ഉയരങ്ങളില്‍ ഏകയായി – യെലേന ഇസ്സിന്ബയെവ

Posted on Updated on

ഉയരങ്ങളില്‍ ഏകയായി – യെലേന ഇസ്സിന്ബയെവ
ഇത്തവണത്തെ ഒളിമ്പിക്സ് മത്സരങ്ങളില്‍ അത്യുഗ്രന്‍ ഒരു പ്രകടനം ഇന്നലെ കാണുവാന്‍ സാധിച്ചു . പോള്‍ വാള്‍ട്ടില്‍ റഷ്യയുടെ യെലേന ഇസ്സിന്ബയെവക്ക് സ്വര്‍ണം .5.05 മീറ്റര്‍ ഉയരം കീഴടക്കി ഒരു പുതിയ ലോക റെക്കോര്‍ഡ്. തൊട്ടടുത്ത എതിരാളിയെക്കള്‍ വളരെ ദൂരം മുന്നിലായിരുന്നു ഇസ്സിന്ബയെവയുടെ ഈ നേട്ടം.
എന്നെ ആകര്‍ഷിച്ചത് – അവരുടെ മത്സരശേഷം നടത്തിയ പത്ര പ്രസ്താവനയായിരുന്നു. ഉയരങ്ങളില്‍ എകയായിരിക്കാന്‍ എനിക്ക് വളരെ ഇഷ്ടമാണ്. എത്ര സ്വസ്ഥവും ശാന്തവും ആണ് അവിടെ!
കഠിനാധ്വാനത്തിന്റെയും പരിശ്രമത്തിന്റെയും വാക്കുകള്‍ .
രമേഷ് മേനോന്‍