ചിതലി രാമ മാരാരും പത്നിയും

Posted on

Chithali Rama marar

ഈ ചിത്രം അവരുടെ വീട്ടിൽ നിന്ന് എടുത്തതാണ്. സമകാലിക തായമ്പക പ്രമാണിമാർക്ക് നവ മാധ്യങ്ങളിൽ നിന്ന് കിട്ടുന്ന പ്രശസ്തിയും പ്രചാരങ്ങളും കാണുമ്പോൾ, ആലോചിച്ചു പോകുന്നു, ആ പഴയ കാലത്തു ഈ അവസ്സരങ്ങൾ ഉണ്ടായിരുന്നു എങ്കിൽ എന്ന്. ഇതിനു മുൻപും ഞാൻ എഴുതിയിരുന്നു. എന്റെ കുട്ടിക്കാലത്തു, ഒരു മീന മാസക്കാലത്തു, ശബരിമല നടയിൽ കേട്ട ഒരു തായമ്പകയെ പറ്റി . ഇന്നും അത് ചെവിട്ടിൽ മുഴങ്ങുന്നു. തന്റെ വിദ്യയിൽ മാത്രമല്ല, അദ്ദേഹം ഒരു നല്ല മനുഷ്യ സ്‌നേഹി കൂടി ആയിരുന്നു. തങ്ക ഓപ്പോൾ (ഊരകം പടിഞ്ഞാറേ മാരത്തെ ) ഞങ്ങൾ സ്നേഹ പൂർവം വിളിച്ചിരുന്ന അദ്ദേഹത്തിന്റെ പത്നിയും നല്ല ഒരു വ്യക്തിത്വത്തിനുടമയായിരുന്നു. എന്റെ സ്നേഹ പ്രണാമം രണ്ടു പേർക്കും. ആരുടെയെങ്കിലും കൈവശം ചിതലി രാമ മാരാരുടെ തായമ്പകയുടെ റെക്കോർഡ് ഉണ്ടെങ്കിൽ ദയവായി പങ്കു വക്കുക.

One thought on “ചിതലി രാമ മാരാരും പത്നിയും

    Dr Ambu R.Nair said:
    May 3, 2017 at 5:49 pm

    റിക്കാഡിനായി ഞാനും ശ്രമിക്കാം