സൂക്ഷിക്കുക – ഇവര്‍ തിരക്കിലാണ്, ഇവരെ കൊണ്ട് നടക്കുന്നവര്‍ അതിലേറെ

Posted on Updated on

സൂക്ഷിക്കുക – ഇവര്‍ തിരക്കിലാണ്, ഇവരെ കൊണ്ട് നടക്കുന്നവര്‍ അതിലേറെ
ഏപ്രില്‍ ആദ്യ വാരം തൃശ്ശൂരില്‍ പോകാന്‍ ഇടയായത് കൊണ്ട് ഈ കാഴ്ചകള്‍ കാണാന്‍ പറ്റി. ആറാട്ടുപ്പുഴ, പെരുവനം ഊരകം പൂരങ്ങള്‍ നടക്കുന്ന സമയം. ഇതു റോഡുകളിലും ഒരു ആനയെ എങ്കിലും കാണാന്‍ പറ്റുമെന്ന സന്തോഷം മനസ്സില്‍ ഉറപ്പിച്ചു കൊണ്ട് കാര്‍ ഓടിച്ചു. പക്ഷെ കണ്ട കാഴ്ചകള്‍ എന്നെ അങ്ങനെ ഒരു കാഴ്ച കാണേണ്ടി വന്നുവല്ലോ എന്ന് വേദനിപ്പിച്ചു. ആറാട്ടുപ്പുഴ പൂരത്തിന്റെ അന്ന് ഇരിങ്ങാലക്കുട ടാണ കവലയില്‍ കാര്‍ എത്തിയപ്പോള്‍ അതാ പോകുന്നു. ഒട്ടും വേഗത കുറക്കാതെ ഒരു ലോറി. അതില്‍ ഒരു ഒത്ത ആനയും. സമയം ഒരു നാല് മണി കഴിഞ്ഞിരിക്കും. തീര്‍ച്ചയായും അത് പൂരത്തിന് കൊണ്ട് പോകുന്ന ഏതോ ഒരു ആന, സമയത്ത് ഒരു സ്ഥലത്തെ ജോലി കഴിഞ്ഞു മറ്റേ സ്ഥലത്ത് എത്തിക്കാന്‍ വേണ്ടി കരാര്‍കാരന്‍ പെടുന്ന പെടാപ്പാടു 
ആയിരിക്കും അത്.
ഞാന്‍ ആലോചിച്ചു. ആ ആനയുടെ അവസ്ഥ എന്തായിരിക്കും. ഉത്സവ പറമ്പില്‍ എത്തിയാല്‍ ഒരു മിനിട്ട് പോലും ഒന്ന് വിശ്രമിക്കാന്‍ സമയം ഇല്ലാതെ പുതിയ ജോലിയില്‍ പ്രവേശിക്കണം. പുതിയ സ്ഥലം. പുതിയ കാലാവസ്ഥ, പുതിയ ഭക്ഷണം, വലിയ ജനക്കൂട്ടം, തീ പന്തങ്ങള്‍, മേളക്കാര്‍, പൂരവും ആന ഭ്രാന്തും പിടിച്ച കാണികള്‍.
ഇവന്‍ ഇടഞ്ഞിലെന്കിലെ അത്ഭുതം ഉള്ളു.
അധികാരികളും, ഉത്സവ നടത്തിപ്പുകാരും തീര്‍ത്തും ആലോചിക്കേണ്ട സമയം  കഴിഞ്ഞിരിക്കുന്നു.
എന്നെ ഏറ്റവും അമ്പരിപ്പിക്കുന്ന വസ്തുത, ഈ പരക്കം പാച്ചില്‍ കണ്ടിട്ടും അതിനെതിരെ ശബ്ദം ഉയര്‍ത്താതിരിക്കുന്ന ആന പ്രേമികളും നാട്ടുക്കാരും എന്താണ് മൌനം പാലിക്കുന്നത് എന്ന വസ്തുതയാണ് ?
ഒരു ആനയെ ഒരു സ്ഥലത്ത് നിന്ന് മറ്റൊരു സ്ഥലത്തേക്ക് കൊണ്ട് വന്നാല്‍, അതിനു വേണ്ട വിശ്രമം കൊടുത്തെ തീരു. 
കൂടാതെ പ്രധാനമായും അവരെ കൊണ്ട് പോകുന്ന വാഹനങ്ങള്‍ അമിത വേഗത ഒരിക്കലും  പാടില്ല. 
സാവധാനം, ശ്രദ്ധയോട് കൂടി   ആ വാഹനങ്ങള്‍ ഓടിക്കണം. ഉത്തരവാദപ്പെട്ടവര്‍ കൂടെ മുന്നിലോ  പിന്നിലോ  മറ്റൊരു വാഹനത്തില്‍ അനുഗമിച്ചു അവരുടെ പോക്ക് ശ്രദ്ധിക്കണം.  
ഈ മിണ്ടാപ്രാണികള്‍  ഇടഞ്ഞാല്‍ നമ്മള്‍ തന്നെ അല്ലെ കുറ്റക്കാര്‍.നിങ്ങള്‍ പറയൂ.  
 ഇനിയും ചില പ്രധാന പൂരങ്ങളും ഉത്സവങ്ങളും ഇക്കൊല്ലം ഭാക്കിയുണ്ട്.

Leave a Reply

Please log in using one of these methods to post your comment:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s