Malayalam – Write-ups

സൈക്കിള്‍ വാടകക്ക് കൊടുക്കാനുണ്ട്

Posted on Updated on

സൈക്കിള്‍ വാടകക്ക് കൊടുക്കാനുണ്ട്

കാലാവസ്ഥ വളരെ നല്ലതാണ്. ഇറച്ചിയും പൊറോട്ടയും ഒക്കെ അടിച്ച് കുമ്പ വീര്‍ത്തു ഇരിക്കയല്ലേ. കോര്‍ണിഷിലൂടെ ഒന്നു ഇറങ്ങി നടക്കുകകയോ സൈക്കിള്‍ ചവിട്ടുകയോ ചെയ്തു നോക്കൂ… എത്ര സുന്ദരം, ശാന്തം, ആരോഗ്യകരം.

എ ജെ വര്‍ഗീസ് – ഒരു അനുസ്മരണ

Posted on

എ ജെ വര്‍ഗീസ് – ഒരു അനുസ്മരണ
ഹിന്ദി അധ്യാപകന്‍ – ഡോണ്‍ ബോസ്കോ ഹൈ സ്കൂള്‍ ഇരിങ്ങാലക്കുട


ഏതാനും മാസ്സം മുന്പ് അധ്യാപക ദിനത്തിന് ഒരു ചെറിയ ലേഖനം എഴുതുവാന്‍ ഇടയുണ്ടായി. അന്ന് മനസ്സാ പാദ പൂജ ചെയ്ത ഒരു വ്യക്തി ഇന്നു നമ്മോടൊപ്പം ഈ ലോകത്ത് ജീവിച്ചിരിക്കുന്നില്ല..

എന്നും ഞാന്‍ മനസ്സില്‍ തോന്ന്നുന്ന കാര്യങ്ങള്‍ മൂടി വയ്ക്കാതെ പറയാനും എഴുതാനും താത്പര്യമുള്ള ഒരു വ്യക്തിയാണ് ഞാന്‍. എന്റെ ബന്ധങ്ങളും അങ്ങനെ തന്നെ. സ്കൂള്‍ കാലഘട്ടത്തില്‍ വളരെ അധികം സ്വാധീനിച്ച ഒരു വ്യക്തി എന്ന നിലയില്‍ എനിക്ക് ശ്രീ എ ജെ വര്‍ഗീസ് സാറിനോട് ഒരിക്കലും മറക്കാന്‍ പറ്റാത്ത അത്ര കടപ്പാടുകള്‍ ഉണ്ട്. ഒരു ഹിന്ദി മാസ്റ്റര്‍ എന്നതില്‍ കവിഞ്ഞു, ദേശ സ്നേഹവും, അച്ചടക്കവും വളരെ നിഷ്ഠയോടെ ഞങ്ങളുടെ മനസ്സില്‍ അദ്ദേഹം വേരുറപ്പിക്കാന്‍ ശ്രമിച്ചിരുന്നു. അലക്കി തേച്ച മുണ്ടും ഷര്‍ട്ടും ഉയര്ത്തി വച്ചു ഗോപുരം പോലെ ചീകിയൊതുക്കിയ മുടിയും അദ്ധേഹത്തിന്റെ ഒരു ബ്രാന്‍ഡ് പ്രത്യേകതയായിരുന്നു. അത് തന്നെ അദേഹത്തിന് ഗോപുരം എന്ന ഓമന പേരും നല്കി. മുണ്ടില്‍ നിന്നു പാന്റിലേക്ക് പ്രോമോറേന്‍ കിട്ടിയപ്പോഴും അദേഹം തന്റെ ഗൌരവം ഒന്നു കൂടി വലുതാക്കിയോ എന്ന് അന്നൊക്കെ തോന്നിക്കാറുണ്ട്. ഒരു കയ്യില്‍ ചൂരലും മറു കയ്യില്‍ ചോക്കും പിടിച്ചു ഒരു ക്ലാസ്സില്‍ നിന്നും മറ്റു ക്ലാസ്സിലേക്കുള്ള പോക്ക് ഇന്നും മായാതെ മനസ്സില്‍ നില്ക്കുന്നു. നല്ല കൈപ്പടയും, കൃത്യമായ ശൈലിയില്‍ എഴുതാനുള്ള കഴിവും അദ്ദേഹം കുട്ടികളില്‍ ശ്രദ്ധയോടെ പകര്ന്നു കൊടുത്തു അക്കാലമത്രയും.

അദ്ധേഹത്തിന്റെ ആത്മാവിന് നിത്യശാന്തി കിട്ടുവാന്‍ പ്രാര്‍ത്ഥിച്ചു കൊണ്ടു ഈ അനുസ്മരണ കുറിപ്പ് ഇവിടെ ചുരുക്കട്ടെ.

മണ്ഡലമാസ്സപുലരിയില്‍

Posted on

മണ്ഡലമാസ്സപുലരിയില്‍

സ്വാമിയേ ശരണമയ്യപ്പ. അങ്ങനെ ഈ വര്ഷത്തെ വൃശ്ചിക മാസ്സക്കാലം ഇതാ വന്നെത്തി. കാലാവസ്ഥ പെട്ടെന്ന് ഈ വിശുദ്ധ മാസ്സത്തെ വരവേല്‍ക്കാന്‍ തയ്യാരെടുത്തവണ്ണം എന്ന് തോന്നിക്കുമാറ്‌ ചൂടില്‍ നിന്നു കുളിരിലെക്കും തണുപ്പിലേക്കും നീങ്ങി തുടങ്ങി. ജാതി മത വ്യത്യാസങ്ങള്‍ ഇല്ലാതെ ലക്ഷോപലക്ഷം ഭക്ത ജനങ്ങള്‍ ഇനി ഒരേ ഒരു ലക്ഷ്യം മാത്രം. ശബരിമാമല. ഹിന്ദുവും മുസ്ലിമും ക്രിസ്ത്യാനിയും തോളോട് തോളുരുമി പള്ളിക്കെട്ടുമായി നീലിമല ചവിട്ടുമ്പോള്‍ ഒരേ ഒരു മന്ത്രം മാത്രം – സ്വാമിയെ ശരണമയ്യപ്പ. അവിടെ പണ്ടിതനില്ല, പാമരനില്ല – എല്ലാം അയ്യപ്പന്മാര്‍ മാത്രം. പണക്കാരനും പാവത്താനും എല്ലാം കല്ലും മുള്ളും കാലിനു മെത്തയായി ചവിട്ടി കയറേണ്ടത് നീലിമല. കന്നി അയ്യപ്പന്മാര്‍ എന്ന് നിലക്കുന്നുവോ അന്നുവരെ ഭക്തരെ സേവിക്കാന്‍ കാത്തിരിക്കുന്ന കലിയുഗവരദന്‍ അയ്യപ്പന്‍. ഇനി ഉള്ള നാല്പത്തി ഒന്നു ദിവസ്സങ്ങള്‍ കേരളത്തിലെ മാത്രമല്ല, ഇന്ത്യയിലെ ഒട്ടു മിക്ക അമ്പലങ്ങളിലും അയ്യപ്പന്മാരെയും ശരണം വിളികളെയും കേള്ക്കാം. ഗുരുസ്വാമിമാരുടെ നേത്രുത്വത്തില്‍ നടന്നു നീങ്ങുന്ന, വാഹനങ്ങളില്‍ ശബരിമലയിലേക്ക് യാത്ര ചെയ്യുന്ന അയ്യപ്പന്മാര്‍ ഒരു നിത്യ കാഴ്ചയായിരിക്കും.

കാലം മാരിയതോട് കൂടി സൌകര്യങ്ങളും അതേപോലെ അസൌകര്യങ്ങളും കൂടി വന്നു കൊണ്ടിരിക്കുന്ന ഈ അവസ്ഥയില്‍ പണ്ടത്തെ, അതായത് ഒരു പത്തു മുപ്പത്താറു കൊല്ലം മുന്പുള്ള ഒരു മണ്ഡല മാസ്സക്കാലത്തേക്ക് എന്റെ ഓര്‍മ്മകള്‍ ഓടി പോകുന്നു. വീടിലെ കാരണവന്മാര്‍ എല്ലാ വര്ഷവും മുടങ്ങാതെ ശബരിമലക്ക് പോകുന്നവര്‍. ആ വര്ഷം വൃശ്ചികം ഒന്നാം തിയതിയുടെ തലേ ദിവസ്സം കാലത്തു വീട്ടില്‍ ഏറ്റവും മൂത്ത കാരണവര്‍ സംസാരിക്കുന്നതു കേട്ടു, ഇത്തവണ രമേശനും മലക്ക് മാല ഇട്ടോട്ടെ. വൈകിട്ട് അച്ഛന്‍ വന്നപ്പോള്‍ ഒരു കൊച്ചു കറുത്ത ട്രൌസേരും ഒരു പുതിയ തുളസിമാലയും കയ്യില്‍ ഉണ്ടായിരുന്നു. കാലത്തു നാല് മണിക്ക് തന്നെ ഉണര്‍ത്തി എല്ലാവരും കൂടി അടുത്തുള്ള അവിട്ടത്തൂര്‍ ശിവ ക്ഷേത്രത്തിലേക്ക് ശരണം വിളികളുമായി നടന്നു നീങ്ങി. നട തുറന്നു, മേല്‍ശാന്തി പൂജിച്ചു തന്ന മാല ഗുരു സ്വാമി ശരണം വിളികളോടെ കഴുത്തില്‍ രണ്ടു മടക്കുകളായി ഇട്ടു തന്നപ്പോള്‍, അത് ഒരു ആജീവനാന്ത കാലം അയ്യപ്പനുമായിട്ടുള്ള കരാര്‍ ഒപ്പ് വക്കലാണെന്ന് അന്ന് ആ കൊച്ചു മനസ്സില്‍ എനിക്കറിയില്ലായിരുന്നു. അന്നത്തെ സൌകര്യമില്ലയ്മയില്‍ എത്ര ത്യാഗങ്ങള്‍ സഹിച്ചു എത്ര തവണ മല കയറി. അതിന് ശേഷം റോഡുകളായി, സൌകര്യങ്ങളായി, അതോടൊപ്പം ലക്ഷോപ ലക്ഷം ഭക്തരുമായി. അയ്യപ്പ സ്വാമിയേ കാണുക എന്നത് ഈ കഴിഞ്ഞു പോയ മുപ്പത്തിയാര് കൊല്ലകാലത്തിനുള്ളില്‍ ഒരു തപസ്യ എന്നുള്ളതില്‍ നിന്നു ഒരു ടൂര്‍ പ്രോഗ്രാം പോലെ ആയി തുടങ്ങി. പണ്ടു യാത്ര സൌകര്യങ്ങള്‍ ഇല്ലാതിരുന്ന സമയത്തു, വന്യ മൃഗങ്ങളെ പേടിച്ചു പതുക്കെ പതുക്കെ നടന്നു നീങ്ങി പതിനെട്ടാം പടി എത്താന്‍ ഏകദേശം ഒരു എട്ടു മണിക്കൂര്‍ എടുക്കുന്ന അവസ്ഥ. ഇന്നോ, ആയിരക്കണക്കിന് വാഹനങ്ങളുടെ കുരുക്കില്‍ പെട്ട് നീങ്ങാന്‍ പറ്റാതെ എങ്ങനെയെങ്കിലും ഒന്നു തൊഴാന്‍ സാധിക്കണേ എന്ന് കരഞ്ഞു പ്രാര്‍ത്തിച്ചു എത്തുമ്പോഴേക്കും പത്തും പന്ത്രണ്ടും മണിക്കൂറുകള്‍ തന്നെ കടന്നു പോയിരിക്കും.

വിശ്വാസ്സം മനുഷ്യനെ വളര്‍ത്തട്ടെ എന്ന് വിശ്വസിക്കുന്ന എല്ലാവര്‍ക്കും ഇത്രത്തോളം മതേതരത്വം ഉയര്ത്തി കാട്ടുന്ന ഈ പുണ്യ മാസ്സക്കാലത്തെ വിശുദ്ധിയെയും സല്ചിന്തകളെയും മാനവ രാശിയുടെ വളര്‍ച്ചക്ക്‌ വേണ്ടി വിനിയോഗിക്കാന്‍ സര്‍വേശ്വരന്‍ എല്ലാവര്ക്കും ബുദ്ധിയും ശക്തിയും ആരോഗ്യവും നല്‍കട്ടെ എന്ന് ഒരുമയോടെ പ്രാര്‍ഥിക്കാം.

ഈ വേളയില്‍ ഞാന്‍ K J Yesudas പാടിയ ഒരു അയ്യപ്പ ഭക്തി ഗാനത്തിന്റെ വരികള്‍ ഇവിടെ സമര്‍പ്പിക്കുന്നു.

മനസ്സിനുള്ളില്‍ ദൈവമിരുന്നാല്‍ മനുഷ്യനും ദൈവവും ഒന്നു
മനസ്സിനുള്ളില്‍ മഹിമകള്‍ വന്നാല്‍ മഹേശ്വരന്‍ വരുമെന്ന്
മണികണ്ടന്‍ വരുമെന്ന്

വിളിക്കൂ ശരണം വിളിക്കൂ വിളിക്കൂ ശരണം വിളിക്കൂ

മനസ്സിനുള്ളില്‍ ദൈവമിരുന്നാല്‍ മനുഷ്യനും ദൈവവും ഒന്നു
മനസ്സിനുള്ളില്‍ മഹിമകള്‍ വന്നാല്‍ മഹേശ്വരന്‍ വരുമെന്ന്


മാലയിട്ടൂ വ്രതങ്ങള്‍എടുത്തു സല്‍ക്കര്‍മ്മങ്ങള്‍ അനുഷ്ടിച്ചു
മലക്കുവരുന്നു ഞങ്ങള്‍

മനികണ്ടാ നീ നിത്യം വാഴും മന്ദിരമാക്കു മാനസം ദേവ
മനികണ്ടാ നീ നിത്യം വാഴും മന്ദിരമാക്കു മാനസം ദേവ


മനസ്സിനുള്ളില്‍ ദൈവമിരുന്നാല്‍ മനുഷ്യനും ദൈവവും ഒന്നു
മനസ്സിനുള്ളില്‍ മഹിമകള്‍ വന്നാല്‍ മഹേശ്വരന്‍ വരുമെന്ന്

മനമാകും മരുഭൂവില്‍ ഭക്തി മലര്‍വാടി വളരാനായി വിരിയാനായ്
മനമാകും മരുഭൂവില്‍ ഭക്തി മലര്‍വാടി വളരാനായി വിരിയാനായ്
സല്ഗുനമാം മണിമലരുകള്‍ വിരിയാന്‍ സന്തതം ഉള്ളില്‍ ഇരിക്കൂ ദേവ
ശാസ്താവേ ശബരീശാ ദേവ ശാസ്താവേ ശബരീശാ


മനസ്സിനുള്ളില്‍ ദൈവമിരുന്നാല്‍ മനുഷ്യനും ദൈവവും ഒന്നു
മനസ്സിനുള്ളില്‍ മഹിമകള്‍ വന്നാല്‍ മഹേശ്വരന്‍ വരുമെന്ന്
മണികണ്ടന്‍ വരുമെന്ന്
വിളിക്കൂ ശരണം വിളിക്കൂ വിളിക്കൂ ശരണം വിളിക്കൂ


സസ്നേഹം ഈ കൂട്ടായ്മയുടെ ഒത്ത്തോരുമക്കും വിജയത്തിനും ഓരോ ദിവസ്സവും ശക്തി നല്‍കണേ എന്ന് സമര്‍പ്പിച്ചു കൊണ്ടു,

രമേഷ് മേനോന്‍
15112008

p.s. അക്ഷരതെറ്റുകള്‍ പൊറുക്കുക – ഗൂഗിള്‍ ചേട്ടാ ചതിക്കല്ലേ.

നിങ്ങളെ ചിരന്ജീവികള്‍ ആക്കൂ

Posted on

പ്രിയ സുഹൃത്തുക്കളെ,

നമ്മള്‍ നിത്യേന കാണുകയും കേള്‍ക്കുകയും ചെയ്തു മറന്നും കണ്ണടച്ചും കണ്ണടപ്പിച്ചും പോകുന്ന ചെറിയ കാര്യങ്ങള്‍ ആണ് ഞാന്‍ ഇവിടെ ചിന്തകള്‍ എന്ന പേരില്‍ എഴുതുന്നത്. എഴുതുമ്പോള്‍ ഒരു കാര്യം എന്നും മനസ്സില്‍ വക്കാറുണ്ട്, അത് എഴുതാനും എഴുതിയിട്ട് ഒരു തവണ നിങ്ങളുടെ സ്ഥാനത്ത് ഇരുന്നു വായിക്കാനും, അത് ആയിച്ചാല്‍ കിട്ടുന്ന നിങ്ങള്‍ വായിക്കാനും എടുക്കുന്ന ജീവിതത്തിലെ ഏതാനും നിമിഷങ്ങള്‍ പാഴായി പോകാതിരിക്കണേ എന്ന്.

ഇന്നു ഒരു നടന്ന സംഭവം ആവട്ടെ ഇവിടെ വിവരിക്കുന്നത്. എന്റെ പരിചയത്തില്‍ ഉള്ള ഒരു കക്ഷി കുറെ കാലം മുന്പ് ഇവിടെ ജീവിച്ചിരുന്നു. ജീവിച്ചിരുന്നു എന്നാല്‍ – ഇന്നു അദ്ദേഹം ഇല്ല എന്നത് തന്നെ. വന്നു, കഠിനമായ പരിശ്രമം കൊണ്ടു ഒരു പാടു പണം ഉണ്ടാക്കി. ഒരു താഴ്ന്ന കുടുംബത്തില്‍ നിന്നു വന്ന കക്ഷി കളയാന്‍ സമയം ആയപ്പോഴേക്ക്‌ ഒരു പാടു നല്ല സ്ഥിതിയില്‍ എത്തിയിരുന്നു. സാധാരണ നടക്കുന്ന പോലെ, ഉയര്ന്ന ഒരു സാമ്പത്തിക സ്ഥിതിയില്‍ ഉള്ള ഒരു വീട്ടില്‍ നിന്നു കക്ഷി കല്യാണം കഴിച്ചു, ഇവിടെ തിരിച്ചെത്തി. കാര്യങ്ങള്‍ ഒക്കെ അപ്പോള്‍ മാറാന്‍ തുടങ്ങി. പുതിയ രീതികളും പുതിയ സമ്പ്രദായങ്ങളും പ്രാവര്‍ത്തികമായി വന്നു ജീവിതത്തില്‍. കുട്ടികള്‍ ഉണ്ടായി, വ്യവസായം വളര്ന്നു, വലിയ കാറുകളും ആയി. മുന്പ് ഉണ്ടായിരുന്ന ഇടത്തരക്കാരായ സുഹൃത്തുക്കള്‍ എല്ലാം വളരെ അകലത്തില്‍ ആയി പോയി ഇതിനകം. ഈ കാലയളവില്‍ തന്നെ അദ്ധേഹത്തിന്റെ സ്വന്തം വീട്ടുകാരില്‍ നിന്നും മാതാവില്‍ നിന്നും കക്ഷി അകന്നു പോയിരുന്നു. മുന്തിയ പള്ളിക്കൂടങ്ങളില്‍ ചേര്ന്നു പഠിക്കുന്ന കുട്ടികളോ, ആദംബരങ്ങളില്‍ മുഴുകി ജീവിക്കുന്ന ഭാര്യയോ ഇതൊന്നും ആലോചിക്കാന്‍ ഉള്ള മനസ്ഥിതി കാണിച്ചും ഇല്ല. അവരെയും കുറ്റം പറഞ്ഞിട്ട് കാര്യം ഉണ്ടായിരുന്നില്ല. സാഹചര്യം മാരിയതിനനുസരിച്ചു ഉയര്ച്ചകളുടെ പടി ചവിട്ടി കയറിയ അദ്ദേഹം താന്‍ വന്ന വഴി ഏതാണ് എന്ന് അവരോട് വിവരിക്കാന്‍ ഉള്ള സാഹചര്യം ഒട്ടും ഉണ്ടാക്കിയിരുന്നില്ല.

അങ്ങനെ കാലം കടന്നു പോയി, സംസ്കാരങ്ങളും മാറി മറിഞ്ഞു. നാടന് പകരം വിദേശിയും അയാളുടെ കയിലൂടെ മാറി ഒഴുകി കൊണ്ടിരുന്നു. മലയാളികളെയും അവരുടെ സാംസ്കാരിക വേധികളെയും ഗൌനിക്കാതെ ഗതി നിയന്ത്രണമില്ലാത്ത ആ കുത്തൊഴുക്കില്‍ അയാളുടെ മനസ്സിനുള്ളിലെ കൊഴുപ്പിന്റെ കൂടെ കൊളസ്ട്രോള്‍ എന്ന ഒരു കൊഴുപ്പും കൂടുന്നുണ്ടായിരുന്നു. ഒരു ദിവസ്സം ജോലി സ്ഥലത്തു വച്ചു പെട്ടെന്ന് ഒരു നെഞ്ചു വേദന വന്ന കക്ഷിയെ സാധാരണക്കാരായ കൂലിക്കാര്‍ എടുത്തു പിക്ക് അപ് വാനില്‍ കയറ്റി അടുത്തുള്ള ആശുപത്രിയിലേക്ക് കൊണ്ടു പോയി. വേദന കൊണ്ടും മരണ ഭയം കൊണ്ടും പുള്ളിക്കാരന്‍ ആദ്യം വിളിച്ചത് അമ്മേ എന്നായിരുന്നു. ആശുപത്രിയില്‍ എത്തിയപ്പോഴേക്കും ശരീരത്തിന്റെ ഒരു ഭാഗം എന്നേക്കും ആയി തളര്‍ന്നു പോയിരുന്നു കക്ഷിയുടെ. ഏതാനും ആഴ്ചകളുടെ പരിചരണം ഇവിടെ കഴിഞ്ഞപ്പോഴേക്കും ഭാര്യക്കും കുട്ടികള്‍ക്കും ഒരു ഭാരമായി കഴിഞ്ഞിരുന്നു. വ്യവസായ സ്ഥാപനങ്ങള്‍ നടത്താന്‍ ആരും ഇല്ല എന്ന് കണ്ട അവര്‍ അതിന്റെ കാര്യങ്ങളും ആയി ഇവിടെ സമയം വിനിയോഗിക്കാന്‍ തീരുമാനിച്ചു. അങ്ങനെ ഏതാനും പഴയ പരിചയക്കാര്‍ ഇടപ്പെട്ട് കക്ഷിയെ നാട്ടിലുള്ള ഒരു സ്വകാര്യ ധര്‍മ ആശുപത്രിയിലേക്ക് മാറ്റി. അവിടെയുള്ള അദ്ധേഹത്തിന്റെ അവസാന നാളുകളില്‍ ശുശ്രൂഷിക്കാന്‍ ഉണ്ടായിരുന്ന സന്യാസിനിമാരുടെ കൂട്ടത്തില്‍ അദ്ധേഹത്തിന്റെ സ്വന്തം അമ്മയും ഉണ്ടായിരുന്നു. എന്നോ ഒരിക്കല്‍ തനിക്ക് നോക്കാന്‍ ഭാരം എന്ന് തോന്നി ആ മഠത്തില്‍ ചേര്‍ത്ത അമ്മയുടെ വിലയേറിയ സമ്മാനം. മനസ്സില്‍ പല കാര്യങ്ങളും പറയാന്‍ ആ ജീവന്‍ അവസാന നാളുകളില്‍ തീര്ച്ചയായും തുടിചിട്ടുണ്ടാവും. പക്ഷെ ഒഴുകി വന്നിരുന്ന കണ്ണ് നീരുകള്‍ അല്ലാതെ വേറെ ഒന്നും ആ ശരീരത്തില്‍ നിന്നു സംമതത്തോട് കൂടി വന്നിരുന്നില്ല.

ഇതു ഒരു കക്ഷിയുടെ മാത്രം കഥയാവില്ല. നിങ്ങളില്‍ പലരും പലര്ക്കും ഇതേ പോലെ ഉള്ള അനുഭവങ്ങള്‍ തീര്‍ച്ചയായിട്ടും ഉണ്ടാവും. അത് എഴുതുകയും മറ്റുള്ളവര്‍ക്ക് അത് വായിച്ചു ആ അനുഭവം പങ്കു വക്കാന്‍ ഉള്ള അവസ്സരം ഉണ്ടാകുകയും വേണം. ഞാന്‍ ഇവിടെ മുന്‍പും എഴുതിയിട്ടുണ്ട് – ഒരു ഭാഷ അതിന്റെ സംസ്കാരത്തെ പ്രതിഫലിക്കുന്നു എന്ന്. മലയാളത്തില്‍ എഴുതിയാല്‍ ഒരു മലയാളിയുടെ കന്നുക്കളിലൂടെ ചിന്തിക്കാന്‍ വളരെ അനായാസ്സം കഴിയുന്നു. ഈയിടെ നടത്തിയ കുട്ടികള്‍ക്കായി ഉള്ള മല്‍സരത്തില്‍ എനിക്ക് ലഭിച്ചത് ആകെ ഒരു മലയാളം കവിത മാത്രം. കുട്ടികളില്‍ ഭാവന ശക്തി ഇല്ലാതായി വരികയാണോ. തീര്ച്ചയായും അല്ല. എന്നാല്‍ മലയാള ഭാഷ പഠിക്കാന്‍ അത് വായിച്ചു അതിന്റെ കഴിവുകളെ മനസ്സിലാക്കാന്‍ എത്ര പേര്‍ ശ്രമിക്കുന്നുണ്ട് ? ഇന്നലെ തന്നെ എഴുതിയ വിധ്യാരംബം എന്ന ചടങ്ങിനെ പറ്റിയുള്ള ചെറു ലേഖനം വായിച്ച പലരും അതിന്റെ ഒരു ഇംഗ്ലീഷ് പരിഭാഷ കിട്ടിയാല്‍ നന്നായിരുന്നു എന്ന് എഴുതിയിരുന്നു. കൂടാതെ വേറെ ചിലര്ക്ക് മലയാളത്തില്‍ എഴുതുന്നതില്‍ ഉള്ള പരിഭവങ്ങളും. GCC Malayalees എന്ന പേരുള്ള ഈ കൂട്ടായ്മയില്‍ എങ്കിലും മലയാളത്തില്‍ എഴുതിയില്ലെന്കില്‍ പിന്നെ എവിടെ എഴുത്തും ഞാന്‍ മലയാളം. പ്രതികരണം ഒരു വാക്കിലോ ഒരു വരിയിലോ ഒതുങ്ങിയാലും നിങ്ങളുടെ ആശയങ്ങള്‍ മനസ്സില്‍ മൂടി വക്കരുത്. പ്രതികരിക്കാതിരുന്ന വേദിയായാല്‍, നിങ്ങള്‍ തന്നെ നിത്യവും വരുന്ന ഈ വേദി പള്ളികളിലെ ശവക്കല്ലറകള്‍ പോലെ ആവും. ആരൊക്കെയോ വന്നു ഒന്നോ രണ്ടോ റോസ പൂക്കള്‍ വിതരിയിട്ടാല്‍ മരിച്ചു പോയ ജഡം ഉണ്ടോ അറിയുന്നു അവരുടെ വരവും അതിന്റെ ഉദ്ദേശവും. അതുകൊണ്ട് സുഹൃത്തുക്കളെ പ്രതികരിക്കൂ, സംവാദം ചെയ്യൂ, നിങ്ങളിലെ ജീവനും നിങ്ങളുടെ ചിന്തകളും നിങ്ങളെയും ചിരന്ജീവികള്‍ ആക്കൂ.

സസ്നേഹം,

രമേഷ് മേനോന്‍
06102008

TALENT SHARE 2008

Posted on Updated on

TALENT SHARE 2008







കല-സാഹിത്യ സൃഷ്ടികളുടെ മാനദണ്ഡം.

Posted on

കല-സാഹിത്യ സൃഷ്ടികളുടെ മാനദണ്ഡം.

– ലേഖനം ….മഹിന്ദ്ര വേണു –

ഹിരണ്യ ഗര്ഭത്തിലുണ്ടായ ഓംകാരധ്വനിയുടെ ബഹുമാന രൂപമാണല്ലോ ബ്രഹ്മാണ്ഡം .ബ്രഹ്മാണ്ഡത്തിന്റെ ചെറിയ ത്രിമാന രൂപമാണ് പിന്ടാണ്ടമായ നാമും നമുക്ക് ചുറ്റും ഗോചരമായതുമെല്ലാം . നമ്മുടെ ഉള്ളില് നിനിന്നും വരുന്നതും പുറത്തു കേള്ക്കുന്നതുമായ എല്ലാ ശബ്ദങ്ങളും ഓംകാരത്തിന്റെ തന്മാത്രകളാണ്. ആ വാങ്ങമയരൂപത്തിന്റെ ചിത്ര രേഘയാണ് ദ്വി മാനമായ ലിപി . ബ്രഹ്മാന്ടവും പിന്ടാന്ടവും കഴിച്ചു ബാക്കിയുള്ളത് മാനം. .മാനത്തിനു മാനമില്ല. പക്ഷെ മൌനമുണ്ട്. ആ മൌനം വാചാലമാണ് . മൂകം കരോതു വാചാലം. ആ മാനതിലെതുന്ന വ്യക്തി ശക്തിയാകുന്നു. ശക്തിക്ക് മനുഷ്യ നന്മയ്ക്ക് വേണ്ടി പ്രവര്ത്തിക്കണമെങ്കില് വീണ്ടും വ്യക്തീ ഭവിക്കണം .ശക്തി വ്യക്തിയാകുന്ന ഇറക്കത്തെയാണ് അവതാരം എന്ന് പറയുന്നത്. ഗ്ലാനി സംഭവിച്ച മനസ്സുകളെ അവതാരങ്ങള് വ്യവസ്ഥിതിയിലേക്ക് മാറ്റി മറിക്കുന്നു. അല്ലാതെ വ്യവസ്ഥിതി മാറ്റലല്ല വിപ്ളവം. ഇവിടെ വിശ്വപ്രകൃതി എന്ന വ്യവസ്ഥിതി മാത്രമേയുള്ളൂ. കൃഷ്ണന് എന്ന ശക്തി അര്ജുനന് എന്ന വ്യക്തിയെ വിശ്വ പ്രകൃതി വ്യവ്യസ്ഥിതി യിലേക്ക് മാറ്റിമറിക്കുകയാണ് (മാന സാന്തരപ്പെടല് പോരാ). അപ്പോഴാണ് അര്ജുനന് വിജയനാകുന്നത്. ഇവിടെയാണ് വ്യാസ വിപ്ളവം ജയിക്കുന്നത്. കൃഷ്ണ പദവിയിലെത്തിയ ഒരു ഋഷി കവിക്കേ അതിന്റെ പ്രയോക്താവാനുള്ള അര്ഹതയുള്ളൂ. അധികാരമുള്ളൂ. കഴിവാണല്ലോ അര്ഹതയുടെ മാനദണ്ഡം.

ഇത്രയും മനസ്സിലാകണമെങ്കില് നമുക്ക് , ഇതിനെല്ലാം മുകളില് നില്ക്കുന്ന ഗുരുവിന്റെ അനുഗ്രഹം വേണം. അതിനു ഇതു ആരാധനാലയത്തില് ചെന്നാലും, എവിടെ നോക്കിയാലും ഏതും എന്തും എന്തിലും കാണുന്നത് ഗുരുവാണ് എന്നുള്ള ബോധം ഉണ്ടാകണം. അങ്ങനെ കാണുന്നവനാണ് ഭക്തന്. ആ ഭക്തന് പൂജ,ആചാരങ്ങള്, ചിട്ടകള്, ചട്ടങ്ങള് ഒന്നും ബാധകമല്ല. ഇത്രയും എഴുതിയ സമയമേ വേണ്ടു ആ നിലയിലെക്കെത്താന് എന്നുള്ളതാണ് കളി കാല വൈഭവം. അത്നാല് കലികാലത്തില് ജീവിക്കുന്ന നമ്മള് ഭാഗ്യവാന്മാരാകുന്നു . എന്നാല് ! ഇന്ന് ലോകത്തിന്റെ അവസ്ഥ എന്താണ്? എന്താണ് അതിനു കാരണം? ചിന്തിച്ചു നോക്കാം. നാം എന്തിനാണ് ഇരുട്ടിനെ ഭയപ്പെടുനത്? വെളിച്ചം (അറിവ്) ഇല്ലാത്തതിനാല്. നമുക്ക് വെളിച്ചം കിട്ടുന്നത് സൂര്യന് സദാ കര്മ്മ നിരതനായത് കൊണ്ടാണ്. സംഭവാമി യുഗേ യുഗേ എന്നതിന്റെ വേര് സംഭവാമി ദിനേ ദിനേ എന്ന് ദിനകരനില് കാണാം. ഇതിനെ ഇരുട്ടായ ദാരുകനെ കാളി (വെളിച്ചം) നിഗ്രഹിച്ചു എന്നാണ് കവി പാടുക. അതുകൊണ്ടാണ് കവി ഗായത്രി മന്ദ്ര ദ്രഷ്ടാവാകുന്നത്, ഉണര്വിന്റെയും ഊര്ജത്തിന്റെയും ഓജസ്സിന്റെയും സ്രോതസ്സ് സൂര്യനാണെന്ന് മനസ്സിലാക്കുന്നത്. നമ്മള് ഋഷി കവികളുടെ പാടിലാകാനെന്കിലും ശ്രമിക്കുക.

നമ്മുടെ ശബ്ദം ഓംകാരത്തിന്റെ തന്മാത്ര യാകുബ്പോള് അത് സപ്ത സ്വരങ്ങളില് ലയിച്ചു ,കൂടിചെരുംബ്പോള് ഓംകാരം തന്നെയാകുന്നു. എല്ലാ വര്ണ്ണങ്ങളും ചേര്ന്ന് വെളുപ്പകുന്നത് പോലെ). പക്ഷെ ഒറ്റ ഒറ്റ ശബ്ദങ്ങള്ക്ക് അര്ത്ഥച്യുതിയും അപസൃതിയും വരുന്നത് ഗുരുത്വം കുറയുന്നത് കൊണ്ടാണ്. ഗുരുത്വം കൂടുബ്ബോള് നമ്മുടെ ശരീരത്തിലെ കോശങ്ങളിലെ ജീനുകളുടെ ക്രമീകരണം അതിനു അനുയോജ്യമായി വരുന്നു. ഗുരുത്വം കുറയുബ്ബോള് ജീനുകളുടെ ക്രമീകരണം വിഘടിതമാവുകയും ആ ആള് ദുര്മര്ഗിയൊ സാമൂഹ്യ ദ്രോഹിയോ ഭ്രാന്തനോ എന്തുമാകാം. അതുകൊണ്ട് നമ്മുടെ ശരീരമാണ് മനസ്സിനെ നിയന്ത്രിക്കുന്നത്. മനസ്സിന് ഗുരുവിനെ ധ്യാനിച്ചു ശരീരം നേരെയാക്കാം . ശരീരം ശരിയാകുബ്ബോള് മനസ്സും നേരേയാകും. മനസ്സ് നേരെയാകുബ്ബോള് അത് ബ്രഹ്മമാകും. അപ്പോള് മനുഷ്യനെ സംബന്ധിച്ചിടത്തോളം എല്ലാത്തിന്റെയും മാനദണ്ഡം (ആ വാക്കിന്റെ അര്ഥം തന്നെ ശ്രദ്ധിയ്കുക ) വിശ്വ പ്രകൃതിയുമായുള്ള ചേര്ച്ച (യോഗം) ആണെന്ന് വര്യന്നു. വിശ്വ പ്രകൃതിയുടെ പശ്ചാത്തലത്തിലാണ് കലാകാരന്റെയും സാഹിത്യകാരന്റെയും സൃഷ്ടികളെ വിലയിരുത്തേണ്ടത്. അപ്പോഴേ അതിന്റെ മൂല്യം വ്യക്തമാകൂ. ഈ യോഗം കുറഞ്ഞത് കൊണ്ടാണ് ചില സൃഷ്ടികള്ക്ക് കലാ മൂല്യമുന്ടെന്കിലും കാലിക മൂല്യം കുറയുന്നത്. ഗുരുത്വ മില്ലത്വരുടെ സൃഷ്ടികളില് ഓംകാരത്തിന്റെ ചിണി ചിണി നാദമല്ല അപകടത്തിന്റെ മണിമുഴക്ക മായിരിക്കും കേള്ക്കുക. അത്തരം പ്രസിദ്ധീകരണങ്ങളും അത്നാല് തന്നെ അതോടെ അന്ന്യം നിന്ന് പോകുന്നു. ലേഖകരാകട്ടെ ഏതൊരു തെന്മാവിലാണോ തന്റെ മുല്ല വള്ളി പടര്ത്താമെന്നു വ്യാമോഹിച്ചത് ആ തേന്മാവിനെ തന്നെ കട പുഴക്കി വീഴ്ത്തി അണ്ടി പോയ അണ്ണന്റെ പോലിരിക്കുന്നു.

മഹിന്ദ്ര വേണു, മുംബൈ

ജൂനിയര്‍ ജീനിയസ് – അമൃത ടീവിയുടെ കുട്ടികള്‍ക്കായുള്ള പുതിയ റിയാലിറ്റി ഷോ.

Posted on Updated on

ജൂനിയര്‍ ജീനിയസ് – അമൃത ടീവിയുടെ കുട്ടികള്‍ക്കായുള്ള പുതിയ റിയാലിറ്റി ഷോ.

ജൂനിയര്‍ ജീനിയസ് – അമൃത ടീവിയുടെ കുട്ടികള്‍ക്കായുള്ള പുതിയ റിയാലിറ്റി ഷോ.അമൃത ടീവിയുടെ പുതിയ റിയാലിറ്റി ഷോ ജൂനിയര്‍ ജീനിയസ് തുടങ്ങി. ലൈസന്സൂഡ് ടു ഗ്രില്‍ ആന്‍ഡ് കില്‍ എന്ന് ഇംഗ്ലീഷ് ഭാഷയില്‍ പറയാം. ഗംഭീര തുടക്കം പ്രകല്ഭാരായ ജഡ്ജസ് – ഡോക്ടര്‍ അച്യുത്ശന്കര്‍, വിപിന്‍ വി റോളണ്ട്, ബാലകൃഷ്ണന്‍ എന്നിവരുടെ സാന്നിധ്യം കൂടിയാകുമ്പോള്‍, ഈ വെടിക്കെട്ട് എവിടെ വരെ പോകും എന്ന് കാത്തിരുന്നു കാണാം. എല്ലാ കുട്ടികള്‍ക്കും വിജയാശംസകള്‍ നേര്‍ന്നു കൊള്ളുന്നു.

മലയാളം റ്റെലിവിഷന്‍ വായനക്കാരന് ടൈയും കോട്ടും വേണോ?

Posted on

മലയാളം റ്റെലിവിഷന്‍ വായനക്കാരന് ടൈയും കോട്ടും വേണോ?

ഇന്നു വൈകീട്ട് ഒരു പ്രശസ്ത റ്റെലിവിഷന്‍ ചാനലിലെ വാര്‍ത്തകള്‍ കേള്‍ക്കാനിടയായി . രണ്ടു മൂന്ന് തവണയില്‍ കൂടുതല്‍ തെറ്റുകളും വിഷമതകളും നിറഞ്ഞ ഒരു വാര്‍ത്ത വായന. ഒരു പ്രമുഖ ചാനലിന്റെ രാത്രി പതിനൊന്നു മണിക്കുള്ള പ്രധാന ഗള്‍ഫ് വാര്‍ത്തകള്‍ ആയിരുന്നു അത്. വായനക്കാരന്റെ വിഷമതകള്‍ കണ്ടപ്പോള്‍ വാര്‍ത്തകളിലെ പ്രാധാന്യത്തിന്റെ പ്രസക്തി പോയി. പാവം ആ കോട്ടും സൂട്ടും ഇട്ടു എത്ര കഷ്ടപ്പെടുന്നു എന്ന് തോന്നി.

അതില്ലാതെ നല്ല അസ്സല്‍ മുണ്ടും വേഷ്ടിയും ഇട്ടു വായിച്ചാല്‍ മലയാളിക്ക് വേണ്ടി പ്രത്യേകമായി നടത്തുന്ന ആ വാര്‍ത്തക്ക് എന്തെങ്കിലും ഒരു കുറവോ ദോഷമോ വരുമോ? അല്ല ഇനി അതിടാതെ വായിച്ചാല്‍ ശരിയാവില്ല എന്നുന്ടെന്കില്‍ പിന്നെ ഈ പെടാപ്പാടു കുറക്കേണ്ട

എനിതിംഗ് ഐ കാന്‍ ഡു ഫോര്‍ യു

Posted on

എനിതിംഗ് ഐ കാന്‍ ഡു ഫോര്‍ യു

എനിക്ക് ഒരു നല്ല സുഹൃത്തുണ്ട്, ഒരു ഫ്രെന്ച്ച്കാരന്‍ . ഫ്രാന്‍സില്‍ നിന്നു ഇടയ്ക്ക് ഇവിടെ അബുദാബിയില്‍ ഓഫീസ് ആവശ്യങ്ങള്‍ക്കായി വരുന്ന ഒരു കക്ഷി. വളരെ ചെറുപ്പം . എപ്പോഴും ചിരിച്ചു പെരുമാറുന്ന ഒരു നല്ല മനുഷ്യന്‍ . ആളെ കണ്ടാല്‍ തോന്നില്ല അഞ്ചു കുട്ടികളുടെ അച്ഛനാണെന്ന്. (നല്ല കാലം മലയാളി അല്ലാത്തത് – അല്ലെങ്കില്‍ ഇനി അതിന് പിഴ ഒടുക്കേണ്ടി വന്നേനെ കക്ഷിക്ക് !) . ഫ്രാന്‍സില്‍ കുട്ടികള്‍ കൂടുതലായാല്‍ ഗവര്‍മെന്റ് ചെലവ് വഹിക്കും. ആ കുട്ടികളുടെ എണ്ണമല്ല ഇവിടത്തെ ചിന്താ വിഷയം. കക്ഷി എപ്പോള്‍ വന്നാല്‍ ഒരു പതിനഞ്ച് മിനിട്ട് എന്നെ കാണാന്‍ വരാറുണ്ട്. ഈ സമയത്തു ഞങ്ങള്‍ പല കാര്യങ്ങളും ചര്‍ച്ച ചെയ്യും. എന്നിട്ട് പോകാന്‍ നേരത്ത് പുള്ളി യാത്ര പറയുമ്പോള്‍ എന്നോട് ചിരിച്ചു കൊണ്ടു ചോദിക്കും എനിതിംഗ് ഐ കാന്‍ ഡു ഫോര്‍ യു ? ഞാനും ചിരിച്ചു കൊണ്ടു പറയും യുവര്‍ പ്രേയ്യേര്സ് ആന്‍ഡ് ബ്ലെസ്സിങ്ങ്സ് .

രണ്ടു പേര്‍ക്കും വേറെ ആവശ്യങ്ങളൊന്നും ഇല്ല താനും.

വാരാന്ത്യ ചിന്തകള്‍

Posted on

വാരാന്ത്യ ചിന്തകള്‍
ഇന്നു വ്യാഴാഴ്ച. ഗള്‍ഫിലെ മലയാളികള്‍ക്ക് ഒരു വാരാവസാനം കൂടി ആരും ഓര്‍ക്കാതെ കടന്നു വന്നു. ഈ ആഴ്ചക്ക് ഒരു പ്രത്യേകത ഉണ്ട്. മിക്ക മലയാളി സന്ഘടനകളും നാളെയാണ് ഓണസദ്യ നടത്തുന്നത്. അടുത്ത മാസം ആദ്യം തുടങ്ങുന്ന പുണ്ണ്യ മാസം റമദാന്‍ കാരണമാണ് അത്. അത് കൊണ്ടു തന്നെ അന്തരീക്ഷത്തില്‍ ആകെ ഒരു ഭക്തിയും വിശുദ്ധിയും കലര്‍ന്ന് തുടങ്ങിയോ എന്ന് ഒരു സംശയം. കൊടും ചൂടു കുറഞ്ഞു, കാലാവസ്ഥ കുറച്ചു തണുപ്പിലേക്ക് നീങ്ങാനുള്ള ശ്രമത്തിലാണോ എന്ന് തോന്നി പോകുന്നു. കാലത്ത് അന്തരീക്ഷം മൂടി കെട്ടി ഇരിക്കുന്നു. അവധിക്കാലം ആഘോഷിക്കാന്‍ പോയ മലയാളികളും വിദേശികളും തിരിച്ചു വന്നു തുടങ്ങി. സൂപര്‍ മാര്‍ക്കെട്ടുകളില്‍ തിരക്ക് തുടങ്ങി. പുതിയ വസ്ത്രങ്ങള്‍ക്കും പുതിയ പുസ്തകങ്ങള്‍ക്കും വേണ്ടിയുള്ള തിരക്ക്. ഇതോടൊപ്പം തന്നെ പുണ്യ മാസമായ റമദാനെ വരവേല്‍ക്കാന്‍ വേണ്ടിയുള്ള തയ്യാറെടുപ്പുകളും.

ഓണം കൂടി ഇതോടൊപ്പം വന്നതോട് കൂടി കച്ചവടക്കാര്‍ക്ക് ഇതു ഒരു ചാകരയാണ്. വില നോക്കാന്‍ അവസരം ഇല്ലാത്ത, അല്ലെങ്കില്‍ വില നോക്കിയാല്‍ അത് നാനക്കെടാകുന്ന ഒരു സമൂഹം ഉള്ളപ്പോള്‍ അവര്‍ എന്തിന് പേടിക്കണം. സാധനങ്ങളുടെ വില ഈ അടുത്ത ദിവസങ്ങളില്‍ റോക്കറ്റ് പോലെ കുതിച്ചുയര്‍ന്നില്ലെന്കിലെ സംശയം ഉള്ളു.

എന്നെന്നും പുതിയ വസ്ത്രങ്ങള്‍ കുട്ടികള്ക്ക് ലോഭമില്ലാതെ വാങ്ങി കൊടുക്കുന്ന ഇന്നത്തെ മാതാപിതാക്കള്‍ക്കും വളര്ന്നു വരുന്ന കൊച്ചു തലമുറക്കും വലിയ ഒരു വികാരം ഓണമോ റമദാന്‍ മാസമോ ഉണ്ടാക്കും എന്ന് തോന്നുന്നില്ല.

ടെലിവിഷന്‍ ചാനലുകളില്‍ വരുന്ന ഓണം സ്പെഷ്യല്‍ പ്രോഗ്രാമ്മുകളിലും വിവിധ സന്ഘടനകള്‍ നടത്തുന്ന സദ്യകളിലും അവരുടെ ഓണം അവസാനിക്കുന്നു. മാവേലി എന്ന ഒരു മഹാ മനുഷ്യന്‍ ഇന്നോസ്സെന്റിലും കലാഭവന്‍ മണിയിലും ഒതുങ്ങി ചുരുങ്ങി ഏതോ പാതാളത്തിലേക്ക്‌ കലാവശേഷം ചെയ്യുന്നു.