Malayalam – Life as I See

അമൃതപുരിയിലെ ബ്രഹ്മചാരിണികളുടെ മുടി അര്‍ബുദരോഗികള്‍ക്ക്‌

Posted on Updated on

കൊല്ലം: അര്‍ബുദരോഗത്തിനുള്ള ചികിത്സയ്‌ക്കിടെ മുടി പൊഴിയുന്നവര്‍ക്ക്‌ ആശ്വാസമേകാന്‍ അമൃതപുരിയിലെ ബ്രഹ്മചാരിണികള്‍ മുടി മുറിച്ചുനല്‍കി. അമ്മയുടെ നിര്‍ദ്ദേശപ്രകാരമാണിത്‌. ദുഃഖിതരെ സഹായിക്കാന്‍ തങ്ങള്‍ എന്താണു ചെയ്യേണ്ടതെന്ന്‌ ബ്രഹ്മചാരിണികള്‍ മാതാ അമൃതാനന്ദമയി ദേവിയോട്‌ ഉപദേശം തേടിയപ്പോള്‍ അര്‍ബുദരോഗികള്‍ക്കായി മുടി മുറിച്ചുനല്‍കാനായിരുന്നു അമ്മയുടെ ഉപദേശം. സംന്യാസിമാരെയും സംന്യാസിനിമാരെയും സംബന്ധിച്ച്‌ മുടിയഴക്‌ ഒരു പ്രശ്‌നമല്ലെന്ന്‌ അമ്മ പറഞ്ഞു. അതുകൊണ്ടാണ്‌ അവര്‍ തല മുണ്ഡനം ചെയ്യുന്നത്‌. എന്നാല്‍ തലമുണ്ഡനം ചെയ്യേണ്ടതില്ലെന്നും മുടി മുറിച്ചുനല്‍കിയാല്‍ മതിയെന്നും അമ്മ നിര്‍ദ്ദേശിച്ചു. ആശ്രമത്തിലെ സംന്യാസിനിമാരും ബ്രഹ്മചാരിണികളും സന്തോഷത്തോടെ മുടി മുറിച്ചുനല്‍കി. ഇതുകണ്ട്‌ അന്തേവാസികളില്‍ ചിലരും മുടി മുറിച്ചു. ഇവരില്‍ വിദേശവനിതകളും ഉള്‍പ്പെടും. മുറിച്ചെടുത്ത മുടി ഭദ്രമായി സൂക്ഷിച്ചിരിക്കുകയാണ്‌. ഇതുകൊണ്ട്‌ വിഗ്ഗ്‌ നിര്‍മ്മിച്ച്‌ അമൃത ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ മെഡിക്കല്‍ സയന്‍സ്‌ അടക്കമുള്ള ആസ്‌പത്രികളിലെ അര്‍ബുദരോഗികള്‍ക്ക്‌ നല്‍കുമെന്ന്‌ അമൃതാനന്ദമയി മഠം വൈസ്‌ ചെയര്‍മാന്‍ സ്വാമി അമൃതസ്വരൂപാനന്ദപുരി അറിയിച്ചു.

കണിക്കൊന്നയുടെ കുളിര്‍മയ്‌ക്ക്‌ താഴെ വേനല്‍ കനക്കുന്നു

Posted on Updated on

കണിക്കൊന്നയുടെ കുളിര്‍മയ്‌ക്ക്‌ താഴെ വേനല്‍ കനക്കുന്നു
Author : – സ്വന്തം ലേഖകന്‍ http://www.irinjalakuda.com
കണിക്കൊന്നയുടെ കുളിര്‍മയ്‌ക്ക്‌ താഴെ വേനല്‍ കനക്കുന്നു. മഴയെത്തുമെന്ന പ്രതീക്ഷ ബാക്കി. മണ്ണും വിണ്ണും ഒരുപോലെ വിയര്‍പ്പിച്ച വെയില്‍ ഉരുകിയിറക്കുകയാണ്‌. എരിതീയ്യില്‍ നിന്ന്‌ വറച്ചട്ടിയിലേക്ക്‌ എന്നപോലെ വെയിലിന്റെ തീക്ഷണതയും, ബലത്തിന്റെ ദൗര്‍ലഭ്യവും ഒരുപോലെ പ്രസരിപ്പിക്കുന്ന ജനത വേനല്‍ മഴയെ കാത്തിരിക്കുകയാണ്‌്‌, വേഴാമ്പലിനേപ്പോലെ….

തൃപ്രയാറപ്പന്‌ സംഗമേശന്റെ സ്വര്‍ണഗജം സമര്‍പ്പിച്ചു

Posted on Updated on

തൃപ്രയാറപ്പന്‌ സംഗമേശന്റെ സ്വര്‍ണഗജം സമര്‍പ്പിച്ചു
Author : – സ്വന്തം ലേഖകന്‍
www.irinjalakuda.com
തൃപ്രയാറപ്പന്‌ സംഗമേശന്റെ സ്വര്‍ണഗജം സമര്‍പ്പിച്ചു. കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ നവംബറില്‍ നടന്ന അഷ്ടമംഗലപ്രശ്‌നത്തില്‍ ഗജകോപ പരിഹാരത്തിനായി ക്ഷേത്രജ്ഞര്‍ നിര്‍ദേശിച്ച ഗജസമര്‍പ്പണമാണ്‌ തൃപ്രയാര്‍ ശ്രീരാമ ക്ഷേത്രത്തില്‍ നടന്നത്‌. 29 ഗ്രാം സ്വര്‍ണത്തില്‍ തീര്‍ത്ത ആനയെ തൃപ്രയാര്‍ ക്ഷേത്രനടയ്‌ക്കല്‍ സമര്‍പ്പിച്ചു.
തൃപ്രയാറപ്പന്‌ സംഗമേശന്റെ സ്വര്‍ണഗജം സമര്‍പ്പിച്ചു. കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ നവംബറില്‍ നടന്ന അഷ്ടമംഗലപ്രശ്‌നത്തില്‍ ഗജകോപ പരിഹാരത്തിനായി ക്ഷേത്രജ്ഞര്‍ നിര്‍ദേശിച്ച ഗജസമര്‍പ്പണമാണ്‌ തൃപ്രയാര്‍ ശ്രീരാമ ക്ഷേത്രത്തില്‍ നടന്നത്‌. 29 ഗ്രാം സ്വര്‍ണത്തില്‍ തീര്‍ത്ത ആനയെ തൃപ്രയാര്‍ ക്ഷേത്രനടയ്‌ക്കല്‍ സമര്‍പ്പിച്ചു. കൂടല്‍മാണിക്യം ദേവസ്വം ഭരണസമിതി അംഗം രാജേഷ്‌ ബാലകൃഷ്‌ണന്‍, അഡ്‌മിനിസ്‌ട്രേറ്റര്‍ പി.ഉണ്ണികൃഷ്‌ണന്‍, കൊച്ചി ദേവസ്വം ബോര്‍ഡ്‌ അസിസ്‌റ്റന്റ്‌ കമ്മിഷണര്‍ രാജലക്ഷ്‌മി, തൃപ്രയാര്‍ ക്ഷേത്രം മാനേജര്‍ കാശി വിശ്വനാഥന്‍ എന്നിവര്‍ പങ്കെടുത്തു.

കണ്ണുതുറക്കൂ കരുണയോടെ

Posted on Updated on

.. .. കണ്ണുതുറക്കൂ കരുണയോടെ …………………………………….

അബുദാബി:കഴിഞ്ഞ 22 ദിവസമായി ആശുപത്രി കിടക്കയില്‍ നിന്നും എഴുനേല്‍ക്കാനാവാതെ നിസ്സഹായനായി കഴിയുകയാണ് കൊല്ലം ജില്ലയിലെ തിരുമുല്ലവാരം ഹില്‍ഡാ നിവാസില്‍ ആല്‍ബി ചാര്‍ലസിന്റെയും എലിസബത്തിന്റെയും രണ്ടാമത്തെ മകന്‍ 20 വയസ്സുള്ള ചാംസന്‍ ആല്‍ബെര്‍ട്ട് ………. ഈ കഴിഞ്ഞ 2ന്‍ മുസഫയിലെ കമ്പനിയില്‍ ജോലി ചെയ്തു കൊണ്ടിരിക്കെയാണു ചാംസണ്‍ അപകടത്തില്‍ പെടുന്നത്.. പഞ്ചറായ വണ്ടീ യുടെ ടയര്‍ മാറ്റുന്നതിനിടെ വാ‍ഹനത്തിനു അടവെച്ചിരുന്ന ജാക്കി തെന്നി വാഹനം ദേഹത്തേക്ക് ചരിയുകയായിരുന്നു തുടന്ന് ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും അരക്കു താഴെ ചലന ശേഷി പുര്‍ണ്ണമായി നശടപ്പെട്ടിരുന്നു.കബനിയില്‍ നിന്നും ഉത്തരവാതിത്ത്യ പ്പെട്ട ആരും തിരിഞ്ഞു നോക്കാതിരുന്ന ചാംസിനെ കൂടെനിന്നു പരിചരിച്ചത് സുഹ്ര്ത്തും അയല്‍ വാസിയുടെ ഭാര്യസഹോദനുമായ സനോജ് എന്ന യുവാവാണ്.മൂന്നു മാസം മുന്‍ബ് അബുദാബിയില്‍ അല്‍ ഫലാ റെഡിമിക്സ് കബനിയില്‍ ജോലിക്കെത്തിയ യുവാക്കള്‍ക് സഹായത്തിനു ആരും തന്നെ ഉന്‍ഡായിരുന്നില്ല ആശുപത്രി ജീവനക്കാരുടെ സ്നേഹപൂര്‍വ്വമായ പരിചരണവും സ്വാന്തനവുമാണ് …ഇവര്‍ക്കു തുണയായത് .ഇതിനിടെ ചാംസിന്റെ അവസ്ത കേട്ടറിഞ്ഞു ഒരുകുട്ടം ചെറുപ്പക്കാര്‍ സഹായ ഹസ്ത്തവുമായി മുബോട്ടു വന്നു.എമിറേറ്റ് ഹോക്കസ് എന്ന ക്രിക്കറ്റ് ടീമിലെ യുവാക്കളാണു ചാംസിനു സഹായത്തിന്റെ കാരുണ്യം മുന്നോട്ടു വന്നത് ചാംസന്റെയും സഹായിയായ സനോജിനും ഭക്ഷണത്തിന്റെയും ആശുപത്രി ചിലവുകള്‍ ഇതുവരെ ഇവരായിരുന്നു നിര്‍വ്വഹിച്ചിരുന്നത് ചാ‍മ്സിനെ നാട്ടിലെത്തിച്ചു നല്ല ചികിത്സ ലഭ്യമാക്കുക എന്നതാണു ഈ ചെറുപ്പക്കാ‍രുടെ ആത്യന്തിക ലക്ഷ്യം ഇതിനു സുമനസ്സുകളുടെ സഹായം ഈ നിര്‍ദ്ധന യുവാവിനു നാട്ടിലേക്കു ലഭ്യമാക്കുകയും ചെയ്യുക എന്നതാണ്. തിരുവന്തപുരം ആസ്താനമായുള്ള ജയ് ഹിന്ദ് ട്രാവത്സ് വഴി 2008 ഡിസംബറിലാണു യുവാക്കള്‍ ജോലിക്കെത്തിയത് 1000 ദിര്‍ഹം മാസ ശബളം എഗ്രിമെന്റില്‍ ഇവിടെ വന്ന ഇവര്‍ക്ക് പറഞ്ഞുറപ്പിച്ച തുകയുടെ പകുതിപോലും ആദ്യമാസഞ്ഞലില്‍ ലഭിച്ചിട്ടില്ല500 ദിര്‍ഹം ബേസിക്ക് സാലറിമാത്രമായി ചുരുഞ്ഞി………………………………………..

ഇനിയും കരുണവറ്റാത്ത അമ്ര്യതാ ന്യൂസ് മിഡില്‍ ഈസ്റ്റിന്റെ പ്രേക്ഷകര്‍ ജീവിതം തുടഞ്ഞാന്‍ ശ്രമിച്ചു പാതിവഴില്‍ കിടന്നു പോയ ഈ ചെറുപ്പക്കാരനു കഴിയുന്ന സഹായം എത്തിക്കേ സമയമാണ. സമൂഹത്തിന്റെ കടമയും .

അബൂദാബിയില്‍ ചാംസിന്റെ സഹായമസ്തമെത്തിക്കുവാന്‍ താല്പര്യമുള്ള വ്യക്തികള്‍ ഈ മൊബൈല്‍ നബറുകളില്‍ ബന്ധപ്പെടുവാന്‍ താല്പര്യപ്പെടുന്നു.

1. റോജോ ജോസ് 0506929156
2.സുജിന്‍ 050 6258598
3.ആരതി ഷൈജു 0505313759
4. AMRITA..ന്യൂസ് മിഡില്‍ ഈസ്റ്റ് അബുദാബി ബ്യൂറൊയുമായോ ബന്ധപ്പെടാവുന്നതാണ.
0508275009

കൂടാതെ help@emirathawks.com
shyjuthomas@hotmail.com
rojo@radgroup.com
nooramritatv@gmail.com
ബന്ധപ്പെടാവുന്നതാണ്.
amrita ന്യൂസ് മിഡില്‍ ഈസ്റ്റിനുവേന്‍ഡി അബുദാബിയില്‍ നിന്നും NOORUMOHAMMED ORUMANAYOOR

ഇന്‍ഡോ അറബ് കല്ച്ചരല്‍ ഫെസ്ടിവലിന് തുടക്കമായി

Posted on Updated on

മൂന്നാമത് ഇന്‍ഡോ അറബ് കല്ച്ചരല്‍ ഫെസ്ടിവലിന് ഇന്നലെ അബുദാബി കെ എസ് സി യില്‍ ഗംഭീര തുടക്കം. ആദ്യ ദിവസ്സത്തെ ഉത്ഘാടന പരിപാടികളില്‍ നിന്ന് ഏതാനും ചില അംശങ്ങള്‍





മൂന്നാമത് ഇന്‍ഡോ അറബ് കല്ച്ചരല്‍ ഫെസ്ടിവലിന് ഇന്നലെ അബുദാബി കെ എസ് സി യില്‍ ഗംഭീര തുടക്കം. ആദ്യ ദിവസ്സത്തെ ഉത്ഘാടന പരിപാടികളില്‍ നിന്ന് ഏതാനും ചില അംശങ്ങള്‍

More videos and photo uploads follows:

Sri Sudhir Kumar Shetty giving his felicitation speech

ഇന്‍ഡോ അറബ് കല്ച്ചരല്‍ ഫെസ്റ്റിവല്‍ അബുദാബിയില്‍

Posted on Updated on

ഇന്‍ഡോ അറബ് കല്ച്ചരല്‍ ഫെസ്റ്റിവല്‍ അബുദാബിയില്‍

ഏഴ് സ്വരങ്ങള്‍

Posted on

ഏഴ് സ്വരങ്ങള്‍
ഉടന്‍ ആരംഭിക്കുന്നു – ഒരു സമ്പൂര്‍ണ സിനിമ നോവല്‍ – ആദ്യമായി ബ്ലോഗിലൂടെ വെള്ളിത്തിരയിലേക്ക് …… കാത്തിരിക്കൂ കൂടുതല്‍ വിശേഷങ്ങളുമായി ഉടന്‍ വരുന്നു

ഇന്റര്‍നെറ്റ്‌ ന്യൂസ്‌ ഇംപാക്ട്‌- സംസ്‌കൃതത്തില്‍ തിളങ്ങിയ ആതിരക്ക്‌ അമേരിക്കയില്‍നിന്നും സ്‌നേഹോപഹാരം

Posted on Updated on


ഇന്റര്‍നെറ്റ്‌ ന്യൂസ്‌ ഇംപാക്ട്‌- സംസ്‌കൃതത്തില്‍ തിളങ്ങിയ ആതിരക്ക്‌ അമേരിക്കയില്‍നിന്നും സ്‌നേഹോപഹാരം
Author : – സ്വന്തം ലേഖകന്‍ http://www.irinjalakuda.com

സംസ്‌കൃതത്തെയും സംഗീതത്തെയും സ്‌നേഹിച്ച പ്രവാസിയുടെ സ്‌നേഹോപഹാരം സ്‌കൂളിലേക്കെത്തിയപ്പോള്‍ ആതിരക്കും അധ്യാപകര്‍ക്കും ആഹ്ലാദത്തിന്റെ അവിസ്‌മരണീയ ദിനമായി. സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ സംസ്‌കൃതത്തില്‍ എ ഗ്രേഡോടെ ഒന്നാമതെത്തിയ അവിട്ടത്തൂര്‍ എല്‍.ബി.എസ്‌.എം. സ്‌കൂളിലെ വിദ്യാര്‍ത്ഥിനിയായ ആതിര എ.ആര്‍ നാണ്‌ അമേരിക്കയില്‍നിന്നും പാരിതോഷികവും കത്തും സ്‌കൂളിലെത്തിയത്‌. അമേരിക്കയില്‍ ജോലിചെയ്‌ത്‌ താമസിച്ചുവരുന്ന ഇരിങ്ങാലക്കുട സ്വദേശിയായ ജോര്‍ജ്ജ്‌ ഡേവീസാണ്‌ സംസ്‌കൃതത്തോടുളള ആതിരയുടെ ആവേശത്തെ അഭിനന്ദിച്ച്‌ പാരിതോഷികമയച്ചത്‌. ആതിരക്ക്‌ കലോത്സവങ്ങളില്‍ ലഭിച്ച വിജയങ്ങളെക്കുറിച്ചുളള വാര്‍ത്തകള്‍ ഇരിങ്ങാലക്കുട ഡോട്ട്‌ കോമിലും അവിട്ടത്തൂര്‍ എല്‍.ബി.എസ്‌.എം. വെബ്‌സൈറ്റിലും ഉള്‍പ്പെടുത്തിയിരുന്നു. ചെറുപ്പകാലം മുതലെ സംസ്‌കൃതത്തിലും സംഗീതത്തിലും കമ്പമുണ്ടായിരുന്ന ജോര്‍ജ്ജിന്‌ ഈ വിദ്യാര്‍ത്ഥിനിയെ സംസ്‌കൃത സംഗീതത്തിലെ പ്രതിഭയായി ഉയര്‍ത്തണമെന്ന ആശയമാണ്‌ ഈ അവിസ്‌മരണീയ നിമിഷത്തിന്‌ വഴിയൊരുക്കിയത്‌. സംസ്‌കൃതത്തിലുളള തുടര്‍പഠനങ്ങള്‍ക്കായി ആതിരക്ക്‌ സഹായധനമായി 2000 രൂപയാണ്‌ സ്‌കൂള്‍ പി.ടി.എ.യുടെ വിലാസത്തില്‍ അയച്ചുകൊടുത്തിട്ടുളളത്‌. അവിട്ടത്തൂര്‍ വാരിയത്ത്‌ എ.രവീന്ദ്രന്റെയും ലതയുടെയും മകളാണ്‌ ആതിര.