Malayalam – Life as I See

ചാമ്പ്യന്‍സ് ട്രോഫി: ശ്രീശാന്തും ഇര്‍ഫാനുമില്ല

Posted on

ചാമ്പ്യന്‍സ് ട്രോഫി: ദ്രാവിഡ് തിരിച്ചെത്തി
മുപ്പതംഗ സാധ്യതാടീം പ്രഖ്യാപിച്ചു
ചാമ്പ്യന്‍സ് ട്രോഫി: ശ്രീശാന്തും ഇര്‍ഫാനുമില്ല

മുന്‍ നായകന്‍ രാഹുല്‍ ദ്രാവിഡിനെ ഉള്‍പ്പെടുത്തി ചാമ്പ്യന്‍സ് ട്രോഫിക്കുള്ള 30 അംഗ സാധ്യതാ ടീമിനെ സെലക്ഷന്‍ കമ്മിറ്റി പ്രഖ്യാപിച്ചു. വിദേശപിച്ചുകളില്‍ ഇന്ത്യന്‍ യുവനിര ഷോട്ട്പിച്ച് പന്തുകള്‍ക്കുമുന്നില്‍ പരുങ്ങുന്നതിനുള്ള പരിഹാരമെന്ന നിലയ്ക്കാണ് പരിചയസമ്പന്നനായ രാഹുല്‍ ദ്രാവിഡിനെ ടീമിലുള്‍പ്പെടുത്തിയത്. ഒരു വര്‍ഷത്തിലേറെയായി ഇന്ത്യന്‍ ടീമിന് പുറത്തുനില്‍ക്കുന്ന മലയാളി താരം എസ്. ശ്രീശാന്തിനും ഫിബ്രവരിക്കുശേഷം ഏകദിന ടീമിലേക്ക് പരിഗണിക്കപ്പെട്ടിട്ടില്ലാത്ത ഇര്‍ഫാന്‍ പഠാനും സാധ്യതാടീമിലും ഇടം കിട്ടിയില്ല. സപ്തംബറില്‍ ദക്ഷിണാഫ്രിക്കയിലാണ് ചാമ്പ്യന്‍സ് ട്രോഫി നടക്കുന്നത്.2008 ഏപ്രിലില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ കളിച്ചശേഷം പുറംവേദനയെത്തുടര്‍ന്ന് ടീമില്‍നിന്ന് പുറത്തായ ശ്രീശാന്തിന് 30 അംഗ സാധ്യതാ ടീമില്‍പ്പോലും ഇടം നല്‍കാന്‍ സെലക്ടര്‍മാര്‍ തയ്യാറായില്ല. ട്വന്റി-20 ലോകകപ്പില്‍ കളിച്ച ഇര്‍ഫാന്‍ പഠാന് ഏകദിനത്തില്‍ ഇക്കുറിയും ഇടം നല്‍കിയിട്ടില്ല.

കൂടുതല്‍ വിവരങ്ങള്‍ അറിയുവാന്‍ മാതൃഭൂമിയുടെ ഈ പേജ് വായിക്കൂ

ഇര്ഫാനു കല്യാണം. ശ്രീശാന്തിനോ? കാതുകുത്തായിരിക്കും !

ബജറ്റ് 2009 – എല്‍.സി.ഡിക്ക്‌ വിലകുറയും;സ്വര്‍ണ്ണത്തിന്‌ വില കൂടും!

Posted on Updated on


2009 ഇലെ ബജറ്റ് പ്രസ്താവനക്ക് ശേഷം മാതൃഭുമി പത്രത്തില്‍ വന്ന ഒരു തലെക്കെട്ടാണ് ഇത്. അപ്പോള്‍ ഇനി എല്ലാവര്ക്കും എല്‍ സി ഡി വാങ്ങിക്കാം. ബാക്കി ഒന്നിനും കുരഞ്ഞില്ലെന്കിലും ചന്തമായിട്ടു സീരിയലും റിയാലിറ്റി ഷോകളും കാണാമല്ലോ! മുകളിലെ പടം പെട്ടെന്ന് നോക്കിയാല്‍ ഏതോ അപകടത്തില്‍ പെട്ടവരുടെ ശവപ്പെട്ടികള്‍ നിരത്തി വച്ചിരിക്കുന്ന പോലെ ഉണ്ട്. ബജറ്റ് കടലാസ്സുകലാണ്.

അല്ലെങ്കില്‍ സാധാരണക്കാരനും പ്രവസ്സിക്കും എന്ത് ബജറ്റ്?

ഭ്രമരം

Posted on Updated on

ഭ്രമരം

മോഹന്‍ലാല്‍ – ബ്ലെസി ടീമിന്റെ ഭ്രമരം കണ്ടു. ഫസ്റ്റ് ഗിയര്‍ ഇട്ടു ഹൈ റേഞ്ച് പാതകളിലൂടെ വണ്ടി ഓടിച്ചു വന്ന പ്രതീതി. എന്തൊക്കെയോ കാര്യങ്ങള്‍ പറയണം എന്ന് വിചാരിച്ചു ഏതൊക്കെയോ കാര്യങ്ങള്‍ പറഞ്ഞു അവസാനിപ്പിച്ച അവസ്ഥ. മോഹന്‍ലാല്‍ എന്നാ മഹത്തായ നടനെ ഉപയോഗിക്കാന്‍ കിട്ടിക്കായ നല്ല ഒരു അവസ്സരം വേണ്ട വിധം വിനിയോഗിക്കാത്ത ഒരു സംരംഭം എന്ന് വേണമെങ്കില്‍ പറയാം. മോഹന്‍ലാലിന്റെ മകളായി വന്ന കുട്ടി എന്തോ ഒരു കുറവ് കാണുന്നു. ആ കുട്ടിയുടെ ശബ്ദം ചെയ്തതും വലിയ ഒരു കുറവ് ആയി കാണുന്നു. ഒരു രണ്ടു വാക് ആ കുട്ടിയെ കുറിച്ച് – സുഖമില്ലാത്ത കുട്ടിയെന്നോ മറ്റോ പറഞ്ഞു രക്ഷപ്പെടാമായിരുന്നു – അങ്ങനെയല്ല എന്നുണ്ടെങ്കില്‍. സുരേഷ് മേനോന്‍ – നിസ്സഹായാനായി – ഒരു ഭാവവും ഇല്ലാതെ കുറെ രീലും സമയവും കൊണ്ട് കൂടെ കൂടി അവസാനിച്ചു. മുരളി കൃഷ്ണയെ വേണ്ട വിധത്തില്‍ ഉപയോഗിച്ചില്ല. നല്ല ഒരു പാട്ടിന്റെ കുറെ വരികള്‍ മോഹന്‍ലാല്‍ പാടി കേള്‍ക്കാന്‍ സാധിച്ചു എന്ന ഒരു ആശ്വാസം മാത്രം. എവിടെയോ ആരെയൊക്കെയോ പ്രീതിക്ക് വേണ്ടി ഉള്‍പ്പെടുത്തിയ പോലുള്ള കഥാപാത്രങ്ങള്‍. ഭൂമിക അടക്കം. നിരാശപ്പെടുത്തി എന്ന് ദുഃഖത്തോടെ അവസ്സനിപ്പിക്കട്ടെ.


എങ്ങനെ നാം മറക്കും

Posted on Updated on

എങ്ങനെ നാം മറക്കും




എങ്ങനെ നാം മറക്കും

ഈ കാണുന്ന ചിത്രങ്ങള്‍ എന്റെ വളരെ അടുത്ത ഒരു സ്നേഹിതന്‍ അദ്ധേഹത്തിന്റെ ജോലി സ്ഥലത്ത് ഉണ്ടായ ഒരു അഗ്നിബാധയെ തുടര്‍ന്ന് അവശേഷിച്ച വസ്തുക്കളുടെതാണ്. എല്ലാം കത്തി ചാമ്പല്‍ ആയിട്ടും അവശേഷിച്ചത് അദ്ദേഹം വായിച്ചു കൊണ്ടിരുന്ന ഒരു പുസ്തകം മാത്രം. ആ പടം കണ്ടപ്പോള്‍ ഞാന്‍ അതിശയിച്ചു പോയി. കാരണം, അത്, എന്റെ ഒരു ഇമെയില്‍ സുഹൃത്ത്‌ ശ്രീ രവി മേനോന്‍ (മ്യൂസിക്‌ രവി) എഴുതിയ പുസ്തകം ആയിരുന്നു. അതിന്റെ തലക്കെട്ട്‌ പല കാര്യങ്ങളും എന്നെ ചിന്തിപ്പിച്ചു. കാരണം, എന്റെ പ്രവൃത്തികളും ഏകദേശം അതെ പോലെ ആണ്. വിജ്ഞാനം തന്നില്‍ തന്നെ ഒതുക്കാതെ അത് മറ്റുള്ളവര്‍ക്ക് പകര്‍ന്നു കൊടുക്കുകയും അവരുമായി പന്കുവക്കുകയും ചെയ്താലേ അത് അനശ്വരമാവുകയുള്ളൂ എന്ന് അടിയുറച്ചു വിശ്വസിക്കുന്ന ഒരു വ്യക്തിയാണ് ഞാന്‍. ഈ സംഭവം അത് ഒന്ന് കൂടി ഒര്മിക്കുവാനും, ഒര്മിപ്പിക്കുവാനും ഒരവസ്സരം എനിക്ക് നല്‍കി. ആ നല്ല സുഹൃത്തുക്കള്‍ക്ക് നന്മകള്‍ നേര്‍ന്നു കൊള്ളുന്നു.

കേരളീയ ചുവര്‍ ചിത്രകലയ്ക്ക് ഒരു ഇ ആസ്ഥാനം

Posted on Updated on

കേരളീയ ചുവര്‍ ചിത്രകലയ്ക്ക് ഒരു ഇ ആസ്ഥാനം

കേരളീയ ചുവര്‍ ചിത്രകലയ്ക്ക് ഒരു ഇ ആസ്ഥാനം

http://www.keralamuralart.com/

ഇന്ന് തന്നെ സന്ദര്‍ശിച്ചു നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ

വന്ധ്യതാ ചികിത്സയില്‍ നൂതന മാര്‍ഗവുമായി മലയാളി ഡോക്ടര്‍

Posted on

വന്ധ്യതാ ചികിത്സയില്‍ നൂതന മാര്‍ഗവുമായി മലയാളി ഡോക്ടര്‍

ബാംഗ്ലൂര്‍: വിവാഹം കഴിഞ്ഞിട്ട്‌ വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഒരു കുഞ്ഞിക്കാലുകാണാന്‍ കഴിയാത്ത ദമ്പതിമാര്‍ക്ക്‌ പ്രതീക്ഷയുടെ പുതിയ ചികിത്സാരീതിയുമായി എത്തുകയാണ്‌ ഡോ. എസ്‌.കെ. ശ്രീകുമാര്‍. പോള്‍സ്‌കോപ്പ്‌ ഉപയോഗിച്ചുള്ള കൃത്രിമബീജസങ്കലനവിദ്യയാണ്‌ എറണാകുളം ജില്ലയിലെ ആലുവ സ്വദേശിയായ ഈ വന്ധ്യതാ നിവാരണവിദഗ്‌ധന്റെ പുതിയ ആയുധം. ഇതിലൂടെ ഗര്‍ഭം ധരിച്ച്‌, ദക്ഷിണേന്ത്യയില്‍ ആദ്യത്തെ കുഞ്ഞ്‌ 2009 മെയ്‌ 6ന്‌ ബാംഗ്ലൂരിലെ ചെറിഷ്‌ സെന്റര്‍ ഫോര്‍ റീപ്രൊഡക്ടീവ്‌ മെഡിസിന്‍ ആന്‍ഡ്‌ ഫെര്‍ട്ടിലിറ്റിയില്‍ പിറന്നു. തിരുവനന്തപുരം സ്വദേശിനിയായ സുനിതയ്‌ക്ക്‌ സിസേറിയനിലൂടെ പിറന്ന ആരോഗ്യവതിയായ കുട്ടിക്ക്‌ ഇപ്പോള്‍ പ്രായം ഒരു മാസവും ആറുദിവസവും.

മൈസൂര്‍ സര്‍വകലാശാലയില്‍നിന്ന്‌ എം.ബി.ബി.എസും എം.ഡി.യും കഴിഞ്ഞ ഈ വിദഗ്‌ധന്‍ വന്ധ്യതാ ചികിത്സയില്‍ ഡോക്ടറേറ്റ്‌ നേടിയത്‌ ജര്‍മനിയില്‍നിന്നാണ്‌ കുറച്ചുകാലം ഇംഗ്ലണ്ടില്‍ ജോലിചെയ്‌തശേഷം ഇന്ത്യയിലെത്തിയ ഇദ്ദേഹം പന്ത്രണ്ടുവര്‍ഷംകൊണ്ട്‌ മൂവായിരത്തോളം പേര്‍ക്ക്‌ സന്താനസൗഭാഗ്യം നേടിക്കൊടുത്തു. കേരളത്തില്‍ ആദ്യമായി ടെസ്റ്റ്‌ട്യൂബിലൂടെ ഇരട്ടക്കുട്ടികള്‍ പിറന്നതും ഈ യുവാവിന്റെ നേതൃത്വത്തിലായിരുന്നു.

2003 മുതല്‍ അമേരിക്കയിലും യൂറോപ്പിലും പോള്‍ സ്‌കോപ്പ്‌ ഉപയോഗിച്ചുള്ള കൃത്രിമ ബീജസങ്കലനം പ്രയോഗത്തിലുണ്ട്‌. ഇന്ത്യയില്‍ ഇത്‌ വിജയകരമായി പരീക്ഷിക്കുന്നത്‌ മുംബൈയിലെ ലീലാവതി ആസ്‌പത്രിയിലാണ്‌.

ഉയര്‍ന്ന ശേഷിയുള്ള ഇലക്‌ട്രോണിക്‌ മൈക്രോസ്‌കോപ്പിനൊപ്പം വളരെ സൂക്ഷ്‌മമായ വസ്‌തുക്കളെപ്പോലും നിരീക്ഷിക്കാന്‍ കഴിയുന്ന ക്യാമറകൂടി ഘടിപ്പിച്ച ഉപകരണമാണ്‌ പോള്‍സ്‌കോപ്പ്‌.

സ്‌ത്രീയുടെ അണ്ഡം പുറത്തെടുത്ത്‌ അതില്‍ ബീജാണുവിനെ കുത്തിവെക്കുകയാണ്‌ കൃത്രിമബീജസങ്കലനത്തില്‍ അവലംബിക്കുന്ന രീതി. ബീജാണുവിനെ അണ്ഡത്തിലേക്ക്‌ കുത്തിവെക്കുമ്പോള്‍ അണ്ഡത്തിലെ ഏറ്റവും നിര്‍ണായകമായ ‘സ്‌പിന്‍ഡില്‍’ എന്ന ഭാഗം താറുമാറായിപ്പോകാറുണ്ട്‌. ഇത്തരം അണ്ഡം ഗര്‍ഭപാത്രത്തില്‍ തിരിച്ചുനിക്ഷേപിക്കുമ്പോള്‍ വളരുകയുമില്ല.

പോള്‍സ്‌കോപ്പിലൂടെ നിരീക്ഷിച്ചുകൊണ്ട്‌ ബീജത്തെ അണ്ഡത്തിലേക്ക്‌ കുത്തിവെക്കുമ്പോള്‍ സ്‌പിന്‍ഡിലിന്‌ തകരാറുപറ്റാനുള്ള സാധ്യത 99 ശതമാനം കുറയുമെന്ന്‌ ഡോ. ശ്രീകുമാര്‍ പറയുന്നു. മാത്രമല്ല, ഗര്‍ഭധാരണ സാധ്യത അണ്ഡത്തിന്റെ ഗുണനിലവാരത്തെയും സ്‌പിന്‍ഡിലിന്റെ കരുത്തിനെയും ആശ്രയിച്ചിരിക്കുന്നതിനാല്‍ ആരോഗ്യമുള്ള അണ്ഡം തിരഞ്ഞെടുക്കാനും പോള്‍സ്‌കോപ്പിലൂടെ കഴിയും. അതുകൊണ്ടുതന്നെ ഈ രീതി പിന്തുടരുമ്പോള്‍ ഗര്‍ഭധാരണസാധ്യത നൂറുശതമാനത്തിനടുത്താണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ചികിത്സാച്ചെലവ്‌ കുറയുമെന്നും ഡോക്ടര്‍ പറഞ്ഞു. ഒരു വര്‍ഷത്തോളം നീണ്ട പരീക്ഷണങ്ങള്‍ക്കും നിരീക്ഷണങ്ങള്‍ക്കുമൊടുവില്‍ പുതിയ രീതിയിലൂടെ ഒരു കുഞ്ഞിനെ സൃഷ്ടിച്ചെടുക്കാന്‍ കഴിഞ്ഞതിന്റെ ചാരിതാര്‍ഥ്യത്തിലാണ്‌ വന്ധ്യതാചികിത്സ ഏറ്റവും വലിയ പുണ്യമാണെന്ന്‌ വിശ്വസിക്കുന്ന ഡോക്ടര്‍ ശ്രീകുമാര്‍.

ബാംഗ്ലൂരിലെ കോറമംഗലയിലാണ്‌ ഇപ്പോള്‍ താമസം. ഗായത്രിയാണ്‌ ഭാര്യ. രണ്ട്‌ മക്കളുണ്ട്‌- രാഹുലും ശേഖറും.

ബിജുരാജ്‌
http://www.mathrubhumi.com/php/newFrm.php?news_display=previous&news_id=1232982&n_type=HO&category_id=4&Farc=&previous=Y

ജനസുരക്ഷാ പദ്ധതി – ജനങ്ങളാല്‍ ജനങ്ങള്‍ക്കുവേണ്ടി ഉള്ള ഒരു സംരംഭം

Posted on

ജനസുരക്ഷാ പദ്ധതി

http://www.manoramaonline.com/advt/Weekly/Janasuraksha/index.htm

കേരള പോലീസും മലയാള മനോരമ വീക്കിലിയും ഒത്തു ചേര്‍ന്ന് – ജനങ്ങളാല്‍ ജനങ്ങള്‍ക്കുവേണ്ടി ഉള്ള ഒരു സംരംഭം

അഡ്വ.കെ.ആര്‍.തമ്പാനെ ഒന്നാം ചരമവാര്‍ഷികദിനത്തില്‍ അനുസ്‌മരിച്ചു

Posted on Updated on

അഡ്വ.കെ.ആര്‍.തമ്പാനെ ഒന്നാം ചരമവാര്‍ഷികദിനത്തില്‍ അനുസ്‌മരിച്ചു

Author : – സ്വന്തം ലേഖകന്‍ www.irinjalakuda.com

സി.പി.ഐ നേതാവും പ്രമുഖ അഭിഭാഷകനുമായിരുന്ന കെ.ആര്‍.തമ്പാനെ ഇരിങ്ങാലക്കുടയില്‍ അനുസ്‌മരിച്ചു. ഒന്നാം ചരമവാര്‍ഷികദിനത്തില്‍ ഗായത്രി ഹാളില്‍ ചേര്‍ന്ന അനുസ്‌മരണ സമ്മേളനവും അഡ്വ.കെ.ആര്‍.തമ്പാന്‍ സ്‌മാരക ട്രസ്റ്റും കെ.ഇ.ഇസ്‌മയില്‍ എം.പി ഉദ്‌ഘാടനം ചെയ്‌തു. എ.കെ.ചന്ദ്രന്‍ എം.എല്‍.എ അനുസ്‌മരണ പ്രഭാഷണം നടത്തി. കെ.ആര്‍.തമ്പാന്‍ സ്‌മാരക പ്രഭാഷണം, കെ.ആര്‍.തമ്പാന്‍ പ്രഭാത്‌ എന്‍ഡോവ്‌മെന്റ്‌ വിതരണം, കെ.ആര്‍.തമ്പാന്‍ റോഡ്‌ സമര്‍പ്പണം, സ്‌മരണിക പ്രഭാഷണം എന്നിവ പരിപാടിയോടനുബന്ധിച്ച്‌ നടന്നു. സി.പി.ഐ. ജില്ലാ എക്‌സിക്യുട്ടീവ്‌ അംഗം കെ.ശ്രീകുമാര്‍ അദ്ധ്യക്ഷനായി. പ്രൊഫ.പി.എ.വാസുദേവന്‍, നഗരസഭാ ചെയര്‍മാന്‍ എം.പി.ജാക്‌സണ്‍, സി.പി.ഐ ജില്ലാ സെക്രട്ടറി സി.എന്‍.ജയദേവന്‍, കെ.വി.രാമനാഥന്‍, അഡ്വ.രഞ്‌ജിത്ത്‌ തമ്പാന്‍, അഡ്വ.എ.ജയശങ്കര്‍, അഡ്വ.ടി.രവീന്ദ്രന്‍ തുടങ്ങി വിവിധ മേഖലകളിലെ പ്രമുഖര്‍ പങ്കെടുത്തു. സി.പി.ഐ. ഇരിങ്ങാലക്കുട മണ്ഡലകമ്മിറ്റിയുടെയും അഡ്വ.കെ.ആര്‍.തമ്പാന്‍ സ്‌മാരക ട്രസ്റ്റിന്റെയും സംയുക്താഭിമുഖ്യത്തിലായിരുന്നു അനുസ്‌മരണ പരിപാടികള്‍. ഇരിങ്ങാലക്കുടയിലെ യുവകലാസാഹിതിയും ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ്‌ ലോയേഴ്‌സും സഹസംഘാടകരായിരുന്നു.