Malayalam – Life as I See
എന്‍.എസ്.ജി. കടമ്പ കടന്നു
ഇന്ത്യ എന്‍.എസ്.ജി. കടമ്പ കടന്നു
വിയന്ന: ഇന്ത്യയുമായുള്ള ആണവ വസ്‌തു, സാങ്കേതികവിദ്യാവ്യാപാരത്തിന് ആണവ വിതരണ രാജ്യങ്ങളുടെ സംഘം (എന്‍.എസ്.ജി.) അനുമതി നല്‍കി. ഇതോടെ ആണവവ്യാപാരത്തിന് ഇന്ത്യയ്‌ക്കുമേലുണ്ടായിരുന്ന 34 വര്‍ഷത്തെ വിലക്ക് നീങ്ങി. ഇന്ത്യ-യു.എസ്. സൈനികേതര ആണവക്കരാര്‍ നടപ്പാകുന്നതിനുണ്ടായിരുന്ന പ്രധാന കടമ്പയും ഇതോടെ ഇല്ലാതായി. യു.എസ്. കോണ്‍ഗ്രസ്സിന്റെ അംഗീകാരംകൂടി കിട്ടിയാല്‍ കരാര്‍ യാഥാര്‍ഥ്യമാകും. സപ്‌തംബര്‍ ഒമ്പതിനു തുടങ്ങുന്ന കോണ്‍ഗ്രസ് സമ്മേളനത്തില്‍ ഇതു ലഭിക്കുമെന്നാണ് പ്രതീക്ഷ.
പുരോഗതിയിലേക്കുള്ള ഒരു കാല്‍വെപ്പ് ആവട്ടെ ഇതു.
നാനോ – ഒരു പേരിലെന്തിരിക്കുന്നു?
2009 മുതല്‍ 20 കൊല്ലം പഴക്കമുള്ള വാഹനങ്ങള്‍ റോഡില്‍ അനുവദിക്കില്ല
2009 മുതല്‍ 20 കൊല്ലം പഴക്കമുള്ള വാഹനങ്ങള്‍ റോഡില്‍ അനുവദിക്കില്ല
ദുബായ് റോഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി 2009 മുതല്‍ 20 കൊല്ലത്തില്‍ കൂടുതല്‍ പഴക്കമുള്ള വാഹനങ്ങള്‍ റോഡില്‍ ഇറങ്ങാന്‍ അനുവദിക്കില്ല. കൂടാതെ 10 വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുള്ള വാഹനങ്ങളുടെ വ്യവഹാരവും നിരുതലാകുന്നതയിരിക്കും എന്ന് RTA പത്രകുറിപ്പില്‍ പറയുന്നു.
ഇതേ സൈറ്റില്‍ കൊടുത്തിരിക്കുന്ന മറ്റു കണക്കുകള്‍ വളരെ ആകര്‍ഷകമാണ്. ഏകദേശം 1.8 ദശലക്ഷം വാഹനങ്ങള്‍ UAE യില്‍ ഇപ്പോള്‍ ഉണ്ട്. അവയുടെ ശരാശരി ഈ രാജ്യത്തെ ഉപയോഗം വെറും 5.6 വര്ഷം മാത്രമാണ്. ഇതു ഒരു നിലക്ക് വളരെ പ്രത്യേകത ആകര്‍ഷിക്കുന്നു. കാരണം, ഒരു പുതിയ വാഹനം വായ്പ എടുത്തു വാങ്ങിക്കുന്ന ഒരു ഉപഭോക്താവ്, ഏകദേശം അഞ്ചു വര്ഷം എടുക്കും അതിന്റെ വായ്പ തിരിച്ചടക്കാന്‍. അപ്പോള്‍ ഈ രീതി തുടര്‍ന്ന് പോയാല്‍, വായ്പ എടുക്കുക, 5 വര്ഷം ഉപയോഗിക്കുക, മറ്റു വാഹനങ്ങള്‍ മാറ്റുക എന്ന രീതിയെലേക്ക് നമ്മള്‍ നീങ്ങി കൊണ്ടിരിക്കുന്നു.
എല്ലാ മന്ത്രിമാര്‍ക്കും വെബ്‌സൈറ്റ് തയ്യാറായി
എല്ലാ മന്ത്രിമാര്‍ക്കും വെബ്‌സൈറ്റ് തയ്യാറായി
ഇന്നത്തെ മാതൃഭുമി
തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ മന്ത്രിമാരുടെയും അവരുടെ വകുപ്പുകളുടെയും പ്രവര്‍ത്തനങ്ങള്‍ ഓണ്‍ലൈനിലൂടെ ലഭ്യമാക്കാന്‍ പുതിയ വെബ്‌സൈറ്റുകള്‍ നിലവില്‍ വരുന്നു. ഔദ്യോഗിക വെബ്‌പോര്‍ട്ടലിന്റെ ഭാഗമായി ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ് വകുപ്പ് നിര്‍മ്മിച്ച ഈ വെബ്‌സൈറ്റുകളുടെ രൂപകല്‌പന നിര്‍വഹിച്ചിരിക്കുന്നത് സി-ഡിറ്റാണ്.ഓരോ മന്ത്രിയുടെയും അവര്‍ കൈകാര്യം ചെയ്യുന്ന വകുപ്പുകളുടെയും ഇതുവരെയുള്ള പ്രവര്‍ത്തനങ്ങള്‍, ഇപ്പോള്‍ നടന്നുവരുന്ന പ്രവര്‍ത്തനങ്ങള്‍, ഇനി നടപ്പിലാക്കാനുദ്ദേശിക്കുന്ന പദ്ധതികള്‍ സംബന്ധിച്ചുള്ള അഭിപ്രായരൂപവത്‌കരണം എന്നിവയാണ് സൈറ്റുകളിലെ പ്രധാന ഉള്ളടക്കം.
ഇതിനുപുറമെ എല്ലാ സൈറ്റുകളിലും അതതു മന്ത്രിയുടെ പ്രൊഫൈല്‍, ഓഫീസ് സംബന്ധിച്ച വിവരങ്ങള്‍, മറ്റ് അനുബന്ധ സൈറ്റുകളിലേക്ക് പ്രവേശിക്കാനുള്ള സംവിധാനം, വാര്‍ത്തകള്‍, മാധ്യമങ്ങളില്‍ വന്ന വാര്‍ത്തകള്‍, സംഭവങ്ങള്‍, ഫോട്ടോഗാലറി, പ്രസംഗങ്ങള്‍, ലേഖനങ്ങള്‍ എന്നിവയും ആനുകാലിക വിഷയങ്ങളെ അധികരിച്ച് തയ്യാറാക്കിയ ഉള്ളടക്കവും സൈറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സ്വന്തമായി ഇ-മെയില്‍ വിലാസമില്ലാത്തവര്‍ക്കുപോലും ലോകത്തെവിടെനിന്നും മന്ത്രിയുടെ ഇ-മെയില്‍ ബോക്‌സിലേക്ക് സന്ദേശമയക്കുവാനുള്ള സംവിധാനവും വെബ്‌സൈറ്റുകളില്‍ ഒരുക്കിയിട്ടുണ്ട്.
വെബ്‌സൈറ്റ് സപ്‌തംബര്‍ മൂന്നിന് മന്ത്രിസഭായോഗത്തിനുശേഷം മുഖ്യമന്ത്രി ഉദ്‌ഘാടനം ചെയ്യും.
വെബ്‌സൈറ്റുകളുടെ വിലാസം:
http://www.ministereducation.kerala.gov.in, www. ministerscst.kerala.gov.in, http://www.ministerfood. kerala.gov.in, http://www.ministerindustry.kerala.gov.in, http://www.ministertransport.kerala.gov.in, http://www.minister irrigation.kerala.gov.in, www. ministeragriculture.kerala.gov.in, http://www.minister health.kerala.gov.in, http://www.ministerfinance.kerala. gov.in, http://www.ministerhome.kerala.gov.in, www. ministerforest.kerala.gov.in, http://www.minister labour.kerala.gov.in, http://www.ministerpwd.kerala.gov.in, http://www.ministerlaw.kerala.gov.in, http://www.minister revenue.kerala.gov.in, http://www.ministerfisheries. kerala.gov.in, http://www.ministercooperation.kerala. gov.in, http://www.ministerlocaladmin.kerala.gov.in.
നമ്മുടെ മന്ത്രിമാരുടെ പ്രൊഫൈല്‍ ഒന്നു വായിക്കാന്‍ ഉള്ള ആകാംക്ഷയിലാണ് ഞാന്‍. കാത്തിരുന്നു വായിക്കാം. അല്ലേ ?
ഉയര്‍ന്ന വിദ്യാഭ്യാസയോഗ്യതയും ചെറിയ ജോലിയും
ഉയര്‍ന്ന വിദ്യാഭ്യാസയോഗ്യതയും ചെറിയ ജോലിയും
മാതൃഭൂമി ഇംഗ്ലീഷ് എഡിഷന്‍
ഉത്തര്‍ പ്രദേശില്‍ പല ചെറുകിട ജോലികള്‍ക്കും ഉയര്ന്ന വിദ്യാഭ്യാസ യോഗ്യതയുള്ളവര്‍ അപേക്ഷകള്‍ സമര്‍പ്പിച്ചു ജോലി കിട്ടാന്‍ വേണ്ടി പരിശ്രമിക്കുന്നു. ആറാം ശമ്പള കമ്മീഷന്‍ തീരുമാന പ്രകാരം ചെറിയ ജോലികള്‍ക്ക് ഉയര്‍ന്ന ശമ്പള തസ്തികകള്‍ തീരുമാനിക്കുകയും ജോലി സ്ഥിരത കൂടുതല്‍ ഉള്ളതും ഒരു കാരണമാണത്രേ.
http://english.mathrubhumi.com/news.php?id=1478&cat=1&sub=28&subit=0
ഇനി നമ്മള്‍ പാല് കുടിക്കേണ്ട അല്ലെ ?
ഇനി നമ്മള്‍ പാല് കുടിക്കേണ്ട അല്ലെ ?
ഓണത്തിന് ശേഷം പാലിന് മില്‍മ വില കൂട്ടാന്‍ പോകുന്നു?
ലിറ്ററിന് ഏകദേശം രണ്ടു രൂപ വില കൂടും.
എക്സ്പ്രസ്സ് ന്യൂസ് സര്‍വീസ് കൊച്ചി
റമദാന്‍ പുണ്യ മാസ്സത്തിനായി അബുദാബി ഒരുങ്ങുന്നു
റമദാന്‍ പുണ്യ മാസ്സത്തിനായി അബുദാബി ഒരുങ്ങുന്നു
റമദാന്‍ നിസ്കാരത്തിനും നോമ്പ് തുറക്കും വേണ്ടിയുള്ള പ്രത്യേക റമദാന്‍ ടെന്റുകള്‍
നോമ്പ് തുറക്ക് വേണ്ടി അബുദാബി കോ ഓപ്പ് സൊസൈറ്റി പ്രത്യേകം ഒരുക്കിയിരിക്കുന്ന സൌജന്യ വിതരണ ശാലകള്‍
കൊച്ചിയിലും കാര്‍ പൂളീങ്
കൊച്ചിയിലും കാര്‍ പൂളീങ്
ഇന്നത്തെ ഇന്ത്യന്‍ എക്സ്പ്രസ് വാര്‍ത്ത
ഗള്‍ഫ് രാജ്യമായ ദുബായില്‍ ഈയിടെ വരുത്തിയ പരിഷ്കാരം കണ്ടിട്ടാണോ എന്നെറിയില്ല, കൊച്ചിയിലെ എമ്മാന്മാരും ഈ വഴിയില്‍ ചിന്തിക്കാന്‍ തുടങ്ങിയിരിക്കുന്നു . ഗതാഗതകുരുക്ക് കുറക്കാന്‍ ഉള്ള പോംവഴി നോക്കി ഉള്ള ഈ പോക്ക് എവിടെ ചെന്നെത്തും എന്ന് നമ്മുക്ക് കാത്തു കാണാം.
ഒരു നല്ല നാളേക്ക് വേണ്ടി
ഒരു നല്ല നാളേക്ക് വേണ്ടി
കണ്ണൂരിലെ പ്രവാസി മലയാളികള്‍ക്കായി ഒരു കൂട്ടായ്മ
സ്ഥലം : ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ ഹാള്‍ കണ്ണൂര്‍
ദിവസം : ആഗസ്റ്റ് മുപ്പതു, കാലത്തു പത്തു മണി മുപ്പതു മിനിട്ടിനു.
കൂടുതല്‍ വിവരങ്ങള്‍ക്ക് :
http://team1dubai.blogspot.com/2008/08/for-better-tomorrow-oru-nalla.html
ഇന്ത്യയ്‌ക്ക് ശ്രീലങ്കയില്‍ ആദ്യ ഏകദിന പരമ്പര

ഇന്ത്യയ്‌ക്ക് ശ്രീലങ്കയില്‍ ആദ്യ ഏകദിന പരമ്പര
കോളംബൊ: ടെസ്‌റ്റ് പരമ്പരയിലെ തോല്‍വിക്ക് ഏകദിനത്തിലെ ചരിത്രവിജയം കൊണ്ട് ഇന്ത്യയുടെ മറുപടി. നാലാം ഏകദിനത്തില്‍ 46 റണ്‍സിന്റെ ജയത്തോടെ ഇന്ത്യ ശ്രീലങ്കയില്‍ ആദ്യ ഏകദിന പരമ്പരവിജയം സ്വന്തമാക്കി (3-1). ആദ്യ ഏകദിനത്തില്‍ തോല്‍വി വഴങ്ങിയ ഇന്ത്യ പിന്നീടുള്ള മൂന്ന് മത്‌സരങ്ങളും സ്വന്തമാക്കുകയായിരുന്നു. പരമ്പരയില്‍ ഒരു മത്‌സരം കൂടി ബാക്കിയുണ്ട്. – മാതൃഭൂമി വാര്‍ത്ത.
ഇനി ജയിച്ചു വരുന്ന കളിക്കാര്‍ക്കുള്ള സ്വീകരണം കാണാന്‍ നമ്മുക്ക് ഒന്നു കാത്തിരിക്കാം. ഒളിമ്പിക്സ് മെഡല്‍ നേടി തിരിച്ചു വന്ന ജേതാക്കളെ ഇതേവരെ തിരിഞ്ഞു നോക്കാത്ത നമ്മുടെ സ്പോണ്‍സര്‍മാര്‍ക്ക് ഒരു അവസരം ഇതാ.



You must be logged in to post a comment.