Malayalam – Miscellaneous
അബുദാബിയില്‍ മഴ വന്നു 16 Nov 2008
അബുദാബിയില്‍ മഴ വന്നു 16 Nov 2008
KMCC അബു ദാബി മലപ്പുറം ജില്ല കമ്മിറ്റിയുടെ സമൂഹ വിവാഹ സംഗമങ്ങള്‍
KMCC അബു ദാബി മലപ്പുറം ജില്ല കമ്മിറ്റിയുടെ സമൂഹ വിവാഹ സംഗമങ്ങള്‍
അര്ത്ഥന.
അര്ത്ഥന.
കാളിയമ്മേ ദേവി കാളിയമ്മേ _ ദേവി
കാളിയമ്മേ ദേവി കാളിയമ്മേ
രാജ രാജേശ്വരി ശ്രീ കുരുംബേശ്വരി
മല്കുടുംബേശ്വരി കൈ തൊഴുന്നേന്
എണ്ണിയാല് തീരാത്ത പാപങ്ങള് താപങ്ങള്
എല്ലാമകറ്റണേ ശ്രീ ലളിതേ .
……കാളിയമ്മേ ദേവി കാളിയമ്മേ
കണ്ടില്ല കേട്ടില്ല നിന്നപദാനങ്ങള്
കണ്ടിട്ടറിഞ്ഞില്ല നിന്നേയെങ്ങും
കേട്ടറിഞ്ഞിന്നു ഞാന് സന്തുഷ്ടനായ് നിന്റെ
പാട്ടില്, നീയെന്നെയനുഗ്രഹിക്ക.
…………..കാളിയമ്മേ ദേവി കാളിയമ്മേ
സ്വാമിക്ക് തന് മക്കള് പോന്മക്കളെന്കിലോ
തായേ ഭവതിക്കു പെറ്റ മക്കള്
കാട്ടില്ല ഭേദങ്ങള് മക്കളിലെന്നു നീ
കാട്ടി ത്തന്നല്ലോ ഞാന് വിശ്വസിച്ചു .
………..കാളിയമ്മേ ദേവി കാളിയമ്മേ
ആശ്വാസമേകി നീയിന്നു വിരാജിപ്പൂ
നിശ്വാസ വായുവില് പോലുമമ്മേ
കഷ്ടപ്പെടുത്താതെ നഷ്ടപ്പെടുത്താതെ
പുഷ്ടിപ്പെടുത്തുകെന് ശിഷ്ടകാലം.
………..കാളിയമ്മേ ദേവി കാളിയമ്മേ _ ദേവി
കാളിയമ്മേ ദേവി കാളിയമ്മേ
മഹിന്ദ്ര വേണു, മുംബൈ
പാരിന് ഉണ്മ
പാരിന് ഉണ്മ
പാരായ പാരെല്ലാം പാടേയുറങ്ങ്ബ്ബോള്
പാരിനുണ്മയായ് ഉണ്ണി പിറന്നു
ഉണ്ണി പിറന്നു ഉലകില് നന്മ നിറഞ്ഞു
ഉണ്ണി പിറന്നു ഉലകില് നന്മ നിറഞ്ഞു
രാക്കിളി പെണ്ണമ്മ രാരീരം പാടി
രാവിന് കുളിര്തെന്നല് താലോലമാട്ടി
ആരോമലുണ്ണിയെ കണ്കുളിര് കാണ്കേ
ആടുകള് മാടുകള്ക്കകിട് ചുരന്നു
ഉണ്ണി പിറന്നു ഉലകില് നന്മ നിറഞ്ഞു ……….
പാതിരാ പൂവുകള് അര്ച്ചന ചെയ്തു
പാതിരാ സൂര്യനെ വാഴ്ത്തി സ്തുതിച്ചു
താരക കുഞ്ഞുങ്ങള് കണ്ണുകള് ചിമ്മി
താരക ബ്രഹ്മത്തെ താണു വണങ്ങി
ഉണ്ണി പിറന്നു ഉലകില് നന്മ നിറഞ്ഞു ………
നീറും കരളിന്റെ കുന്തിരിക്കം നല്ല
മീറും ദേവന് കാഴ്ചയായ് നല്കാം
സ്വര്ണ്ണത്തില് സ്നേഹ സുഗന്ധം കലര്ത്തി
പ്രേമ സ്വരൂപന് കാണിക്ക വയ്ക്കാം
ഉണ്ണി പിറന്നു ഉലകില് നന്മ നിറഞ്ഞു ……….
ഉണ്ണി പിറന്നപ്പോള് പാരുള്ളം തെളിഞ്ഞു
ഉണ്ണി പിറന്നപ്പോള് പാരുള്ളം കുളിര്ത്തു
ഉണ്ണി പിറന്നു ഉലകില് നന്മ നിറഞ്ഞു
ഉണ്ണി പിറന്നു ഉലകില് നന്മ നിറഞ്ഞു
സുഷമ വേണു,മുംബൈ
ശ്രീകൃഷ്ണാഷ്ടകം
ശ്രീകൃഷ്ണാഷ്ടകം
വന്ദന ശ്ലോകം
സിദ്ധി സമ്മേളിതം ശാസ്താസമന്വിതം
കൃഷ്ണ കുമാരക വിഗ്രഹം പൂര്ണതം
കായപ്രതിഷ്ടിതം വന്ദിതം നിത്യേന
ഭക്ത്യാപുരസ്സരം മോക്ഷപ്രദായകം
ശ്രീകൃഷ്ണാഷ്ടകം
കവിവരേശ്വരം കൃഷ്ണ ബോധദായകം
ഗുരു നിധീശ്വരം കൃഷ്ണ വേദസംസ്ഥിതം
ഋഷി കരാഗതം കൃഷ്ണ ഭക്ത മോചകം
വിശ്വശാന്തിദം കൃഷ്ണ കായ വിഗ്രഹം
ഗുരുവായൂരപ്പാ കൃഷ്ണ ഗുരുവായൂരപ്പാ
ഗുരുവായൂരപ്പാ കൃഷ്ണ ഗുരുവായൂരപ്പാ
ഗുരുവായൂരപ്പാ കൃഷ്ണ ഗുരുവായൂരപ്പാ
ഗുരുവായൂരപ്പാ കൃഷ്ണ ഗുരുവായൂരപ്പാ
മധുരമോഹനം കൃഷ്ണ കഥനകൌതുകം
ശ്രവണസുന്ദരം കൃഷ്ണ ശ്രുതി മനോഹരം
സോമപരിമരം കൃഷ്ണ മമ മനോഗതം
വിശ്വശാന്തിദം കൃഷ്ണ കായ വിഗ്രഹം
പ്രണയരൂപിതം കൃഷ്ണ പ്രണവകല്പിതം
കിരണസാഗരം കൃഷ്ണ സകലകാരണം
അതിമനോഹരം കൃഷ്ണ തവപാദാംബുജം
വിശ്വശാന്തിദം കൃഷ്ണ കായ വിഗ്രഹം
വദനസുന്ദരം കൃഷ്ണ ശ്മശ്രുശോഭിതം
സൂര്യതേജസം കൃഷ്ണ തീക്ഷ്ണചക്ഷുഷം
അഗ്നിഹോമിതം കൃഷ്ണ പാപനാശനം
വിശ്വശാന്തിദം കൃഷ്ണ കായ വിഗ്രഹം
അഭയവരദിതം കൃഷ്ണ ഹസ്തമുദ്രിതം
ചതുരപാടവം കൃഷ്ണ നടനനര്ത്തനം
ശൈവതാണ്ഡവം കൃഷ്ണ നാദദുന്ദുഭം
വിശ്വശാന്തിദം കൃഷ്ണ കായ വിഗ്രഹം
മധുമൃദുസ്വരം കൃഷ്ണ വേണുവാദനം
ചലനലാലസം കൃഷ്ണ തവകരാംഗുലം
ക്രീഡരാസിതം കൃഷ്ണ ഗോപസ്ത്രീജനം
വിശ്വശാന്തിദം കൃഷ്ണ കായ വിഗ്രഹം
സ്വര്ണാഡംബരം കൃഷ്ണ മകുടകേശിതം
ലലാടകുംകുമം കൃഷ്ണ പീതലേപനം
ഭക്തമാനസം കൃഷ്ണ ചിത്തചോരിതം
വിശ്വശാന്തിദം കൃഷ്ണ കായ വിഗ്രഹം
അത്ഭുതാവഹം കൃഷ്ണ മോഹവിഗ്രഹം
പ്രേമനിര്ഭരം കൃഷ്ണ കാമമോഹിതം
നമ:നമോസ്തുതേ കൃഷ്ണ നമ:നമോസ്തുതേ
വിശ്വശാന്തിദം കൃഷ്ണ കായ വിഗ്രഹം
മേലില്‍ എഴുതിയിരിക്കുന്ന ശ്രീ കൃഷ്ണ മന്ത്രം “ഹരിവരാസനം” എന്ന അയ്യപ്പ മന്ത്രത്തിന്റെ രീതിയില്‍ ചൊല്ലാന്‍ തക്കവണ്ണം രചിച്ചതാണ്.
മന്ത്ര ദൃഷ്ടാവ് – ശ്രീ മഹീന്ദ്ര വേണു, മുംബൈ
- ← Previous
- 1
- 2
- 3





