കാഴ്ചയില്ലാത്ത വിദ്യാര്‍ഥികള്‍ക്ക് സൌജന്യമായി ഓഡിയോ സി.ഡികള്‍

Posted on

കാഴ്ചയില്ലാത്ത വിദ്യാര്‍ഥികള്‍ക്ക് സൌജന്യമായി ഓഡിയോ സി.ഡികള്‍

ഈ വര്‍ഷം പത്താം ക്ലാസ് എഴുതുന്ന കാഴ്ചയില്ലാത്ത എല്ലാ വിദ്യാര്‍ഥികള്‍ക്കും സര്‍ക്കാര്‍
സൌജന്യമായി എസ്.എസ്.എല്‍.സി ടോപ് വിന്നറിന്റെ ഓഡിയോ സി.ഡികള്‍ നല്‍കുന്നു. പത്താം ക്ലാസിലെ എല്ലാ വിഷയങ്ങളുടെയും പാ�� ഭാഗങ്ങള്‍ സംഗ്രഹിച്ച് സാധ്യതാ ചോദ്യങ്ങളും ഉത്തരങ്ങളുമുള്‍ക്കൊള്ളിച്ച സി.ഡികള്‍ മലയാളം മീഡിയത്തിലും ഇംഗ്ലീഷ് മീഡിയത്തിലുമുള്ള വിദ്യാര്‍ഥികള്‍ക്ക് വേണ്ടി തയ്യാര്‍ ചെയ്തിട്ടുണ്ട്.
സി.ഡി ലഭിക്കാന്‍ അര്‍ഹതയുള്ള വിദ്യാര്‍ഥികള്‍ സ്കൂള്‍ ഹെഡ്മാസ്റ്ററുടെ സാക്ഷ്യപത്രം സഹിതം ഉടന്‍ അപേക്ഷ നല്‍കണം

വിലാസം
ദി ഡയറക്ടര്‍
എസ്.ഐ.ഇ.ടി തൈക്കാട് പി.ഒ
തിരുവനന്തപുരം 14