മനോഹരന്‍ പഠിപ്പിച്ച ഒരു പാഠം

Posted on

മനോഹരന്‍ പഠിപ്പിച്ച ഒരു പാഠം

ഈയിടെ എന്നെ കണ്ണ് തുറപ്പിച്ച രണ്ടു വ്യക്തികളെ പറ്റി ഇന്നു ഞാന്‍ എഴുതാം.

മനോഹരന്‍ – ഏകദേശം ഒരു അനപത്ത്തിയന്ച്ചു വയസ്സുണ്ടാവും. നല്ല അസ്സല്‍ മരപ്പണിക്കാരന്‍. ഇവിടെ ഒരു പത്തു പതിനഞ്ച് കൊല്ലമായി പണി ചെയ്യുന്നു. എല്ലമാസ്സവും മുടങ്ങാതെ കിട്ടുന്ന ശമ്പളം ഇവിടത്തെ ചിലവുകള്‍ കഴിച്ചു നാട്ടിലേക്ക് കൃത്യമായി അയച്ചു കൊടുക്കുന്ന ഒരു മറുനാടന്‍ മലയാളി. പാതി മലയാളിയെന്‍ന്നെ മനോഹരനെ പറയാന്‍ പറ്റുകയുള്ളൂ. കാരണം കന്യാകുമാരിയില്‍ ജനിച്ചു വളര്‍ന്ന അയാള്‍ താമസം ഇപ്പോള്‍ മദ്രാസ്സിലാണ്. ഭാര്യയും മൂന്ന് കുട്ടികളും രോഗിയായി ഇന്നോ നാളെയോ എന്ന് പറഞ്ഞിരിക്കുന്ന അമ്മയും അവിടെ. കുട്ടികള്‍ എല്ലാവരും വളര്ന്നു വലുതായി. മൂത്തത് രണ്ടു പെണ്‍കുട്ടികള്‍ ഇരട്ടകളാണ്. അവര്‍ കോളേജ് വിദ്യഭ്യാസം കഴിഞ്ഞു അവിടെ ഏതോ സ്ഥാപനത്തില്‍ ജോലി ചെയ്യുന്നു. ഇളയത് ഒരു ആണ്‍ കുട്ടി പത്തില്‍ പഠിക്കുന്നു. അല്പം സ്വല്പം മദ്യപാനം അല്ലാതെ വേറെ ഒരു കലാപരിപാടിയും മനോഹരന്റെ ദിനചര്യയില്‍ ഇല്ല. അതും ഒരിക്കലും കൂടുതല്‍ കഴിക്കാത്ത, ക്ഷീണം മറന്നു ഉറങ്ങാന്‍ ഉള്ള ഒരു ഉപാധി ആയി മാത്രം.

ഇങ്ങനെ കാലം കടന്നു പോയി. കഴിഞ്ഞ കൊല്ലം വിസ പുതുക്കാന്‍ ആയപ്പോള്‍ അവര്‍ പാസ്പോര്‍ട്ടില്‍ എഴുതിയ ജന്മ ദിവസവും വര്‍ഷവും നോക്കി. തൊഴില്‍ വിസ ഇനി പുതുക്കാന്‍ പറ്റില്ല എന്ന് അവര്‍ വിധിക്കയും ചെയ്തു. അങ്ങനെ മനോഹരന്‍ തന്റെ പതിനഞ്ച് കൊല്ലാതെ വിദേശവാസം അവസാനിപ്പിച്ചു നാട്ടില്‍ മടങ്ങാന്‍ തന്നെ തീരുമാനിച്ചു. ആദ്യമായി ഇവിടേയ്ക്ക് വരുമ്പോള്‍ തന്റെ കുഞ്ഞുങ്ങള്‍ നടക്കാന്‍ തുടങ്ങിയിട്ടേ ഉണ്ടായിരുന്നുള്ളൂ. ഇന്നു അവര്‍ വലിയ കമ്പനിയില്‍ ജോലിക്കാരയിരിക്കുന്നു. തരക്കേടില്ലാത്ത ഒരു വീട് മദ്രാസ്സില്‍ ഉണ്ട്, എല്ലാ മാസം അയച്ചു കൊടുക്കുന്ന സമ്പാദ്യം ഭാര്യ സൂക്ഷിച്ചു വക്കും എന്ന് തീര്‍ച്ചയും ഉണ്ടായിരുന്നു ആ പാവത്തിന്. അങ്ങനെ തന്റെ സുഹൃത്തുക്കളും, പരിചയക്കാരും ഒക്കെ ചേര്ന്നു നല്കിയ യാത്ര അയപ്പിന്റെ മധുരവും ഇത്രയും കാലം ഇവിടെ കഴിഞ്ഞതിന്റെ ഓര്‍മകളുമായി മനോഹരന്‍ ഒരു രാത്രി ഇവിടെ നിന്നു മദ്രാസ്സിലേക്ക് വിമാനം കയറി.

ഏകദേശം പതിനഞ്ച് ദിവസം കഴിഞ്ഞു കാണും കാലത്തു വെളുപ്പിനെ ഒരു ഫോണ്‍ കാള്‍. നോക്കിയപ്പോള്‍ മദ്രാസിലെ ഏതോ ഒരു നമ്പര്‍ ആണ്. ആരാ ഇതു എന്ന് നോക്കാം – ചിലപ്പോള്‍ കൂടെ പഠിച്ച സ്നേഹിതര്‍ ആരെങ്കിലും ആവും എന്ന് കരുതി, ഫോണ്‍ എടുത്തു. സാറേ എന്നഉള്ള ഒരു വിളിയും കൂടെ തന്നെ ഒരു പൊട്ടി കരച്ചിലും. ആരാണ് എന്താണ് എന്ന് മനസ്സിലാക്കാന്‍ പറ്റുന്നില്ല. ആരാ ആരാ എന്ന് വീണ്ടും ചോതിച്ചപ്പോള്‍ തേങ്ങി തേങ്ങിയുള്ള മറുപടി വന്നു. സാറേ ഇതു ഞാന മനോഹരന്‍. എല്ലാം പോയി സാറേ. പരിഭ്രമം കൂടി എനിക്ക്. എന്ത് പറ്റി മനോഹരാ എന്ന് ഞാന്‍ വീണ്ടും ചോതിച്ചു. സാറേ അവര്‍ എല്ലാവരും കൂടി എന്നെ ചതിച്ചു. ഞാന്‍ വിവരമില്ലാത്തവനായി പോയി സാറേ.

തേങ്ങി കൊണ്ടു തന്നെ മനോഹരന്‍ പറഞ്ഞു. നാട്ടില്‍ എത്തി ആദ്യ ദിവസങ്ങളൊക്കെ സന്തോഷകരമായിരുന്നു. പിന്നീടാണ്‌ അവര്‍ മനസ്സിലാക്കിയത് ജോലി ഒക്കെ അവസാനിച്ചിട്ടുള്ള വരവാണ് ഇതെന്ന്. അതോടെ സന്തോഷവും അവസാനിച്ചു. പരാതികളായി പരിഭവങ്ങളായി. ഒരു ദിവസം രാത്രി വഴക്കായി. ഒരു കൂസലും ഇല്ലാതെ ആ അമ്മയും മക്കളും മനോഹരനെ വീട്ടില്‍ വച്ചു പൊതിരെ തല്ലി . കൂടുതല്‍ വര്‍ത്തമാനങ്ങളും ചോദ്യങ്ങളും ആയപ്പോള്‍ ആണ് മനോഹരനു മനസ്സിലായത്, ഇന്നേവരെ ഉള്ള തന്റെ അധ്വാനത്തിന്റെ ഫലങ്ങളെല്ലാം ഭാര്യയുടെയും മക്കല്ലുടെയും പേരിലാണെന്ന്. തന്റെ പേരില്‍ ഒന്നും ഇല്ല, ആ സുന്ദരമായ വീട് പോലും. എഴുത്തും വായനും രോഗിയായ അറിയാത്ത സ്വന്തം അമ്മ എല്ലാത്തിനും മൂക സാക്ഷി. ആ രാത്രി തന്നെ അവിടെ നിന്നു അമ്മയെയും കൂട്ടി ആ പാവം ആ പടി ഇറങ്ങി.

കൂടുതല്‍ ഒന്നും ആലോചിക്കാതെ വീണ്ടും ഒരു ജീവിതം ജോലിയെടുത്തു കെട്ടി പടുക്കാം എന്ന് വിചാരിച്ചു ഒരു വിസക്ക് വേണ്ടിയുള്ള വിളിയായിരുന്നു അത്.

സ്വന്തം പേരില്‍ എന്തെങ്കിലും ഒരു ചെറിയ തുക സൂക്ഷിച്ചു വക്കാത്ത എത്ര എത്ര മനോഹരന്മാര്‍ നമ്മുടെയിടയില്‍ ഉണ്ടാവും. എല്ലാ മാസ്സവും എന്തെകിലും ഒരു തുക തന്നാലാവുന്നത് സ്വന്തം പേരില്‍ ഇട്ടു വക്കാന്‍ തോന്നേണ്ട കാലം വന്നു കഴിഞ്ഞു .