി കക്ഷി എന്റെ കൂടെ ആയിട്ട്. ഒരു വിധം നന്നായി സംസാരിക്കും – ഞാന്‍ വിളിക്കുന്നത് പോലെ എല്ലാം തിരിച്ചു ചൂളം വിളിക്കുകയും ചെയ്യും. അങ്ങേര്‍ക്കു ഒരു കൂട്ടുകാരിയെ കണ്ടു പിടിക്കണം എന്ന് വിചാരിച്ചു ഇരിക്കുമ്പോള്‍ ആണ് ഈയിടെ ആ കൂട്ടുകാര്‍ എനിക്ക് മറ്റൊരു തത്തയെ കൂടി തന്നു. അതിലും ഒരു കാര്യം പ്രത്യേകതയുണ്ട്. അവരുടെ നിത്യേന ഉള്ള ജോലിയുടെ ഇടയില്‍ പല തരം തത്തകള്‍ അവരുടെ കൈ വശം വന്നു പെടാറുണ്ട്. എന്നാലും ഇണങ്ങും എന്നും എന്തെകിലും പഠിക്കാന്‍ ഉള്ള ബുദ്ധി ഉണ്ട് എന്ന് അവര്ക്കു തോന്നുന്നതിനെ മാത്രമേ അവര്‍ എനിക്ക് തരുകയുള്ളൂ. അങ്ങനെ ഈ കക്ഷിയെ വീട്ടില്‍ കൊണ്ടു വന്നു. സാധാരണ എല്ലാ ദിവസ്സവും രാവിലെയും വൈകീട്ടും ഞാന്‍ അവരെ വീട്ടില്‍ അഴിച്ചു വിടും. ഒരു രണ്ടു മൂന്നു ദിവസ്സം എന്ത് കൊണ്ടോ എനിക്ക് രാവിലെയും വൈകീട്ടും ഇവരെ അഴിച്ചു വിടാന്‍ പറ്റിയില്ല. പതിവു പോലെ പഴയ തത്ത അതിന്റെ രീതിയില്‍ വിളിച്ചു എന്നെ ആകര്‍ഷിക്കാന്‍ ശ്രമിച്ചു നോക്കി. ഇതിനിടയിലാണ് ഞാന്‍ ഒരു പുധിയ ശബ്ദം കേള്‍ക്കാന്‍ ഇടയായത്. കാക്കയും പൂച്ചയും കരയുന്ന അത് പോലെ ഉള്ള ശബ്ദം. നോക്കിയപ്പോള്‍, നമ്മുടെ പുതിയ കക്ഷിയുടെ വേലയാണ്. ഇതു എങ്ങനെ ഒപ്പിച്ചു എന്ന് അറിയാന്‍ എനിക്ക് ഇതു തന്നവരെ പിന്നീട് കണ്ടപ്പോള്‍ അന്വേഷിച്ചപ്പോള്‍ ആണ്, അവരുടെ താമസ്സ സ്ഥലത്തു, കുറച്ചു കാക്കകളെയും കുറച്ചു പൂച്ചകളെയും അവര്‍ കൂട്ടില്‍ ഇട്ടു വളര്തുന്നുണ്ടാത്രേ. അങ്ങനെ കേടു പഠിച്ചതാണ് ഈ ശബ്ദങ്ങള്‍. ഈ മിണ്ടാ പ്രാണികളുടെ രീതികളും കുട്ടികളുടെ രീതികളും ഏകദേശം ഒരേ പോലെ കണക്കാക്കാം. നമ്മള്‍ അറിയാതെ അവര്‍ നമ്മളില്‍ നിന്നു പലതും ഉള്‍ക്കൊള്ളുന്നുണ്ട്. അത് നല്ലത് മാത്രമാവട്ടെ എന്ന് ഈശ്വരനോട് പ്രാര്‍ത്തിച്ചു കൊണ്ടു,
സസ്നേഹം,
രമേഷ് മേനോന്‍
17092008
RTA Begins Second Phase of Traffic Points Awareness Drive
RTA Begins Second Phase of Traffic Points Awareness Drive
KHALEEJ TIMES 17 September 2008
dubai — The Roads and Transport Authority (RTA) has announced the second phase of its Traffic Points Awareness Campaign under the slogan “Educating the Public on Traffic Behaviour”.
Maitha bin Adai, CEO of the Traffic and Roads Agency at the RTA, said that phase one of the campaign had been a big success.
“We got a very positive response to the first phase. Building on that success, the RTA, in association with Dubai Police, has embarked on phase two of the campaign which focuses on highlighting the global practices in specifying speed limits on roads. “The campaign will also stress on improving road safety and minimising accidents,” Maitha said. The first phase, which ran for three weeks, was meant to announce the launch of the Black Points System. “Phase two, which will run for six months, will focus on educating the public on traffic behaviour that warrants implementation of the Black Points System,” the official said. As per the Black Points System, the maximum limit allowed to a motorist is 24 points in a year.
റമദാന്‍ ചിന്തകള്‍ 16
റമദാന്‍ ചിന്തകള്‍ 16
റമദാന്‍ മാസ്സ്സത്തിലെ ചിന്തകളുടെ പതിനാറാം അദ്ധ്യായം എഴുതാന്‍ ഇരുന്നപ്പോള്‍ ഒരു ദുഃഖ വാര്‍ത്തയാണ് ആദ്യം അറിഞ്ഞത്. ഷാര്‍ജയില്‍ ഉണ്ടായ ഒരു അപകടത്തില്‍ ഒരു കൊച്ചു ബാലന്‍ ഇന്നലെ കൊല്ലപ്പെട്ടു. ആരുടെയൊക്കെയോ അശ്രദ്ധ കൊണ്ടു ഒരു കുരുന്നു ജീവന്‍ ഈ ലോകത്തില്‍ നിന്നു അകാലത്തില്‍ പൊലിഞ്ഞു പോയി. ആ ആത്മാവിന് നിത്യ ശാന്തി നേര്‍ന്നു കൊണ്ടു ഇന്നത്തെ വിഷയത്തിലേക്ക് കടക്കട്ടെ.
ഇന്നും ചിന്തകള്‍ കുട്ടികളില്‍ തന്നെ ഒതുങ്ങി നില്ക്കുന്നു. ഈ പുണ്യ മാസ്സത്തില്‍ കുട്ടികള്‍ എങ്ങനെ റമദാന്‍ മാസ്സത്തിന്റെ ചിട്ടകളെ കാണുന്നു എന്ന വിഷയം ഈയിടെ ഇവിടത്തെ പല പത്രങ്ങളിലും എഴുതി കണ്ടു. പലര്ക്കും അത് ഒരു പുതിയ അനുഭവമായിരുന്നു. ഒരു പാടു കുട്ടികള്ക്ക് തങ്ങളുടെ പിതാക്കന്മോരോടൊപ്പം നിത്യവും പള്ളിയില്‍ നിസ്കരിക്കാന്‍ പോകാന്‍ കിട്ടുന്ന ഒരു അസുലഭ അവസ്സരം. ചിലര്ക്ക് കൂടുക്കാരുമായി നോമ്പ് തുറക്കാന്‍ ഉള്ള അവസ്സരം. ചിലര്ക്ക് ഉപവാസ്സം എങ്ങിനെ എന്നതിന്റെ ആദ്യ പാഠങ്ങള്‍. എല്ലാം വിലയേറിയ അനുഭവങ്ങള്‍. കുട്ടികളെ നല്ല പൌരന്മാരാക്കി വളര്‍ത്താന്‍ ഉതകുന്ന ചെറിയ കാല്‍ വെയ്പ്പുകള്‍. എല്ലാം ഒരു നല്ല നാളേക്ക് ഉള്ള കാല്‍ വെയ്പ്പുകള്‍ ആവട്ടെ.
ഈ റമദാന്‍ മാസ്സത്തില്‍ കണ്ടു വരുന്ന ഒരു അപകടകരമായ കാര്യമാവട്ടെ രണ്ടാമത്തെ വിഷയം. എല്ലായിടത്തും പ്രത്യേക വില കിഴിവ്. കൂടാതെ തവണകളായി അടക്കാന്‍ ഉള്ള അവസ്സരവും. കുറച്ചു കൂടുതല്‍ ചിന്തിച്ചാല്‍, ഈ ഒരു മാസ്സത്തിനിടയില്‍ കുറച്ചു പേരെന്കിലും കൂടുതല്‍ കടക്കാരായി തീരും ഈ വില്പന തന്ത്രങ്ങളിലൂടെ.
മറ്റൊരു ആപത്തു – വളരെ കൂടിയ ഇനം – ഈ റമദാന്‍ മാസ്സത്തില്‍ ആളുകള്‍ റോഡുകളില്‍ കാണിച്ചു കൂട്ടുന്ന മത്സര പ്രവണതയാണ്. ഈയിടെ അബുധാബിയില്‍ നിന്നു എമിരേറ്റ്സ് റോഡ് വഴി ദുബൈയിലേക്ക് യാത്ര ചെയ്യാന്‍ ഇടയായപ്പോള്‍ അഞ്ചു വലിയ അപകടങ്ങളാണ് നേരിട്ടു കാണാന്‍ ഇടയായത്. ഈ അപകടങ്ങള്‍ നേരിട്ടു കണ്ടിട്ടും ചില ഡ്രൈവര്‍മാര്‍ കൂടുതല്‍ അപകടകരമായി വാഹനങ്ങള്‍ ഓടിക്കുന്നു എന്നത് അത്യതികം വിഷമിപ്പിക്കുന്ന ഒരു കാര്യമാണ്. എങ്ങനെ ഈ പ്രവണതയെ ഇല്ലാതാക്കാം എന്ന് എല്ലാവരും ചിന്തിച്ചാല്‍ അപകടങ്ങള്‍ക്ക് ഒരു പരുതി വരെ കുറവ് വന്നേനെ.
ഈശ്വരന്‍ എല്ലാവരെയും അനുഗ്രഹിക്കട്ടെ എന്ന് പ്രാര്‍ത്തിച്ചു കൊണ്ടു
സസ്നേഹം
രമേഷ് മേനോന്‍
16092008
റമദാന്‍ ചിന്തകള്‍ 15
റമദാന്‍ ചിന്തകള്‍ 15
എത്ര പെട്ടെന്ന് ഒരു മാസ്സതിന്റെ പകുതിയോളം എത്തി എന്ന കാര്യം ഒന്നു കൂടി ആലോചിച്ചുപോയി ഇതു എഴുതാന്‍ തുടങ്ങിയപ്പോള്‍.
ഇന്നലെ പറഞ്ഞു വന്നത് കുട്ടികളും അവരെപറ്റിയുള്ള കാര്യങ്ങളും ആയിരുന്നല്ലോ. ഇന്നും ആ വിഷയത്തില്‍ തന്നെ തുടരാം. പുകവലിയും മദ്യപാനവും കൂടി വരുന്നതായി നിത്യവും വായിക്കുകയും കേള്‍ക്കുകയും ചെയ്യുന്നു. മാതാപിതാക്കളുടെയും അധ്യാപകരുടെയും ശരിയായ ദൃഷ്ടിയും ചൊല്ലുകളും അവയുടെ പ്രാധാന്യവും കുട്ടികളുടെ നേരായ വളര്‍ച്ചയില്‍ ഒരു പ്രധാന ഘടകം ആണ്.
ഒരു ചെറിയ ഉദാഹരണം ഇവിടെ എടുക്കാം. ഞാന്‍ താമസ്സിക്കുന്നതിനടുത്തായി ഒരു യുറോപ്യന്‍ രാജ്യക്കാരുടെ സ്കൂള്‍ ഉണ്ട്. കൊച്ചു കുട്ടികള്‍ മുതല്‍ വലിയ ക്ലാസ്സ് വരെ ഉള്ള ഒരു നല്ല സ്കൂള്‍. കാലത്തു വലിയ വലിയ കാറുകളില്‍ കുട്ടികള്‍ വരുമ്പോള്‍ തന്നെ അറിയാം അവരുടെ മാതാപിതാക്കളുടെ സമ്പത്ത് സമൃദ്ധിയുടെ വലുപ്പം. ഈ ഭാഗത്തേക്ക് സ്കൂള്‍ മാറ്റിയപ്പോള്‍ മുതല്‍ ഞാന്‍ ഒരു കാര്യം ശ്രദ്ധിക്കാന്‍ തുടങ്ങി. കാലത്തു എട്ടു മണിക്ക് സ്കൂള്‍ തുടങ്ങിയാല്‍ കുറച്ചു കൂട്ടം കുട്ടികള്‍ സ്കൂളിന് വെളിയില്‍ ചുറ്റിപറ്റി നടക്കുന്നത്. മുന്നിലുള്ള വലിയ കെട്ടിടങ്ങളുടെ ഇടയിലും ഇവരെ കാണാന്‍ തുടങ്ങി. കുറച്ചു ദിവസ്സം കൂടി ശ്രദ്ധിച്ചപ്പോള്‍ ഇവരുടെ ഒക്കെ കൈവശം സിഗരറ്റും കാണാമായിരുന്നു. ആണും പെണ്ണും വ്യതസ്സമില്ലാതെ വലിച്ചു തള്ളുന്നു. അവരുടെ സംസ്കാരം അങ്ങനെയാവാം എന്ന് കരുതി കുറച്ചു ദിവസ്സം ക്ഷമിച്ചു. പിന്നെ നോക്കിയപ്പോള്‍ ഇവര്‍ ബില്ടിങ്ങുകളുടെ ഉള്ളിലായി സഹവാസം. ഏണി പടികളും ഇവര്ക്ക് വാസ സ്ഥലമാവാന്‍ തുടങ്ങി എന്ന് കണ്ടപ്പോള്‍ ഞാന്‍ പതുക്കെ ഒരു ദിവസ്സം സ്കൂള്‍ അധികൃതരെ വിവരം അറിയിച്ചു. പുറമെ നിന്നുള്ള കുട്ടികളും ഇവരുടെ കൂടെ കണ്ടു തുടങ്ങിയപ്പോള്‍ എന്തോ ഒരു ഭയം തോന്ന്നിയിരുന്നു. ആ സ്കൂള്‍ അധികൃതരില്‍ നിന്നു മറുപടി കിട്ടിയത് – സ്കൂളിന്റെ ഗേറ്റിനു പുറത്തു അവര്‍ എന്ത് ചെയ്താലും അതില്‍ അവര്ക്കു ഉത്തരവാദം ഇല്ല എന്ന വാദം ആയിരുന്നു.
അപ്പോള്‍ പിന്നെ നേരിട്ടു തന്നെയാവാം നമ്മുടെ പരിപാടികള്‍ എന്ന് നിശ്ചയിച്ചു. ഓരോ ബില്ടിങ്ങിന്റെയും കാവല്‍ക്കാരെ കണ്ടു ഇങ്ങനെ കുട്ടികള്‍ അവിടെ വന്നിരിക്കാന്‍ തുടങ്ങിയാല്‍ വരാന്‍ സാധ്യതയുള്ള ആപത്തുകളെ പറ്റി പറഞ്ഞു മനസ്സിലാക്കി. കാലത്തു പതിവുപോലെ ഏണി ചുവട്ടിലേക്ക് വിശ്രമിക്കാനും പുകവലിക്കാനും ആയി വരുന്ന കുട്ടികളെ പറഞ്ഞു മനസ്സിലാക്കാന്‍ തുടങ്ങി. ആ സ്കൂളിലെ അല്ലാത്ത കുട്ടികളോട് പ്രത്യേകം പറഞ്ഞു മനസ്സിലാകുകയും ചെയ്തു. കുറച്ചു അധികം ഭുദ്ധിമുട്ടിയെന്കിലും ഇപ്പോള്‍ ആ വരവും മുഴുവനായും നിര്‍ത്താന്‍ സാധിച്ചു എന്ന് തന്നെ പറയാം.
ആശ്വസ്സത്തോടെ റമദാന്‍ മാസ്സത്തില്‍ അങ്ങനെ ഇരിക്കുമ്പോള്‍ അതാ കാണുന്നു. അവിടത്തെ അധ്യാപകര്‍, കുട്ടികളെ വെട്ടിച്ച് കെട്ടിടത്തിന്റെ മുകളില്‍ നിന്നു പുകവലിക്കുന്നു. അവരുടെ ധാരണ അത് ആരും കാണുന്നില്ല എന്നാണെന്ന് തോന്നുന്നു. അവരറിയുന്നുണ്ടോ ചുറ്റും ഉള്ള പടുകൂറ്റന്‍ കെട്ടിടങ്ങളില്‍ ഉള്ളവരെല്ലാം അവരെ ശ്രദ്ധിക്കുന്ന കാര്യം. എന്താണ് മനുഷ്യനില്‍ ആചാരങ്ങളും അനുഷ്ടാനങ്ങളും വ്യക്തമായി അറിയാമായിട്ടും അത് തെറ്റിക്കാന്‍ ഉള്ള വ്യഗ്രത ഉണ്ടാവുന്നത്?. ചങ്ങലക്ക് ഭ്രാന്ത് പിടിച്ചാല്‍ എന്താ ചെയ്യാ അല്ലെ? അതിനുള്ള വഴി കണ്ടെത്താനുള്ള ശ്രമത്തിലാണ് ഞാന്‍ ഇപ്പോള്‍.
സസ്നേഹം,
രമേഷ് മേനോന്‍
150920008



You must be logged in to post a comment.