ഒബാമയുടെ കേരള ബന്ധം

Posted on Updated on

ജാതി ചോദിക്കുന്നവര്‍ ആരാണു്.ഒബാമായുടെ ജാതി എന്തെന്ന് പോസ്റ്റു മാര്‍ട്ടം നടക്കുകയാണു്. കറുമ്പനോ വെളു‍മ്പനോ.?മുസ്ലീമോ സത്യ ക്രിസ്ത്യാനിയോ.?അല്ലല്ലിതെന്തു കഥയിതു കഷ്ടമേഅല്ലലാലങ്ങ് ജാതി മറന്നിതോ.?ആരാ മറക്കുന്നത്. മറന്നത് ചവറ്റു കുട്ടയില്‍ നിന്ന് അരിച്ച് പെറുക്കി പത്രങ്ങളില്‍ നിറഞ്ഞു കൊണ്ടിരിക്കുന്നു. ഒബാമയുടെ ജാതി കണ്ടു പിടിച്ച് സ്വന്തം ജാതിയില്‍ പ്രതിഷ്ടിക്കാന്‍ വന്‍ മത്സരം നടക്കുന്നു.ഏതോ സിനിമയില്‍ കണ്ടതാണു്.കൊച്ചു മകന്‍റെ കൂട്ടുകാരന്‍ വീട്ടിലെത്തി.ചാവടിയില്‍ ചാരുകസേരയില്‍ കാറ്റു കൊണ്ടു കിടന്ന മുത്തശ്ശന്‍ ചോദിക്കുന്നു.അല്ലെടാ കൂവേ..നിന്‍റെ പേരെന്താ.?ഞാന്‍, എന്‍റെ പേരു്…പ്രകാശന്‍.അതല്ലടോ..ഇയ്യാളടെ മുഴുവന്‍ പേരു്.?മുത്തശ്ശാ…ഞാന്‍ പ്രകാശന്‍.മുത്തശ്ശന്‍ കുറച്ചു നേരം മിണ്ടാതിരുന്നു. വാലില്ലാത്തതിനാല്‍ ജാതി മനസ്സിലാകാതെ ആ പഴയ മരം ഉരുകുകയായിരുന്നിരിക്കണം.ആ മുത്തശ്ശനെക്കാള്‍ കഷ്ടമായ അന്വേഷണ ത്വരയുമായി പുരോഗമിച്ചെന്ന് പറയുന്ന രാജ്യങ്ങളും അതിലും കഷ്ടമായ ചോദ്യങ്ങളെറിഞ്ഞ് ചാരു കസേരയില്‍ മലര്‍ന്നു കിടക്കുന്നു.കുതിരവട്ടന്‍ പപ്പു പറഞ്ഞപോലെ.പേരു്.പേരു……..കുര്യാക്കോസ്സ് മേനോന്‍‍.അമ്മയുടെ പേരു്….മേര്‍സി തമ്പുരാട്ടി….ങെ..ങെ.ങെ……ഒബാമാ തോമസ്സ്.ഒബാമാ റഹിംഒബാമാ നായര്‍.വര്‍ഗ്ഗ രഹിത വര്‍ണ്ണ രഹിത സ്വപ്നങ്ങളില്‍ ആ പേരു് ഇങ്ങനെയും വീഴട്ടെ.സഖാവ് ഒബാമ.ഒബാമാ ഖുശ് ഹുവാ.

To enjoy more postings by Mr. Venu Nair, please visit: http://nizhalkuth.blogspot.com