Malayalam – Life as I See
60 സെക്കന്‍ഡ് പ്രണയത്തിനു തയ്യാറാണോ
60 സെക്കന്‍ഡ് പ്രണയത്തിനു തയ്യാറാണോ
നിങ്ങള്‍ 60 സെക്കന്‍ഡ് നേരം കൊണ്ട് പ്രണയം ചിത്രീകരിക്കാന്‍ തയാറാണോ, എങ്കില്‍ ഇതാ അതിനായൊരു മത്സരം ഒരുങ്ങുന്നു.
എമ്മാ മാസി നടത്തുന്ന ഇംഗ്ലണ്ടിലെ ഫിലിം 15 എന്ന നിര്‍മ്മാണ കമ്പനിയും മലയാള സിനിമാ സംവിധായകനായ സോഹന്‍ലാലും ചേര്‍ന്നാണ് അറുപത് സെക്കന്‍ഡ് നീളമുള്ള റൊമാന്റിക് മൂഡിലുള്ള ഹ്രസ്വ ചിത്രങ്ങളുടെ മത്സരം നടത്തുന്നത്.
മത്സരത്തില്‍ ഏതു പ്രായത്തിലുള്ളവര്‍ക്കും ഏത് രാജ്യത്തുള്ളവര്‍ക്കും പങ്കെടുക്കാം. ഏതുഭാഷയിലും ചിത്രം നിര്‍മ്മിക്കാം. എന്നാല്‍, ഇംഗ്ലീഷ് ഇതര ചിത്രങ്ങള്‍ക്ക് ഇംഗ്ലീഷ് സബ് ടൈറ്റില്‍ നിര്‍ബന്ധമായിരിക്കും. ചിത്രം മ്യൂസിക്കലോ സൈലന്റോ ആവാം. റൊമാന്റിക് മൂഡിലുള്ള ചിത്രത്തിന്റെ ദെര്‍ഘ്യം ഒരു മിനിറ്റില്‍ കൂടരുത്.
ചിത്രങ്ങള്‍ ഡിവി, മിനി ഡിവി അല്ലെങ്കില്‍ ഡിവിഡി രൂപത്തില്‍ സമര്‍പ്പിക്കാവുന്നതാണ്. തിരക്കഥ, സംവിധായകന്റെയും നിര്‍മ്മാതാവിന്റെയും ജീവചരിത്രക്കുറിപ്പ്, താരങ്ങളുടെ പട്ടിക, ടെക്നീഷ്യന്‍മാരുടെ പട്ടിക എന്നിവയും ചിത്രത്തിനൊപ്പം സമര്‍പ്പിക്കണം. 2009 ഡിസംബര്‍ 31 ന് മുമ്പ് എല്ലാ എണ്ട്രികളും ലഭിച്ചിരിക്കണം.
തെരഞ്ഞെടുക്കപ്പെടുന്ന ചിത്രത്തിന് ക്യാഷ് അവാര്‍ഡും അന്താരാഷ്ട്ര ഹ്രസ്വചിത്ര മേളകളിലേക്കുള്ള ക്ഷണവും ലഭിക്കും. ലവ് ഇന്‍ 60 സെക്കന്‍ഡ്സ്, ജി എന്‍ എ 117, ഗാന്ധിനഗര്‍, തിരുവനന്തപുരം-14 എന്ന വിലാസത്തിലാണ് ബന്ധപ്പെടേണ്ടത്.
ഗള്‍ഫിലെ ഏറ്റവും വലിയ ഓണ സദ്യക്ക് അബുദാബി വേദിയാകുന്നു.
ഗള്‍ഫിലെ ഏറ്റവും വലിയ ഓണ സദ്യക്ക് അബുദാബി വേദിയാകുന്നു.
ഉപചാരപൂര്‍വ്വം ഒരു ദൈവീക വിടവാങ്ങല്‍
ഉപചാരപൂര്‍വ്വം ഒരു ദൈവീക വിടവാങ്ങല്‍
http://www.youtube.com/get_player
ഉപചാരപൂര്‍വ്വം ഒരു ദൈവീക വിടവാങ്ങല്‍
തൃശൂര്‍ ജില്ലയിലെ ആറാട്ടുപുഴ പൂരവും അതിനോട് അനുബന്ധിച്ചുള്ള മറ്റു ക്ഷേത്രങ്ങളിലെയും ഉത്സവങ്ങളോട് അനുബന്ധിച്ച് കാണുന്ന ഒരു ചടങ്ങാണ് ഉപചാരം. ഉത്സവം എല്ലാം കഴിഞ്ഞതിനു ശേഷം ദേവി ദേവന്മാര്‍ തമ്മില്‍ തമ്മില്‍ ഇനി അടുത്ത കൊല്ലം കാണാം എന്ന് പറഞ്ഞു പിരിയുന്ന ഒരു ചടങ്ങ്. കോലം അഥവാ തിടമ്പ് എത്തിയ ആനകള്‍ നേര്‍ക്ക് നേര്‍ നിന്ന് തുമ്പിക്കൈ പൊക്കി മൂന്നു തവണ അഭിവാദ്യം ചെയ്യുന്നതോട് കൂടി ഈ ചടങ്ങ് അവസാനിക്കുന്നു.
ഈ വീഡിയോ ഇന്നലെ സൂര്യ ടീവിയില്‍ കാണിച്ച ക്ഷേത്രായനം എന്ന പരിപാടിയില്‍ തൈക്കാട്ടുശ്ശേരി ഭഗവതി അമബളത്തിലെ ഉത്സവ ചടങ്ങുകളില്‍ ഒന്നായി ഓടിച്ചു കാണിച്ചിരുന്നു. സൂര്യ ടീവിയോടു കടപ്പാട് ഇത് കാണിച്ചതിന്.
മാപ്രാണം പള്ളിയില്‍ തിരുനാളിന് കൊടിയേറി
മാപ്രാണം പള്ളിയില്‍ തിരുനാളിന് കൊടിയേറി
http://www.irinjalakuda.com
മാപ്രാണം ഹോളിക്രോസ് തീര്‍ത്ഥകേന്ദ്രത്തില്‍ കുരിശുമുത്തപ്പന്റെ തിരുനാളിന് കൊടിയേറി. മാര്‍.ജോസഫ് പാസ്റ്റര്‍ നീലങ്കാവില്‍ പതാക ഉയര്‍ത്തി. സെപ്‌തംബര്‍ 12 വരെ കുരിശിന്റെ കപ്പേളയില്‍ വൈകീട്ട് 5.30ന് നൊവേന, വചനസന്ദേശം ,13ന് വൈകീട്ട് 5ന് വഴിപാട് തിരിതെളിയിക്കല്‍ എന്നിവ നടക്കും. 14ന് രാവിലെ 6.30,7.30, ഉച്ചതിരിഞ്ഞ് 3നും ദിവ്യബലി. പള്ളിയുടെ പേരും ചിത്രവും മുദ്രണം ചെയ്‌ത തപാല്‍സ്റ്റാമ്പ് 14ന് പുറത്തിറക്കും. കേന്ദ്രസഹമന്ത്രി പ്രൊഫ.കെ.വി.തോമസ്, പി.സി.ചാക്കോ എം.പി. തുടങ്ങിയവര്‍ പങ്കെടുക്കും, രാവിലെ 10ന് ആഘോഷമായ തിരുനാള്‍ പാട്ടുകുര്‍ബ്ബാനക്ക് ഫാ.ആന്റോ പാണാടന്‍ മുഖ്യകാര്‍മ്മികനാകും. വൈകീട്ട് 3.30ന് തിരുനാള്‍ പ്രദക്ഷിണം 7ന് വിശുദ്ധ കുരിശിന്റെ തിരുശേഷിപ്പ് ചുംബിക്കല്‍ എന്നിവ നടക്കും.










You must be logged in to post a comment.