Malayalam – Life as I See

രണ്ടു മിനിറ്റ് രണ്ടു മിനിറ്റ്

Posted on

രണ്ടു മിനിറ്റ് രണ്ടു മിനിറ്റ്

ഇന്നലെ നടന്ന ഏഷ്യാനെറ്റ് ഐഡിയ സ്റ്റാര്‍ സിങ്ങര്‍ ഫൈനല്‍ ഭാഗ്യവശാല്‍ കാണാന്‍ ഉള്ള അവസ്സരം ഉണ്ടായി. നല്ല കലാമൂല്യം ഉള്ള കുട്ടികള്‍. സംഗീതം ഒരു ദൈവീക സിദ്ധി ആണെന്ന് ഉള്ള വസ്തുതക്ക് ആക്കം കൂട്ടാന്‍ വേണ്ടി എന്നവണ്ണം വിശ്വനാഥന്‍ സാറിന്റെ സാന്നിധ്യവും ആ സദസ്സിനു കൊഴുപ്പേകി. എന്നാല്‍ ആ ചരിത്ര സംഭവത്തിനു ഒരു കറുത്ത പാടായി മാറാന്‍ രഞ്ജിനി ഹരിദാസ് അവിടെ ഒരുപാട് പെടാപാട് പെടുന്നത് കണ്ടു. പ്രത്യേകിച്ചും ആ പരിപാടിയുടെ അവസാനത്തില്‍. ഹാ കഷ്ടം എന്നെ പറയേണ്ടു. രണ്ടു കോടി രൂപയോളം വിലയുള്ള ഒരു സമ്മാനം കിട്ടിയിട്ടും ആ വെകിളി മേള കാരണം ജേതാക്കളിലോ ആ വേദിയില്‍ ഉണ്ടായിരുന്നവരിലോ ഒരു സന്തോഷമോ ചിരിയോ ഒന്നും കണ്ടില്ല. പ്രധാന സമ്മാനം നല്‍കിയ കൊണ്ഫിടെന്റ്റ്‌ ഗ്രൂപ്പിന്റെ മുതലാളി പറഞ്ഞ വാക്കുകളുടെ സത്ത ഉള്കെണ്ട് കൊണ്ട് ഇനിയെന്കിലും ചാനലുകള്‍ മലയാളം നന്നായി പറയാനും വായിക്കാനും അവതരിപ്പിക്കാനും അറിയാവുന്ന കലാകാരന്മാരെയും അവതാരകരെയും ഈ വക പരിപാടികളില്‍ ഉള്‍പ്പെടുത്തട്ടെ. ജഗതി ചേട്ടന്റെ ക്ഷമയെ വാനോളം പുകഴ്താതെ ഇരിക്കാന്‍ ഒട്ടും പറ്റില്ല. ആ അവതാരക, ഒരു രണ്ടു മിനിറ്റ് ശ്വാസം എടുത്തു ആ പ്രോഗ്രാമിന്റെ വീഡിയോ ഒന്ന് കണ്ടിരുന്നെന്കില്‍ …… ഈ ബെല്ലും ബ്രേക്കും ഇല്ലാത്ത ഈ പോക്ക് തുടര്‍ന്ന് പോയാല്‍, നമുക്ക് മണിച്ചിത്ര താഴ്പോലെ കുറെ “ഏട്ടാ” വിളികള്‍ കേള്‍കേണ്ടി വരുംമല്ലോ എന്നാ വ്യസനത്തില്‍ ആണ് കാണികള്‍ എല്ലാവരും… ആ നല്ല പ്രോഗ്രാമ്മിന്റെ നാലാം ഭാഗത്തില്‍ എങ്കിലും നല്ല ശുദ്ധ മലയാളം സംസാരിക്കാന്‍ അറിയാവുന്ന, മലയാള തനിമയുള്ള, ഒരു അവതരാകയിലൂടെ ആ പരിപാടി കാണാനും ആസ്വാധിക്കാനും അവസരം തരണേ എന്ന എളിയ ആഗ്രഹം എവിടെ കുറിച്ചിടുന്നു.

സസ്നേഹം,

രമേഷ് മേനോന്‍
26042009

കൂടല്‍മാണിക്യം : ആനയെ അണിനിരത്താന്‍ സുരക്ഷാക്രമീകരണങ്ങള്‍

Posted on Updated on

കൂടല്‍മാണിക്യം : ആനയെ അണിനിരത്താന്‍ സുരക്ഷാക്രമീകരണങ്ങള്‍

Author : – സ്വന്തം ലേഖകന്‍ http://www.irinjalakuda.com/

കഴിഞ്ഞവര്‍ഷം ആനയിടഞ്ഞ്‌ മൂന്നുപേര്‍ മരിക്കാനിടയായത്‌ കണക്കിലെടുത്ത്‌ ഇത്തവണ കൂടല്‍മാണിക്യം ക്ഷേത്രോത്സവത്തിന്‌ ശക്തമായി സുരക്ഷാക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയതായി ദേവസം മാനേജിങ്ങ്‌ കമ്മിറ്റി ഭാരവാഹികള്‍ പറഞ്ഞു. ഈ വര്‍ഷം മെയ്‌ 5 മുതല്‍ 15വരെ നടക്കും. ശീവേലിക്കും വിളക്കിനും ശേഷം ആനകളെ ക്ഷേത്രമതില്‍ക്കെട്ടിനുള്ളില്‍ നിര്‍ത്താന്‍ അനുവദിക്കില്ല. ഉടന്‍ ദേവസ്വം കൊട്ടിലാക്കല്‍ പറമ്പിലേക്ക്‌ മാറ്റും. ആനയെ ചികിത്സിക്കുന്ന ഡോക്ടര്‍മാരുടെ സേവനവും ആനയെ തളയ്‌ക്കാനുള്ള ആധുനീക ഉപകരണങ്ങളും സജ്ജീകരിച്ചിട്ടുണ്ടാവുമെന്നും ഭാരവാഹികള്‍ പറഞ്ഞു. കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ ഉത്സവത്തിന്‌ ആനകളെ അണിനിരത്തുന്നതില്‍ ബന്ധപ്പെട്ട നിയമം നടപ്പാക്കാന്‍ കളക്ടര്‍ ഇടപെടണമെന്ന്‌ ആനപ്രേമി സംഘം യോഗം ആവശ്യപ്പെട്ടു. സെക്രട്ടറി വി.കെ.വെങ്കിടാചലം അദ്ധ്യക്ഷത വഹിച്ചു.

ഇരിങ്ങാലക്കുടയില്‍ നിന്നും അഖില്‍നാഥിന്‌ ജപ്പാനിലേക്ക്‌ ഒരു പര്യടനം

Posted on Updated on

ഇരിങ്ങാലക്കുടയില്‍ നിന്നും അഖില്‍നാഥിന്‌ ജപ്പാനിലേക്ക്‌ ഒരു പര്യടനം

Author : – സ്വന്തം ലേഖകന്‍ http://www.irinjalakuda.com/

സാര്‍ക്ക്‌ രാഷ്‌ട്രങ്ങളിലെ വിദ്യാര്‍ത്ഥി കൈമാറ്റ പരിപാടിയുടെ ഭാഗമായി നടത്തുന്ന ജപ്പാന്‍ പര്യടനത്തിന്‌ ഇരിങ്ങാലക്കുടയിലെ പത്താം ക്ലാസുകാരന്‍ അഖില്‍നാഥിനെ തെരഞ്ഞെടുത്തു. കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയം തെരഞ്ഞെടുത്ത കേരളത്തിലെ മൂന്ന്‌പേരില്‍ ഒരാളാണ്‌ മുകുന്ദപുരം പബ്ലിക്ക്‌ സ്‌കൂളിലെ പത്താം ക്ലാസ്‌ വിദ്യാര്‍ത്ഥിയായ പി.സി. അഖില്‍നാഥ്‌

വാരിയര്‍സമാജം സാഹിത്യമത്സരം നടത്തുന്നു

Posted on

വാരിയര്‍സമാജം സാഹിത്യമത്സരം നടത്തുന്നു
Author : – സ്വന്തം ലേഖകന്‍ http://www.irinjalakuda.com

വാരിയര്‍സമാജം സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച്‌ നടത്തുന്ന സാഹിത്യ മത്സരങ്ങളിലേക്ക്‌ സമാജം അംഗങ്ങളില്‍ നിന്ന്‌ രചനകള്‍ ക്ഷണിക്കുന്നു. കവിത, ചെറുകഥ, ലേഖനം എന്നീ വിഷയങ്ങളിലാണ്‌ മത്സരം. ഏപ്രില്‍ 27ന്‌ മുമ്പ്‌‌ രചനകള്‍ ആര്‍.നീലകണ്‌ഠന്‍ വാര്യര്‍, കണ്‍വീനര്‍, വാര്യര്‍സമാജം കലാസാംസ്‌ക്കാരിക വേദി, ശ്രീനിലയം, തൃക്കളത്തൂര്‍ പി.ഒ., എറണാകുളം എന്ന വിലാസത്തില്‍ അയക്കാം.

ഒരു സ്ഥാനാര്‍ത്ഥിക്കും കുത്താതെ വാക്‌സറിന്‍ വോട്ട്‌ ചെയ്‌തു.

Posted on

ഒരു സ്ഥാനാര്‍ത്ഥിക്കും കുത്താതെ വാക്‌സറിന്‍ വോട്ട്‌ ചെയ്‌തു.
Author : – സ്വന്തം ലേഖകന്‍ http://www.irinjalakuda.com

ഇന്ത്യന്‍ പൗരനായാല്‍ വോട്ട്‌ ചെയ്യുന്നത്‌ അഭിമാനകരം തന്നെ എന്നാല്‍ ആര്‍ക്ക്‌ വോട്ട്‌ ചെയ്യണമെന്നത്‌ മനസ്സിനെ കുഴക്കുമ്പോള്‍ എന്തുചെയ്യും. അവിട്ടത്തൂരില്‍ പെരേപ്പാടന്‍ വാക്‌സറിന്‍ ന്യൂട്രല്‍ വോട്ട്‌ ചെയ്‌താണ്‌ തൃപ്‌തിയടഞ്ഞത്‌. ഈ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന ഒരു സ്ഥാനാര്‍ത്ഥികളെയും തെരഞ്ഞെടുക്കാന്‍ താല്‌പര്യമില്ലെന്ന്‌ വോട്ടിംഗ്‌ ബൂത്തിലെത്തി അഭിപ്രായമറിയിച്ച്‌ വോട്ടിംഗിനുള്ള എല്ലാ പ്രക്രിയകള്‍ക്കും ശേഷം തെരഞ്ഞെടുപ്പ്‌ ഉദ്യോഗസ്ഥന്‌ അപേക്ഷ നല്‌കുകയായിരുന്നു. അവിട്ടത്തൂര്‍ സ്‌കൂളിലെ 108-ാം നമ്പര്‍ ബൂത്തിലാണ്‌ ഈ അപൂര്‍വവോട്ടിംഗ്‌ നടന്നത്‌. വോട്ടിംഗ്‌ യന്ത്രത്തില്‍ സ്ഥാനാര്‍ത്ഥി പട്ടികയില്‍ ന്യൂട്രല്‍ എന്നുകൂടി ഉള്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട്‌ കോടതിയെയും ഇലക്ഷന്‍ കമ്മീഷനെയും സമീപിക്കുമെന്ന്‌ വാക്‌സറിന്‍ പറഞ്ഞു.

ചുരിദാര്‍ ധരിച്ചു അമ്പലത്തിലെത്തിയ നയന്‍താരയെ തടഞ്ഞു…

Posted on Updated on

ഭഗവാന്‍ പോലും അതിശയിച്ചിട്ടുണ്ടാവും താരത്തിന്റെ വേഷമാറ്റം കണ്ടിട്ട്….ശിവ ശിവ മര്യാദക്ക് വസ്ത്രം ധരിച്ചാലും കുഴപ്പം…

വാഹനങ്ങളില്‍ സൂക്ഷിച്ച വിദേശമദ്യം പിടികൂടി

Posted on

വാഹനങ്ങളില്‍ സൂക്ഷിച്ച വിദേശമദ്യം പിടികൂടി
Author : – സ്വന്തം ലേഖകന്‍ http://www.irinjalakuda.com
ഇരിങ്ങാലക്കുടയില്‍ രണ്ടിടത്ത്‌ വാഹനങ്ങളില്‍ അനധികൃതമായി സൂക്ഷിച്ച വിദേശമദ്യം പോലീസ്‌ പിടികൂടി. എം.എല്‍.എ. റോഡിന്‌ സമീപം മാരുതി കാറില്‍ സൂക്ഷിച്ചിരുന്ന 46 കുപ്പി മദ്യവും കുട്ടന്‍കുളത്തിന്‌ സമീപം ഓട്ടോറിക്ഷയില്‍ സൂക്ഷിച്ച 24 കുപ്പി മദ്യവുമാണ്‌ പിടിച്ചെടുത്തത്‌. റെയ്‌ഡിന്‌ എസ്‌.ഐ.അനൂപ്‌ നേതൃത്വം നല്‍കി.

അപ്പോള്‍ അവിടത്തെ വിഷു കെങ്കേമം

കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ യേശുദാസിന്റെ താമരമാല വഴിപാട്‌

Posted on Updated on

കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ യേശുദാസിന്റെ താമരമാല വഴിപാട്‌

Author : – സ്വന്തം ലേഖകന്‍ www.irinjalakuda.com

കൂടല്‍ മാണിക്യം ക്ഷേത്രത്തില്‍ യേശുദാസിന്റെ വകയായി താമരമാല വഴിപാട്‌ നടത്തി. മകന്‍ വിജയന്‌ പെണ്‍കുഞ്ഞ്‌ ജനിച്ചതിന്റെ സന്തോഷത്തിലാണ്‌ ജന്മനക്ഷത്രമായ ഉത്രം നാളില്‍ ഭഗവാന്‌ താമരമാല വഴിപാട്‌ നടത്തിയത്‌.