റമദാന്‍ ചിന്തകള്‍ 16
റമദാന്‍ ചിന്തകള്‍ 16
റമദാന്‍ മാസ്സ്സത്തിലെ ചിന്തകളുടെ പതിനാറാം അദ്ധ്യായം എഴുതാന്‍ ഇരുന്നപ്പോള്‍ ഒരു ദുഃഖ വാര്‍ത്തയാണ് ആദ്യം അറിഞ്ഞത്. ഷാര്‍ജയില്‍ ഉണ്ടായ ഒരു അപകടത്തില്‍ ഒരു കൊച്ചു ബാലന്‍ ഇന്നലെ കൊല്ലപ്പെട്ടു. ആരുടെയൊക്കെയോ അശ്രദ്ധ കൊണ്ടു ഒരു കുരുന്നു ജീവന്‍ ഈ ലോകത്തില്‍ നിന്നു അകാലത്തില്‍ പൊലിഞ്ഞു പോയി. ആ ആത്മാവിന് നിത്യ ശാന്തി നേര്‍ന്നു കൊണ്ടു ഇന്നത്തെ വിഷയത്തിലേക്ക് കടക്കട്ടെ.
ഇന്നും ചിന്തകള്‍ കുട്ടികളില്‍ തന്നെ ഒതുങ്ങി നില്ക്കുന്നു. ഈ പുണ്യ മാസ്സത്തില്‍ കുട്ടികള്‍ എങ്ങനെ റമദാന്‍ മാസ്സത്തിന്റെ ചിട്ടകളെ കാണുന്നു എന്ന വിഷയം ഈയിടെ ഇവിടത്തെ പല പത്രങ്ങളിലും എഴുതി കണ്ടു. പലര്ക്കും അത് ഒരു പുതിയ അനുഭവമായിരുന്നു. ഒരു പാടു കുട്ടികള്ക്ക് തങ്ങളുടെ പിതാക്കന്മോരോടൊപ്പം നിത്യവും പള്ളിയില്‍ നിസ്കരിക്കാന്‍ പോകാന്‍ കിട്ടുന്ന ഒരു അസുലഭ അവസ്സരം. ചിലര്ക്ക് കൂടുക്കാരുമായി നോമ്പ് തുറക്കാന്‍ ഉള്ള അവസ്സരം. ചിലര്ക്ക് ഉപവാസ്സം എങ്ങിനെ എന്നതിന്റെ ആദ്യ പാഠങ്ങള്‍. എല്ലാം വിലയേറിയ അനുഭവങ്ങള്‍. കുട്ടികളെ നല്ല പൌരന്മാരാക്കി വളര്‍ത്താന്‍ ഉതകുന്ന ചെറിയ കാല്‍ വെയ്പ്പുകള്‍. എല്ലാം ഒരു നല്ല നാളേക്ക് ഉള്ള കാല്‍ വെയ്പ്പുകള്‍ ആവട്ടെ.
ഈ റമദാന്‍ മാസ്സത്തില്‍ കണ്ടു വരുന്ന ഒരു അപകടകരമായ കാര്യമാവട്ടെ രണ്ടാമത്തെ വിഷയം. എല്ലായിടത്തും പ്രത്യേക വില കിഴിവ്. കൂടാതെ തവണകളായി അടക്കാന്‍ ഉള്ള അവസ്സരവും. കുറച്ചു കൂടുതല്‍ ചിന്തിച്ചാല്‍, ഈ ഒരു മാസ്സത്തിനിടയില്‍ കുറച്ചു പേരെന്കിലും കൂടുതല്‍ കടക്കാരായി തീരും ഈ വില്പന തന്ത്രങ്ങളിലൂടെ.
മറ്റൊരു ആപത്തു – വളരെ കൂടിയ ഇനം – ഈ റമദാന്‍ മാസ്സത്തില്‍ ആളുകള്‍ റോഡുകളില്‍ കാണിച്ചു കൂട്ടുന്ന മത്സര പ്രവണതയാണ്. ഈയിടെ അബുധാബിയില്‍ നിന്നു എമിരേറ്റ്സ് റോഡ് വഴി ദുബൈയിലേക്ക് യാത്ര ചെയ്യാന്‍ ഇടയായപ്പോള്‍ അഞ്ചു വലിയ അപകടങ്ങളാണ് നേരിട്ടു കാണാന്‍ ഇടയായത്. ഈ അപകടങ്ങള്‍ നേരിട്ടു കണ്ടിട്ടും ചില ഡ്രൈവര്‍മാര്‍ കൂടുതല്‍ അപകടകരമായി വാഹനങ്ങള്‍ ഓടിക്കുന്നു എന്നത് അത്യതികം വിഷമിപ്പിക്കുന്ന ഒരു കാര്യമാണ്. എങ്ങനെ ഈ പ്രവണതയെ ഇല്ലാതാക്കാം എന്ന് എല്ലാവരും ചിന്തിച്ചാല്‍ അപകടങ്ങള്‍ക്ക് ഒരു പരുതി വരെ കുറവ് വന്നേനെ.
ഈശ്വരന്‍ എല്ലാവരെയും അനുഗ്രഹിക്കട്ടെ എന്ന് പ്രാര്‍ത്തിച്ചു കൊണ്ടു
സസ്നേഹം
രമേഷ് മേനോന്‍
16092008