ടീവി ജേര്‍ണലിസം അതിര് കടക്കുന്നുണ്ടോ?
ടീവി ജേര്‍ണലിസം അതിര് കടക്കുന്നുണ്ടോ?
രണ്ടു ദിവസ്സം മുന്‍പ് ഏഷ്യാനെറ്റ് ടീവിയിലെ FIR എന്ന പരിപാടി ഞാന്‍ കാണാന്‍ ഇടയായി. ഒരു കൊച്ചു ബാലനെ ക്രൂരമായി പീഡിപ്പിച്ചു കൊന്നിട്ട വാര്‍ത്തയാണ് അതില്‍ കാണിച്ചിരുന്നത്. നഗ്നമായി കിടന്നിരുന്ന ആ മൃത ശരീരം എടുത്തെടുത്തു ടീവി ക്യാമറ ആ പരിപാടിയില്‍ ഉദാ നീളം കാണിക്കുന്നുണ്ടായിരുന്നു? ആ സാധു കുടുംബത്തിന്റെ വേദന ആര് മനസ്സിലാക്കി? ആ ഭാഗങ്ങള്‍ ഒന്നു വികലമായി (blurd) പ്രക്ഷേപണം ചെയ്യാമായിരുന്നില്ലേ ?
ഇതൊക്കെ നിയന്ത്രിക്കാനും ശ്രദ്ധിക്കാനും ആര്‍ക്കു നേരം?
November 6, 2008 at 8:55 am
നമ്മുക്കു മുന്നില്‍ അല്‍ഭുതമായി മാറിയ ഈ വിഡ്ഡിപെട്ടി ഇനി നമ്മള് തുഅറക്കാതിരിക്കാന് ശീലിക്കേണ്ടിയിരിക്കുന്നു. നമ്മളാണ് മാറാന്‍ കൊതിക്കേണ്ടത് മാറ്റം തുടങ്ങേണ്ടതും നമ്മളില്‍ നിന്നും തന്നെ. തുറക്കാതിരുന്നാല്‍ നമുക്ക് പലതും കാണാതിരിക്കാം. ഈ ശീലം നമ്മള് വളര്തിയേടുക്കേണ്ടത് തന്നെ.
LikeLike
November 6, 2008 at 1:46 pm
തീച്ചയായും ഇത്തരംദൃശ്യങ്ങൾ ഒഴിവാക്കണം. ചേട്ടുവ ചന്ദനക്കുടം നേർച്ചക്കിടയിൽ ആന പാപ്പാനെ കൊല്ലുന്നത് കാണിച്ചതും ഇത്തരത്തിലപലപനെയം ആണ്…
LikeLike
November 6, 2008 at 2:55 pm
ഇതുപലപ്പോഴും തോന്നിയിട്ടുണ്ട്.
മരിച്ചുകിടക്കുന്നവരോട് ഒരല്‍പ്പം പോലും ബഹുമാനം കാണിയ്ക്കാത്ത ക്യാമറക്കണ്ണുകൾക്ക്
ഒരു പെരുമാറ്റച്ചട്ടം നിലവിൽ വരേണ്ടത് അത്യാവശ്യം!
LikeLike
November 27, 2008 at 10:11 am
theerchayayum tv journalisam athirukal lakhichu kazhinjirikkunnu.,
LikeLike