Malayalam – Life as I See
സംഗമേശനഗരിയില്‍ ഉത്സവലഹരി പരന്നു-കൊടിപ്പുറത്ത് വിളക്ക് ഇന്ന്
Author : – സ്വന്തം ലേഖകന്‍ www.irinjalakuda.com
വീണ്ടും ദേവനെഴുന്നളളുമ്പോള്‍ തിടമ്പേറ്റാന്‍ മേഘാര്‍ജ്ജുനന്‍

വീണ്ടും ദേവനെഴുന്നളളുമ്പോള്‍ തിടമ്പേറ്റാന്‍ മേഘാര്‍ജ്ജുനന്‍
Author : – സ്വന്തം ലേഖകന്‍ www.irinjalakuda.com
കഴിഞ്ഞ ഉത്സവകാലത്തിനുശേഷം ദേവനെ വീണ്ടും പുറത്തേക്കെഴുന്നളളിക്കാന്‍ മേഘാര്‍ജ്ജുനന്‍ ഇന്ന് തിരുനടയിലെത്തും. ഉത്സവത്തിന് മാത്രം ശ്രീകോവിലില്‍ നിന്ന് പുറത്തെഴുന്നളളുന്ന ദേവന്‍ സ്വന്തം ആനപ്പുറത്തേ ആദ്യമെഴുന്നളളൂ എന്നതാണ് ശ്രീകൂടല്‍മാണിക്യസ്വാമിയുടെ പ്രത്യേകത. കഴിഞ്ഞവര്‍ഷവും സംഗമേശനെ പുറത്തെഴുന്നളളിച്ചത് സ്വന്തം മേഘാര്‍ജ്ജുനന്‍ തന്നെയാണ്. പത്തുദിവസത്തെ ഉത്സവലഹരിക്ക് തിരികൊളുത്തുന്ന കൊടിപ്പുറത്ത് വിളക്കിനായി ദേവന്‍ എഴുന്നളളിയാല്‍ ആദ്യപ്രദക്ഷിണത്തിന് തിടമ്പേറ്റുന്നതിനുളള അവകാശം കുട്ടിയാണെങ്കിലും അത് മേഘാര്‍ജ്ജുന് തന്നെയാണ്. തുടര്‍ന്നുളള എഴുന്നളളിപ്പുകളില്‍ തിടമ്പേറ്റുന്നത് ഗജരാജന്‍ തിരുവമ്പാടി ശിവസുന്ദറും. തിരുവമ്പാടി ചെറിയ ചന്ദ്രശേഖരന്‍, തിരുവമ്പാടി രാമഭദ്രന്‍, കുട്ടന്‍കുളങ്ങര അര്‍ജ്ജുനന്‍, ഈരാറ്റുപേട്ട അയ്യപ്പന്‍, തായംകാവ് മണികണ്‌ഠന്‍, ചെമ്പൂത്ര ദേവീദാസന്‍, ചിറയ്‌ക്കല്‍ മഹാദേവന്‍, ചിറയ്‌ക്കല്‍ കാളിദാസന്‍, പാറന്നൂര്‍ നന്ദന്‍, പിതൃക്കോവില്‍ പാര്‍ത്ഥസാരഥി, പാറമേക്കാവ് നാരായണന്‍, ശങ്കരംകുളങ്ങര മണികണ്‌ഠന്‍, ഗുരുവായൂര്‍ നന്ദന്‍, ഗുരുവായൂര്‍ കേശവന്‍കുട്ടി, ചെര്‍പ്പുളശ്ശേരി ശേഖരന്‍, പാമ്പാടി സുന്ദരന്‍, നായരമ്പലം രാമന്‍കുട്ടി, പളളത്താംകുളങ്ങര ഗിരീശന്‍, കൂറ്റനാട് രാജശേഖരന്‍, പുതുപ്പളളി കേശവന്‍, പുതുപ്പളളി സാധു, മുളളത്ത് ഗണപതി, ചിറയ്‌ക്കല്‍ ശിവന്‍, കുറ്റുമുക്ക് അമ്പാടി എന്നീ ആനകളാണ് കൂടല്‍മാണിക്യസ്വാമിയുടെ തിരുവുത്സവത്തിന് ക്ഷേത്രത്തിലെത്തിയിരിക്കുന്നത്.
പത്തു ദിവസത്തെ തിരുവുത്സവത്തിന്റെ പ്രൗഢി ചമയങ്ങളില്‍ തെളിഞ്ഞു
Author : – സ്വന്തം ലേഖകന്‍ http://www.irinjalakuda.com/
ശ്രീ കൂടല്‍മാണിക്യം ക്ഷേത്രത്തിലെ തിരുവുത്സവത്തിനുള്ള ആനയലങ്കാരങ്ങള്‍ പ്രദര്‍ശിപ്പിച്ചു. മിനുക്കിയെടുത്ത നെറ്റിപട്ടങ്ങളും , കോലവും ആലവട്ട-വെഞ്ചാമരങ്ങളും നിരത്തിയപ്പോള്‍ ഉത്സവത്തിന്റെ പ്രൗഢി ചമയങ്ങളില്‍ തെളിഞ്ഞു. തുടര്‍ച്ചയായി ശീവേലിദിനങ്ങളില്‍ ഒരുങ്ങുന്ന ഗജവീരന്മാര്‍ക്കായുള്ള അലങ്കാരങ്ങളാണ് പ്രദര്‍ശിപ്പിച്ചത്. ഇതില്‍ മൂന്നാനകള്‍ക്ക് മാത്രമേ സ്വര്‍ണ്ണവര്‍ണ്ണത്തില്‍ തിളങ്ങുന്ന നെറ്റിപ്പട്ടമുള്ളത് മറ്റുള്ളവര്‍ക്ക് വെള്ളിപൂശിയ നെറ്റിപ്പട്ടങ്ങളാണ് അണിയുക. ഗുരുവായൂര്‍, തൃശൂര്‍ പാറമേക്കാവ് തുടങ്ങി നിരവധി ക്ഷേത്രോത്സവങ്ങള്‍ക്ക് ചമയങ്ങളൊരുക്കിയിരുന്ന പുഷ്‌ക്കരനാണാണ് ഒരു ദശകത്തിലേറെയായി കൂടല്‍മാണിക്യം തിരുവുത്സവത്തിനും ചമയങ്ങളൊരുക്കുന്നത്.
കൂടല്‍മാണിക്യം ക്ഷേത്രോത്സവത്തിന് കൊടികയറി
കൂടല്‍മാണിക്യം ക്ഷേത്രോത്സവത്തിന് കൊടികയറി
സംഗമപുരിയെ പത്ത് ദിവസങ്ങള്‍ ഉത്സവലഹരിയിലാക്കി കൂടല്‍മാണിക്യം ക്ഷേത്രോത്സവത്തിന് കൊടികയറി .രാത്രി 8 മണിക്കും 8.30 നും മദ്ധ്യേയാണ് കൊടികയറിയത് ക്ഷേത്രം തന്ത്രി നഗരമണ്ണ് മനക്കല്‍ ത്രിവിക്രമന്‍ നമ്പൂതിരി കൊടിയേറ്റകര്‍മ്മം നിര്‍വഹിച്ചു.വൈകീട്ട് ആചാര്യവരണം എന്ന ചടങ്ങോടെ കൊടിയേറ്റകര്‍മ്മങ്ങള്‍ ആരംഭം കുറിച്ചു.
ശ്രീ കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ ശുദ്ധിക്രിയകള്‍ തുടങ്ങി.
Author : – സ്വന്തം ലേഖകന്‍ http://www.irinjalakuda.com/
ശ്രീ കൂടല്‍മാണിക്യം ക്ഷേത്രോത്സവത്തിന് മുന്നോടിയായുള്ള ശുദ്ധിക്രിയകള്‍ ക്ഷേത്രത്തില്‍ ആരംഭിച്ചു. പ്രസാദശുദ്ധിയാണ് ആദ്യം നടന്നത്. ഗണപതി പൂജ നടത്തി ശ്രീകോവിലിന്റെ ഉള്ളിലും ഇടനാഴികളിലും പ്രസാദത്തിലും ശുദ്ധിവരുത്തി പൂജിച്ചു. ശ്രീകോവിലിന് പുറത്ത് ദേവന്റെ വലതുഭാഗത്ത് രക്ഷോഘനഹോമം, വാസ്‌തുഹോമം, വാസ്‌തുബലി, വാസ്‌തുകലശപൂജ, എന്നിവ നടത്തി. തുടര്‍ന്ന് വാസ്‌തു കലശങ്ങള്‍ ആടി പുണ്യാഹം നടത്തിയശേഷം അത്താഴപൂജ നടന്നു. ഞായറാഴ്‌ച രാവിലെ മണ്ഡപത്തില്‍ ചതുഃര്‍ശുദ്ധി പൂജിച്ച് എതൃത്തപൂജയ്‌്‌ക്ക ദേവന് അഭിഷേകം ചെയ്‌തു. ബിംബഗതമായിരിക്കുന്ന മാലിന്യങ്ങളെ വ്യത്തിയാക്കുന്നതിനായി നാല്‍പ്പാമരം, പുറ്റുമണ്ണ്, കദളിക്കായ, ചുണ്ടങ്ങ ചുടങ്ങിയ ദ്രവ്യങ്ങള്‍ നിറച്ച് പൂജിക്കുന്ന നാലുകലശങ്ങളാണ് ചതുഃര്‍ശുദ്ധി. ഉച്ചപൂജയ്‌ക്ക് മുമ്പായി ദേവനെ നാലുവേദങ്ങളും സ്‌പതശുദ്ധി, ശ്രീരുദ്രം വിവിധ സൂക്തങ്ങള്‍ എന്നിവയോട് പൂജിച്ച് ജലധാര നടത്തി.
കൊരമ്പ് മൃദംഗ കളരിയുടെ ഏക ദിന മൃദംഗ കളരിയും മൃദംഗ മേളയും യു എ യി യില്‍
കൊരമ്പ് മൃദംഗ കളരിയുടെ ഏക ദിന മൃദംഗ കളരിയും മൃദംഗ മേളയും യു എ യി യില്‍
ശുദ്ധ സംഗീതം താളബോധത്തോടെ ആസ്വദിക്കാനും അവതരിപ്പിക്കാനും ഉള്ള വാസന ജന്മസിദ്ധമായി ഏതു മനുഷ്യനിലും ഉള്ളതാണെന്നും അത് നമ്മളില്‍ ഒളിഞ്ഞിരിക്കുകയാണ് എങ്കില്‍ ഏറ്റവും ലളിതമായ രീതിയിലൂടെ പുറത്തു കൊണ്ട് വരാന്‍ നിഷ്പ്രയാസ്സം സാധിക്കും എന്നാ വസ്തുതയാണ് ഈയിടെ ഷാര്‍ജയില്‍ വച്ച് നടന്ന ഏകദിന മൃദംഗ കളരിയും മൃദംഗ മേളയും നമ്മള്‍ക്ക് മനസ്സില്ലാക്കി തന്നത്. യു എ യി യിലെ കലാസ്വാധകരുടെ ഇടയില്‍ ചരിത്രം സൃഷ്ടിച്ചു കൊണ്ട് യുവകലസാഹിതി ഷാര്‍ജയുടെ ആഭിമുഖ്യത്തില്‍ ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ ഹാളില്‍ നടന്ന ഈ നൂതന കാല അവിഷ്കാരത്തിന് നല്ല ജന സാന്നിധ്യവും പങ്കാളിത്തവും ഉണ്ടായി. കേവലം രണ്ടു മണിക്കൂര്‍നേരത്തെ മൃദംഗ പഠനം കൊണ്ട് ഒരു കൂട്ടം കൊച്ചു കലാകാരന്മാര്‍ 30 മിനിറ്റ് നീണ്ടു നിന്ന മൃദംഗ മേള അവതരിപ്പിച്ചത് ഏവര്‍ക്കും ഒരു പുതിയ അനുഭവമായി.
4 വയസ്സുള്ള അച്ചുതന്‍ ഉള്‍പ്പെടെ പങ്കെടുത്ത എല്ലാ കുട്ടികളും ഒത്തൊരുമയോടെ ഇത്രയും കുറച്ചു സമയത്തെ മൃദംഗ പഠനം കൊണ്ട് ജനരന്ജകമായ ഒരു ക്ലാസിക്കല്‍ കലാവിരുന്നു അവതരിപ്പിച്ചു ഏവരേയും വിസ്മയിപ്പിച്ചു.
കൊരമ്പ് മൃദംഗ കളരി ഡയറക്ടര്‍ വിക്രമന്‍ നമ്പൂതിരിയുടെ ശിക്ഷണത്തില്‍ ആണ് ഈ കൊച്ചു കലാകാരന്മാര്‍ മൃദംഗ മേള എന്നാ ഈ കലാ ആവിഷ്കാരത്തിന്റെ അരങ്ങേറ്റം യു എ യില്‍ അവതരിപ്പിച്ചു കൊണ്ട് ചരിത്രം കുറിച്ചത്. മൃദംഗം മാത്രം ഉപയോഗിച്ച് അവതരിപ്പിക്കുന്ന ഒരു മൃദംഗ മേള ഇത് ആദ്യമായി ആണ് ഗള്‍ഫ് രാജ്യങ്ങളില്‍ നടത്തുന്നത്. കര്‍ണാടക വാദ്യോപകരണമായ മൃദംഗം സ്വതവേ തനിയാവര്തന കച്ചേരികളില്‍ നിന്ന് വ്യതിചലിച്ചു ഹിന്ദുസ്ഥാനി രീതിയും, കേരളത്തിലെ തനതായ മേളങ്ങളുടെ രീതിയും സമന്വയിപ്പിച്ച് കര്‍ണാടക സംഗീതത്തിലെ പ്രധാന താളങ്ങളില്‍ ഒന്നായ ആദി താളത്തില്‍ ആണ് മൃദംഗ മേള അവതരിപ്പിച്ചത്. ഈ പ്രത്യേക രീതിയിലുള്ള അവതരണം ഏവരേയും ആകര്‍ഷിച്ച് അതില്‍ പങ്കെടുത്ത എല്ലാ കൊച്ചു കലാകാരന്മാരുടെയും അവരുടെ മാതാപിതാക്കളുടെയും സന്തോഷത്തില്‍ നിന്ന് മനസ്സിലാക്കുവാന്‍ സാധിച്ചു.
കൊരമ്പ് മൃദംഗ കളരിയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന ഓണ്‍ലൈന്‍ മൃദംഗ പഠന ക്ലാസ്സുകളുടെ പ്രചാരണാര്‍ത്ഥം ആണ് ഈ കലാപരിപാടി യു എ യി ഇല്‍ അവതരിപ്പിച്ചത്.
കൊരമ്പ് മൃദംഗ കളരിയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന ഓണ്‍ലൈന്‍ മൃദംഗ പഠന ക്ലാസ്സുകളില്‍ ചേരാന്‍ താല്പര്യം ഉള്ള കലാകാരന്മാര്‍ അവരുടെ വെബ് സൈറ്റ്
http://www.mridganamela.com/ ഇല്‍ സന്ദര്‍ശിച്ചാല്‍ കൂടുതല്‍ വിവരങ്ങള്‍ അറിയുവാന്‍ കഴിയും.ശ്രി. വിക്രമന്‍ നമ്പൂതിരിയെ വിലാസ്സം:
Korambu Mridanga Kalari
Irinjalakuda, 680 683
Kerala
India
മൃദംഗ പഠന കളരിയും മൃദംഗ മേളയും
മൃദംഗ പഠന കളരിയും മൃദംഗ മേളയും
Yuvakalasahithy Sharjah Unit Conducting Mridaga Patana Kalari and Mridangamela by
Sri. Vikraman Naboodiri At Sharjah Indian Association Conference Hall on 2nd May 2009 3 p.m onwards. For more information please contact 050-4978520
മൃദംഗനാദത്താല്‍ വിസ്‌മയം തീര്‍ത്ത് ഇരിങ്ങാലക്കുടയിലെ കുട്ടികള്‍ ഗള്‍ഫ്‌നാടുകളില്‍
എറണാകുളത്തു വീട് വില്‍ക്കാനുണ്ട്
എറണാകുളത്തു വീട് വില്‍ക്കാനുണ്ട്








You must be logged in to post a comment.