പാരിന് ഉണ്മ

Posted on

പാരിന് ഉണ്മ

പാരായ പാരെല്ലാം പാടേയുറങ്ങ്ബ്ബോള്
പാരിനുണ്മയായ് ഉണ്ണി പിറന്നു

ഉണ്ണി പിറന്നു ഉലകില് നന്മ നിറഞ്ഞു
ഉണ്ണി പിറന്നു ഉലകില് നന്മ നിറഞ്ഞു

രാക്കിളി പെണ്ണമ്മ രാരീരം പാടി
രാവിന് കുളിര്തെന്നല് താലോലമാട്ടി
ആരോമലുണ്ണിയെ കണ്കുളിര് കാണ്കേ
ആടുകള് മാടുകള്ക്കകിട് ചുരന്നു

ഉണ്ണി പിറന്നു ഉലകില് നന്മ നിറഞ്ഞു ……….

പാതിരാ പൂവുകള് അര്ച്ചന ചെയ്തു
പാതിരാ സൂര്യനെ വാഴ്ത്തി സ്തുതിച്ചു
താരക കുഞ്ഞുങ്ങള് കണ്ണുകള് ചിമ്മി
താരക ബ്രഹ്മത്തെ താണു വണങ്ങി

ഉണ്ണി പിറന്നു ഉലകില് നന്മ നിറഞ്ഞു ………

നീറും കരളിന്റെ കുന്തിരിക്കം നല്ല
മീറും ദേവന് കാഴ്ചയായ് നല്കാം
സ്വര്ണ്ണത്തില് സ്നേഹ സുഗന്ധം കലര്ത്തി
പ്രേമ സ്വരൂപന് കാണിക്ക വയ്ക്കാം

ഉണ്ണി പിറന്നു ഉലകില് നന്മ നിറഞ്ഞു ……….

ഉണ്ണി പിറന്നപ്പോള് പാരുള്ളം തെളിഞ്ഞു
ഉണ്ണി പിറന്നപ്പോള് പാരുള്ളം കുളിര്ത്തു

ഉണ്ണി പിറന്നു ഉലകില് നന്മ നിറഞ്ഞു
ഉണ്ണി പിറന്നു ഉലകില് നന്മ നിറഞ്ഞു

സുഷമ വേണു,മുംബൈ