ഇരിങ്ങാലക്കുട പോലീസ്‌ സ്‌റ്റേഷന്‍ കേരളത്തിനു മാതൃകയാകുന്നു

Posted on Updated on

ഇരിങ്ങാലക്കുട പോലീസ്‌ സ്‌റ്റേഷന്‍ കേരളത്തിനു മാതൃകയാകുന്നു
Author : – സ്വന്തം ലേഖകന്‍ http://www.irinjalakuda.com

ജനമൈത്രി പോലീസ്‌ സുരക്ഷാ പദ്ധതിയില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട ഇരിങ്ങാലക്കുട കുറ്റാന്വേഷണ ത്തിന്റെ കാര്യത്തിലും മാതൃകയാകുന്നു. വിവാദമായ മറിയം കൊലക്കേസുമടക്കം നിരവധി കേസ്സുകളില്‍ തുമ്പുണ്ടാക്കുന്നതിന്‌ കഴിഞ്ഞ ഇരിങ്ങാലക്കുട പോലീസ്‌ കഴിഞ്ഞ ദിവസമാണ്‌ അന്തര്‍സംസ്ഥാന മാലപൊട്ടിക്കല്‍ സംഘത്തെ അറസ്റ്റ്‌ ചെയ്‌തത്‌. ഇരിങ്ങാലക്കുട ഡി.വൈ.എസ്‌.പി. പി.കെ.രഞ്ചന്‍, സി.ഐ. ഫേമസ്‌ വര്‍ഗ്ഗീസ്‌, എസ്‌.ഐ. പ്രേമാനന്ദകൃഷ്‌ണന്‍ എന്നിവരുടെ നേതൃത്വത്തിലാണ്‌ ഇരിങ്ങാലക്കുട പോലീസ്‌ പ്രവര്‍ത്തിച്ച്‌ വരുന്നത്‌. ജനമൈത്രി സുരക്ഷാ പദ്ധതിവന്നതിനുശേഷം ഇരിങ്ങാലക്കുടയില്‍ മോഷണങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്‌തിട്ടില്ല എന്നത്‌ തന്നെ പോലീസിന്റെ സ്‌തുത്യര്‍ഹ സേവനത്തിന്റെ തെളിവാണ്‌. റോഡ്‌ സുരക്ഷയുടെയും മദ്യപിച്ച്‌ വണ്ടയോടിക്കുന്നവരെ നിയന്ത്രിക്കുന്നതിലും നല്ല മുന്നേറ്റം നടത്തിയ ഇരിങഅങാലക്കുട പോലീസിന്‌ കഴിഞ്ഞിട്ടുണ്ട്‌. സംസ്ഥാനത്തെ മാതൃകാപോലീസ്‌ സ്‌റ്റേഷന്‍ ഇരിങ്ങാലക്കുടയാണെന്ന്‌ നിസംശയം പറയാം.