റമദാന്‍ ചിന്തകള്‍ 02

Posted on

റമദാന്‍ ചിന്തകള്‍ 02

ഇന്നു വിശുദ്ധ റമദാന്‍ മാസത്തിലെ രണ്ടാം ദിവസം. നീണ്ട ഇടവേളയ്ക്കു ശേഷം ഉപവസ്സിച്ചതിന്റെ ക്ഷീണം പലരിലും ഉണ്ടായിരിക്കാം. എന്നാലും ഭക്തിയും ശ്രദ്ധയും ഒന്നു ചേരുമ്പോള്‍ നിശ്ചയധാര്‍ദ്യം താനേ വന്നു ചേരും. എല്ലാ വര്‍ഷത്തിനെക്കളും നീണ്ട ഈ റമദാന്‍ ഉപവാസ കാലത്തേ നോയമ്പ് തുറക്കല്‍ ഭക്ഷണ രീതി വളരെ കണിശമായി ശ്രദ്ധിക്കേണ്ട ഒന്നാണ്. വളരെ ലഘുവായ ഭക്ഷണം കഴിച്ചു കൊണ്ടു നോയമ്പ് തുറക്കാന്‍ ശ്രമിക്കുക. ഫലവര്‍ഗങ്ങളും ലഘു പാനീയങ്ങളും കഴിച്ചു കൊണ്ടു ഉപവാസം അവസാനിപ്പിക്കുക. ഇന്നലത്തെ പത്രത്തില്‍ ഒരു പ്രധാന വാര്‍ത്തയുണ്ടായിരുന്നു. നോയമ്പ് അവസാനിക്കുന്ന സമയത്തു, പള്ളികളില്‍ എത്തി ചേരാന്‍ വിഷമമുള്ള ഭക്തര്‍ വാഹനങ്ങളില്‍ ഇരുന്നു പ്രാര്തിച്ചാലും തെറ്റല്ല എന്നുള്ളതാണ് ഈ വാര്ത്ത.വിശ്വാസികളായ എല്ലാ സഹോദരന്മാര്‍ക്കും എന്റെ റമദാന്‍ ആശംസകള്‍.

2 thoughts on “റമദാന്‍ ചിന്തകള്‍ 02

  Team 1 Dubai said:
  September 2, 2008 at 2:23 pm

  Great!!!
  Dear Ramesh,

  People like you can make India a real garden as Allama Mohamed Iqbal said.

  Regards

  Abdul Hakeem

  Cm Shakeer(ഗ്രാമീണം) said:
  September 2, 2008 at 7:42 pm

  താങ്കള്‍ പറഞ്ഞത് സത്യം!ത്യാഗപൂര്‍ണമായ ഉപവാസത്തിന്റെ കടക്ക് കത്തി വെക്കുന്ന തരത്തിലാവരുത് നോമ്പ്-തുറ. വ്രതത്തിന്റെ ഉള്‍ക്കാമ്പ് അറിഞ്ഞു ഉപസിക്കാന്‍ ദൈവം നമ്മള്‍ക്ക് ഉദവി നല്‍കട്ടെ എന്ന പ്രാര്‍ത്ഥനയോടെ..