ലഹരിയിലേക്ക് ഒരു യാത്ര
ലഹരിയിലേക്ക് ഒരു യാത്ര
ദിവസേന പോലെ അന്നും ആ ബാലന് റോഡിനോട് ചേര്‍ന്നുള്ള ഗേറ്റില്‍ പിടിച്ചു കാഴ്ചകള്‍ കണ്ടു നില്‍ക്കുകയായിരുന്നു. അപ്പോള്‍ അതാ നടന്നു വരുന്നു ഖാദര്‍. എന്നത്തേയും പോലെ, അന്നും ഖാദര്‍ അഞ്ചുമണിയോട് കൂടി വായനശാല തുറക്കുവാനുള്ള പോക്കായിരുന്നു അത്. ആ കൊച്ചു ഗ്രാമത്തിനെ പുറംലോകവുമായി ബന്ധപ്പെടുത്തുന്ന ഏക സ്ഥാപനം ആ ഇടിഞ്ഞു പൊളിഞ്ഞു വീഴരയുള്ള കെട്ടിടത്തില്‍ സ്ഥിതി ചെയ്യുന്ന വായശലയും, അതിലെ ഉച്ചഭഷിനിയോടു കൂടിയുള്ള ഒരു റേഡിയോ യും ആയിരുന്നു. ഖാദര്‍ ആയിരുന്നു ആ വായനശാല നടത്തിപ്പുക്കാരന്. ഞങ്ങളുടെ ഗ്രാമത്തിലെ കോളേജ് വിദ്യാഭ്യാസം ഒക്കെ കഴിഞ്ഞു ജോലി അന്വേഷിച്ചു നടക്കുന്ന ഒരു നല്ല ചെറുപ്പക്കാരന് . ഉപജീവനത്തിനു സര്‍ക്കാര്‍ കൊടുക്കുന്ന ഒരു തുച്ചമായ സംബലത്തില്‍ കൃത്യതയോടെ തന്റെ ജോലി നോക്കിനടത്തിയിരുന്ന ഒരു സാധു മനുഷ്യന്. ആ ബാലനും അയാളുടെ കുടുംബവും തമ്മില്‍ ഉള്ള ഏക ബന്ധം, ദിവസേന ആ ബാലന്റെ വീട്ടില്‍ നിന്നു ഖാദറിന്റെ അമ്മ വാങ്ങി കൊണ്ടു പോകുന്ന ഒരു ലിറ്റര്‍ പാലാണ്. ദാരിദ്ര്യം നിറഞ്ഞു നില്ക്കുന്ന ആ വീട്ടിലെ ഒരേയൊരു സുഖലോലുപതയാണ് ആ ഒരു ലിറ്റര്‍ പാല്. ആ കൊച്ചു ബാലന്റെ അമ്മൂമ്മ സ്നേഹത്തോടെ നല്കുന്ന അളവിലും കൂടുതലുള്ള ആ പാലിന്റെ വില ഖാദറിന് നല്ലവണ്ണം അറിയാമായിരുന്നു. കാരണം, പലപ്പോഴും, പാലിന്റെ വില രണ്ടോ മൂന്നോ മാസം കഴിഞ്ഞാലും കൊടുക്കാന്‍ പറ്റാറില്ല.
അന്ന് വൈക്കീട്ടു വായനശാലയിലേക്കുള്ള നടത്തത്തിനിടയില്‍ ഖാദര്‍ ആ കൊച്ചു ബാലനോട് ചോദിച്ചു :
കുട്ടന് വരുന്നോ എന്റെ കൂടെ വായനശാലയിലേക്ക്? കുറച്ചു നല്ല പുസ്തകങ്ങള്‍ ഞാന്‍ വായിക്കാന്‍ തരം.
അമ്മൂമയോട് ചോതിച്ചിട്ടു ഞാന്‍ വരാം, ഖാദര്‍ നടന്നോളൂ, കുട്ടി പറഞ്ഞു. അമ്മ സ്കൂളില്‍ നിന്നുള്ള വരവും കാത്തുള്ള നില്‍പ്പും കൂടിയായിരുന്നു അത്. അകത്തേക്കോടി, അമ്മോമ്മയോട് സമതം ചോദിച്ചു, കുട്ടി പതുക്കെ പടിവാതില്‍ തുറന്നു പുറത്തേക്കിറങ്ങി. ഒന്നോ രണ്ടോ ബസ്സുകളെ അന്ന് ഗ്രാമത്തിലെ വഴിയിലൂടെ ഓടിയിരുന്നുള്ളൂ . അതിനാല്‍ പതുക്കെ പതുക്കെ വഴിയോരതോടെ ബാലന് ഗ്രാമീണ വായനശാലയെ നോക്കി നടന്നു. അപ്പോഴേക്കും ഖാദര്‍ വയന്സതല തുറന്നു റേഡിയോ പ്രവര്തിപ്പിച്ചിരുന്നു. അതിലൂടെ ആകാശവാണിയുടെ പരിപാടികള്‍ ഉച്ചത്തില്‍ കേള്‍ക്കായിരുന്നു. അത് ഗ്രാമത്തിലെ വായനക്കാര്‍ക്കുള്ള ഒരു സിഗ്നല്‍ കൂടിയായിരുന്നു – ഇതാ ഖാദര്‍ എത്തി, നിങ്ങള്‍ക്ക് വന്നു പുസ്തകം മാറ്റാം.
പൊട്ടി പൊളിഞ്ഞ വാതില്‍ പതുക്കെ തള്ളി തുറന്നു കൊച്ചു ബാലന് ചിതലരിച്ചു തുടങ്ങിയ ആ പടികളിലൂടെ സാവധാനം മുകളിലേക്ക് കയറി. തെന്നി വീഴുമോ എന്നുള്ള ഭയമും ഇല്ലാതിരുന്നില്ല ആ കുഞ്ഞു മനസ്സില്‍.
This entry was posted in Malayalam - Short Stories.
One thought on “ലഹരിയിലേക്ക് ഒരു യാത്ര”
You must log in to post a comment.
August 18, 2008 at 7:07 am
ബാലന്റെ ലഹരിയെന്തായിരുന്നു എന്നു അതനുഭവിച്ച്വവര്ക്കെല്ലാം നല്ല പോലെ മനസ്സിലായിക്ക്ക്കാണും. ഉറപ്പാണ്.ചിതലു പിടിച്ച അലമാരികലില് നിന്നും ഏന്തിവലിഞ്ഞ് കിട്ടാവുന്നോളം പുസ്തകങ്ങളും താങ്ങിപ്പിടിച്ച് ഓടിചെന്നു വടീക്കിനി കോലായില്‍ ചമ്രം പടിഞ്ഞീരുന്നു അരണ്ട വെളിച്ചത്തീല്‍ വായിചു കൂട്ടിയ കഥകളിലെ കഥയില്ലായ്മ മറന്നെങ്കിലും ആ ലഹരി ഇന്നും ഉണ്ട് മനസ്സില്‍….ഓര്‍മ്മകലുടെ ചെപ്പുകള്‍ ഒന്നൊന്നായി തുറക്കാന്‍ ഇനിയും ഈ അത്താണിയുടെ താങ്ങൂ കൂടിയേ തീരു……