ശബരിമല: ദര്‍ശനത്തിന്‌ ഓണ്‍ലൈന്‍ റിസര്‍വ്വേഷന്‍

Posted on

ശബരിമല: ദര്‍ശനത്തിന്‌ ഓണ്‍ലൈന്‍ റിസര്‍വ്വേഷന്‍
മകരവിളക്കു തീര്‍ത്ഥാടനകാലത്തു മുന്‍കൂട്ടി അറിയിച്ചു വരുന്ന ഭക്തര്‍ക്കു ദര്‍ശനത്തിനു പ്രത്യേക പരിഗണന നല്‍കാന്‍ പോലീസിന്റെ ഓണ്‍ലൈന്‍ റിസര്‍വേഷന്‍. ദര്‍ശനത്തിനു കൂടുതല്‍ സമയം ലഭിക്കാന്‍ ക്ഷേത്രനട മൂന്നര മണിക്കൂര്‍ കൂടുതലായി തുറന്നിരിക്കും. പുല്ലുമേടു ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ തിരക്കു നിയന്ത്രണത്തിനു മുന്‍കൂട്ടി അറിയിച്ചു വരുന്നവര്‍ക്കു അധികനേരം ക്യൂവില്‍ നില്‍ക്കാതെ ദര്‍ശനം നടത്തി പ്രസാദവും വാങ്ങി മടങ്ങത്തക്ക വിധത്തിലാണ്‌ ഓണ്‍ലൈന്‍ റിസര്‍വേഷന്‍. വൃശ്ചികം ഒന്നു മുതല്‍ ഇതു നടപ്പിലാക്കാനാണ്‌ ഉദ്ദേശിക്കുന്നത്‌. റയില്‍വേ റിസര്‍വേഷന്‍ മാതൃകയിലാണ്‌ ദര്‍ശനത്തിനു പോലീസ്‌ റിസര്‍വേഷന്‍ തുടങ്ങുന്നത്‌. http://www.sabarimala.keralapolice.gov.in/ സൈറ്റിലാണ്‌ റിസര്‍വേഷനു സൗകര്യം ക്രമീകരിക്കുന്നത്‌. ഇതുപയോഗിക്കുന്നവര്‍ പാസ്‌പോര്‍ട്ട്‌ സൈസ്‌ ഫോട്ടോയും തിരിച്ചറിയല്‍ രേഖകളും ദര്‍ശനത്തിനു വരുമ്പോള്‍ കരുതണം. റയില്‍വേയുടെ ഓണ്‍ലൈന്‍ ടിക്കറ്റു പോലെ റിസര്‍വേഷന്‍ ചാര്‍ട്ട്‌ ഡൗണ്‍ലോഡ്‌ ചെയ്‌ത്‌ രസീതായി സൂക്ഷിക്കാം. അതില്‍ ദര്‍ശനത്തിനു പറയുന്ന സമയത്തിന്‌ ഒരു മണിക്കൂര്‍ മുമ്പ്‌ മരക്കൂട്ടത്ത്‌ എത്തണം. അവിടെ നിന്നും സാധാരണ കൂവില്‍ നില്‍ക്കാതെ ഇവര്‍ക്കു വലിയ നടപ്പന്തലില്‍ എത്താന്‍ പോലീസ്‌ സൗകര്യം ഏര്‍പ്പെടുത്തും. തുടര്‍ന്നു വലിയ നടപ്പന്തലിലെ ചെക്ക്‌ പോസ്‌റ്റില്‍ നിന്നു സാധാരണ ക്യൂവില്‍ പതിനെട്ടാം പടി കയറി ദര്‍ശനം നടത്താം. റിസര്‍വേഷന്‍ ഉള്ളവര്‍ക്കു പരമാവധി ഒരു മണിക്കൂറില്‍ കൂടുതല്‍ ക്യൂ നില്‍ക്കേണ്ടി വരാത്ത വിധത്തിലാണ്‌ സംവിധാനം ഒരുക്കുന്നത്‌. റിസര്‍വ്വേഷന്‍ ഇല്ലാത്തവര്‍ക്ക്‌ തിരക്കുള്ള ദിവസങ്ങളില്‍ മണിക്കൂറുകള്‍ ക്യൂവില്‍ നില്‍ക്കേണ്ടി വരുമെന്നു മാത്രം. ദര്‍ശനത്തിനായി രാവിലേയും, ഉച്ചയ്‌ക്കും, വൈകീട്ടും നട തുറക്കുന്നതില്‍ വ്യത്യാസം വരുത്തും. ഇപ്പോള്‍ തീര്‍ത്ഥാടനകാലത്ത്‌ പുലര്‍ച്ചെ 4 മണിക്കാണ്‌ നട തുറക്കുന്നത്‌. ഇനി അത്‌ 3 മണിക്കാകും. ഉച്ചക്ക്‌ 1 മണിക്ക്‌ നട അടച്ചാല്‍ വീണ്ടും 2.30നു തുറക്കും. അത്താഴ പൂജ കഴിഞ്ഞ്‌ രാത്രി 11.55നു നട അടയ്‌ക്കും.

source: http://www.irinjalakuda.com/

An year of continuous communication with Kerala government and kerala police have given a joyous moment to my TQM efforts for the society.
Please visit my link on Sabarimala