ടീവി ജേര്‍ണലിസം അതിര് കടക്കുന്നുണ്ടോ?

Posted on

ടീവി ജേര്‍ണലിസം അതിര് കടക്കുന്നുണ്ടോ?

രണ്ടു ദിവസ്സം മുന്പ് ഏഷ്യാനെറ്റ് ടീവിയിലെ FIR എന്ന പരിപാടി ഞാന്‍ കാണാന്‍ ഇടയായി. ഒരു കൊച്ചു ബാലനെ ക്രൂരമായി പീഡിപ്പിച്ചു കൊന്നിട്ട വാര്‍ത്തയാണ് അതില്‍ കാണിച്ചിരുന്നത്. നഗ്നമായി കിടന്നിരുന്ന ആ മൃത ശരീരം എടുത്തെടുത്തു ടീവി ക്യാമറ ആ പരിപാടിയില്‍ ഉദാ നീളം കാണിക്കുന്നുണ്ടായിരുന്നു? ആ സാധു കുടുംബത്തിന്റെ വേദന ആര് മനസ്സിലാക്കി? ആ ഭാഗങ്ങള്‍ ഒന്നു വികലമായി (blurd) പ്രക്ഷേപണം ചെയ്യാമായിരുന്നില്ലേ ?

ഇതൊക്കെ നിയന്ത്രിക്കാനും ശ്രദ്ധിക്കാനും ആര്‍ക്കു നേരം?

4 thoughts on “ടീവി ജേര്‍ണലിസം അതിര് കടക്കുന്നുണ്ടോ?

    Joker said:
    November 6, 2008 at 8:55 am

    നമ്മുക്കു മുന്നില്‍ അല്‍ഭുതമായി മാറിയ ഈ വിഡ്ഡിപെട്ടി ഇനി നമ്മള്‍ തുഅറക്കാതിരിക്കാന്‍ ശീലിക്കേണ്ടിയിരിക്കുന്നു. നമ്മളാണ് മാറാന്‍ കൊതിക്കേണ്ടത് മാറ്റം തുടങ്ങേണ്ടതും നമ്മളില്‍ നിന്നും തന്നെ. തുറക്കാതിരുന്നാല്‍ നമുക്ക് പലതും കാണാതിരിക്കാം. ഈ ശീലം നമ്മള്‍ വളര്‍തിയേടുക്കേണ്ടത് തന്നെ.

    Like

    paarppidam said:
    November 6, 2008 at 1:46 pm

    തീച്ചയായും ഇത്തരംദൃശ്യങ്ങൾ ഒഴിവാക്കണം. ചേട്ടുവ ചന്ദനക്കുടം നേർച്ചക്കിടയിൽ ആന പാപ്പാനെ കൊല്ലുന്നത് കാണിച്ചതും ഇത്തരത്തിലപലപനെയം ആണ്…

    Like

    ഭൂമിപുത്രി said:
    November 6, 2008 at 2:55 pm

    ഇതുപലപ്പോഴും തോന്നിയിട്ടുണ്ട്.
    മരിച്ചുകിടക്കുന്നവരോട് ഒരല്‍പ്പം പോലും ബഹുമാനം കാണിയ്ക്കാത്ത ക്യാമറക്കണ്ണുകൾക്ക്
    ഒരു പെരുമാറ്റച്ചട്ടം നിലവിൽ വരേണ്ടത് അത്യാവശ്യം!

    Like

    murmur........,,,,, said:
    November 27, 2008 at 10:11 am

    theerchayayum tv journalisam athirukal lakhichu kazhinjirikkunnu.,

    Like

Leave a reply to paarppidam Cancel reply