തൃപ്രയാറപ്പന്‌ സംഗമേശന്റെ സ്വര്‍ണഗജം സമര്‍പ്പിച്ചു

Posted on Updated on

തൃപ്രയാറപ്പന്‌ സംഗമേശന്റെ സ്വര്‍ണഗജം സമര്‍പ്പിച്ചു
Author : – സ്വന്തം ലേഖകന്‍
www.irinjalakuda.com
തൃപ്രയാറപ്പന്‌ സംഗമേശന്റെ സ്വര്‍ണഗജം സമര്‍പ്പിച്ചു. കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ നവംബറില്‍ നടന്ന അഷ്ടമംഗലപ്രശ്‌നത്തില്‍ ഗജകോപ പരിഹാരത്തിനായി ക്ഷേത്രജ്ഞര്‍ നിര്‍ദേശിച്ച ഗജസമര്‍പ്പണമാണ്‌ തൃപ്രയാര്‍ ശ്രീരാമ ക്ഷേത്രത്തില്‍ നടന്നത്‌. 29 ഗ്രാം സ്വര്‍ണത്തില്‍ തീര്‍ത്ത ആനയെ തൃപ്രയാര്‍ ക്ഷേത്രനടയ്‌ക്കല്‍ സമര്‍പ്പിച്ചു.
തൃപ്രയാറപ്പന്‌ സംഗമേശന്റെ സ്വര്‍ണഗജം സമര്‍പ്പിച്ചു. കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ നവംബറില്‍ നടന്ന അഷ്ടമംഗലപ്രശ്‌നത്തില്‍ ഗജകോപ പരിഹാരത്തിനായി ക്ഷേത്രജ്ഞര്‍ നിര്‍ദേശിച്ച ഗജസമര്‍പ്പണമാണ്‌ തൃപ്രയാര്‍ ശ്രീരാമ ക്ഷേത്രത്തില്‍ നടന്നത്‌. 29 ഗ്രാം സ്വര്‍ണത്തില്‍ തീര്‍ത്ത ആനയെ തൃപ്രയാര്‍ ക്ഷേത്രനടയ്‌ക്കല്‍ സമര്‍പ്പിച്ചു. കൂടല്‍മാണിക്യം ദേവസ്വം ഭരണസമിതി അംഗം രാജേഷ്‌ ബാലകൃഷ്‌ണന്‍, അഡ്‌മിനിസ്‌ട്രേറ്റര്‍ പി.ഉണ്ണികൃഷ്‌ണന്‍, കൊച്ചി ദേവസ്വം ബോര്‍ഡ്‌ അസിസ്‌റ്റന്റ്‌ കമ്മിഷണര്‍ രാജലക്ഷ്‌മി, തൃപ്രയാര്‍ ക്ഷേത്രം മാനേജര്‍ കാശി വിശ്വനാഥന്‍ എന്നിവര്‍ പങ്കെടുത്തു.

Leave a comment