Malayalam – Life as I See
നമുക്കു മടങ്ങാം സൈക്കിള്‍ യുഗത്തിലേക്ക്
അബുദാബി സലാം സ്ട്രീറ്റ് റോഡ് വികസന പരിപാടി ഊര്‍ജിതമായി പുരോഗമിക്കുന്നു. അതോടെ തന്നെ റോഡിലെ തിരക്കും വര്‍ദ്ധിച്ചു. ഒന്നോ രണ്ടോ ദിവസ്സത്തിനുള്ളില്‍ തിരക്ക് കുറഞ്ഞ റൂട്ടുകള്‍ എല്ലാവരും കണ്ടുപിടിച്ചു ഉപയോഗിച്ചു തുടങ്ങും എന്ന് ആശ്വസിക്കാം. പാര്‍ക്കിംഗ് കിട്ടാനും വളരെ വിഷം. കാലാവസ്ഥ മാത്രം വളരെ നല്ലത്. എന്നാല്‍ നമ്മുക്ക് കാര്‍ വീട്ടില്‍ തന്നെ ഇട്ടു നടക്കുകയോ അല്ലെങ്കില്‍ സൈക്കിള്‍ ഉപയോഗിക്കുകയോ ചെയ്താലോ?
എസ്.ഐ.ക്ക് ജാമ്യം കിട്ടാന്‍ കോടതിയില്‍ പോലീസിന്റെ ധര്‍ണ
എസ്.ഐ.ക്ക് ജാമ്യം കിട്ടാന്‍ കോടതിയില്‍ പോലീസിന്റെ ധര്‍ണ
ന്യൂഡല്‍ഹി: എസ്.ഐ.ക്കൊപ്പം സി.ബി.ഐ. അറസ്റ്റുചെയ്‌തയാളെ ജാമ്യത്തില്‍ വിടുകയും എസ്.ഐ.ക്ക് ജാമ്യം നിഷേധിക്കുകയും ചെയ്‌തതില്‍ പ്രതിഷേധിച്ച് പോലീസുകാര്‍ കോടതിപരിസരത്ത് ധര്‍ണയും പ്രതിഷേധപ്രകടനവും നടത്തി. ഒടുവില്‍ കോടതി എസ്.ഐയ്‌ക്ക് ജാമ്യം അനുവദിച്ചതോടെയാണ് പ്രശ്‌നം തീര്‍ന്നത്. പുതുച്ചേരി സെഷന്‍സ് കോടതിയിലാണ് സംഭവം. 5000 രൂപ കൈക്കൂലി വാങ്ങിയതിനാണ് ഒര്‍ലീന്‍പേട്ട് പോലീസ്‌സ്റ്റേഷനിലെ സബ്‌ഇന്‍സ്‌പെക്ടറെയും ഒരഭിഭാഷകനെയും സി.ബി.ഐ. അറസ്റ്റുചെയ്‌തത്. വെള്ളിയാഴ്‌ച രാവിലെ ഇരുവരെയും പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്‌ജ ിക്കു മുമ്പില്‍ ഹാജരാക്കി. അഭിഭാഷകന് ജാമ്യം നല്‍കിയ കോടതി എസ്.ഐയെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്‌തു.
ഇത് പക്ഷപാതമാണെന്നാരോപിച്ച് കോടതി പരിസരത്ത് അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകരായ പോലീസുകാര്‍ പ്രതിഷേധപ്രകടനവും ധര്‍ണയും നടത്തി. തുടര്‍ന്ന് വെള്ളിയാഴ്‌ച വൈകിട്ട് എസ്.ഐ.യുടെ ജാമ്യാപേക്ഷ പരിഗണിച്ച കോടതി അദ്ദേഹത്തിന് ജാമ്യം നല്‍കി.
രേഖകള്‍ തിരിച്ചുനല്‍കിയില്ലെന്നാരോപിച്ച് ഒരു സ്‌ത്രീ തനിക്കെതിരെ പരാതി നല്‍കിയതിനെത്തുടര്‍ന്ന് ഒരാള്‍ സി.ബി.ഐ.യെ സമീപിച്ചതോടെയാണ് എസ്.ഐ.യും അഭിഭാഷകനും അറസ്റ്റിലായത്. ഈ വിഷയത്തില്‍ ഇടപെട്ട എസ്.ഐ. തന്നോട് കൈക്കൂലി ആവശ്യപ്പെട്ടെന്നും നല്‍കിയില്ലെങ്കില്‍ കേസെടുക്കുമെന്നും പറഞ്ഞതായി ഇയാള്‍ സി.ബി.ഐ.യെ അറിയിച്ചു. കൈക്കൂലി നല്‍കാന്‍ ചെന്നപ്പോള്‍ അത് അഭിഭാഷകന്‍വഴി തരാന്‍ ആവശ്യപ്പെട്ടു. കൈക്കൂലിത്തുകയായ 5000 രൂപയില്‍ 3000 രൂപ അഭിഭാഷകന്‍ കൈവശംവെക്കുകയും 2000 എസ്.ഐ.ക്ക് നല്‍കുകയും ചെയ്‌തെന്ന് സി.ബി.ഐ. വക്താവ് പറഞ്ഞു. ഈ സംഭവത്തിലാണ് ഇരുവരും അറസ്റ്റിലായത്.
കുറുന്തോട്ടിക്കു വാതം വന്നാല്‍ എന്താ ഒരു മറുമരുന്നു?
അബുദാബിയിലെ അല്‍ ഫുത്തൈസ്സി അയ്ലണ്ടില്‍ നിന്നൊരു ദൃശ്യം
ഇവിടെ സന്ദര്‍ശിക്കണം എന്നുന്ടെന്കില്‍ ഈ വെബ് സൈറ്റില്‍ നിന്നു കൂടുതല്‍ വിവരങ്ങള്‍ കിട്ടും
http://www.futaisi.com/about.htm
എല്ലാം എല്ലാം അയ്യപ്പന്‍ – മണ്ഡല മകര വിളക്ക് ഉത്സവം – ബാനസവാടി, ബാംഗ്ലൂര്‍ അമ്പലത്തില്‍
എല്ലാം എല്ലാം അയ്യപ്പന്‍ – മണ്ഡല മകര വിളക്ക് ഉത്സവം – ബാനസവാടി, ബാംഗ്ലൂര്‍ അമ്പലത്തില്‍
എല്ലാം എല്ലാം അയ്യപ്പന്‍ – മണ്ഡല മകര വിളക്ക് ഉത്സവം – ബാനസവാടി, ബാംഗ്ലൂര്‍ അമ്പലത്തില്‍
ബന്ഗ്ലൂരിന്റെ മാറുന്ന മുഖങ്ങള്‍
ബന്ഗ്ലൂരിന്റെ മാറുന്ന മുഖങ്ങള്‍
ബാംഗ്ലൂര്‍ നഗരം വികസനത്തിന്റെ പാതയിലൂടെ മുന്നേറുമ്പോള്‍ ഒരു കൂട്ടം രക്തസാക്ഷികള്‍ നിത്യേന ഉയര്ന്നു കൊണ്ടിരിക്കുന്നു. ആ നഗരത്തിന്റെ പ്രത്യേകത ആയിരുന്ന, ചരിത്ര സാക്ഷികള്‍ ആയ ആ വന്മരങ്ങള്‍ ഓരോന്നും നിത്യേന വീണു തുടങ്ങി. ഇനി അവയ്ക്ക് പകരം വേറെ മരങ്ങള്‍ വച്ചു പിടിപ്പിക്കുമോ, അത് എത്ര കൊല്ലം കഴിഞ്ഞു ആണോ എന്നൊക്കെ കാത്തിരിക്കാം. അതുവരെ, പൊടിപിടിച്ച, ചൂടു കൂടിയ ഒരു ബാംഗ്ലൂര്‍ നഗരം നമ്മളെ കാത്തിരിക്കട്ടെ.
സ്വാഗതം 2009
തനിമ സംഗമം സംഘടിപ്പിച്ചു
Author : – സ്വന്തം ലേഖകന്‍ http://www.irinjalakuda.com
തനിമ സാംസ്‌കാരികോത്സവത്തോടനുബന്ധിച്ച് തനിമ സംഗമം സംഘടിപ്പിച്ചു. തനിമ പ്രവര്‍ത്തകരും അഭ്യുദയകാംഷികളും സംഗമത്തില്‍ പങ്കെടുത്തു. തനിമ സംഘാടകസമിതി ചെയര്‍മാന്‍ അഡ്വ. തോമസ് ഉണ്ണിയാടന്‍ എം.എല്‍.എ. ഉദ്‌ഘാടനം ചെയ്‌തു. പൊറത്തിശ്ശേരി ഗ്രാമപഞ്ചായത്ത് എം.ബി.രാജുമാസ്റ്റര്‍ അദ്ധ്യക്ഷത വഹിച്ചു. ജില്ലാപഞ്ചായത്തംഗം കെ.ശ്രീകുമാര്‍ സ്വാഗതവും സതീഷ് പുളിയത്ത് നന്ദിയും പറഞ്ഞു.



































You must be logged in to post a comment.