Malayalam – Write-ups
കമ്പോള നിലവാരം
കമ്പോള നിലവാരം
ഇന്നു അവധി ദിവസം. സാധാരണ പോലെ കാലത്തു കുറച്ചു വീട്ടു സാധനങ്ങള്‍ വാങ്ങിക്കാന്‍ ഇറങ്ങി. വീട്ടില്‍ നിന്നു ഇറങ്ങിയപ്പോള്‍ ഒരു ചെറിയ ലിസ്റ്റ് ഉണ്ടായിരുന്നു കയ്യില്‍. ഇടയ്ക്ക് ഇടയ്ക്ക് മൊബൈല് ഫോണിലൂടെ ഉള്ള വിളികള്‍ കൊണ്ടു ലിസ്റ്റിന്റെ വലിപ്പം കൂടി കൊണ്ടും ഇരുന്നു.
അടുത്തുള്ള അബുദാബി കോ ഓപ്പ് എന്ന സൂപ്പര്‍ മാര്‍കെറ്റില്‍ പോയി. സാധാരണ പോലെ ഓരോന്നോരോന്നായി എടുത്തു, അവസാനം ഒരു പത്തു കിലോ ചാക്കിന്റെ ഒരു അരി യും എടുക്കാം എന്ന് കരുതി. വില നോക്കാറില്ല – എന്നാലും, ഇന്നെന്തു കൊണ്ടോ വില നോക്കാന്‍ ഉള്ള ഒരു മൂഡിലായിരുന്നു. ചാക്കിന്മേല്‍ എഴുതിയ വില കണ്ടപ്പോള്‍ കണ്ണ് തള്ളിപോയി. പത്തു കിലോ അരിക്ക് തൊണ്ണൂറ്റിയാര്‍ ദിര്‍ഹം അമ്പതു ഫില്‍സ് . എന്റെ ഈശ്വര അരിക്ക് ഇത്ര വിലകൂടിയോ?
സാരമില്ല, അരി ഇല്ലാതെ ഒരു മലയാളിയായ എന്റെ ഭക്ഷണം ഒരിക്കലും ശരിയാവില്ല. പതുക്കെ നടന്നു നീങ്ങി, പച്ചക്കറി വയ്ക്കുന്ന ഭാഗത്തേക്ക്. അവിടെ എടുത്തു കൊടുക്കുന്ന പാലക്കാട്ടുകാരന്‍ ജോസഫിനോട് പറഞ്ഞു ഒരു രണ്ടു തേങ്ങ ചിരകിയത് എടുക്കണേ ജോസേട്ടാ . അയ്യോ സാറേ, നാളികേരം ചിരകിയത് ഇപ്പോള്‍ വളരെ കമ്മിയാണ്. സാറിന് വേണമെന്കില്‍ അപ്പുറത്തെ കടയില്‍ കിട്ടും അവിടെ നോക്കികോളൂ. നാളികേരം ഇല്ലാതെ നമ്മുക്കെന്ത് കറികള്‍ ?. വിട്ടൂ അങ്ങോട്ട്. ഇക്ക ഒരു രണ്ടു നാളികേരം ചിരകിയത് വേണല്ലോ? നല്ല തിരക്കുണ്ട് ഒരു പത്തു മിനിട്ട് കാത്തിരിക്കുമോ. ശരി സാരമില്ല. അങ്ങനെ അവിടത്തെ കാഴ്ചകളും കണ്ടു നിന്നു. കുറച്ചു കഴിഞ്ഞപ്പോള്‍ അയാള്‍ ഒരു പാക്കറ്റില്‍ നാളികേരവുമായി വന്നു. എത്രയായി, അഞ്ചു ദിര്‍ഹം നീട്ടി കൊണ്ടു ഞാന്‍ ചോദിച്ചു. അയ്യോ സാറേ അത് കുറെ നാള്‍ മുന്നായിരുന്നു. ഇപ്പോള്‍ വിലയൊക്കെ കൂടി, ഏഴ് ദിര്‍ഹം അമ്പതു ഫില്‍സ് ആണ് ഇതിന്. ഈശ്വരാ രണ്ടു നാളികേരം ചിരകിയത്തിനു ഏകദേശം എണ്‍പതു രൂപ വില. നാട്ടിലെ വീട്ടിലെ കോലായില്‍ തെങ്ങ് കയറ്റം കഴിഞ്ഞു കുന്നു കൂടി കിടക്കുന്ന തേങ്ങയെ പറ്റി ഓര്‍ത്തുപോയി.

മൊബൈല് ഫോണ്‍ വീണ്ടും ശബ്ദിക്കാന്‍ തുടങ്ങി . നാട്ടില്‍ നിന്നുള്ള വിളിയാണ്, പരിചയമുള്ള നമ്പരും അല്ല. ആരാണാവോ ഇത്ര നേരത്തെ? എടുത്തേക്കാം എന്ന് വിചാരിച്ചു നോക്കി. മേനോനെ ഇതു ഞാനാ അബ്ദുള്ള. നാളെ, ലീവ് കഴിഞ്ഞു വരികയാ, എന്തെങ്കിലും കൊണ്ടു വരണോ? ഒട്ടും ആലോചിക്കാതെ ഞാന്‍ മറുപടി പറഞ്ഞു – അബ്ദുള്ള വീട്ടില്‍ പോയി ഒരു പത്തു തേങ്ങ ചിരകി കൊണ്ടു വന്നോളൂ….
എന്റെ ഉത്തരം കെട്ട് അയാള്‍ വിച്ചരിചിരുന്നിരിക്കാം ഇങ്ങേര്‍ക്ക് എന്ത് പറ്റി !
ഓണം അടുത്ത് വരുന്നു – ഇങ്ങനെ പോയാല്‍ ഇത്തവണ സാധനങ്ങളുടെ വില ഓണത്തിന് എവിടെ എത്തുമോ എന്നൊരു പിടിയും ഇല്ല്ലാ!!
ഇരട്ടി മധുരം
ഉയരങ്ങളില്‍ ഏകയായി – യെലേന ഇസ്സിന്ബയെവ
അങ്ങനെ ആ കാത്തിരുപ്പും വെറുതെയായി
അങ്ങനെ ആ കാത്തിരുപ്പും വെറുതെയായി
കുറെ നാളുകളായി കാതോര്‍ത്തിക്കുകയായിരുന്നു – എന്നാണ് ആ സന്തോഷ വാര്ര്‍ത്ത കേള്‍ക്കുക? ഇന്ത്യക്ക് ഒരു കായിക ഇനത്തില്‍ സ്വര്‍ണം കിട്ടുക എന്ന ഒരു സ്വപ്നം. പന്കെടുക്കുന്നവരും പന്കെടുക്കാത്തവരും അവസാന സ്ഥാനങ്ങള്‍ക്കായി മത്സരിച്ചു കാണ്ടാപ്പോളും ഒരു ആശ്വാസം ഉണ്ടായിരുന്നു. അഞ്ചു ബോബ്ബി ജോര്‍ജ് – പേരു പോലെ തന്നെ അവസാനത്തെ അഞ്ചു സ്ഥാനങ്ങളില്‍ ഒന്നെന്കിലും നേടിയിട്ടെ തിരുച്ചു വരൂ എന്ന് പിന്നെയും പിന്നെയും ഉറച്ചു പറഞ്ഞു. ഇന്നിതാ ആ സ്വപ്നവും പൊളിഞ്ഞു…. യോഗ്യത പോലും നേടാതെ – വാചക കസ്സര്തുമായി – ഒളിമ്പിക് വിശേഷങ്ങള്‍ പന്കുവക്കാന്‍ നമ്മുക്ക് ഒരാള്‍ കൂടി…. കാത്തിരിക്കാം, കുറ്റം പറയാം , നീണ്ട നാല് കൊല്ലം കൂടി.
രമേഷ് മേനോന്‍
ഇന്നു ചിങ്ങം ഒന്ന് – അങ്ങനെ ഒരു പുതുവത്സരം കൂടി ആരുമോര്‍ക്കാതെ കടന്നു വന്നു
ഇന്നു ചിങ്ങം ഒന്ന്. കാലത്തു സാധാരണ പോലെ കുളിയും നമസ്കാരവും നടത്തുമ്പോള്‍ മലയാളം കലണ്ടറില്‍ ഒന്ന് കന്നോടിക്കാറുണ്ട്. ഇന്നത്തെ നാളെന്താണ് എന്നറിയാന്‍ ? മലയാളത്തോടുള്ള സ്നേഹവും നാട്ടിലെ രീതികളും, പിറന്നാളുകളും മറുന്നാട്ടിലെന്കിലുമ് മറക്കുവാന് പറ്റുമ്മോ? അങ്ങനെ പലവിധ ചിന്തകളുമായി നോക്കിയപ്പോള്‍ അതാ വലിയ അക്ഷരത്തില്‍ ചിങ്ങം ഒന്ന് എന്ന് തെളിഞ്ഞു കാണുന്നു. കുറച്ചു നേരത്തേക്ക് മനസ്സു പുറകോട്ടു പോയ്യി. കുട്ടിക്കാലവും, ഓണപന്തുകളിയും, പൂപ്പരരിക്കലും , പൂക്കളം ഇടലുമം, ഓണത്തപ്പനും , ഓണപ്പുടവയും, കുമ്മാട്ടിക്കളിയും, പുലിക്കളിയും എല്ലാം കടന്നു പോയി. അങ്ങനെ ഒരു ആഘോഷങ്ങള്‍ ഇന്നു TV യിലൂടെ അല്ലാതെ നമ്മുടെ കുട്ടികള്‍ ആസ്വധിക്കുനുന്ന്ടോ എന്നറിയാന്‍ ഒരു മോഹം.
എന്റെ എല്ലാ സ്നേഹിതര്‍ക്കും അകമഴിഞ്ഞ പുതുവത്സരാശംസകളും നന്മകളും നേര്‍ന്നു കൊള്ളുന്നു.
അരുപതിയൊന്നൊ അറുപതിരന്ടോ? ഒരു സംശയം!
അരുപതിയൊന്നൊ അറുപതിരന്ടോ? ഒരു സംശയം!
അറുപത്തിയൊന്നാം സ്വാതന്ത്ര്യ ദിനം
ഇന്നു ഓഗസ്റ്റ് 15 ആണ് . ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടിയിട്ട് 61 വര്‍ഷം ആയിരിക്കുന്നു. കാലത്തു നേരത്തെ തന്നെ അബുദാബിയിലെ ഇന്ത്യന്‍ എംബസി പരിസ്സരതെക്കു തിരിച്ചു . പതാക ഉയര്‍ത്തല്‍ ചടങ്ങും മറ്റു കലാപരിപാടികളും കഴിഞ്ഞു വിശദമായ ഒരു ചായ സത്കാരവും കഴിഞ്ഞു ഇറങ്ങിയപ്പോള്‍ ഒരു തിരിഞ്ഞു നോട്ടം ആയാല്‍ എന്താ എന്നുള്ള ഒരു ചിന്ത വന്നു. കഴിഞ്ഞ ഒരു വര്‍ഷം നമ്മുടെ ഭാരതം എത്ര മുന്നോട്ടു പോയി ? വിപുലമായ അറുപതാം പിറന്നാള്‍. Share മാര്ക്കറ്റ് ഉയരങ്ങളിലേക്ക് കുതിച്ചുയരുന്നു , നമ്മുടെ ഭാരതം ലോകരാഷ്ട്രങ്ങളില്‍ ഒന്നാം സ്ഥാനത്തെക്ക് ഉടനെ തന്നെ എത്തും. ഞാന്‍ ആശ്വസിച്ചു. വന്നു ഒന്നാം മാസം – ഇതാ ലോകത്തെവിടെയും ഷെയര്‍ മാര്‍ക്കറ്റില്‍ മാന്ദ്യം , അത് തന്നെ ഇന്ത്യയിലും . ഇളകിയാടുന്ന രാഷ്ട്രീയ സംഹിതകളും, ന്യൂക്ലിയര്‍ ചിന്താഗതികളും കൂടിയായപ്പോള്‍ പിന്നെ ഒന്നും അധികം വേണ്ടി വന്നില്ല. 20000 പൊയന്റ്സില്‍ നിന്നു 13000 പൊയന്റ്സ് വരെ എത്തി നമ്മുടെ സൂചികകള്‍. ഇനി എന്ത് ?, എങ്ങിനെ നഷ്ടം നികത്തും ? , ആരെ , ഏത് ഭരണകക്ഷിയെ തുണക്കും ഒന്നും ഒരു പിടിയുമില്ല. ആകെ ഉണ്ടായ ഒന്നോ രണ്ടോ ലാഭം – ഒരു വന്‍ വിജയമായ 20 -20 മത്സരവും, ഈയിടെ കിട്ടിയ ഒരു ഷൂട്ടിങ് സ്വര്‍ണവും. എന്തായാലും, ക്രിക്കറ്റ്അല്ലാത്ത ഒരു ലോകത്തെ കുറിച്ചു നമ്മുക്ക് ചിന്തിക്കേണ്ട സമയമായി എന്ന് ആ സ്വര്‍ണം നമ്മളെ വിളിച്ചറിയിക്കുന്നു.
ഒന്നോ രണ്ടോ വിക്കറ്റ് കിട്ടുമ്പോഴേക്കും കോടികള്‍ വാരി വിതറുന്ന കുത്തകമുതലാളിമാര്‍ ഇനിയെന്കിലും മറ്റുള്ള കായിക ഇനങ്ങള്‍ക്ക് ഒരു നാലോ അന്ചോ ലക്ഷം രൂപയെന്കിലും മാറ്റിവയ്ക്കും എന്ന് വിചാരിക്കാം.
വീടിലേക്ക് തിരിച്ചു ഡ്രൈവ് ചെയ്യുമ്പോള്‍ മനസ്സു ഇങ്ങനെ പല ചിന്തകളുമായി ഗുസ്തി പിടിക്കുകയായിരുന്നു. അപ്പോള്‍ കണ്ട കാഴ്ചയും ഏകദേശം ഇതിനൊക്കെ സമാനമായിരുന്നു. വെള്ളിയഴ്ചയിട്ടും, പൊരി വെയിലത്ത് പണിയെടുത്തു ക്ഷീണം മാറ്റാന്‍ വിശ്രമിക്കുന്ന തൊഴിലാളികളും പിന്നെ വ്യാഴാഴ്ചയിലെ ഹന്ഗോവേര്‍ തീര്ത്തു എണീക്കാത്ത നമ്മുടെ സ്നേഹിതരും. മറ്റൊരു സ്വാതന്ത്ര്യ ദിനത്തിന് ഇനിയും ധാരാളം നാളുകള്‍ ഉണ്ടല്ലോ – അപ്പോള്‍ കാണാം.
Athaani
സുഹൃത്തുക്കളെ,
നിങ്ങളുടെ എല്ലാവരുടെയും അകമഴിഞ്ഞ അനുഗ്രഹാശിസ്സുകള്‍ പ്രതീക്ഷിച്ചു കൊണ്ടു,
സസ്നേഹം,
രമേഷ് മേനോന്‍
- ← Previous
- 1
- 2
- 3




