അഡ്വ.എം.എസ്‌. അനില്‍കുമാറിന്‌ സ്വീകരണം നല്‍കി

Posted on Updated on

അഡ്വ.എം.എസ്‌. അനില്‍കുമാറിന്‌ സ്വീകരണം നല്‍കി

കോണ്‍ഗ്രസ്‌ ഐ ജില്ലാ ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട അഡ്വ.എം.എസ്‌. അനില്‍കുമാറിന്‌ ഇരിങ്ങാലക്കുടയില്‍ സ്വീകരണം നല്‍കി. പി.ടി.ആര്‍. മഹലില്‍ സ്വീകരണവും സുഹൃദ്‌ സമ്മേളനവും ഡി.സി.സി. പ്രസിഡന്റ്‌ സി.എന്‍.ബാലകൃഷ്‌ണന്‍ ഉദ്‌ഘാടനം ചെയ്‌തു. ടി.വി.ജോണ്‍സണ്‍ അദ്ധ്യക്ഷത വഹിച്ചു. അഡ്വ.കെ.പി.വിശ്വനാഥന്‍ മുഖ്യാതിഥിയായിരുന്നു. അഡ്വ.തോമസ്‌ ഉണ്ണിയാടന്‍ എം.എല്‍.എ. ഉപഹാരം നല്‍കി. ടി.എന്‍.പ്രതാപന്‍ എം.എല്‍.എ, എം.പി.ജാക്‌സണ്‍,ഫാ.ജോസ്‌ സ്‌റ്റീഫന്‍ മേനാച്ചേരി, ബാലചന്ദ്രന്‍ വടക്കേടത്ത്‌, സുനില്‍ അന്തിക്കാട്‌, എം.പി.വിന്‍സെന്റ്‌, അഡ്വ.ജോസഫ്‌ ടാജറ്റ്‌, അഡ്വ. ടി.ജെ.തോമസ്‌, എ.സി.എ. വാരിയര്‍, ഐ.കെ.ശിവജ്ഞാനം, ടി.ശ്രീനിവാസന്‍, എന്‍.കെ.സുധീര്‍, വര്‍ഗീസ്‌ തൊടുപറമ്പില്‍ തുടങ്ങിയവര്‍ ആശംസകളര്‍പ്പിച്ചു. സ്വീകരണകമ്മിറ്റി ജനറല്‍ കണ്‍വീനര്‍ കെ.കെ.ശോഭനന്‍ സ്വാഗതവും അഡ്വ.ആന്റണി തെക്കേക്കര നന്ദിയും പറഞ്ഞു.