വിദ്യാഭ്യാസ രംഗത്തെ വാര്‍ത്തകള്‍

Posted on

വിദ്യാഭ്യാസ രംഗത്തെ വാര്‍ത്തകള്‍
കടപ്പാട് മാതൃഭൂമി വെബ് സൈറ്റ്

ശ്രീചിത്രയില്‍ പാരാ മെഡിക്കല്‍ കോഴ്‌സുകള്‍

കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ ശ്രീചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഫോര്‍ മെഡിക്കല്‍ സയന്‍സസ്‌ ആന്‍ഡ്‌ ടെക്‌നോളജി (എസ്‌സിടിഐഎംഎസ്‌ടി) 2009 ജനവരിയില്‍ ആരംഭിക്കുന്ന വിവിധ മെഡിക്കല്‍, പാരാ മെഡിക്കല്‍ കോഴ്‌സുകളില്‍ പ്രവേശനത്തിന്‌ ഒക്ടോബര്‍ 6 വരെ അപേക്ഷകള്‍ സ്വീകരിക്കും. ഇനി പറയുന്ന കോഴ്‌സുകളില്‍ പ്രവേശനത്തിനാണ്‌ ഇപ്പോള്‍ അപേക്ഷ ക്ഷണിച്ചിട്ടുള്ളത്‌.

പാരാമെഡിക്കല്‍ ഡിപ്ലോമ കോഴ്‌സുകള്‍. രണ്ടുവര്‍ഷം: കാര്‍ഡിയാക്‌ ലബോറട്ടറി ടെക്‌നോളജി, ഓപ്പറേഷന്‍ തിയേറ്റര്‍ ടെക്‌നോളജി, ന്യൂറോ ടെക്‌നോളജി, അഡ്വാന്‍സ്‌ഡ്‌ മെഡിക്കല്‍ ഇമേജിംഗ്‌ ടെക്‌നോളജി, മെഡിക്കല്‍ റേക്കോര്‍ഡ്‌സ്‌ സയന്‍സ്‌, ക്ലിനിക്കല്‍ പെര്‍ഫ്യൂഷന്‍, ബ്ലഡ്‌ ബാങ്കിങ്‌ ടെക്‌നോളജി. ഉയര്‍ന്ന മാര്‍ക്കോടെ ബിഎസ്‌സി ബിരുദമെടുത്തവര്‍ക്ക്‌ അപേക്ഷിക്കാവുന്ന കോഴ്‌സുകളാണിവ.
ല്‍ സ്‌പെഷ്യാലിറ്റി നഴ്‌സിങ്‌ കോഴ്‌സുകള്‍ (ബിഎസ്‌സി നഴ്‌സിങ്‌/ ജനറല്‍ നഴ്‌സിങ്‌ ആന്‍ഡ്‌ മിഡ്‌വൈഫറികാര്‍ക്ക്‌ വേണ്ടിയുള്ളത്‌) രണ്ടുവര്‍ഷം: ഡിപ്ലോമ ഇന്‍ കാര്‍ഡിയോ വാസ്‌കുലര്‍ ആന്‍ഡ്‌ തെറാസിക്‌ നഴ്‌സിങ്‌, ന്യൂറോ നഴ്‌സിംഗ്‌.
ല്‍ മാസ്റ്റര്‍ ഓഫ്‌ പബ്ലിക്‌ ഹെല്‍ത്ത്‌ (രണ്ടുവര്‍ഷം).
ല്‍ പോസ്റ്റ്‌ ഡിഎം/എംസിഎച്ച്‌ ഫെലോഷിപ്പ്‌ – കാര്‍ഡിയോളജി, കാര്‍ഡിയോ വാസ്‌കുലര്‍ തെറാസിക്‌ സര്‍ജറി, ന്യൂറോളജി, ന്യൂറോ സര്‍ജറി.
ല്‍ പി.എച്ച്‌ഡി- ബയോകെമിസ്‌ട്രി, ബയോമെറ്റീരിയല്‍സ്‌, ബയോമെഡിക്കല്‍ എന്‍ജിനീയറിംഗ്‌/ ഇന്‍സ്‌ട്രുമെന്‍േറഷന്‍, സെല്ലുലാര്‍ ആന്‍ഡ്‌ മോളിക്യുലാര്‍ കാര്‍ഡിയോളജി, എപ്പിഡമിയോളജി, ഹെല്‍ത്ത്‌ ഇക്കണോമിക്‌സ്‌, ഹെല്‍ത്ത്‌ പോളിസി, ജന്‍ഡര്‍ ഇഷ്യൂസ്‌ ഇന്‍ ഹെല്‍ത്ത്‌, ഇംപ്ലാന്റ്‌ ബയോളജി, ഹെല്‍ത്ത്‌ സിസ്റ്റം, ന്യൂറോ ബയോളജി, ന്യൂറോളജി, പാതോളജി, പോളിമര്‍ സയന്‍സസ്‌, റേഡിയോളജി, ടോക്‌സിക്കോളജി, ത്രോംബോസിസ്‌ റിസര്‍ച്ച്‌.
ല്‍ പോസ്റ്റ്‌ ഡോക്ടറല്‍ സര്‍ട്ടിഫിക്കറ്റ്‌ കോഴ്‌സുകള്‍ – (ഒരുവര്‍ഷം) കാര്‍ഡിയോ വാസ്‌കുലര്‍ ആന്‍ഡ്‌ ന്യൂറോ സര്‍ജിക്കല്‍ അനസ്‌തേഷ്യോളജി, ന്യൂറോ ആന്‍ഡ്‌ വാസ്‌കുുലര്‍ റേഡിയോളജി, വാസ്‌കുലര്‍ സര്‍ജറി.
ല്‍ ഡിഎം/ എംസിഎച്ച്‌ (മൂന്നുവര്‍ഷം), ഡിഎം- കാര്‍ഡിയോ തൊറാസിക്‌ ആന്റ്‌ വാസ്‌കുലര്‍ അനസ്‌തേഷ്യ, ന്യൂറോ അനസ്‌തേഷ്യ, കാര്‍ഡിയോളജി, ന്യൂറോളജി, ന്യൂറോ ഇമേജിങ്‌ ആന്‍ഡ്‌ ഇന്റര്‍വെന്‍ഷണല്‍ ന്യൂറോ റേഡിയോളജി, എംസിഎച്ച്‌ കാര്‍ഡിയോ വാസ്‌കുലര്‍ ആന്‍ഡ്‌ തൊറാസിക്‌ സര്‍ജറി, വാസ്‌കുലര്‍ സര്‍ജറി, ന്യൂറോ സര്‍ജറി.
പ്രവേശനയോഗ്യത, അപേക്ഷാ ഫോമിന്റെ മാതൃക, അപേക്ഷിക്കേണ്ട രീതി തുടങ്ങിയ വിശദവിവരങ്ങള്‍ http://www.sctimst.ac.in എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്‌. ഡോക്ടറല്‍, മാസ്റ്റര്‍ ഓഫ്‌ പബ്ലിക്‌ ഹെല്‍ത്ത്‌, പിഎച്ച്‌ഡി പ്രോഗ്രാമുകള്‍ക്ക്‌ 600 രൂപയും മറ്റ്‌ പ്രോഗ്രാമുകള്‍ക്ക്‌ 250 രൂപയും എസ്‌സിടിഐഎംഎസ്‌ടിക്ക്‌ തിരുവനന്തപുരത്ത്‌ മാറ്റാവുന്ന ബാങ്ക്‌ ഡ്രാഫ്‌റ്റ്‌ സഹിതം എഴുതി ആവശ്യപ്പെട്ടാല്‍ തപാലിലും അപേക്ഷഫോം ലഭിക്കും.
വിലാസം : The Registrar, Sree Chitra Tirunal Institute for Medical Sciences and Technology, Trivandram 695011. ഒക്ടോബര്‍ ഒന്നുവരെ ഫോം വിതരണം ചെയ്യും.

ജിമെറ്റ്‌ അപേക്ഷ ഇന്നു മുതല്‍

രാജ്യത്തെ വിവിധ ഇന്‍ഡ്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ ടെക്‌നോളജികളുടെ (ഐഐടികള്‍) എംബിഎ ഉള്‍പ്പെടെയുള്ള മാനേജ്‌മെന്റ്‌ പോസ്റ്റ്‌ ഗ്രാജുവേറ്റ്‌ പ്രോഗ്രാമുകളിലേക്കുള്ള ജോയിന്റ്‌ മാനേജ്‌മെന്റ്‌ എന്‍ട്രന്‍സ്‌ ടെസ്റ്റ്‌ (ജെഎംഇടി-2009) ഡിസംബര്‍ 14ന്‌ അഖിലേന്ത്യാതലത്തില്‍ നടക്കും. ഇക്കുറി ഐഐടി കാന്‍പൂരാണ്‌ ടെസ്റ്റ്‌ സംഘടിപ്പിക്കുക.
ഐഐടികള്‍ നടത്തുന്ന മാനേജ്‌മെന്റ്‌ പ്രോഗ്രാമുകള്‍ ഇവയാണ്‌. ഐഐടി ബോംബെ, – മാസ്റ്റര്‍ ഓഫ്‌ മാനേജ്‌മെന്റ്‌, ഐഐടി ഡല്‍ഹി എംബിഎ മാനേജ്‌മെന്റ്‌ സിസ്റ്റംസ്‌, ടെലികമ്യൂണിക്കേഷന്‍സ്‌ സിസ്റ്റംസ്‌ മാനേജ്‌മെന്റ്‌, ഐഐടി കാന്‍പൂര്‍ എംബിഎ, ഐഐടി ഖരഗ്‌പൂര്‍ എംബിഎ, ഐഐടി മദ്രാസ്‌ എംബിഎ, ഐഐടി റൂര്‍ക്കി -എംബിഎ.

ഓണ്‍ലൈന്‍ വഴിയാണ്‌ അപേക്ഷ സമര്‍പ്പിക്കേണ്ടത്‌. 2008 ഒക്ടോബര്‍ 8 വരെ ഇതിനുള്ള അവസരം ലഭിക്കും. സപ്‌തംബര്‍ 8 മുതല്‍ ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പണം തുടങ്ങാം.

സമര്‍ഥരായ എന്‍ജിനീയറിങ്‌ ബിരുദക്കാര്‍ക്കാണ്‌ പഠനാവസരം.
അപേക്ഷാഫീസ്‌ 750 രൂപയാണ്‌. പട്ടികജാതി/വര്‍ഗക്കാര്‍ക്ക്‌ 350 മതി.
പ്രവേശനയോഗ്യത, അപേക്ഷാസമര്‍പ്പണരീതി ഉള്‍പ്പെടെയുള്ള വിശദവിവരങ്ങള്‍ http://www.iitk.ac.in/ gate എന്ന വെബ്‌സൈറ്റില്‍ ലഭ്യമാകും. ഐഐടി കാന്‍പൂര്‍ ‘ഗേറ്റ്‌ ‘ ഓഫീസില്‍ 2008 ഒക്ടോബര്‍ 17നകം ഓണ്‍ലൈന്‍ അപേക്ഷ ലഭിച്ചിരിക്കണം.

എന്‍ഐടികളില്‍ എംബിഎ

കാലിക്കറ്റ്‌, തിരുച്ചിറപ്പള്ളി എന്നിവിടങ്ങളിലെ നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ ടെക്‌നോളജി (എന്‍ഐടികള്‍) നടത്തുന്ന മാസ്റ്റര്‍ ഓഫ്‌ ബിസിനസ്‌ അഡ്‌മിനിസ്‌ട്രേഷന്‍ (എംബിഎ) കോഴ്‌സുകളില്‍ പ്രവേശനത്തിന്‌ സമയമായി. ഏതെങ്കിലും ബ്രാഞ്ചില്‍ ബിഇ/ബിടെക്‌ ബിരുദമെടുത്തവര്‍ക്ക്‌ എന്‍ഐടി കാലിക്കറ്റിലെ എംബിഎയ്‌ക്ക്‌ അപേക്ഷിക്കാം.

ഐഐഎം- കാറ്റ്‌, ജെഎംഇടി സ്‌കോറുകള്‍, എന്‍ജിനീയറിംഗ്‌ ഡിഗ്രിക്ക്‌ ലഭിച്ച മാര്‍ക്കിന്റെ മെരിറ്റ്‌, ഗ്രൂപ്പ്‌ ചര്‍ച്ച/ പേഴ്‌സണല്‍ ഇന്റര്‍വ്യൂ എന്നിവയുടെ അടിസ്ഥാനത്തിലാണ്‌ തിരഞ്ഞെടുപ്പ്‌.

അപേക്ഷാഫോമും കൂടുതല്‍ വിവരങ്ങളും ജനവരി 7ന്‌ http://www.nitc.ac.inഎന്ന വെബ്‌സൈറ്റില്‍ ലഭ്യമാകും.

എന്‍ഐടി തിരുച്ചിറപ്പള്ളിയുടെ MBAയ്‌ക്ക്‌ ഏതെങ്കിലും ഡിസിപ്ലിനില്‍ സര്‍വകലാശാലാ ബിരുദമെടുത്തവര്‍ക്കും ഫൈനല്‍ ഡിഗ്രി വിദ്യാര്‍ഥികള്‍ക്കും അപേക്ഷിക്കാം.

2008ലെ ഐഐഎം- കാറ്റ്‌ സ്‌കോര്‍ പരിഗണിച്ച്‌ അപേക്ഷകരുടെ ഷോര്‍ട്ട്‌ലിസ്റ്റ്‌ തയ്യാറാക്കി ട്രിച്ചി, ചെന്നൈ, ഡല്‍ഹി കേന്ദ്രങ്ങളില്‍ വച്ച്‌ ഗ്രൂപ്പ്‌ ചര്‍ച്ച, പേഴ്‌സണല്‍ ഇന്റര്‍വ്യൂ എന്നിവ നടത്തിയാണ്‌ തിരഞ്ഞെടുപ്പ്‌.

അപേക്ഷാഫീസ്‌ 900 രൂപ. പട്ടികജാതി/വര്‍ഗക്കാര്‍ക്ക്‌ 300 രൂപ മതി.
അപേക്ഷാഫോമും കൂടുതല്‍ വിവരങ്ങളും http://www.nitt.edu എന്ന വെബ്‌സൈറ്റില്‍ ലഭ്യമാകും. ഇ മെയില്‍ mba@nitt.edu ഫോണ്‍: 04312503700. എന്‍ഐടി തിരുച്ചിറപ്പള്ളിയില്‍ എംബിഎ പ്രവേശനത്തിനുള്ള അപേക്ഷകള്‍ 2009 ജനവരി 5 വരെ സ്വീകരിക്കും.

‘ടിസ്സില്‍’ പി.ജി. പ്രവേശനം

സാമൂഹ്യശാസ്‌ത്രവിഷയങ്ങളില്‍ ഉന്നതവിദ്യാഭ്യാസത്തിനും ഗവേഷണത്തിനും പ്രശസ്‌തിയാര്‍ജിച്ച മുംബൈയിലെ റ്റാറ്റാ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ സോഷ്യല്‍ സയന്‍സ്‌ (ടിസ്സ്‌) 2009-11 വര്‍ഷത്തെ വിവിധ പോസ്റ്റ്‌ഗ്രാജുവേറ്റ്‌ പ്രോഗ്രാമുകളില്‍ പ്രവേശനത്തിന്‌ ഒക്ടോബര്‍ 24 വരെ അപേക്ഷ സ്വീകരിക്കും. കല്‌പിതസര്‍വകലാശാലയായ ടിസ്സ്‌ നടത്തുന്ന പി.ജി.

പ്രോഗ്രാമുകളില്‍ സോഷ്യല്‍ വര്‍ക്ക്‌, ഡിസബിലിറ്റി സ്റ്റഡീസ്‌ ആന്‍ഡ്‌ ആക്ഷന്‍, കൗണ്‍സലിംഗ്‌, ഡവലപ്‌മെന്റ്‌ സ്റ്റഡീസ്‌, എഡ്യൂക്കേഷന്‍ (എലിമെന്ററി), വിമെന്‍സ്‌ സ്റ്റഡിസ്‌, ഹെല്‍ത്ത്‌ അഡ്‌മിനിസ്‌ട്രേഷന്‍, ഹോസ്‌പിറ്റല്‍ അഡ്‌മിനിസ്‌ട്രേഷന്‍, പബ്ലിക്‌ ഹെല്‍ത്ത്‌, ഗ്ലോബലൈസേഷന്‍ ആന്‍ഡ്‌ ലേബര്‍, ഹ്യൂമന്‍ റിസോഴ്‌സ്‌ മാനേജ്‌മെന്റ്‌ ആന്‍ഡ്‌ ലേബര്‍ റിലേഷന്‍സ്‌, സോഷ്യല്‍ എന്റര്‍പ്രണര്‍ഷിപ്പ്‌, ഡിസാസ്റ്റര്‍ മാനേജ്‌മെന്റ്‌, മീഡിയ ആന്‍ഡ്‌ കള്‍ച്ചറല്‍ സ്റ്റഡീസ്‌ എന്നിവ ഉള്‍പ്പെടും.

യോഗ്യത: മൂന്നുവര്‍ഷത്തില്‍ കുറയാത്ത പഠനത്തിനുശേഷം ഏതെങ്കിലും ഡിസിപ്ലിനില്‍ ബാച്ചിലേഴ്‌സ്‌ ബിരുദമെടുത്തവര്‍ക്കും ഫൈനല്‍ ഡിഗ്രി പരീക്ഷയെഴുതുന്നവര്‍ക്കും അപേക്ഷിക്കാം. 2009 ജൂണ്‍ 20 ഓടെ ഡിഗ്രി പരീക്ഷ പൂര്‍ത്തിയാക്കണം.

അഖിലേന്ത്യാതലത്തില്‍ 2008 ഡിസംബര്‍ 14ന്‌ കൊച്ചി, ചെന്നൈ, ബാംഗ്ലൂര്‍, ഹൈദ്രാബാദ്‌, മുംബൈ, ഡല്‍ഹി, ലക്‌നൗ, നാഗ്‌പൂര്‍, കോല്‍ക്കത്ത ഉള്‍പ്പെടെയുള്ള കേന്ദ്രങ്ങളില്‍ നടത്തുന്ന എഴുത്തുപരീക്ഷയുടെ അടിസ്ഥാനത്തിലാണ്‌ തിരഞ്ഞെടുപ്പ്‌.
അപേക്ഷാഫോം വരുത്തിയും ഡൗണ്‍ലോഡ്‌ ചെയ്‌തും ഓണ്‍ലൈന്‍വഴീയും അപേക്ഷിക്കാവുന്നതാണ്‌. അപേക്ഷാഫീസ്‌ 1000 രൂപ. ഓരോ അഡീഷണല്‍ കോഴ്‌സിനും 750 രൂപ നല്‍കണം. റ്റാറ്റാ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ സോഷ്യല്‍ സയന്‍സസിന്‌ മുംബൈയില്‍ മാറ്റാവുന്ന ഡിമാന്‍ഡ്‌ ഡ്രാഫറ്റായി വേണം ഫീസ്‌ നല്‍കേണ്ടത്‌.
2007-08 വര്‍ഷത്തെ വാര്‍ഷിക കുടുംബവരുമാനം ഒരുലക്ഷത്തില്‍താഴെയുള്ള തൊഴില്‍രഹിതരായ പട്ടികജാതി/വര്‍ഗക്കാര്‍ അപേക്ഷാഫീസ്‌ നല്‍കേണ്ടതില്ല. ജാതി, വരുമാന സര്‍ട്ടിഫിക്കറ്റുകളുടെ ശരിപ്പകര്‍പ്പുകള്‍ സഹിതം എഴുതി ആവശ്യപ്പെട്ടാല്‍ സൗജന്യമായി അപേക്ഷഫോം ലഭിക്കും. വിലസം: Registrar, TATA Institute of Scocial Sciences, (deemed University), V.N. Purav Marg, Deonar, Mumbai 400088, Phone (022) 25525262. 25525265/
Website: http://www.tiss.edu.

XLRI പ്രവേശനം

പ്രമുഖ മാനേജ്‌മെന്റ്‌ വിദ്യാഭ്യാസ കേന്ദ്രമായ ജംഷഡ്‌പൂരിലെ സേവിയര്‍ ലേബര്‍ റിസര്‍ച്ച്‌ ഇന്‍സ്റ്റിറ്റിയൂട്ടി (XLRI) ന്‌ കീഴിലെ സ്‌കൂള്‍ ഓഫ്‌ ബിസിനസ്‌ ആന്റ്‌ ഹ്യുമന്‍ റിസോഴ്‌സസ്‌ നടത്തുന്ന ഇനി പറയുന്ന പ്രോഗ്രാമുകളില്‍ പ്രവേശനത്തിന്‌ സമയമായി.
ദ്വിവത്സര പി.ജി. പ്രോഗ്രാം ഇന്‍ ബിസിനസ്‌ മാനേജ്‌മെന്റ്‌, പേഴ്‌സണല്‍ മാനേജ്‌മെന്റ്‌ ആന്റ്‌ ഇന്‍ഡസ്‌ട്രിയല്‍ റിലേഷന്‍സ്‌.

യോഗ്യത. മൂന്ന്‌ വര്‍ഷത്തില്‍ കുറയാത്ത പഠനത്തിനുശേഷം ഏതെങ്കിലും ഡിസിപ്ലിനില്‍ ബാച്ചിലേഴ്‌സ്‌ ബിരുദം. ഫൈനല്‍ പരീക്ഷ എഴുതുന്നവര്‍ക്കും അപേക്ഷിക്കാം.
ഫെലോ പ്രോഗ്രാം ഇന്‍ മാനേജ്‌മെന്റ്‌, നാലു വര്‍ഷം.

ഏതെങ്കിലും ഡിസിപ്ലിനില്‍ 55 ശതമാനം മാര്‍ക്കില്‍ കുറയാതെ മാസ്റ്റേഴ്‌സ്‌ ഡിഗ്രി അല്ലെങ്കില്‍ 60 ശതമാനം മാര്‍ക്കില്‍ കുറയാത്ത ബിഇ/ബിടെക്‌ ബിരുദം അല്ലെങ്കില്‍ സിഎ/ഐസിഡബ്ല്യുഎ/സിഎസ്‌ യോഗ്യതയുള്ളവര്‍ക്ക്‌ അപേക്ഷിക്കാം.
പട്ടികജാതി/വര്‍ഗ്ഗക്കാര്‍ക്ക്‌ 50 ശതമാനം മതി.

XLRI 2009 ജനവരി 4 ന്‌ നടത്തുന്ന സേവിയര്‍ ആപ്‌റ്റിറ്റിയൂഡ്‌ ടെസ്റ്റിന്റെ (XLRI XAT 2009) സ്‌കോര്‍ പരിഗണിച്ചാണ്‌ തിരഞ്ഞെടുപ്പ്‌. കൊച്ചി, തിരുവനന്തപുരം, കോയമ്പത്തൂര്‍, ബാംഗ്ലൂര്‍, ചെന്നൈ, ഹൈദ്രാബാദ്‌, മുംബൈ, ലക്‌നൗ, വിശാഖപട്ടണം, ന്യൂഡല്‍ഹി എന്നീ കേന്ദ്രങ്ങളിലാണ്‌ അഭിരുചി പരീക്ഷ നടത്തുക.

അപേക്ഷ ഫോമും പ്രോസ്‌പെക്ടസും http://www.xlri.edu എന്ന വെബ്‌സൈറ്റില്‍ നിന്നും ഡൗണ്‍ലോഡ്‌ ചെയ്യാം. തപാലില്‍ ലഭിക്കാന്‍ XAT അപേക്ഷാഫോമിന്‌ 850 രൂപയും XLRI ഫോമിനും പ്രോസ്‌പെക്ടസിനും 950 രൂപയുമാണ്‌. തുക യഥാക്രമം XLRI Jamshedpur A/c XAT, XLRI Jamshedpur A/c Prospectus എന്നീ പേരില്‍ ജംഷഡ്‌പൂരില്‍ മാറാവുന്ന ഡിമാന്റ്‌ ഡ്രാഫ്‌റ്റായിട്ടാണ്‌ അയക്കേണ്ടത്‌. മേല്‌പറഞ്ഞ രണ്ട്‌ അപേക്ഷ ഫോമും ആക്‌സിസ്‌ ബാങ്കിന്റെ കൊച്ചി, തിരുവനന്തപുരം,

കോഴിക്കോട്‌തുടങ്ങിയ ശാഖകളില്‍ നിന്ന്‌ നിശ്ചിത വിലയ്‌ക്ക്‌ നവംബര്‍ 30 വരെ ലഭിക്കും. തപാലില്‍ ഫോം ലഭിക്കാന്‍ ഇനി പറയുന്ന വിലാസത്തില്‍ എഴുതി ആവശ്യപ്പെടണം. Admission Office, XLRI, C.H. Area (E), Jamshedpur 831035 ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ സൗകര്യവും ലഭ്യമാണ്‌. വിശദവിവരങ്ങള്‍ക്ക്‌ http://www.xlri.edu എന്ന വെബ്‌സൈറ്റില്‍ കാണുക.

KEAM FLASH

പ്രൊഫഷണല്‍ കോഴ്‌സ്‌ പ്രവേശനത്തിനുള്ള
ഓപ്‌ഷന്‍ പുനഃക്രമീകരണം നാളെ മുതല്‍
എന്ന്‌ എന്‍ട്രന്‍സ്‌ കമ്മീഷണര്‍. ആദ്യം സപ്‌തംബര്‍
5 മുതലെന്നും പിന്നീട്‌ 8 മുതലെന്നും പ്രഖ്യാപിച്ച
പുനഃക്രമീകരണ പട്ടിക വീണ്ടും 9 ലേക്ക്‌ മാറ്റിയിട്ടുണ്ട്‌. സ്വകാര്യ സ്വാശ്രയ എന്‍ജിനീയറിങ്‌/നഴ്‌സിങ്‌
കോളേജുകളില്‍ ചേര്‍ന്ന കുട്ടികള്‍ക്ക്‌ അവരുടെ
ഹയര്‍ ഓപ്‌ഷന്‍ നില നിര്‍ത്താം . ഹയര്‍ ഓപ്‌ഷന്‍
ലഭിച്ചാല്‍ അവര്‍ക്ക്‌ ടിസി നല്‍കാന്‍ ഈ
സ്ഥാപനങ്ങളോട്‌ ആവശ്യപ്പെട്ടിട്ടുണ്ട്‌. ഓപ്‌ഷന്‍
പുനഃക്രമീകരണം എങ്ങനെയെന്നറിയാന്‍
സപ്‌തംബര്‍ 5 ലെ ‘വിദ്യാഭ്യാസരംഗം’ നോക്കുക. വിശദവിവരങ്ങള്‍ക്ക്‌ മാതൃഭൂമിയുടെ എഡ്യൂക്കേഷന്‍ പോര്‍ട്ടല്‍ സന്ദര്‍ശിക്കുക

ഓര്‍മിക്കാന്‍

ല്‍ കോട്ടയം മഹാത്മാഗാന്ധി സര്‍വകലാശാലയുടെ ടീച്ചര്‍ എഡ്യൂക്കേഷന്‍ കോളേജുകള്‍ നടത്തുന്ന സ്വാശ്രയ ബിഎഡ്‌ കോഴ്‌സുകള്‍ക്കുള്ള അപേക്ഷകള്‍ സപ്‌തംബര്‍ 15 വരെ .www.mgu.ernet.in, www.mguniversity.edu.

മുംബൈയിലെ റ്റാറ്റാ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ ഫണ്ടമെന്റല്‍ റിസര്‍ച്ച്‌ അടുത്ത ആഗസ്‌തില്‍ ആരംഭിക്കുന്ന പി.എച്ച്‌.ഡി. ഇന്റഗ്രേറ്റഡ്‌, പിഎച്ച്‌ഡി (മാത്‌സ്‌, ബയോളജി), എംഎസ്‌സി (ബയോളജി) പ്രോഗ്രാമുകളിലേക്കുള്ള എന്‍ട്രന്‍സ്‌ ടെസ്റ്റിനുള്ള അപേക്ഷ ഒക്ടോബര്‍ 14 വരെ. www.tifr.res.in/admissions..

ല്‍ സി-ഡിറ്റിന്റെ സയന്‍സ്‌ ആന്‍ഡ്‌ ഡവലപ്‌മെന്റ്‌ കമ്മ്യൂണിക്കേഷന്‍, ഇ-ലേണിംഗ്‌, മള്‍ട്ടിമീഡിയ ഡിസൈനിംഗ്‌, ടെലിവിഷന്‍ ആന്‍ഡ്‌ ന്യൂമീഡിയ ജേര്‍ണലിസം പോസ്റ്റ്‌ ഗ്രാഡുവേറ്റ്‌ ഡിപ്ലോമ കോഴ്‌സുകള്‍ക്കുള്ള അപേക്ഷ സപ്‌തംബര്‍ 20 വരെ. http://www.cdit.org.
ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ നല്‍കുന്ന 450 അക്കാഡമിക്‌ സ്‌കോളര്‍ഷിപ്പുകള്‍ക്കും സ്‌പോര്‍ട്‌സ്‌ സ്‌കോളര്‍ഷിപ്പുകള്‍ക്കും ഉള്ള അപേക്ഷകള്‍ സപ്‌തംബര്‍ 30 വരെ. www.applicationnew.com/ioclscholar

vഡല്‍ഹിയിലെ ഗുരുഗോബിന്ദ്‌ സിംഗ്‌ ഇന്ദ്രപ്രസ്ഥ യൂണിവേഴ്‌സിറ്റിയുടെ ഡയറക്ടറേറ്റ്‌ ഓഫ്‌ ഓപ്പണ്‍ ആന്‍ഡ്‌ ഡിസ്റ്റന്‍സ്‌ എഡ്യൂക്കേഷന്‍ നടത്തുന്ന വ്യാവസായിക മേഖലയ്‌ക്കനുയോജ്യമായ ബിസിഎ വിദൂര പഠനകോഴ്‌സിനുള്ള അപേക്ഷ സപ്‌തംബര്‍ 30 വരെ. പ്ലസ്‌ടുകാര്‍ക്കും ഏതെങ്കിലും ബ്രാഞ്ചിലെ എന്‍ജിനീയറിംഗ്‌ ഡിപ്ലോമക്കാര്‍ക്കും അപേക്ഷിക്കാം. www.ipu.ac.in/dde/home.html.

vഹൈദ്രബാദിലെ ജവഹര്‍ലാല്‍ നെഹ്‌റു ടെക്‌നോളജിക്കല്‍ യൂണിവേഴ്‌സിറ്റി നടത്തുന്ന ബിബിഎ ടൂറിസം ആന്‍ഡ്‌ ഹോസ്‌പിറ്റാലിറ്റി മാനേജ്‌മെന്റ്‌ (നാലു വര്‍ഷം) കോഴ്‌സിനുള്ള അപേക്ഷ സപ്‌തംബര്‍ 20 വരെ. www.nithm.ac.in.