ഒരു തോക്ക് കിട്ടിയിരുനെന്കില്‍………..

Posted on Updated on

അഭിനവ് ബിന്ദ്ര ഇന്ത്യയിലേക്ക്‌ കൊണ്ടു വന്ന ഷൂട്ടിങ് സ്വര്‍ണം ഇപ്പോള്‍ യുവജനതയെ ആകെ ആശയക്കുഴപ്പത്തിലാക്കിയിരിക്കയാണ്. ക്രിക്കറ്റ് ക്രിക്കറ്റ് എന്ന് പറഞ്ഞു ബാറ്റും തൂക്കി നടന്നിരുന്ന പയ്യന്മാരൊക്കെ ഇപ്പോള്‍ തോക്കുകള്‍ അന്വേഷിച്ചു നടക്കുന്നു. വടക്കേ ഇന്ത്യയിലെ ഒരു നഗരത്തില്‍ ഉള്ള എന്റെ സുഹൃത്ത് വിളിച്ചു പറഞ്ഞതു ഇപ്പോള്‍ മോട്ടോര്‍ സൈക്ലില്‍ തോക്കും പിടിച്ചു പുറകില്‍ ഇരുന്നു യാത്ര ചെയ്യലാനത്രേ അവിടത്തെ ഏറ്റവും പുതിയ ഫാഷന്‍. അപ്പോള്‍ പിന്നെ നമ്മുടെ ഈ കൊച്ചു കേരളവും പിന്നിലാവാന്‍ പറ്റുമോ. കൊച്ചിയിലും തിരുവനന്തപുരത്തും ഉള്ള തോക്ക് വ്യാപാര ശാലകളില്‍ നല്ല തിരക്ക് ഇപ്പോഴേ തുടങ്ങി എന്നാണ് ഇന്നത്തെ പത്ര വാര്ര്‍ത്ത . പണ്ടേ വെടിക്കെട്ട് കമ്പക്കാരും അസ്സല്‍ വെടിക്കാരും ആണല്ലോ കേരളീയര്‍. ഇനി പാരമ്പര്യം ഇല്ലാതെ വേണ്ട, നമ്മള്‍ക്കും ഒരു കൈ നോക്കാം അടുത്ത ലണ്ടന്‍ ഒളിമ്പിക്സ് മത്സരത്തില്‍ വെടിവെപ്പില്‍ ഒരു സ്വര്‍ണം. മക്കളെ വിട്ടൊള്ളൂ വൈകണ്ട, ഒരു തോക്കു വാങ്ങി നമ്മുക്കും പരിശ്രമിക്കാം ..

3 thoughts on “ഒരു തോക്ക് കിട്ടിയിരുനെന്കില്‍………..

    നവരുചിയന്‍ said:
    August 26, 2008 at 10:16 am

    അപ്പൊ കേരളം മൊത്തം വെടി വെപ്പ് ആകും അല്ലെ ????

    Like

    നരിക്കുന്നൻ said:
    August 26, 2008 at 10:37 am

    പണ്ടേ ആർക്കെങ്കിലും ഇട്ട് പണികൊടുക്കാനാണല്ലോ നമുക്കിഷ്ടം. തോക്ക് കൊണ്ട് ഈ ഇന്ത്യയൊന്ന് ശുദ്ദീകരിക്കാനാരെങ്കിലും വരുമോ….പ്രതീക്ഷിക്കാം.

    മെഡലല്ലെങ്കിൽ പിന്നെ തലയെങ്കിലും തോക്കിൽ നിന്ന് കിട്ടും….

    ആശംസകൾ

    Like

    PIN said:
    August 27, 2008 at 12:36 pm

    തോക്കിൽ മാത്രം നിർത്തണമോ, ഷോട്ട്‌ പുട്ട്‌ തുടങ്ങിയ ത്രോ ഐറ്റങ്ങളിൽ ഒരു പ്രതീക്ഷ വളർത്താൻ ബോമ്പ്‌ ഏറുകൾ കൂടി പരിശീലിക്കരുതോ?..

    Like

Leave a comment