Malayalam – Life as I See
കണ്ണന്താനം മുഖ്യമന്ത്രിയായി ‘കൂടാരത്തില്‍’
കണ്ണന്താനം മുഖ്യമന്ത്രിയായി ‘കൂടാരത്തില്‍’
സിവില്‍ സര്‍വ്വീസ് വിട്ട് രാഷ്ട്രീയത്തിലിറങ്ങിയ അല്‍ഫോന്‍സ് കണ്ണന്താനം എം.എല്‍.എ. വെള്ളിത്തിരയിലേക്ക്. ജില്ലാ കളക്ടര്‍, ടൗണ്‍ പ്ലാനിങ് ഓഫീസര്‍, എന്‍ട്രന്‍സ് കമ്മീഷണര്‍, എം.എല്‍.എ. എന്നീ പദവികള്‍ ഔദ്യോഗികജീവിതത്തില്‍ വഹിച്ച കണ്ണന്താനം മുഖ്യമന്ത്രിയുടെ വേഷത്തിലാണ് സിനിമയില്‍ അരങ്ങേറുന്നത്. വി.എസ്. പ്രൊഡക്ഷന്‍സിനുവേണ്ടി അനസ് ബി. സംവിധാനം ചെയ്യുന്ന ‘കൂടാരം’ എന്ന ചിത്രത്തിലാണ് അല്‍ഫോന്‍സ് കണ്ണന്താനം അഭിനയിക്കുന്നത്. സ്വന്തം തട്ടകമായ കാഞ്ഞിരപ്പള്ളിയിലെ ലൊക്കേഷനിലാണ് ആദ്യരംഗങ്ങള്‍ ചിത്രീകരിച്ചത്. ധര്‍മ്മച്യുതിക്കെതിരെ പോരാടുന്ന നട്ടെല്ലുള്ളൊരു മുഖ്യമന്ത്രിയുടെ വേഷമാണ് അവതരിപ്പിക്കുക. അല്‍ഫോന്‍സ് കണ്ണന്താനത്തിനൊപ്പം ലാലു അലക്‌സ്, ടോണി, ജോബി, കെ.ടി.എസ്. പടന്നയില്‍, സോനാനായര്‍, കുളപ്പുള്ളി ലീല, കനകലത, ലെന, കാര്‍ത്തിക തുടങ്ങിയവരും വേഷമിടുന്നു. വി. സോമനാഥനും ഇ.കെ. മുഹമ്മദും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രം മാര്‍ച്ചില്‍ റിലീസ് ചെയ്യും.
തോമസ് ഉണ്ണിയാടന്‍ എം.എല്‍.എ. വെള്ളിത്തിരയിലേക്ക്
തോമസ് ഉണ്ണിയാടന്‍ എം.എല്‍.എ. വെള്ളിത്തിരയിലേക്ക്
ഇരിങ്ങാലക്കുട: രാഷ്ട്രീയത്തില്‍ നേടിയ വിജയം വെള്ളിത്തിരയിലും ആവര്‍ത്തിക്കാനുള്ള ഒരുക്കത്തിലാണ് തോമസ് ഉണ്ണിയാടന്‍ എം.എല്‍.എ. സരയൂ മൂവീസിന്റെ ബാനറില്‍ ബാബുരാജ് കടവില്‍ നിര്‍മിച്ച് കൈലാസ് റാവു സംവിധാനം ചെയ്യുന്ന ‘മൗര്യന്‍’ എന്ന ചിത്രത്തിലൂടെയാണ് ഇരിങ്ങാലക്കുട എം.എല്‍.എ. നടനാകുന്നത്. ആദ്യചിത്രത്തില്‍ പോലീസ് ഓഫീസറുടെ വേഷത്തിലാണ് ഉണ്ണിയാടന്‍ എത്തുന്നത്. അഭിഭാഷകന്‍കൂടിയായ തോമസ് ഉണ്ണിയാടന്‍ ഡിവൈ.എസ്.പി.യായാണ് വേഷമിട്ടിരിക്കുന്നത്. അബ്ബാസ്, കൊച്ചിന്‍ ഹനീഫ, ഹരിശ്രീ അശോകന്‍, ഗീത, ഗീതു മോഹന്‍ദാസ്, മനോരമ, സുജ കാര്‍ത്തിക, കൊച്ചുപ്രേമന്‍, കലാശാല ബാബു, റിസബാവ തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നു. പ്രിയദര്‍ശിനി ഇന്റര്‍നാഷണല്‍ ഫിലിംസാണ് ചിത്രം തിയ്യറ്ററുകളിലെത്തിക്കുന്നത്.
എറണാകുളത്തു വീട് വില്‍ക്കാനുണ്ട്
അന്‍പതാം വിവാഹ വാര്‍ഷികാശംസകള്‍
പ്രവാസി രക്ഷാകര്‍തൃത്വം

കൂടുതല്‍ വിവരങ്ങള്‍ക്ക് സന്ദര്‍ശിക്കുക visit http://www.pravasibandhu.com





































You must be logged in to post a comment.