Malayalam – Life as I See

മോഹന്‍ലാല്‍ – അച്ചാറ് കുപ്പിയില്‍ നിന്നു സ്റ്റോക്‌ ബ്രോക്കിങ്‌ ബിസിനസ്സിലേക്ക്‌

Posted on Updated on

മോഹന്‍ലാല്‍ – അച്ചാറ് കുപ്പിയില്‍ നിന്നു സ്റ്റോക്‌ ബ്രോക്കിങ്‌ ബിസിനസ്സിലേക്ക്‌

മോഹന്‍ലാല്‍ സ്റ്റോക്‌ ബ്രോക്കിങ്‌ ബിസിനസ്സിലേക്ക്‌: ഹെഡ്‌ജ്‌ ഇക്വിറ്റീസ്‌ പ്രവര്‍ത്തനമാരംഭിച്ചു – ഇന്നത്തെ മാതൃഭൂമി.

കുറച്ചു കാലം മുന്പ് ഏതോ നല്ല കൂട്ടുകാരുമായി അച്ചാറ് ഉണ്ടാക്കി കളിച്ചതിന്റെ ക്ഷീണം മാറി വന്നിട്ടുണ്ടാവാം . അപ്പോള്‍ പുതിയ കൂട്ടുകാരെയും കിട്ടി കാണും. ഈ ലാലേട്ടന്റെ ഒരു കാര്യം . പണ്ടു എപ്പോഴോ കക്ഷി പറഞ്ഞ പോലെ ” ഇതൊക്കെ എന്റെ ഒരു ശീലമല്ലേ – പണം വരും പോകും , കാലം മാറുന്നതിനനുസരിച്ച് കളം മാറി കളിക്കണം, അല്ലെ മോനേ ദിനേശാ?”

ഫോട്ടോഗ്രഫിയില്‍ ഇണ്റ്റര്‍നാഷണല്‍ പോസ്റ്റ്‌ ഗ്രാജുവേറ്റ്‌ സെര്‍റ്റിഫികറ്റ്‌ കോര്‍സ്‌

Posted on

ഫോട്ടോഗ്രഫിയില്‍ ഇണ്റ്റര്‍നാഷണല്‍ പോസ്റ്റ്‌ ഗ്രാജുവേറ്റ്‌ സെര്‍റ്റിഫികറ്റ്‌ കോര്‍സ്‌

നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട്‌ ഓഫ്‌ ഡിസൈന്‍ ദെല്‍ഹി.

http://team1dubai.blogspot.com/2008/08/international-pg-certificate-course-in.html

അങ്ങനെ മാതൃഭൂമിയും ഇംഗ്ലീഷ് വെബ് എഡിഷന്‍ തുടങ്ങി

Posted on Updated on

അങ്ങനെ മാതൃഭൂമിയും ഇംഗ്ലീഷ് വെബ് എഡിഷന്‍ തുടങ്ങി



http://english.mathrubhumi.com/

മനോഹരന്‍ പഠിപ്പിച്ച ഒരു പാഠം

Posted on

മനോഹരന്‍ പഠിപ്പിച്ച ഒരു പാഠം

ഈയിടെ എന്നെ കണ്ണ് തുറപ്പിച്ച രണ്ടു വ്യക്തികളെ പറ്റി ഇന്നു ഞാന്‍ എഴുതാം.

മനോഹരന്‍ – ഏകദേശം ഒരു അനപത്ത്തിയന്ച്ചു വയസ്സുണ്ടാവും. നല്ല അസ്സല്‍ മരപ്പണിക്കാരന്‍. ഇവിടെ ഒരു പത്തു പതിനഞ്ച് കൊല്ലമായി പണി ചെയ്യുന്നു. എല്ലമാസ്സവും മുടങ്ങാതെ കിട്ടുന്ന ശമ്പളം ഇവിടത്തെ ചിലവുകള്‍ കഴിച്ചു നാട്ടിലേക്ക് കൃത്യമായി അയച്ചു കൊടുക്കുന്ന ഒരു മറുനാടന്‍ മലയാളി. പാതി മലയാളിയെന്‍ന്നെ മനോഹരനെ പറയാന്‍ പറ്റുകയുള്ളൂ. കാരണം കന്യാകുമാരിയില്‍ ജനിച്ചു വളര്‍ന്ന അയാള്‍ താമസം ഇപ്പോള്‍ മദ്രാസ്സിലാണ്. ഭാര്യയും മൂന്ന് കുട്ടികളും രോഗിയായി ഇന്നോ നാളെയോ എന്ന് പറഞ്ഞിരിക്കുന്ന അമ്മയും അവിടെ. കുട്ടികള്‍ എല്ലാവരും വളര്ന്നു വലുതായി. മൂത്തത് രണ്ടു പെണ്‍കുട്ടികള്‍ ഇരട്ടകളാണ്. അവര്‍ കോളേജ് വിദ്യഭ്യാസം കഴിഞ്ഞു അവിടെ ഏതോ സ്ഥാപനത്തില്‍ ജോലി ചെയ്യുന്നു. ഇളയത് ഒരു ആണ്‍ കുട്ടി പത്തില്‍ പഠിക്കുന്നു. അല്പം സ്വല്പം മദ്യപാനം അല്ലാതെ വേറെ ഒരു കലാപരിപാടിയും മനോഹരന്റെ ദിനചര്യയില്‍ ഇല്ല. അതും ഒരിക്കലും കൂടുതല്‍ കഴിക്കാത്ത, ക്ഷീണം മറന്നു ഉറങ്ങാന്‍ ഉള്ള ഒരു ഉപാധി ആയി മാത്രം.

ഇങ്ങനെ കാലം കടന്നു പോയി. കഴിഞ്ഞ കൊല്ലം വിസ പുതുക്കാന്‍ ആയപ്പോള്‍ അവര്‍ പാസ്പോര്‍ട്ടില്‍ എഴുതിയ ജന്മ ദിവസവും വര്‍ഷവും നോക്കി. തൊഴില്‍ വിസ ഇനി പുതുക്കാന്‍ പറ്റില്ല എന്ന് അവര്‍ വിധിക്കയും ചെയ്തു. അങ്ങനെ മനോഹരന്‍ തന്റെ പതിനഞ്ച് കൊല്ലാതെ വിദേശവാസം അവസാനിപ്പിച്ചു നാട്ടില്‍ മടങ്ങാന്‍ തന്നെ തീരുമാനിച്ചു. ആദ്യമായി ഇവിടേയ്ക്ക് വരുമ്പോള്‍ തന്റെ കുഞ്ഞുങ്ങള്‍ നടക്കാന്‍ തുടങ്ങിയിട്ടേ ഉണ്ടായിരുന്നുള്ളൂ. ഇന്നു അവര്‍ വലിയ കമ്പനിയില്‍ ജോലിക്കാരയിരിക്കുന്നു. തരക്കേടില്ലാത്ത ഒരു വീട് മദ്രാസ്സില്‍ ഉണ്ട്, എല്ലാ മാസം അയച്ചു കൊടുക്കുന്ന സമ്പാദ്യം ഭാര്യ സൂക്ഷിച്ചു വക്കും എന്ന് തീര്‍ച്ചയും ഉണ്ടായിരുന്നു ആ പാവത്തിന്. അങ്ങനെ തന്റെ സുഹൃത്തുക്കളും, പരിചയക്കാരും ഒക്കെ ചേര്ന്നു നല്കിയ യാത്ര അയപ്പിന്റെ മധുരവും ഇത്രയും കാലം ഇവിടെ കഴിഞ്ഞതിന്റെ ഓര്‍മകളുമായി മനോഹരന്‍ ഒരു രാത്രി ഇവിടെ നിന്നു മദ്രാസ്സിലേക്ക് വിമാനം കയറി.

ഏകദേശം പതിനഞ്ച് ദിവസം കഴിഞ്ഞു കാണും കാലത്തു വെളുപ്പിനെ ഒരു ഫോണ്‍ കാള്‍. നോക്കിയപ്പോള്‍ മദ്രാസിലെ ഏതോ ഒരു നമ്പര്‍ ആണ്. ആരാ ഇതു എന്ന് നോക്കാം – ചിലപ്പോള്‍ കൂടെ പഠിച്ച സ്നേഹിതര്‍ ആരെങ്കിലും ആവും എന്ന് കരുതി, ഫോണ്‍ എടുത്തു. സാറേ എന്നഉള്ള ഒരു വിളിയും കൂടെ തന്നെ ഒരു പൊട്ടി കരച്ചിലും. ആരാണ് എന്താണ് എന്ന് മനസ്സിലാക്കാന്‍ പറ്റുന്നില്ല. ആരാ ആരാ എന്ന് വീണ്ടും ചോതിച്ചപ്പോള്‍ തേങ്ങി തേങ്ങിയുള്ള മറുപടി വന്നു. സാറേ ഇതു ഞാന മനോഹരന്‍. എല്ലാം പോയി സാറേ. പരിഭ്രമം കൂടി എനിക്ക്. എന്ത് പറ്റി മനോഹരാ എന്ന് ഞാന്‍ വീണ്ടും ചോതിച്ചു. സാറേ അവര്‍ എല്ലാവരും കൂടി എന്നെ ചതിച്ചു. ഞാന്‍ വിവരമില്ലാത്തവനായി പോയി സാറേ.

തേങ്ങി കൊണ്ടു തന്നെ മനോഹരന്‍ പറഞ്ഞു. നാട്ടില്‍ എത്തി ആദ്യ ദിവസങ്ങളൊക്കെ സന്തോഷകരമായിരുന്നു. പിന്നീടാണ്‌ അവര്‍ മനസ്സിലാക്കിയത് ജോലി ഒക്കെ അവസാനിച്ചിട്ടുള്ള വരവാണ് ഇതെന്ന്. അതോടെ സന്തോഷവും അവസാനിച്ചു. പരാതികളായി പരിഭവങ്ങളായി. ഒരു ദിവസം രാത്രി വഴക്കായി. ഒരു കൂസലും ഇല്ലാതെ ആ അമ്മയും മക്കളും മനോഹരനെ വീട്ടില്‍ വച്ചു പൊതിരെ തല്ലി . കൂടുതല്‍ വര്‍ത്തമാനങ്ങളും ചോദ്യങ്ങളും ആയപ്പോള്‍ ആണ് മനോഹരനു മനസ്സിലായത്, ഇന്നേവരെ ഉള്ള തന്റെ അധ്വാനത്തിന്റെ ഫലങ്ങളെല്ലാം ഭാര്യയുടെയും മക്കല്ലുടെയും പേരിലാണെന്ന്. തന്റെ പേരില്‍ ഒന്നും ഇല്ല, ആ സുന്ദരമായ വീട് പോലും. എഴുത്തും വായനും രോഗിയായ അറിയാത്ത സ്വന്തം അമ്മ എല്ലാത്തിനും മൂക സാക്ഷി. ആ രാത്രി തന്നെ അവിടെ നിന്നു അമ്മയെയും കൂട്ടി ആ പാവം ആ പടി ഇറങ്ങി.

കൂടുതല്‍ ഒന്നും ആലോചിക്കാതെ വീണ്ടും ഒരു ജീവിതം ജോലിയെടുത്തു കെട്ടി പടുക്കാം എന്ന് വിചാരിച്ചു ഒരു വിസക്ക് വേണ്ടിയുള്ള വിളിയായിരുന്നു അത്.

സ്വന്തം പേരില്‍ എന്തെങ്കിലും ഒരു ചെറിയ തുക സൂക്ഷിച്ചു വക്കാത്ത എത്ര എത്ര മനോഹരന്മാര്‍ നമ്മുടെയിടയില്‍ ഉണ്ടാവും. എല്ലാ മാസ്സവും എന്തെകിലും ഒരു തുക തന്നാലാവുന്നത് സ്വന്തം പേരില്‍ ഇട്ടു വക്കാന്‍ തോന്നേണ്ട കാലം വന്നു കഴിഞ്ഞു .

ഹര്‍ത്താല്‍ ഇല്ലാത്ത ഒരു കേരളമോ?

Posted on Updated on

ഹര്‍ത്താല്‍ ഇല്ലാത്ത ഒരു കേരളമോ?
ഇന്നലെ കപില്‍ ദേവിന്റെ ഒരു പത്ര സമ്മേളനം തിരുവനനന്തപുറത്തു നടന്നു. അതില്‍ കപില്‍ പറഞ്ഞ വാക്കുകള്‍ വായിച്ചപ്പോള്‍ അതിശയിച്ചു പോയി. ഹര്‍ത്താല്‍ ഒന്നും നടത്തില്ല എന്ന് ഉറപ്പു തരാം എങ്കില്‍ ഇവിടെ വ്യവസായം ആരംഭിക്കാം!!! ഹര്‍ത്താല്‍ ഇല്ലാത്ത കേരളമോ? കപില്‍ ദേവിന്റെ വയസ്സ് എത്രയായി എന്നെനിക്കറിയില്ല. എന്നാലും ചിന്നന്റെ അസുഖം തുടങ്ങി എന്നതിന് ഒരു സംശയവും ഇല്ല.

ഒരു തോക്ക് കിട്ടിയിരുനെന്കില്‍………..

Posted on Updated on

അഭിനവ് ബിന്ദ്ര ഇന്ത്യയിലേക്ക്‌ കൊണ്ടു വന്ന ഷൂട്ടിങ് സ്വര്‍ണം ഇപ്പോള്‍ യുവജനതയെ ആകെ ആശയക്കുഴപ്പത്തിലാക്കിയിരിക്കയാണ്. ക്രിക്കറ്റ് ക്രിക്കറ്റ് എന്ന് പറഞ്ഞു ബാറ്റും തൂക്കി നടന്നിരുന്ന പയ്യന്മാരൊക്കെ ഇപ്പോള്‍ തോക്കുകള്‍ അന്വേഷിച്ചു നടക്കുന്നു. വടക്കേ ഇന്ത്യയിലെ ഒരു നഗരത്തില്‍ ഉള്ള എന്റെ സുഹൃത്ത് വിളിച്ചു പറഞ്ഞതു ഇപ്പോള്‍ മോട്ടോര്‍ സൈക്ലില്‍ തോക്കും പിടിച്ചു പുറകില്‍ ഇരുന്നു യാത്ര ചെയ്യലാനത്രേ അവിടത്തെ ഏറ്റവും പുതിയ ഫാഷന്‍. അപ്പോള്‍ പിന്നെ നമ്മുടെ ഈ കൊച്ചു കേരളവും പിന്നിലാവാന്‍ പറ്റുമോ. കൊച്ചിയിലും തിരുവനന്തപുരത്തും ഉള്ള തോക്ക് വ്യാപാര ശാലകളില്‍ നല്ല തിരക്ക് ഇപ്പോഴേ തുടങ്ങി എന്നാണ് ഇന്നത്തെ പത്ര വാര്ര്‍ത്ത . പണ്ടേ വെടിക്കെട്ട് കമ്പക്കാരും അസ്സല്‍ വെടിക്കാരും ആണല്ലോ കേരളീയര്‍. ഇനി പാരമ്പര്യം ഇല്ലാതെ വേണ്ട, നമ്മള്‍ക്കും ഒരു കൈ നോക്കാം അടുത്ത ലണ്ടന്‍ ഒളിമ്പിക്സ് മത്സരത്തില്‍ വെടിവെപ്പില്‍ ഒരു സ്വര്‍ണം. മക്കളെ വിട്ടൊള്ളൂ വൈകണ്ട, ഒരു തോക്കു വാങ്ങി നമ്മുക്കും പരിശ്രമിക്കാം ..

മൊബൈല്‍ ചാരന്‍

Posted on Updated on

ഇനി ഇപ്പോള്‍ നമ്മുടെ കുട്ടികളൊക്കെ എന്താ ചെയ്യാ? കുട്ടികളുടെ കാര്യം പോട്ടെ, അച്ഛനമ്മമാരുടെ കാര്യം എന്താവും? ശിവ ശിവ ഇതൊക്കെ കണ്ടുപിടിക്കണ കൊശവന്മാരുടെ തലയില്‍ ഇടി തീ വീഴണേ !

ഉയരങ്ങളിലേക്ക്‌ സമചിത്തതയോടെ

Posted on Updated on

ഉയരങ്ങളിലേക്ക്‌ സമചിത്തതയോടെ

ഇന്നലെ നടന്ന പോള്‍ വോള്‍ട്ട്‌ മത്സരങ്ങള്‍ എന്നെ വലരെ ആകര്‍ഷിച്ച ഒന്നായിരുന്നു. സ്റ്റീവ്‌ ഹൂകറ്‍ ഒന്നാംതരം പ്രകടനം കാഴ്ചവച്‌ ഒന്നാം സ്താനതെതി. എന്നാല്‍ എന്നെ പിടിചിരുത്തിയതു എങ്ങനെ ആ വിജയത്തിലേക്ക് പറന്നുകയറി എന്നതാണു.
അഞ്ചു മീറ്റര്‍ അറുപതു സെണ്റ്റിമീറ്റര്‍ ഉയരത്തില്‍ നിന്നു തുടങ്ങിയ ആ മത്സരം അഞ്ചു മീറ്റര്‍ എന്‍പതഞ്ചു സെണ്റ്റിമീറ്റെരില്‍ ചെന്നു നിന്നപ്പോള്‍ രണ്ട്‌ മത്സരാര്‍ത്തികള്‍ മാത്രമെ അവശേഷിച്ച്ചിരുന്നുള്ളൂ. വിജയത്തിനും പരാജയത്തിനും ഇടയിലുള്ള ആ സ്വര്‍ണ്ണ നിമിഷങ്ങളില്‍ സ്റ്റീവ്‌ തന്റെ മനസ്സാനിധ്യവും എകാഗ്രതയും വിടാതെ വിജയ ലക്ഷ്യം ഒന്നു മാത്ത്രം ചിന്തിച്ഛു ഒരോ തവണയും ചാടാന്‍ ഒരുങ്ങി. ആപ്പോള്‍ ഒര്‍ത്തു പോയി, നമ്മുടെ ശ്രീ ശാന്തന്‍ ഈ മത്സരങ്ങള്‍ ഒക്കെ കാണുന്നുണ്ടോ ആവോ?

തിരിച്ചുവരവ് ശീലമാക്കിയ ഒരു പറ്റം കളിക്കാര്‍

Posted on Updated on

തിരിച്ചുവരവ് ശീലമാക്കിയ ഒരു പറ്റം കളിക്കാര്‍

അങ്ങനെ ഇന്ത്യ ശ്രീലന്കക്കെതിരായ രണ്ടാം ഏകദിനം ജയിച്ചു . ഒരു സംശയം മാത്രം മുന്നില്‍ നില്ക്കുന്നു, ഇവര്‍ ഇതു ഇപ്പോള്‍ ഒരു ശീലമാക്കിയോ എന്നുള്ള ചോദ്യം ? ആദ്യം തോല്‍ക്കുക, പിന്നെ ജയിക്കാന്‍ വേണ്ടി നെട്ടോട്ടം ഓടുക! കാത്തിരുന്നു കാണാം – ഇനിയും മൂന്നു കളികള്‍ കൂടിയുണ്ടല്ലോ?