Malayalam – Life as I See

കണ്ണ്നീരോടെ വിട

Posted on Updated on

ഇവരുടെ വീട്ടിലെന്കിലും നമ്മുടെ രാഷ്ട്രീയ ആചാര്യന്മാരും ശിഷ്യഗണങ്ങളും പോയോ ആവോ. ഇതിലൊക്കെ നമ്മുക്ക് എന്ത് കാര്യം അല്ലെ. നാലു കാശ് കിട്ടുന്ന കാര്യമാനെന്കില്‍ – ത്സുനാമി പോലെ – ഒരു ഫണ്ട് പിരിവേന്കിലും നടത്താമായിരുന്നു . ഇതിപ്പോള്‍ ഇവരുടെ വീട്ടുകാര്‍ ഒക്കെ നമ്മളെ ഏഴയലത്തു പോലും കയറ്റുന്നില്ല ….

ലോകത്തിലെ ഏറ്റവും വലിയ വെടിക്കെട്ട് അബുധാബിയില്‍ – 2nd December – UAE National Day

Posted on Updated on

ലോകത്തിലെ ഏറ്റവും വലിയ വെടിക്കെട്ട് അബുധാബിയില്‍ – 2nd December – UAE National Day
ഡിസംബര്‍ 2 നു രാത്രി 8:30 മണിക്ക്.


UAE National Day യെ വരവേല്‍ക്കാനായി വീഥികളും വാഹനങ്ങളും അണിഞ്ഞൊരുങ്ങി

അഡ്വ.എം.എസ്‌. അനില്‍കുമാറിന്‌ സ്വീകരണം നല്‍കി

Posted on Updated on

അഡ്വ.എം.എസ്‌. അനില്‍കുമാറിന്‌ സ്വീകരണം നല്‍കി

കോണ്‍ഗ്രസ്‌ ഐ ജില്ലാ ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട അഡ്വ.എം.എസ്‌. അനില്‍കുമാറിന്‌ ഇരിങ്ങാലക്കുടയില്‍ സ്വീകരണം നല്‍കി. പി.ടി.ആര്‍. മഹലില്‍ സ്വീകരണവും സുഹൃദ്‌ സമ്മേളനവും ഡി.സി.സി. പ്രസിഡന്റ്‌ സി.എന്‍.ബാലകൃഷ്‌ണന്‍ ഉദ്‌ഘാടനം ചെയ്‌തു. ടി.വി.ജോണ്‍സണ്‍ അദ്ധ്യക്ഷത വഹിച്ചു. അഡ്വ.കെ.പി.വിശ്വനാഥന്‍ മുഖ്യാതിഥിയായിരുന്നു. അഡ്വ.തോമസ്‌ ഉണ്ണിയാടന്‍ എം.എല്‍.എ. ഉപഹാരം നല്‍കി. ടി.എന്‍.പ്രതാപന്‍ എം.എല്‍.എ, എം.പി.ജാക്‌സണ്‍,ഫാ.ജോസ്‌ സ്‌റ്റീഫന്‍ മേനാച്ചേരി, ബാലചന്ദ്രന്‍ വടക്കേടത്ത്‌, സുനില്‍ അന്തിക്കാട്‌, എം.പി.വിന്‍സെന്റ്‌, അഡ്വ.ജോസഫ്‌ ടാജറ്റ്‌, അഡ്വ. ടി.ജെ.തോമസ്‌, എ.സി.എ. വാരിയര്‍, ഐ.കെ.ശിവജ്ഞാനം, ടി.ശ്രീനിവാസന്‍, എന്‍.കെ.സുധീര്‍, വര്‍ഗീസ്‌ തൊടുപറമ്പില്‍ തുടങ്ങിയവര്‍ ആശംസകളര്‍പ്പിച്ചു. സ്വീകരണകമ്മിറ്റി ജനറല്‍ കണ്‍വീനര്‍ കെ.കെ.ശോഭനന്‍ സ്വാഗതവും അഡ്വ.ആന്റണി തെക്കേക്കര നന്ദിയും പറഞ്ഞു.

എന്ത് പറ്റി ? നമ്മുടെ രാജ്യത്തിന്റെ സുരക്ഷ ഇത്ര സുതാര്യമോ !!!

Posted on

എന്ത് പറ്റി ? നമ്മുടെ രാജ്യത്തിന്റെ സുരക്ഷ ഇത്ര സുതാര്യമോ !!!

60 മണിക്കൂറോളം നീണ്ടു നിന്ന പോരാട്ടത്തിന് ശേഷം അങ്ങനെ മുംബൈ തീവ്രവാദി ആക്രമണം ഒരു കൂട്ടം ധീര ജവാന്മാര്‍ കീഴടക്കി. ഇപ്പോള്‍ കിട്ടി കൊണ്ടിരിക്കുന്ന കണക്കു പ്രകാരം ഏകദേശം നൂറ്റി അന്പതന്ചോളം ജീവന്‍ പൊളിഞ്ഞു ഇതു വരെ. ശരിയായ കണക്കുകള്‍ ഇതിലും വലുതായിരിക്കും. ഉയര്ന്ന പോലീസ് സേന മേധാവി കൂടാതെ ഒട്ടനവധി സാധാരണ ജീവനക്കാരും ഈ പോരാട്ടത്തില്‍ തങ്ങളുടെ ജീവന്‍ രാജ്യ ദ്രോഹികളെ ചെറുത്‌ തുരത്തുന്നതിനിടയില്‍ ബലി കഴിച്ചു. എന്ത് പറ്റി നമ്മുടെ സുരക്ഷാ ക്രമീകരണങ്ങള്‍ക്ക്? ചോദ്യങ്ങള്‍ അനവധി. ഏതാനും ദിവസ്സങ്ങല്‍ക്കകം ഈ സംഭവത്തിന്റെ ചൂടും ചൂരും കെട്ടടങ്ങും. നമ്മള്‍ ഒരിക്കലും അനുഭവത്തില്‍ നിന്നും പാഠത്തില്‍ നിന്നും പഠിക്കാത്ത ഒരു ജനതയായി ഇരിക്കുന്നിടത്തോളം കാലം, ഇനിയും നമ്മുടെ രാഷ്ട്രീയ നേതാക്കളുടെ വിശകലനങ്ങളും സംവാദങ്ങളും കെട്ട് കാലം കഴിച്ചു കൂട്ടം. വളര്ന്നു വരുന്ന ഒരു തലമുറയ്ക്ക് കുറച്ചു കാലത്തേക്ക് എങ്കിലും ഏതാനും വീരന്മാരെ മനസ്സില്‍ പ്രതിഷ്ടിക്കാനും ആരാധിക്കാനും ഒരവസ്സരം കൊടുക്കണേ എന്ന് ഉള്ള ഒരേ ഒരു അഭ്യര്‍ഥന മാത്രമെ എനിക്ക് ഇപ്പോള്‍ എല്ലാവരോടും ഉള്ളു. കര്കരെ, ഉണ്ണികൃഷ്ണന്‍, കാംതെ, സലാസ്കര്‍ എന്നിവരാകട്ടെ നമ്മുടെ മനസ്സില്‍ കുറെ കാലത്തേക്ക്. വളര്ന്നു വരുന്ന ചെറുപ്പക്കാരുടെ മനസ്സില്‍ രാഷ്ട്രീയ തൊപ്പിക്കും, ക്രിക്കറ്റ് തൊപ്പിക്കും പകരം കരസേനയുടെയും നാവികസേനയുടെയും ഐര്ഫോര്സിന്റെയും തൊപ്പികള്‍ ആവട്ടെ.ഭാരതത്തിന്റെ വളര്‍ച്ചയെ ഒരു അദൃശ്യ ശക്തിക്കും തടയാന്‍ പറ്റാത്ത, അവസ്സരം കൊടുക്കാത്ത രീതിയില്‍ വളരട്ടെ നമ്മുടെ യുവജനതയുടെ ദേശ സ്നേഹം. ഈ ആക്രമണം ദേശീയതയ്ക്ക് ആക്കം കൂട്ടാനും, രാഷ്ട്രീയ കക്ഷികളുടെ സ്വാര്‍ത്ഥ താത്പര്യങ്ങള്‍ക്ക് ഒരു വിരാമം ഇടാനും ഉള്ള പ്രചോദനത്തിനും ശക്തിക്കും ഒരു ഉറമിടമാവാട്ടെ….

ജയ് ഹിന്ദ്‌.
രമേഷ് മേനോന്‍