Malayalam – Miscellaneous

കൂടല്‍മാണിക്യം ക്ഷേത്രോത്സവത്തിന്‌ കൊടികയറി

Posted on Updated on

കൂടല്‍മാണിക്യം ക്ഷേത്രോത്സവത്തിന്‌ കൊടികയറി

കൂടല്‍മാണിക്യം ക്ഷേത്രോത്സവത്തിന്‌ കൊടികയറിAuthor : – സ്വന്തം ലേഖകന്‍ http://www.irinjalakuda.com
സംഗമപുരിയെ പത്ത്‌ ദിവസങ്ങള്‍ ഉത്സവലഹരിയിലാക്കി കൂടല്‍മാണിക്യം ക്ഷേത്രോത്സവത്തിന്‌ കൊടികയറി .രാത്രി 8 മണിക്കും 8.30 നും മദ്ധ്യേയാണ്‌ കൊടികയറിയത് ക്ഷേത്രം തന്ത്രി നഗരമണ്ണ്‌ മനക്കല്‍ ത്രിവിക്രമന്‍ നമ്പൂതിരി‌ കൊടിയേറ്റകര്‍മ്മം നിര്‍വഹിച്ചു.വൈകീട്ട്‌ ആചാര്യവരണം എന്ന ചടങ്ങോടെ കൊടിയേറ്റകര്‍മ്മങ്ങള്‍ ആരംഭം കുറിച്ചു.

ശ്രീ കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ ശുദ്ധിക്രിയകള്‍ തുടങ്ങി.

Posted on Updated on

ശ്രീ കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ ശുദ്ധിക്രിയകള്‍ തുടങ്ങി.
Author : – സ്വന്തം ലേഖകന്‍ http://www.irinjalakuda.com/

ശ്രീ കൂടല്‍മാണിക്യം ക്ഷേത്രോത്സവത്തിന്‌ മുന്നോടിയായുള്ള ശുദ്ധിക്രിയകള്‍ ക്ഷേത്രത്തില്‍ ആരംഭിച്ചു. പ്രസാദശുദ്ധിയാണ്‌ ആദ്യം നടന്നത്‌. ഗണപതി പൂജ നടത്തി ശ്രീകോവിലിന്റെ ഉള്ളിലും ഇടനാഴികളിലും പ്രസാദത്തിലും ശുദ്ധിവരുത്തി പൂജിച്ചു. ശ്രീകോവിലിന്‌ പുറത്ത്‌ ദേവന്റെ വലതുഭാഗത്ത്‌ രക്ഷോഘനഹോമം, വാസ്‌തുഹോമം, വാസ്‌തുബലി, വാസ്‌തുകലശപൂജ, എന്നിവ നടത്തി. തുടര്‍ന്ന്‌ വാസ്‌തു കലശങ്ങള്‍ ആടി പുണ്യാഹം നടത്തിയശേഷം അത്താഴപൂജ നടന്നു. ഞായറാഴ്‌ച രാവിലെ മണ്ഡപത്തില്‍ ചതുഃര്‍ശുദ്ധി പൂജിച്ച്‌ എതൃത്തപൂജയ്‌്‌ക്ക ദേവന്‌ അഭിഷേകം ചെയ്‌തു. ബിംബഗതമായിരിക്കുന്ന മാലിന്യങ്ങളെ വ്യത്തിയാക്കുന്നതിനായി നാല്‍പ്പാമരം, പുറ്റുമണ്ണ്‌, കദളിക്കായ, ചുണ്ടങ്ങ ചുടങ്ങിയ ദ്രവ്യങ്ങള്‍ നിറച്ച്‌ പൂജിക്കുന്ന നാലുകലശങ്ങളാണ്‌ ചതുഃര്‍ശുദ്ധി. ഉച്ചപൂജയ്‌ക്ക്‌ മുമ്പായി ദേവനെ നാലുവേദങ്ങളും സ്‌പതശുദ്ധി, ശ്രീരുദ്രം വിവിധ സൂക്തങ്ങള്‍ എന്നിവയോട്‌ പൂജിച്ച്‌ ജലധാര നടത്തി.

കൂടല്‍മാണിക്യം : ആനയെ അണിനിരത്താന്‍ സുരക്ഷാക്രമീകരണങ്ങള്‍

Posted on Updated on

കൂടല്‍മാണിക്യം : ആനയെ അണിനിരത്താന്‍ സുരക്ഷാക്രമീകരണങ്ങള്‍

Author : – സ്വന്തം ലേഖകന്‍ http://www.irinjalakuda.com/

കഴിഞ്ഞവര്‍ഷം ആനയിടഞ്ഞ്‌ മൂന്നുപേര്‍ മരിക്കാനിടയായത്‌ കണക്കിലെടുത്ത്‌ ഇത്തവണ കൂടല്‍മാണിക്യം ക്ഷേത്രോത്സവത്തിന്‌ ശക്തമായി സുരക്ഷാക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയതായി ദേവസം മാനേജിങ്ങ്‌ കമ്മിറ്റി ഭാരവാഹികള്‍ പറഞ്ഞു. ഈ വര്‍ഷം മെയ്‌ 5 മുതല്‍ 15വരെ നടക്കും. ശീവേലിക്കും വിളക്കിനും ശേഷം ആനകളെ ക്ഷേത്രമതില്‍ക്കെട്ടിനുള്ളില്‍ നിര്‍ത്താന്‍ അനുവദിക്കില്ല. ഉടന്‍ ദേവസ്വം കൊട്ടിലാക്കല്‍ പറമ്പിലേക്ക്‌ മാറ്റും. ആനയെ ചികിത്സിക്കുന്ന ഡോക്ടര്‍മാരുടെ സേവനവും ആനയെ തളയ്‌ക്കാനുള്ള ആധുനീക ഉപകരണങ്ങളും സജ്ജീകരിച്ചിട്ടുണ്ടാവുമെന്നും ഭാരവാഹികള്‍ പറഞ്ഞു. കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ ഉത്സവത്തിന്‌ ആനകളെ അണിനിരത്തുന്നതില്‍ ബന്ധപ്പെട്ട നിയമം നടപ്പാക്കാന്‍ കളക്ടര്‍ ഇടപെടണമെന്ന്‌ ആനപ്രേമി സംഘം യോഗം ആവശ്യപ്പെട്ടു. സെക്രട്ടറി വി.കെ.വെങ്കിടാചലം അദ്ധ്യക്ഷത വഹിച്ചു.

തനിമ-വൃക്ഷമുത്തശ്ശിയെ ആദരിച്ചു

Posted on Updated on

തനിമ-വൃക്ഷമുത്തശ്ശിയെ ആദരിച്ചു
തനിമയോടനുബന്ധിച്ച്‌ ഇരിങ്ങാലക്കുട നിയോജകമണ്ഡലത്തില്‍ നിന്നും തെരഞ്ഞെടുത്ത വൃക്ഷമുത്തശ്ശിയെ ആദരിച്ചു. കല്‍പ്പറമ്പ്‌ ഗവ. യു.പി. സ്‌കൂള്‍ അങ്കണത്തിലെ മാവാണ്‌ വൃക്ഷമുത്തശ്ശിയായി തിരഞ്ഞെടുക്കപ്പെട്ടത്‌.കല്‍പ്പറമ്പ്‌ സെന്ററില്‍ നിന്നും ഘോഷയാത്രയോടെ സ്‌കൂള്‍ അങ്കണത്തിലെത്തിയാണ്‌ ആദരണം നടത്തിയത്‌. മന്ത്രി ബിനോയ്‌ വിശ്വം മാവിനെ ഹാരമണിയിച്ചു

തനിമ-ജനുവരി 4 മുതല്‍ കായികവാരം സംഘടിപ്പിക്കുന്നു

Posted on Updated on

തനിമ-ജനുവരി 4 മുതല്‍ കായികവാരം സംഘടിപ്പിക്കുന്നു
Author : – സ്വന്തം ലേഖകന്‍ http://www.irinjalakuda.com/

തനിമയോടനുബന്ധിച്ച്‌ ഇരിങ്ങാലക്കുടയില്‍ ജനുവരി 4 മുതല്‍ കായികവാരം സംഘടിപ്പിക്കുന്നു. നിയോജക മണ്ഡലത്തിലെ പഞ്ചായത്തുകളില്‍ നിന്നുള്ള കായികതാരങ്ങളെ ഉള്‍പ്പെടുത്തിയാണ്‌ മത്സരങ്ങള്‍ നടത്തുക. ഫുട്‌ബോള്‍, ചെസ്സ്‌, നടത്ത മത്സരം എന്നീ ഇനങ്ങളില്‍ 9 വരെയാണ്‌ മത്സരങ്ങള്‍ സംഘടിപ്പിച്ചിട്ടുള്ളത്‌. ഫുട്‌ബോള്‍ മത്സരങ്ങള്‍ മുനിസിപ്പല്‍ മൈതാനിയില്‍ 5ന്‌ ആരംഭിക്കും. പങ്കെടുക്കുന്ന കായിക താരങ്ങള്‍ക്കുള്ള ജെഴ്‌സിയും ഷോര്‍ട്‌സും സൗജന്യമായി നല്‍കും. മത്സരങ്ങള്‍ക്ക്‌ പുറമേ മുന്‍കാല ഫുട്‌ബോള്‍ താരങ്ങളെ ഉള്‍പ്പെടുത്തി പ്രദര്‍ശനമത്സരവും നടക്കും. ഇരിങ്ങാലക്കുട ഗവ. ഗേള്‍സ്‌ ഹയര്‍സെക്കന്ററി സ്‌കൂളിലാണ്‌ ചെസ്സ്‌ മത്സരങ്ങള്‍ നടക്കുക. 10 വയസ്സിന്‌ താഴെ, 10-15, 15 ന്‌ മുകളില്‍ എന്നീ വിഭാഗങ്ങളിലായാണ്‌ ചെസ്സ്‌ മത്സരം സംഘടിപ്പിക്കുന്നത്‌. മത്സരങ്ങള്‍ ജനുവരി 4ന്‌ ആരംഭിക്കും. 30 മുതല്‍ 50 വയസ്സ്‌, 50ന്‌ മുകളില്‍ എന്നിങ്ങനെ സ്‌ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കുമായാണ്‌ നടത്തമത്സരം. ജനുവരി 7ന്‌ രാവിലെ 6.45 മുനിസിപ്പല്‍ മൈതാനിയിലാണ്‌ നടത്തമത്സരം. മത്സരങ്ങളില്‍ പങ്കെടുക്കാനാഗ്രഹിക്കുന്നവര്‍ തനിമ ഓഫീസില്‍ പേര്‍ രജിസ്റ്റര്‍ ചെയ്യണമെന്ന്‌ ഭാരവാഹികള്‍ അറിയിച്ചു. വാര്‍ത്താസമ്മേളനത്തില്‍ ചെയര്‍മാന്‍ അനന്തശയനന്‍ മാസ്റ്റര്‍, അഡ്വ. ആന്റണി തെക്കേക്കര, സ്റ്റാലിന്‍ റാഫേല്‍ എന്നിവര്‍ പരിപാടികള്‍ വിശദീകരിച്ചു.

തനിമ: മികച്ച ഗായകനേയും ഗായികയേയും തെരെഞ്ഞടുക്കുന്ന മത്സരം ആരംഭിച്ചു.

Posted on Updated on

<span

style=”font-size:130%;”>തനിമ: മികച്ച ഗായകനേയും ഗായികയേയും തെരെഞ്ഞടുക്കുന്ന മത്സരം ആരംഭിച്ചു.
Author : – സ്വന്തം ലേഖകന്‍ http://www.irinjalakuda.com

തനിമയോടനുബന്ധിച്ച്‌ നിയോജകമണ്ഡലത്തിലെ മികച്ച ഗായകനേയും ഗായികയേയും തെരെഞ്ഞടുക്കുന്ന മത്സരം ആരംഭിച്ചു. മത്സരങ്ങള്‍ക്കു തുടക്കം കുറിച്ചുനടന്ന സമ്മേളനത്തില്‍ തോമസ്‌ ഉണ്ണിയാടന്‍ എം.എല്‍.എ അദ്ധ്യക്ഷത വഹിച്ചു. ഡോണ്‍ ബോസ്‌കോ സക്‌ൂള്‍ പ്രിന്‍സിപ്പാള്‍ ഫാ.വര്‍ഗ്ഗീസ്‌ തണിപ്പാറ, വാര്‍ഡ്‌ കൗണ്‍സിലര്‍ ബിജു ലാസര്‍, താമ്പാന്‍ മാസറ്റര്‍ തുടങ്ങിയവര്‍ സംസാരിച്ചു. കോ-ഓര്‍ഡിനേറ്റര്‍ ബോബി ജോസ്‌ സ്വാഗതവും കെ.പി.ദേവദാസ്‌ നന്ദിയും പറഞ്ഞു. പിഷാരടി ചന്ദ്രന്‍, മെജോ ജോസഫ്‌, രാധാ ഗിരി എന്നിവര്‍ വിധികര്‍ത്താക്കളായി. ഡോണ്‍ ബോസ്‌കോ സ്‌കൂളില്‍ നടന്ന മത്സരങ്ങളില്‍ നിരവധി പേര്‍ പങ്കെടുത്തു, ഇരിങ്ങാലക്കുട ഇ.കെ.എന്‍ വിദ്യാഭ്യാസ ഗവേഷണകേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ റോഡുകള്‍ സ്വകാര്യവത്‌ക്കരിക്കുമ്പോള്‍ എന്ന വിഷയത്തില്‍ ചര്‍ച്ച നടത്തി. വിഷയത്തില്‍ കേരള ശാസ്‌ത്രസാഹിത്യ പരിഷത്ത്‌ നടത്തിയ കെണ്ടത്തലുകള്‍ കേന്ദ്രനിര്‍വാഹക സമിതിഅംഗം അഡ്വ.കെ.പി. രവിപ്രകാശ്‌ അവതരിപ്പിച്ചു.

ഭക്ഷണശീലങ്ങളും അര്‍ബുദവും

Posted on

ഭക്ഷണശീലങ്ങളും അര്‍ബുദവും
from Mathrubhumi
അരുമ

ഓരോ മൂന്നു മിനിറ്റിലും ഒരാളില്‍ സ്‌തനാര്‍ബുദം സ്ഥിരീകരിക്കപ്പെടുന്നുണ്ട്‌. ഇന്ത്യയില്‍ 22 പേരില്‍ ഒരാള്‍ക്ക്‌ രോഗസാധ്യത എന്ന രീതിയില്‍ സ്‌തനാര്‍ബുദത്തിന്റെ ഭീഷണി നിലനില്‍ക്കുന്നു. സ്‌ത്രീകള്‍ക്ക്‌ മാത്രമാണ്‌ സ്‌തനാര്‍ബുദഭീഷണി എന്നു കരുതുന്നുവെങ്കില്‍ തെറ്റി, ഇരുനൂറ്‌ പുരുഷന്മാരില്‍ ഒരാള്‍ക്കും രോഗസാധ്യതയുണ്ടെന്നാണ്‌ പുതിയ പഠനങ്ങള്‍ തെളിയിക്കുന്നത്‌. കാന്‍സര്‍ ബാധിച്ച്‌ ലോകത്ത്‌ മരണമടയുന്ന സ്‌ത്രീകളില്‍ രണ്ടാമത്തെ മരണകാരണം സ്‌തനാര്‍ബുദമാണ്‌. ലോകാരോഗ്യസംഘടനയുടെ കണക്കുപ്രകാരം 2015ല്‍ ഇന്ത്യയില്‍ രണ്ടര ലക്ഷം പുതിയരോഗികള്‍ ഉണ്ടാകും.
സ്‌തനാര്‍ബുദം തടയാന്‍ എന്തു ചെയ്യണമെന്ന്‌ ഏതെങ്കിലുമൊരു ഡോക്ടറോട്‌ ചോദിച്ചാല്‍ വര്‍ഷത്തിലൊരിക്കല്‍ മാമോഗ്രാഫി പരിശോധന നടത്തണമെന്നായിരിക്കും മറുപടി. മാമോഗ്രാഫി കാന്‍സര്‍ തടയുന്നില്ല, കണ്ടെത്തുന്നതേയുള്ളൂ.
കാന്‍സര്‍ എങ്ങനെ ഉണ്ടാകുന്നുവെന്നതാണ്‌ പ്രസക്തമായ ചോദ്യം. നാഷണല്‍ കാന്‍സര്‍ ഇന്‍സ്റ്റിറ്റിയൂട്ടിന്റെ ഗവേഷണഫലമനുസരിച്ച്‌ വന്‍കുടല്‍, സ്‌തനങ്ങള്‍, മൂത്രസഞ്ചി എന്നീ അവയവങ്ങളില്‍ കാന്‍സറുണ്ടാകുന്നവരില്‍ എണ്‍പതുശതമാനം പേര്‍ക്കും രോഗബാധയുണ്ടാകുന്നത്‌ ഭക്ഷണശീലങ്ങളുമായി ബന്ധപ്പെട്ടാണ്‌ എന്ന്‌ കണ്ടെത്തിയിട്ടുണ്ട്‌.
ശരീരത്തിലെ ഏതെങ്കിലും ഒരു കോശം അസാധാരണമായി പെരുമാറുന്നതാണ്‌ കാന്‍സറിന്റെ തുടക്കം. നിയന്ത്രണം വിട്ടു പെരുകുന്ന ഇത്തരം കോശങ്ങള്‍ ആരോഗ്യമുള്ള മറ്റു കോശങ്ങളെക്കൂടി നശിപ്പിക്കുന്നു. കൊഴുപ്പ്‌ കാന്‍സറിന്‌ കാരണമാകുന്നുവെന്ന കാര്യം ഇപ്പോളാരും നിഷേധിക്കില്ല. സ്‌തനാര്‍ബുദത്തിന്‌ കാരണമായ ട്യൂമറുകളില്‍ പലതും ഉണ്ടാകുന്നത്‌ ഈസ്‌ട്രജന്റെ അമിതസാന്നിധ്യംമൂലമാണ്‌. ശരീരത്തിലെ കൊഴുപ്പിന്റെ സാന്നിധ്യവും ഈസ്‌ട്രജന്റെ ആധിക്യവും തമ്മില്‍ അഭേദ്യമായ ബന്ധമുണ്ട്‌. ഭക്ഷണത്തില്‍ നാരിന്റെ അംശം കുറയുന്നതും കാന്‍സറിന്‌ അനുകൂലമായ ഘടകമാണ്‌. ഉയര്‍ന്നതോതില്‍ കൊഴുപ്പടങ്ങിയ മാംസം, പാലുത്‌പന്നങ്ങള്‍ തുടങ്ങിയവ സ്‌ത്രീകളുടെ ശരീരത്തില്‍ ഈസ്‌ട്രജന്റെ അളവ്‌ വര്‍ധിപ്പിക്കുന്നു. ഇത്‌ ആത്യന്തികമായി കാന്‍സര്‍കോശങ്ങളുടെ വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുന്നു.
മത്സ്യം, മാംസം, പാലുത്‌പന്നങ്ങള്‍ തുടങ്ങിയ ഉയര്‍ന്ന കൊഴുപ്പടങ്ങിയ ഭക്ഷ്യവസ്‌തുക്കളില്‍ നാരിന്റെ (fibre) അംശം കുറവാണ്‌. ഈസ്‌ട്രജനെ നിയന്ത്രിക്കുന്നതില്‍ നാരുകള്‍ അടങ്ങിയ ഭക്ഷണം ഏറെ പ്രയോജനം ചെയ്യുന്നു. ദഹനേന്ദ്രിയ വ്യവസ്ഥയില്‍നിന്ന്‌ ഈസ്‌ട്രജനെ പുറന്തള്ളുകയാണ്‌ നാരുകള്‍ ചെയ്യുന്നത്‌. അല്ലാത്തപക്ഷം രക്തത്തിലേക്ക്‌ ഈസ്‌ട്രജന്‍ ആഗിരണം ചെയ്യപ്പെടും; കാന്‍സര്‍ സാധ്യത വര്‍ധിക്കുകയും ചെയ്യും.
ആഴ്‌ചയില്‍ അഞ്ചുതവണ മാട്ടിറച്ചി കഴിക്കുന്നവരില്‍ സ്‌തനാര്‍ബുദസാധ്യത ഇരുനൂറുശതമാനം വര്‍ധിച്ചതായി ഒരു പഠനം വെളിപ്പെടുത്തുന്നു. എട്ടു മുതല്‍ പത്തുവരെയുള്ള പ്രായത്തില്‍ പെണ്‍കുട്ടികളുടെ ഭക്ഷണത്തില്‍നിന്ന്‌ മാംസത്തിന്റെ തോത്‌ കുറയ്‌ക്കുകയും പച്ചക്കറികള്‍ കൂട്ടുകയും ചെയ്‌തപ്പോള്‍ രക്തത്തില്‍ ഈസ്‌ട്രാഡിയോളിന്റെ അളവ്‌ മുപ്പതുശതമാനം കുറഞ്ഞതായി നാഷണല്‍ കാന്‍സര്‍ ഇന്‍സ്റ്റിറ്റിയൂട്ട്‌ 2003ല്‍ നടത്തിയ പഠനം വെളിപ്പെടുത്തുന്നു. ആഹാരത്തില്‍ സമാനമായ മാറ്റം വരുത്തിയ മുതിര്‍ന്ന സ്‌ത്രീകളില്‍ ഈസ്‌ട്രജന്‍ സാന്നിധ്യം നാല്‌പത്താറുശതമാനം കുറഞ്ഞു.
ഇനി മാട്ടിറച്ചിയില്‍ നിന്ന്‌ വരട്ടിയ കോഴിയിറച്ചിയിലേക്കുള്ള മാറ്റം നിങ്ങളെ കൊഴുപ്പില്‍നിന്ന്‌ രക്ഷിക്കുമെന്ന്‌ ചിന്തിക്കുന്നുവോ. എന്നാല്‍ കാന്‍സര്‍ സാധ്യത ഇവിടെയാണ്‌ അധികമെന്ന്‌ ശാസ്‌ത്രീയപഠനങ്ങള്‍ വ്യക്തമാക്കുന്നു. കാന്‍സര്‍ജന്യവസ്‌തുക്കള്‍ ബീഫിനേക്കാള്‍ കോഴിയിറച്ചിയിലുണ്ട്‌. കൊളസ്‌ട്രോളിലും കോഴിയിറച്ചി പിന്നിലല്ല. തൊലിയുരിക്കുകയും കൊഴുപ്പു കളഞ്ഞുള്ള പാചകം പരീക്ഷിക്കുകയും ചെയ്‌താലും അതില്‍ നാലിലൊന്ന്‌ കൊഴുപ്പ്‌ ശേഷിക്കുന്നു.
മക്‌ഡൊണാള്‍ഡ്‌, ബര്‍ഗര്‍ കിങ്‌ എന്നിവരുടെ ഫാസ്റ്റ്‌ഫുഡ്‌ ശൃംഖലയില്‍, ഫിസിഷ്യന്‍സ്‌ കമ്മിറ്റി ഫോര്‍ റെസ്‌പോണ്‍സിബിള്‍ മെഡിസിന്‍ നടത്തിയ പരിശോധനയില്‍ കാന്‍സര്‍ജന്യമായ ഒരു ഘട്ടം Phlp കണ്ടെത്തുകയുണ്ടായി. ഇതേത്തുടര്‍ന്ന്‌ ഫിസിഷ്യന്‍സ്‌ കമ്മിറ്റി ഈ വ്യാപാരസ്ഥാപനങ്ങള്‍ക്കെതിരെ കേസ്‌ കൊടുത്തിരുന്നു. കഴിഞ്ഞ രണ്ടാഴ്‌ച മുമ്പ്‌ ലോസ്‌ ആഞ്‌ജിലിസില്‍ ചെന്നപ്പോള്‍ ഫാസ്റ്റ്‌ഫുഡ്‌ കടകളിലെല്ലാം ഗവണ്‍മെന്റിന്റെ ഒരു നോട്ടീസ്‌ പതിപ്പിച്ചതു കണ്ടു. മാംസഭക്ഷണങ്ങള്‍ കഴിക്കുമ്പോഴുള്ള കാന്‍സര്‍ സാധ്യതയായിരുന്നു നിയമപരമായ ആ മുന്നറിയിപ്പിലെ ഉള്ളടക്കം.
കാന്‍സര്‍ പഠനങ്ങളില്‍ പ്രധാനമായും വ്യക്തമായത്‌ രണ്ട്‌ കാര്യങ്ങളാണ്‌-പച്ചക്കറികളും പഴങ്ങളും കാന്‍സര്‍ സാധ്യത കുറയ്‌ക്കുന്നു; മാംസവും മറ്റ്‌ മൃഗക്കൊഴുപ്പുകളും അപകടസാധ്യത കൂട്ടുന്നു. സസ്യാഹാരം കാന്‍സര്‍ സാധ്യത നാല്‌പതുശതമാനം കുറയ്‌ക്കുന്നതായി ‘ഫിസിഷ്യന്‍സ്‌ കമ്മിറ്റി ഫോര്‍ റെസ്‌പോണ്‍സിബിള്‍ മെഡിസിന്‍’ നമ്മോട്‌ പറയുന്നതും ഇതോടൊപ്പം കൂട്ടിവായിക്കാം.

മനേകാഗാന്ധി

Dr. R V G Menon ന്റെ പ്രഭാഷണം ഇന്നു അബുദാബി കെ എസ് സി യില്‍

Posted on

Dr. R V G Menon ന്റെ പ്രഭാഷണം ഇന്നു അബുദാബി കെ എസ് സി യില്‍

ഇന്നു രാത്രി 9 മണിക്ക് Dr. R. V. G. Menon, Abu Dhabi കെ എസ് സി യില്‍ പ്രസംഗിക്കുന്നു.

Abu Dhabi 16 Nov 2008: At 9.00pm today, Dr. R.V.G. Menon, Scientist, and former president of Kerala Sashtra Shahithya Parithad speaks on ‘CIVIL NUCLEAR AGREEMENT WITH USA – Political and Economic Impact including slowing World economy.