Malayalam – Life as I See

Keralotsav 2008 at Kerala Social Centre Abu Dhabi

Posted on Updated on

Keralotsav 2008 at Kerala Social Centre Abu Dhabi

ടീവി ജേര്‍ണലിസം അതിര് കടക്കുന്നുണ്ടോ?

Posted on

ടീവി ജേര്‍ണലിസം അതിര് കടക്കുന്നുണ്ടോ?

രണ്ടു ദിവസ്സം മുന്പ് ഏഷ്യാനെറ്റ് ടീവിയിലെ FIR എന്ന പരിപാടി ഞാന്‍ കാണാന്‍ ഇടയായി. ഒരു കൊച്ചു ബാലനെ ക്രൂരമായി പീഡിപ്പിച്ചു കൊന്നിട്ട വാര്‍ത്തയാണ് അതില്‍ കാണിച്ചിരുന്നത്. നഗ്നമായി കിടന്നിരുന്ന ആ മൃത ശരീരം എടുത്തെടുത്തു ടീവി ക്യാമറ ആ പരിപാടിയില്‍ ഉദാ നീളം കാണിക്കുന്നുണ്ടായിരുന്നു? ആ സാധു കുടുംബത്തിന്റെ വേദന ആര് മനസ്സിലാക്കി? ആ ഭാഗങ്ങള്‍ ഒന്നു വികലമായി (blurd) പ്രക്ഷേപണം ചെയ്യാമായിരുന്നില്ലേ ?

ഇതൊക്കെ നിയന്ത്രിക്കാനും ശ്രദ്ധിക്കാനും ആര്‍ക്കു നേരം?

Releasing soon…….ORKKUKA VALLAPPOZHUM.

Posted on

Orkkuka Vallappozhum a SOHANLAL film

Releasing soon…….ORKKUKA VALLAPPOZHUM.

A movie promo from the movie.

To see the video click on the link.

നിയമ ബോധവത്‌കരണ സെമിനാര്

Posted on

നിയമ ബോധവത്‌കരണ സെമിനാര്

‍നവംബര്‍ 7 വെള്ളിയാഴ്ച വൈകുന്നേരം 7:00 മുതല്‍ കേരള സോഷ്യല്‍ സെന്റര്‍, അബുദാബി.അഡ്വ: ഷംസുദ്ദീന്‍ കരുനാഗപ്പള്ളി പങ്കെടുക്കുന്നു.തൊഴിള്‍ സ്ഥലത്തുവച്ചുണ്ടാകുന്ന അപകടങ്ങള്‍, അപകട മരണങ്ങള്‍ ഇവയുടെ മേല്‍ ലഭിക്കാവുന്ന നഷ്ടപരിഹാരങ്ങള്‍, നടപടിക്രമങ്ങള്‍, പാസ്പോര്‍ട്ടുമായി ബന്ധപ്പെട്ട വിഷയങ്ങള്‍, കമ്പിനി രൂപീകരണവുമായി ബന്ധപ്പെട്ട നടപടി ക്രമങ്ങളും, വിവാഹം, വിവാഹമോചനം, പാര്‍ടണര്‍ഷിപ്പ്‌ ബിസ്സിനസില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ തുടങ്ങി, മലയാളികള്‍ യു. എ യിലും കേരളത്തിലും അറിഞ്ഞിരിക്കേണ്ട നിരവധി പ്രശ്നങ്ങള്‍ക്ക്‌ സൗജന്യമായി നിയമ സഹായം നല്‍കുന്നു.ഈ പരിപാടിയില്‍ പങ്കെടുക്കുന്നതിന്‌ മുഴുവന്‍ സുഹൃത്തുക്കളെയും ക്ഷണിക്കുന്നു

ഇ. ആര്‍. ജോഷി.സെക്രടറിയുവകലാസാഹിതി,അബുദാബി യൂണിറ്റ്‌

http://yuvakalasahithy.wordpress.com/2008/11/03/law/

ഒബാമയും കുമ്മാട്ടിയും

Posted on

ഒബാമയും കുമ്മാട്ടിയും

US ചരിത്രത്തില്‍ ആദ്യമായി ഒരു കറുത്ത വര്‍ഗക്കാരന്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു. ചരിത്രം തിരുത്തി കുറിച്ചൊരു ദിവസ്സം. എല്ലാവരും ഉറ്റു നോക്കുന്നു – ഇനി ഒബാമ എന്ത് ചെയ്യും. മലയാളം ഇംഗ്ലീഷ് ടീവി ചാനലുകള്‍ മത്സരിച്ചു അഭിപ്രായ പ്രകടനങ്ങള്‍ നടത്തുന്നു. രണ്ടു മൂന്ന് ചാനലുകളിലെ വ്യത്യസ്തമായ വിശകലനങ്ങള്‍ കണ്ടപ്പോള്‍ തോന്നിയതാണ് മുകളില്‍ എഴുതിയ തലക്കെട്ട്‌. ഇതെന്താ ഇങ്ങനെ ഒരു തലക്കെട്ട്‌ എന്ന് തോന്നുന്നുണ്ടാവും? ഒരു തൃശൂര്‍ക്കാരനായ എനിക്ക് ഓണക്കാലത്തെ കുംമാട്ടികളി ഒഴിച്ച് വക്കാന്‍ പറ്റാത്ത ഒരു കാര്യമാണ്. രീതികളും സമ്പ്രദായങ്ങളും ഒക്കെ മാറി ഇപ്പോള്‍ പുതിയ പല കളികളും ഓണത്തിന് വന്നെന്കിലും കുട്ടിക്കാലത്തെ ആ കുംമാട്ടികളിയും അതോടനുബന്ധിച്ച് ഉള്ള പാട്ടും മറക്കാന്‍ പറ്റാത്തതാണ്. അതിലെ ഒരു പാട്ടിന്റെ തുടക്കത്തിലെ വരികള്‍ ഇങ്ങനെ പോകുന്നു.. “കുമ്മാട്ടിക്കു ഒരു മുണ്ട് കൊടുത്താല്‍ എല്ലാവര്ക്കും സന്തോഷം…” ഇല്ലായ്മയുടെ കാലത്തെ ആ ഒരു മുണ്ടും ഒരു നേന്ത്ര പഴവും ഒരു അര രൂപ തുട്ടും ആ കുമ്മാട്ടി കലാകാരന് വലിയ ഒരു നിധിയാണ്‌. കൂടെ പാടി നടക്കുന്നവര്‍ക്കും. അത് സമ്മാനമായി കൊടുത്താല്‍ ആ വീട്ടില്‍ സന്തോഷം നില നില്ക്കും എന്നാണ് വിശ്വാസ്സം. അത് പോലെ, അമേരിക്കന്‍ ജനത വോട്ടു കൊടുത്തു ഒബാമയെ പ്രസിഡന്റ് ആക്കാന്‍ തീരുമാനിച്ചപ്പോള്‍, ഈ പാവം ഇന്ത്യക്കാരനും സന്തോഷിക്കാന്‍ ഉള്ള വക വല്ലതും ഉണ്ടോ? പാതാളത്തോളം താഴെ പോയ ഷെയര്‍ മാര്ക്കറ്റ് സൂചിക അദ്ദേഹം ചന്ദ്രയാന്‍ പോയ വഴിയേ മുകളിലേക്ക് കൊണ്ടു വരുമോ? പെട്രോള്‍ വില കുറച്ചു കൊണ്ടു, പെട്രോള്‍ കമ്പനികളുടെ ഷെയര്‍ വില കൂട്ടുമോ (അല്പം സ്വാര്‍ത്ത താത്പര്യം ഉണ്ട് ആ കാര്യത്തില്‍)? സ്വര്‍ണ വില കുറയ്ക്കുമോ? ഭൂമിയുടെ വില കുറയ്ക്കുമോ? അരി വില കുറയ്ക്കുമോ? കേരളത്തിലേക്ക് ഉള്ള വിമാന കൂലി കുറയ്ക്കുമോ? UAE യില്‍ ഉള്ള വീട്ടു വാടക കുറയ്ക്കുമോ? അരി വില കുറയ്ക്കുമോ? sharjah – dubai – jebel ali – റോഡില്‍ ഗതാഗതം തിരക്ക് കുരഞ്ഞതാക്കുമോ? അബുദാബിയില്‍ റോഡ് പണി വേഗം തീര്‍ക്കുമോ? അങ്ങനെ ഒരു പാടു കാര്യം നമ്മുടെ പുതിയ ലോക പ്രസിഡന്റിനു സാധാരണക്കാരനായ ഈ ഇന്ത്യക്കാരനെ പോലെ ഉള്ളവരെ പ്രീതിപെടുത്താന്‍ ചെയ്യേണ്ടതുണ്ട്! ശിവ ശിവ അയാളുടെ കഷ്ടക്കാലം തുടങ്ങി എന്ന് പറഞ്ഞാലോ? ആയിട്ടില്ല – രണ്ടാരമാസ്സം കൂടി ബുഷ് ചേട്ടന് പാകിസ്താനില്‍ ബോംബിട്ടു കളിയ്ക്കാന്‍ സമയം ഉണ്ട്. അതിനിടയില്‍ പഹയന്‍ പോകുന്ന വഴിക്ക് എന്നാല്‍ നിനക്കും ഇരിക്കട്ടെ ഒരു പാര എന്ന് പറഞ്ഞു ഒബാമ ചേട്ടന് ഇട്ടു ഒരു പണി പണിയാതെ പോകാതിരിക്കാന്‍ ഒരു ന്യായവും കാണുന്നില്ല.

അത് പറഞ്ഞു വന്നപ്പോള്‍ ആണ്, ക്രിക്കറ്റ് ഇല്ലാതെ ഒരു ഇന്ത്യക്കാരന് എന്ത് ജീവിതം? നാളെ ആസ്ട്രേലിയയുമായിട്ടുള്ള അവസാനത്തെ ടെസ്റ്റ് തുടങ്ങുകയാണ്. ഭാഗ്യം എപ്പോഴാണ് എങ്ങനെയാണ് വരുക എന്ന് ആര്ക്കും പറയാന്‍ പറ്റുകയില്ല. ഗംബിരിന്റെ ഒരു കുത്ത് മുരളി വിജയിനു ഒരു പോക്കലായി മാറിയത് ഭാഗ്യം ഒന്നു തന്നെ. കഴിവും ഇല്ലാതെ ഇല്ല. എന്നാലും സമയത്തിന് തമിഴ്നാട്ടുകാരനായ ചീഫ് സെലെക്ടര്‍ ശ്രീകാന്തും, തമിഴ്നാട്ടിന്റെ ഐ പീ എല്‍ ടീം നേതാവ് ധോണി ഇന്ത്യന്‍ ക്യാപ്റ്റന്‍ ആയതും അമ്പലപ്പുഴ പാല്പായസ്സം പോലെ കേമമായി വന്നിട്ടുണ്ടാവാം ആ കളിക്കാരന്. അതിലും ഒതിങ്ങിയിട്ടില്ല ആ ഭാഗ്യം, ഇംഗ്ലണ്ടിന് എതിരായിട്ടുള്ള ഏകദിന മല്‍സരത്തിലും സ്ഥാനം കിട്ടി – ട്ടെണ്ടുല്കര്‍ വിശ്രമം ചോദിക്കാന്‍ കണ്ട നേരവും ഇതു തന്നെ. ഇനി അസ്സല്‍ ഒരു കളി കളിക്കയെ വേണ്ടു. അപ്പോള്‍ നമ്മുടെ ശ്രീശാന്തന്റെ കാര്യമോ – ഈയിടെ മുംബെയില്‍ ഒരു ഡാന്‍സ് പ്രോഗ്രാമില്‍ അസ്സലായി കളിച്ചു എന്ന് ഇന്നു പത്ര വാര്ത്താ കണ്ടു. ഇനി ഏതെങ്കിലും സിനിമാക്കാര് ഗള്‍ഫിന് പ്രോഗ്രാം വക്കുമ്പോ അങ്ങേരുടെ പേരും കൂടെ കാണാതിരിക്കില്ല . മാര്‍ഗം ഏതായാലും ലക്ഷ്യം ഒന്നായാല്‍ മതി അല്ലേ ? ചക്രം കയ്യില്‍ ഇഷ്ടം പോലെ വരും, അപ്പോള്‍ ഇനി അവിടെ ആരോടാനവോ അടുത്ത കയ്യന്കളി? ലക്ഷണം കണ്ടിട്ട് സല്മാന് ഒരു ചാന്‍സ് ഉണ്ട് എന്ന് തോന്നുന്നു. കാത്തിരുന്നു കാണാം.

കേരളത്തിലെ ഒരു കളിക്കാരന് ഇനി ഇതുപോലെ ഒരു അവസ്സരം കിട്ടാന്‍ എത്ര കൊല്ലം കാത്തിരിക്കണോ ആവോ?

സസ്നേഹം,
രമേഷ് മേനോന്‍
05112008

മനസ്സില്‍ മരിക്കാത്ത അമ്മ

Posted on Updated on

മനസ്സില്‍ മരിക്കാത്ത അമ്മ

‘മലയാളം എന്റെ മാതൃഭാഷ (പഠന കളരി സമാപനം)

Posted on

‘മലയാളം എന്റെ മാതൃഭാഷ (പഠന കളരി സമാപനം)

നമസ്കാരം!

എസ്സെന്‍സ് ഒരുക്കുന്ന മലയാളഭാഷാ പഠന കളരി വിജയകരമായി തുടരുന്നുവെന്ന് അറിയിക്കുന്നതില്‍ അതിയായ സന്തോഷമുണ്ട്.

മാതൃഭാഷാ പഠന കളരിയുടെ നാലാംദിവസം (വെള്ളി, ഒക്ടോബര്‍ 31) ക്യാമ്പ് അവലോകനം, പങ്കെടുത്ത കുട്ടികള്‍ക്കുള്ള പ്രശംസാപത്ര വിതരണം, മലയാളം കമ്പ്യൂട്ടിങ്ങ്, ഇന്റര്‍നെറ്റ് വെബ് ബ്ലോഗ്,പുസ്തക പ്രദര്‍ശനം, തുടങ്ങിയ പരിപാടികള്‍ നടത്തുന്നതാണ്. പ്രമുഖ വ്യക്തികള്‍ പങ്കെടുക്കുന്ന തദവസരത്തിലേയ്ക്ക് മാതൃഭാഷാസ്നേഹികളായ ഏവരേയും, പ്രത്യേകിച്ച് ക്യാമ്പില്‍ പങ്കെടുത്ത വിദ്യാര്‍ത്ഥിനീ/വിദ്യാര്‍ത്ഥികള്‍, സുഹൃത്തുക്കള്‍, രക്ഷിതാക്കള്‍, എസ്സെന്‍സിന്റെ അംഗങ്ങള്‍, അഭ്യുദയകാംക്ഷികള്‍ തുടങ്ങിയവരേയും ഞങ്ങള്‍ സാദരം ക്ഷണിക്കുന്നു.

ക്യാമ്പ് വേദി: എമിരേറ്റ്സ് നാഷണല്‍ സ്കൂള്‍, ഷാര്‍ജ.
സമയം: 2.00 PM.

കൂടുതല്‍ വിവരങ്ങള്‍ക്ക് സന്ദര്‍ശിക്കുക: http://www.essenceuae.com/

സസ്നേഹം,

ഐ. പി. മുരളി
വി. എന്‍. അരുണ്‍ കുമാര്‍
ഫോണ്‍: 050-4605598/050-4745809