Malayalam – Life as I See
അക്കൌണ്ട്സ് & ടാക്സ് സീനിയര്‍ പ്രാക്ടീഷണര്‍ എടക്കുളത്തൂറ്‍ ജോണ്‍ മൈക്കള്‍ അന്തരിച്ചു
അഡ്വ.കെ.ആര്‍.തമ്പാനെ ഒന്നാം ചരമവാര്‍ഷികദിനത്തില്‍ അനുസ്‌മരിക്കുന്നു
ഗുരുവായൂര്‍ ആനക്കോട്ടയിലെ വിസ്സര്‍ജ്യം കടലാസ്സാക്കി മാറ്റാമെന്ന് കണ്ടെത്തല്‍
ആശംസകളും അഭിവാദനങ്ങളും…..
കൊരമ്പ് മൃദംഗ പഠന ക്യാമ്പ് അവസാനിച്ചു.
കൊരമ്പ് മൃദംഗ പഠന ക്യാമ്പ് അവസാനിച്ചു.
Author : – സ്വന്തം ലേഖകന്‍ http://www.irinjalakuda.com/
ഇരിങ്ങാലക്കുട കൊരമ്പ് മൃദംഗ കളരിയുടെ ആഭിമുഖ്യത്തില്‍ നടന്ന 14ദിവസം നീണ്ടുനിന്ന മൃദംഗ പഠന ക്യാമ്പ് അവസാനിച്ചു. 90ഓളം വിദ്യാര്‍ത്ഥികള്‍ പങ്കെടുത്ത ഈ മൃദംഗ പഠന ക്യാമ്പ് 70തോളം വിദ്യാര്‍ത്ഥി വിദ്യാര്‍ത്ഥിനികള്‍ ചേര്‍ന്ന് അവതരിപ്പിച്ച മൃദംഗമേളയോടുകൂടിയാണ് ക്യാമ്പ് അവസാനിച്ചത്. സിംഗപ്പൂര്‍, മലേഷ്യ, അമേരിക്ക എന്നീ രാജ്യങ്ങളിലുള്ളവര്‍ ഓണ്‍ ലൈന്‍ വഴിയും ലൈവായി മൃദംഗമേള ആസ്വദിച്ചു.
നിങ്ങള്‍ പറഞ്ഞത് – പ്രവാസിക്ക് വോട്ടവകാശം വേണോ?
നിങ്ങള്‍ പറഞ്ഞത് –
പ്രിയ സുഹൃത്തുക്കളെ,
പ്രവാസിക്ക് വോട്ടവകാശം വേണോ എന്നാ ചോദ്യത്തിന് :
വേണം 27 പേര്‍
വേണ്ട 3 പേര്‍ മറുപടി പറഞ്ഞു.
ഇത് ഒരു ചെറിയ തുടക്കം മാത്രമാണ്. ഇങ്ങനെ ഒരു പെറ്റിഷന്‍ ഹൈ കോര്‍ട്ടില്‍ കൊടുക്കാന്‍ സമയവും സന്ദര്‍ഭവും സാമ്പത്തികവും കണ്ടെത്തിയ സിഹാസ് ബാബുവിന് എല്ലാ വിധ സഹകരണങ്ങളും നേര്‍ന്നു കൊള്ളുന്നു.
ഇത് ഇവിടെ അവസ്സനിപ്പിക്കാതെ, ഈ വിഷയത്തില്‍ – മലയാളികളുടെ മാത്രമല്ല – മറ്റെല്ലാ പ്രവാസ്സികളുടെയും ജനശ്രദ്ധ നിലനിര്‍ത്തി – രാഷ്ട്രീയതാല്‍പര്യങ്ങളില്‍ ഒതുങ്ങി നില്‍ക്കാത്ത രാഷ്ട്ര താല്പര്യം ഒന്ന് മാത്രം ചിന്തിച്ചു കൊണ്ടുള്ള ഒരു ചലനത്തിന്റെ മുന്നോടി ആവട്ടെ അദ്ധേഹത്തിന്റെ ഈ ഉദ്യമം.
സംഘടനകളെ സന്ഘടിതാക്കളെ ഒരുമയോടെ സംഘടിച്ചു എല്ലാ പ്രവസ്സികള്‍ക്കും വേണ്ടിയുള്ള ഒരു മലയാളിയുടെ ഉധ്യമത്തിനു നിങ്ങളുടെ തനതായ രീതിയില്‍ ഉള്ള അഭിപ്രായ ഐക്യം പ്രകടിപ്പിക്കൂ.
ഇനിയും ഈ ചര്‍ച്ചയില്‍ പങ്കെടുക്കാത്തവര്‍ക്ക് അവസ്സരം നഷ്ടപ്പെട്ടിട്ടില്ല. നിങ്ങളുടെ അഭിപ്രായം yes or no പറയാന്‍ അവസ്സരം Team 1 Dubai ബ്ലോഗില്‍ ഉണ്ട്.
പങ്കെടുക്കു, നമ്മള്‍ക്ക് ഇനിയും ഒരുപാട് ദൂരം മുന്നോട് ഒരുമയോടെ യാത്ര ചെയ്യാന്‍ ഉണ്ട്.
സസ്നേഹം രമേശ് മേനോന്‍
Visit: www.http://team1dubai.blogspot.com/2009/05/nri-fights-for-voting-rights.html
Participate in the poll and express your opinion – yes/no
This is a great move by a malayali for all the NRIs. Support him in your own way.
We have to travel together a long way from hereon
പ്രവാസി ഇന്ത്യക്കാര്‍ക്ക് വോട്ടവകാശത്തിനുള്ള ഹര്‍ജിയില്‍ നോട്ടീസ്
പ്രവാസിക്ക് വോട്ടവകസ്ത്തിനായുള്ള ഈ ഹര്‍ജിയെ നിങ്ങള്‍ അനുകൂലിക്കുന്നുവോ? പ്രവാസിക്ക് വോട്ടവകാശം വേണോ?
ഇടതു ഭാഗത്തുള്ള പോള്ളില്‍ പങ്കെടുത്തു നിങ്ങളുടെ നയം വ്യക്തമാക്കൂ
നിങ്ങള്‍ പറയൂ
വേണം
വേണ്ട
ഉന്നത വിജയത്തിന്റെ സന്തോഷത്തില്‍ സത്യവാഗീശ്വര്‍
ഉന്നത വിജയത്തിന്റെ സന്തോഷത്തില്‍ സത്യവാഗീശ്വര്‍

കൊച്ചി: സി.ബി.എസ്.ഇ. പത്താംക്ലാസ് പരീക്ഷാഫലം വന്നപ്പോള്‍ പനമ്പള്ളി നഗറിലെ ‘ഗുരുകൃപ’യില്‍ സന്തോഷം നിറഞ്ഞു. ഇവിടത്തെ കൊച്ചുമിടുക്കന്‍ സത്യവാഗീശ്വര്‍ സി.ബി.എസ്.ഇ. ചെന്നൈ റീജണില്‍ ഒന്നാംസ്ഥാനത്തെത്തി. 492 മാര്‍ക്ക് (98.4 ശതമാനം) നേടിയ സത്യവാഗീശ്വര്‍ ഗിരിനഗര്‍ ഭവന്‍സ് വിദ്യാമന്ദിറിലെ വിദ്യാര്‍ത്ഥിയാണ്.
ചെന്നൈ റീജണില്‍ ഉന്നത വിജയം നേടി എന്നറിഞ്ഞപ്പോള്‍ വിശ്വസിക്കാനായില്ലെന്ന് സത്യവാഗീശ്വര്‍ പറഞ്ഞു. 490 മാര്‍ക്ക് പ്രതീക്ഷിച്ചിരുന്നു. ഇപ്പോള്‍ മനംനിറയെ സന്തോഷവും അധ്യാപകരോടും മാതാപിതാക്കളോടുമുള്ള കടപ്പാടുമാണ് – സത്യ പറയുന്നു. സയന്‍സാണ് ഇഷ്ടവിഷയം. ആസ്‌ട്രോ സയന്‍സില്‍ റിസര്‍ച്ച് ചെയ്യണമെന്നാണ് ആഗ്രഹം.
സയന്‍സിനും സോഷ്യലിനും 97ഉം കണക്കിനും ഇംഗ്ലീഷിനും 99ഉം സംസ്‌കൃതത്തിന് 100 മാര്‍ക്കും വാങ്ങി എല്ലാ വിഷയത്തിനും ‘എ-1’ കരസ്ഥമാക്കി. നല്ലൊരു വയലിന്‍ പ്രതിഭകൂടിയാണ് സത്യ. ഭവന്‍സ് യുവജനോത്സവത്തില്‍ നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. 2007ലെ എന്‍.സി.ഇ.ആര്‍.ടി.യുടെ നാഷണല്‍ ടാലന്റ് സെര്‍ച്ച് പരീക്ഷയിലൂടെ സത്യക്ക് പിഎച്ച്‌ഡിവരെയുള്ള സ്‌കോളര്‍ഷിപ്പ് ലഭിച്ചിട്ടുണ്ട്.
ചെന്നൈ റീജണില്‍ ഏറ്റവും ഉയര്‍ന്ന മാര്‍ക്ക് സത്യവാഗീശ്വറിനാണെന്ന് പ്രിന്‍സിപ്പല്‍ നിര്‍മല വെങ്കിടേശ്വരന്‍ പറഞ്ഞു. എറണാകുളം സ്വദേശിയായ എസ്. സുബ്രഹ്മണ്യന്റെയും ഹേമ സുബ്രഹ്മണ്യന്റെയും ഏക മകനാണ് സത്യവാഗീശ്വര്‍.
നൂറുശതമാനം വിജയം
നൂറുശതമാനം വിജയം
പാലക്കാട്: സി.ബി.എസ്.ഇ. പരീക്ഷയില്‍ കല്ലേക്കാട് വ്യാസവിദ്യാപീഠം 100 ശതമാനം വിജയം നേടി. 99 പേര്‍ പരീക്ഷയ്‌ക്കിരുന്നതില്‍ 51 ഡിസ്റ്റിങ്‌ഷനും 34 ഫസ്റ്റ്‌ക്ലാസും നേടി. പത്തിരിപ്പാല: പത്തിരിപ്പാല സേവാസദന്‍ സെന്‍ട്രല്‍ സ്‌കൂള്‍ സി.ബി.എസ്.ഇ. പരീക്ഷയില്‍ 100 ശതമാനം വിജയം നേടി. 88 ശതമാനം പേര്‍ക്ക് ഡിസ്റ്റിങ്‌ഷനും ബാക്കി ഫസ്റ്റ്‌ക്ലാസും നേടി. പാലക്കാട്: സി.ബി.എസ്.ഇ. പത്താം ക്ലാസ് പരീക്ഷയില്‍ ഹോളി ട്രിനിറ്റി സ്‌കൂള്‍ നൂറുശതമാനം വിജയം നേടി. പരീക്ഷയെഴുതിയ 56 വിദ്യാര്‍ഥികളില്‍ 38 പേര്‍ക്ക് ഡിസ്റ്റിങ്‌ഷനും 15 പേര്‍ക്ക് ഫസ്റ്റ്‌ക്ലാസും മൂന്ന് സെക്കന്‍ഡ്‌ക്ലാസും ലഭിച്ചു. പാലക്കാട്: സി.ബി.എസ്.ഇ. പത്താം ക്ലാസ് പരീക്ഷയില്‍ കല്‌പാത്തി റോസി മോഡേണ്‍ ഇംഗ്ലീഷ് മീഡിയം സ്‌കൂളും വടക്കഞ്ചേരി അഞ്ചുമൂര്‍ത്തി മംഗലം റോസി ഇംഗ്ലീഷ് മീഡിയം സ്‌കൂളും നൂറുശതമാനം നേടി.







You must be logged in to post a comment.