Malayalam – Life as I See

പമ്പാ നദിയില്‍ ഒക്സിജെന്‍ അളവ് കുറഞ്ഞു വരുന്നു

Posted on Updated on

പമ്പാ നദിയില്‍ ഒക്സിജെന്‍ അളവ് കുറഞ്ഞു വരുന്നു

കമ്പോഡിയയില്‍ ഫോട്ടോഗ്രഫി ശില്പശാലയിലേക്ക് മലയാളി കലാകാരിയും

Posted on Updated on

കമ്പോഡിയയില്‍ ഫോട്ടോഗ്രഫി ശില്പശാലയിലേക്ക് മലയാളി കലാകാരിയും

ഇവരുടെ ഫോട്ടോ ബ്ലോഗ്‌ സന്ദര്‍ശിക്കുക

http://jyothykarat.blogspot.com/

ഇരിങ്ങാലക്കുട പോലീസ്‌ സ്‌റ്റേഷന്‍ കേരളത്തിനു മാതൃകയാകുന്നു

Posted on Updated on

ഇരിങ്ങാലക്കുട പോലീസ്‌ സ്‌റ്റേഷന്‍ കേരളത്തിനു മാതൃകയാകുന്നു
Author : – സ്വന്തം ലേഖകന്‍ http://www.irinjalakuda.com

ജനമൈത്രി പോലീസ്‌ സുരക്ഷാ പദ്ധതിയില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട ഇരിങ്ങാലക്കുട കുറ്റാന്വേഷണ ത്തിന്റെ കാര്യത്തിലും മാതൃകയാകുന്നു. വിവാദമായ മറിയം കൊലക്കേസുമടക്കം നിരവധി കേസ്സുകളില്‍ തുമ്പുണ്ടാക്കുന്നതിന്‌ കഴിഞ്ഞ ഇരിങ്ങാലക്കുട പോലീസ്‌ കഴിഞ്ഞ ദിവസമാണ്‌ അന്തര്‍സംസ്ഥാന മാലപൊട്ടിക്കല്‍ സംഘത്തെ അറസ്റ്റ്‌ ചെയ്‌തത്‌. ഇരിങ്ങാലക്കുട ഡി.വൈ.എസ്‌.പി. പി.കെ.രഞ്ചന്‍, സി.ഐ. ഫേമസ്‌ വര്‍ഗ്ഗീസ്‌, എസ്‌.ഐ. പ്രേമാനന്ദകൃഷ്‌ണന്‍ എന്നിവരുടെ നേതൃത്വത്തിലാണ്‌ ഇരിങ്ങാലക്കുട പോലീസ്‌ പ്രവര്‍ത്തിച്ച്‌ വരുന്നത്‌. ജനമൈത്രി സുരക്ഷാ പദ്ധതിവന്നതിനുശേഷം ഇരിങ്ങാലക്കുടയില്‍ മോഷണങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്‌തിട്ടില്ല എന്നത്‌ തന്നെ പോലീസിന്റെ സ്‌തുത്യര്‍ഹ സേവനത്തിന്റെ തെളിവാണ്‌. റോഡ്‌ സുരക്ഷയുടെയും മദ്യപിച്ച്‌ വണ്ടയോടിക്കുന്നവരെ നിയന്ത്രിക്കുന്നതിലും നല്ല മുന്നേറ്റം നടത്തിയ ഇരിങഅങാലക്കുട പോലീസിന്‌ കഴിഞ്ഞിട്ടുണ്ട്‌. സംസ്ഥാനത്തെ മാതൃകാപോലീസ്‌ സ്‌റ്റേഷന്‍ ഇരിങ്ങാലക്കുടയാണെന്ന്‌ നിസംശയം പറയാം.

ആനകള്‍ക്കായി ഒരു ബ്ലോഗ്‌

Posted on

ആനകള്‍ക്കായി ഒരു ബ്ലോഗ്‌
Author : – സ്വന്തം ലേഖകന്‍ www.irinjalakuda.com

കണ്ടതും കേട്ടതും കുത്തിക്കുറിക്കാന്‍ മാത്രമല്ല, കണ്ടാല്‍ തന്നെ ‘വമ്പനായ’ ആനകളെ കാണാനും ഇനി ബ്ലോഗ്‌ തുറക്കാം. ആനകളുടെ യഥാര്‍ത്ഥ ജീവിതം വരച്ചുകാട്ടുന്ന കുറെയധികം കാര്‍ട്ടൂണുകള്‍ ഉള്‍പ്പെടുത്തി കേരള കാര്‍ട്ടൂണ്‍ അക്കാദമിയാണ്‌ ഈ ‘ആന ബ്ലോഗ്‌’ ഒരുക്കിയിരിക്കുന്നത്‌. കാര്‍ട്ടൂണിസ്‌റ്റ്‌ ശങ്കര്‍, അബു എന്നിവരുടെ 1920 മുതലുള്ള നൂറോളം ആന കാര്‍ട്ടൂണുകള്‍ ബ്ലോഗില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്‌. അതോടൊപ്പം അമേരിക്ക, ഇറാന്‍, ആഫ്രിക്ക എന്നിവിടങ്ങളില്‍ നിന്നുള്ള കാര്‍ട്ടൂണിസ്റ്റുകളുടെ വിവിധ വലിപ്പത്തിലും ഭാവത്തിലുമുള്ള കാര്‍ട്ടൂണുകളും ബ്ലോഗില്‍ ഇടം തേടിയിട്ടുണ്ട്‌. ബ്ലോഗിലെ 50% കാര്‍ട്ടൂണുകളും വിദേശ കാര്‍ട്ടൂണിസ്‌റ്റുകളുടേതാണെന്ന്‌ കേരള കാര്‍ട്ടൂണ്‍ അക്കാദമി സെക്രട്ടറി സുധീര്‍നാഥ്‌ പറഞ്ഞു. ശക്തിയുടെ പ്രതീകമായി ആനയെ ചിത്രീകരിക്കുന്ന ബ്രിട്ടീഷ്‌ കാര്‍ട്ടൂണുകള്‍, മദംപൊട്ടിയ ആന, നെറ്റിപ്പട്ടം കെട്ടി തലയെടുപ്പോടെ നില്‍ക്കുന്ന ഗജവീരന്‍, ചതുപ്പില്‍ വീണ്‌ പ്രാണനായി കേഴുന്ന ആന തുടങ്ങി ആനയുമായി ബന്ധപ്പെട്ട ഓരോ ചെറുസംഭവം പോലും ഈ ബ്ലോഗില്‍ കാര്‍ട്ടൂണായി തെളിഞ്ഞിട്ടുണ്ട്‌. കൂടാതെ മഹാത്മഗാന്ധിയെ ആനയായി ചിത്രീകരിക്കുന്ന അബുവിന്റെ കാര്‍ട്ടൂണ്‍, ജയലളിത, മായാവതി എന്നിവരെ ആനയിലൂടെ വരച്ചു കാട്ടുന്ന കാര്‍ട്ടൂണ്‍ എന്നിവയും ബ്ലോഗിലുണ്ട്‌. അതോടൊപ്പം ‘ആന മെലിഞ്ഞാല്‍ തൊഴുത്തില്‍ കെട്ടുമോ ?’ തുടങ്ങിയ ആനപഴഞ്ചൊല്ലുകളെ അടിസ്ഥാനമാക്കി വരച്ച കാര്‍ട്ടൂണുകളും കുറവല്ല. തൃശൂരില്‍ നടക്കുന്ന ‘ആനവര’ കാര്‍ട്ടൂണ്‍ പ്രദര്‍ശനത്തിന്‌ മുന്നോടിയായാണ്‌ ബ്ലോഗ്‌ തുറന്നിരിക്കുന്നത്‌. ‘http://elephantcartoons.blogspot.com ‘ എന്നതാണ്‌ ആനബ്ലോഗിന്റെ വിലാസം. തിങ്കളാഴ്‌ച കേരള കാര്‍ട്ടൂണ്‍ അക്കാദമി കൊച്ചി ഹെഡ്‌ക്വാര്‍ട്ടേഴ്‌സില്‍ നടന്ന ചടങ്ങില്‍ നാഷണല്‍ കാര്‍ട്ടൂണിസ്‌റ്റ്‌ അസോസിയേഷന്‍ ചെയര്‍മാന്‍ എം.എം.മോനായി എം.എല്‍.എയാണ്‌ ബ്ലോഗ്‌ ഉദ്‌ഘാടനം ചെയ്‌തത്‌. കാര്‍ട്ടൂണ്‍ അക്കാദമി ചെയര്‍മാന്‍ പ്രസന്നന്‍, സെക്രട്ടറി സുധീര്‍നാഥ്‌, കാര്‍ട്ടൂണിസ്റ്റ്‌ സഞ്‌ജീവ്‌ ബാലകൃഷ്‌ണന്‍ എന്നിവരും പങ്കെടുത്തു.

ഇനി ആശ്രയം ആ കൊച്ചു കരങ്ങള്‍

Posted on Updated on

ഇനി ആശ്രയം ആ കൊച്ചു കരങ്ങള്‍

കേരളത്തെ വെള്ളത്തില്‍ മുക്കാന്‍ ശക്തമായ നീക്കം

Posted on Updated on

കേരളത്തെ വെള്ളത്തില്‍ മുക്കാന്‍ ശക്തമായ നീക്കം

അടൂര്‍ സാറിന്റെ നാവു പൊന്നാവട്ടെ

Posted on Updated on

അടൂര്‍ സാറിന്റെ നാവു പൊന്നാവട്ടെ

ഡോക്ടര്‍ ആദിമൂര്‍ത്തിയുടെ സൈക്കിള്‍ യാത്ര

Posted on Updated on

ഡോക്ടര്‍ ആദിമൂര്‍ത്തിയുടെ സൈക്കിള്‍ യാത്ര

ഈ ലേഖനത്തിന് മാതൃഭുമിയോട് കടപ്പാട്

ഓണ്‍ലൈനിലൂടെ മൃദംഗം പഠിച്ച്‌ അരങ്ങേറ്റം

Posted on Updated on

ഓണ്‍ലൈനിലൂടെ മൃദംഗം പഠിച്ച്‌ അരങ്ങേറ്റം

ഓണ്‍ലൈനിലൂടെ മൃദംഗം പഠിച്ച്‌ അരങ്ങേറ്റം
Author : – സ്വന്തം ലേഖകന്‍ http://www.irinjalakuda.com

ഓണ്‍ലൈനിലൂടെ മൃദംഗം പഠിച്ച 10വയസ്സുകാരന്റെ അരങ്ങേറ്റം അമേരിക്കയിലെ പെന്‍സില്‍വാനിയയില്‍ നടന്നു. അമേരിക്കയില്‍ സ്ഥിരം താമസക്കാരായ ശ്രീദേവിയുടെയും അരവിന്ദന്റെയും മകന്‍ അഖിലാണ്‌ അമേരിക്കയിലെ ഭാരതീയ ടെമ്പിള്‍ എന്ന ക്ഷേത്രത്തില്‍ അരങ്ങേറ്റം നടത്തിയത്‌. ഇരിങ്ങാലക്കുട കൊരമ്പ്‌ മൃദംഗകളരിയുടെ വെബ്‌സൈറ്റിലൂടെയാണ്‌ 5-ാംക്ലാസ്സ്‌ വിദ്യാര്‍ത്ഥിയായ അഖില്‍ ഓണ്‍ലൈന്‍ മൃദംഗ പഠനം നടത്തുന്നത്‌.