Malayalam – Life as I See
മാതൃഭൂമി പീഡനത്തിനു മുന്നിലും പിന്നിലും പ്രാധാന്യം
20th മാര്‍ച്ച് ഇലെ മാതൃഭൂമി പത്രം കണ്ടപ്പോള്‍ പത്രാധിപരുടെ അവസ്ഥ ഇത് ഇറക്കിയ സമയത്ത് എന്തായിരുന്നു എന്ന് തോന്നി പോയി. മുന്നിലും പിന്നിലും ഒരേ വാര്‍ത്ത. കാര്യം ഗൌരവമുള്ളത് തന്നെ എന്നാലും, ഇത്രയ്ക്കു ഈ വിഷയത്തിനോട് എന്ന് തൊട്ടാണാവോ ഇത്ര താല്പര്യം തുടങ്ങിയത്. അപകട മരണങ്ങള്‍ ആത്മഹത്യ ആക്കി മാറ്റാനുള്ള കഴിവുള്ള ഏതോ വിദ്വാന്‍ വീണ്ടും പത്രത്തില്‍ കയറികൂടിയിട്ടുണ്ട് എന്ന് ധൈര്യമായി കരുതാം, ഇനിയും ഇത് പോലെ ഉള്ള കൌതുകകരമായ വിരുതുകള്‍ക്കായി ഗള്‍ഫ് എഡിഷനില്‍ വായിക്കാന്‍ പണവും സമയവും മുടക്കാം .
ഇവരെയും ആരെങ്കിലും കോടീശ്വരന്‍മാരക്കിയിരുന്നെന്കില്‍
ഒരു ദേവാലയത്തിന്റെ മുന്നില്‍ വരുന്ന ഭക്തരുടെ ചെരുപ്പ് സൂക്ഷിക്കുന്നവരാണ് ഈ കുട്ടികള്‍. എന്നെന്കിലും ഭഗവാന്റെ കണ്ണ് ഈ കുട്ടികളുടെ നേര്‍ക്കും തുറന്നിരുന്നെന്കില്‍
ഹൈടെക് വിദ്യയുമായി രഞ്‌ജി സ്റ്റുഡിയോ
Author : – സ്വന്തം ലേഖകന്‍ http://www.irinjalakuda.com
43 വര്‍ഷത്തെ സേവനപാരമ്പര്യമുളള ഇരിങ്ങാലക്കുട രഞ്‌ജി സ്റ്റുഡിയോയുടെ ഹൈടെക് ലാബ് മുനിസിപ്പല്‍ ചെയര്‍മാന്‍ എം.പി.ജാക്‌സണ്‍ ഉദ്‌ഘാടനം ചെയ്‌തു. അഡ്വ.തോമസ് ഉണ്ണിയാടന്‍ എം.എല്‍.എ. ഡിജിറ്റല്‍ ലേബര്‍ മെഷീന്‍ സ്വിച്ച് ഓണ്‍ കര്‍മ്മം നിര്‍വഹിച്ചു. ഡിജിറ്റല്‍ ഫോട്ടോ പ്രിന്‍ിംഗ്, ഓണ്‍ലൈന്‍ ഫോട്ടോ ഷെയറിംങ്ങ്, ഫോട്ടോ ഗ്രീറ്റിംങ് കാര്‍ഡ്‌സ്, ഓണ്‍ലൈന്‍ ഫോട്ടോ ആല്‍ബം തുടങ്ങിയ സേവനങ്ങള്‍ രഞ്‌ജി സ്‌റ്റുഡിയോയില്‍നിന്നും ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് http://www.whizprintz.com എന്ന വെബ് സൈറ്റ് സന്ദര്‍ശിക്കുക.
പ്രദീപ് മേനോന്‍ ഇന്ത്യന്‍ സോഷ്യല്‍ ക്ലാസ് കണ്‍വീനര്‍
ഒമാനിലെ ഇന്‍ഡ്യന്‍ സോഷ്യല്‍ ക്ലാസിന്റെ അടുത്ത രണ്ടു വര്‍ഷത്തേക്കുള്ള കണ്‍വീനറായി പ്രദീപ് യു. മേനോനെ തിരഞ്ഞെടത്തു. കേരളോത്സവം സാഹിത്യ സമ്മേളനം ജീവകാരുണ്യ പ്രവര്‍ത്തനങ്ങളടങ്ങിയ വൈവിധ്യമാര്‍ന്ന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കികൊണ്ടിരിക്കുന്ന ഇന്ത്യന്‍ സോഷ്യല്‍ ക്ലാസാണ് ഒമാനിലുള്ളത്. ജോ.കണ്‍വീനറായി എന്‍.എം.മൊഹസിനേയും ഖജാന്‍ജിയായി ടി.സി.റഹ്മാന്‍ അബ്ദുള്ളിനേയും തിരഞ്ഞെടുത്തു. പ്രദീപ് യു. മേനോന്‍ ഇരിങ്ങാലക്കുട കോലോത്തുംപടി സ്വദേശിയാണ്.
പൂര്‍വ്വവിദ്യാര്‍ഥി സംഗമം നടന്നു
പൂര്‍വ്വവിദ്യാര്‍ഥി സംഗമം നടന്നു
കൊടുങ്ങല്ലൂര്‍: ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജില്‍ 1957 മുതല്‍ 75 വരെയുള്ള കാലഘട്ടത്തില്‍ പഠിച്ച പൂര്‍വ്വവിദ്യാര്‍ഥികളുടെ സംഗമം തിരുവഞ്ചിക്കുളത്ത് നടന്നു. പത്മഭൂഷണ്‍ ഫാ. ഗബ്രിയേല്‍ മുഖ്യാതിഥിയായി. സംവിധായകന്‍ കമല്‍ ഉദ്‌ഘാടനം ചെയ്‌തു. ശശികുമാര്‍, പ്രൊഫ. ജോസഫ് പി. തോമസ് തുടങ്ങിയവര്‍ സംസാരിച്ചു.
മിഴാവില്‍ തായമ്പക നടത്തി
മിഴാവില്‍ തായമ്പക നടത്തി
ഇരിങ്ങാലക്കുട: കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ മിഴാവില്‍ തായമ്പക അരങ്ങേറി. കലാമണ്ഡലം എ.എന്‍. ഹരിഹരന്‍, കലാമണ്ഡലം വിനീഷ്, കലാമണ്ഡലം ജയരാജ് എന്നിവരാണ് മിഴാവില്‍ തായമ്പക അവതരിപ്പിച്ചത്. കലാനിലയം കലാധരന്‍ ചെണ്ടയിലും ശ്രീജിത്ത് ഇലത്താളത്തിലും പക്കമേളം നടത്തി.
ആറാട്ടുപുഴ ക്ഷേത്രത്തില്‍ പുത്തന്‍ വിളക്കുമാടം
ആറാട്ടുപുഴ ക്ഷേത്രത്തില്‍ പുത്തന്‍ വിളക്കുമാടം
ചേര്‍പ്പ്: പിച്ചള പൊതിഞ്ഞ വിളക്കുമാടവും ഓട്ടുചെരാതുകളുമായി ദേവസംഗമത്തിന് ആതിഥേയരായ ആറാട്ടുപുഴ ക്ഷേത്രം ഒരുങ്ങി. കൊടിയേറ്റം നടക്കുന്ന മാര്‍ച്ച് 31ന് മുമ്പായി സമ്പൂര്‍ണ്ണ നെയ്‌വിളക്കോടെ വിളക്കുമാടം ശാസ്‌താവിന് സമര്‍പ്പിക്കും. 22 ലക്ഷം രൂപ ചെലവുള്ള പണികള്‍ കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന്റെയും ഭക്തരുടെയും സഹായത്തോടെയാണ് നടത്തിയത്. 370 അടി ചുറ്റളവും ഏഴര അടി ഉയരവുമുള്ള വിളക്കുമാടം 22 ഗേജുള്ള പിച്ചളപ്പാളികള്‍കൊണ്ടാണ് പൊതിഞ്ഞ് അലങ്കരിച്ചിരിക്കുന്നത്. 6300 ചതുരശ്ര അടി വിസ്‌തീര്‍ണത്തില്‍ പിച്ചള പൊതിഞ്ഞശേഷം ഏഴു വരികളിലായി 5000ത്തോളം പുതിയ ഓട്ടുചെരാതുകള്‍ സ്ഥാപിക്കുന്ന ജോലികള്‍ ഉടന്‍ പൂര്‍ത്തിയാകും. കൊടുങ്ങല്ലൂര്‍ പുല്ലൂറ്റ് സ്വദേശി വില്വമംഗലത്ത് ദിനേഷ്‌കുമാറും സംഘവുമാണ് പണികള്‍ നടത്തുന്നത്.







You must be logged in to post a comment.