അറുപത്തിയൊന്നാം സ്വാതന്ത്ര്യ ദിനം

Posted on Updated on

അറുപത്തിയൊന്നാം സ്വാതന്ത്ര്യ ദിനം

ഇന്നു ഓഗസ്റ്റ്‌ 15 ആണ് . ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടിയിട്ട് 61 വര്‍ഷം ആയിരിക്കുന്നു. കാലത്തു നേരത്തെ തന്നെ അബുദാബിയിലെ ഇന്ത്യന്‍ എംബസി പരിസ്സരതെക്കു തിരിച്ചു . പതാക ഉയര്‍ത്തല്‍ ചടങ്ങും മറ്റു കലാപരിപാടികളും കഴിഞ്ഞു വിശദമായ ഒരു ചായ സത്കാരവും കഴിഞ്ഞു ഇറങ്ങിയപ്പോള്‍ ഒരു തിരിഞ്ഞു നോട്ടം ആയാല്‍ എന്താ എന്നുള്ള ഒരു ചിന്ത വന്നു. കഴിഞ്ഞ ഒരു വര്‍ഷം നമ്മുടെ ഭാരതം എത്ര മുന്നോട്ടു പോയി ? വിപുലമായ അറുപതാം പിറന്നാള്‍. Share മാര്ക്കറ്റ് ഉയരങ്ങളിലേക്ക് കുതിച്ചുയരുന്നു , നമ്മുടെ ഭാരതം ലോകരാഷ്ട്രങ്ങളില്‍ ഒന്നാം സ്ഥാനത്തെക്ക് ഉടനെ തന്നെ എത്തും. ഞാന്‍ ആശ്വസിച്ചു. വന്നു ഒന്നാം മാസം – ഇതാ ലോകത്തെവിടെയും ഷെയര്‍ മാര്‍ക്കറ്റില്‍ മാന്ദ്യം , അത് തന്നെ ഇന്ത്യയിലും . ഇളകിയാടുന്ന രാഷ്ട്രീയ സംഹിതകളും, ന്യൂക്ലിയര്‍ ചിന്താഗതികളും കൂടിയായപ്പോള്‍ പിന്നെ ഒന്നും അധികം വേണ്ടി വന്നില്ല. 20000 പൊയന്റ്സില്‍ നിന്നു 13000 പൊയന്റ്സ്‌ വരെ എത്തി നമ്മുടെ സൂചികകള്‍. ഇനി എന്ത് ?, എങ്ങിനെ നഷ്ടം നികത്തും ? , ആരെ , ഏത് ഭരണകക്ഷിയെ തുണക്കും ഒന്നും ഒരു പിടിയുമില്ല. ആകെ ഉണ്ടായ ഒന്നോ രണ്ടോ ലാഭം – ഒരു വന്‍ വിജയമായ 20 -20 മത്സരവും, ഈയിടെ കിട്ടിയ ഒരു ഷൂട്ടിങ് സ്വര്‍ണവും. എന്തായാലും, ക്രിക്കറ്റ്അല്ലാത്ത ഒരു ലോകത്തെ കുറിച്ചു നമ്മുക്ക് ചിന്തിക്കേണ്ട സമയമായി എന്ന് ആ സ്വര്‍ണം നമ്മളെ വിളിച്ചറിയിക്കുന്നു.

ഒന്നോ രണ്ടോ വിക്കറ്റ് കിട്ടുമ്പോഴേക്കും കോടികള്‍ വാരി വിതറുന്ന കുത്തകമുതലാളിമാര്‍ ഇനിയെന്കിലും മറ്റുള്ള കായിക ഇനങ്ങള്‍ക്ക് ഒരു നാലോ അന്ചോ ലക്ഷം രൂപയെന്കിലും മാറ്റിവയ്ക്കും എന്ന് വിചാരിക്കാം.

വീടിലേക്ക്‌ തിരിച്ചു ഡ്രൈവ് ചെയ്യുമ്പോള്‍ മനസ്സു ഇങ്ങനെ പല ചിന്തകളുമായി ഗുസ്തി പിടിക്കുകയായിരുന്നു. അപ്പോള്‍ കണ്ട കാഴ്ചയും ഏകദേശം ഇതിനൊക്കെ സമാനമായിരുന്നു. വെള്ളിയഴ്ചയിട്ടും, പൊരി വെയിലത്ത്‌ പണിയെടുത്തു ക്ഷീണം മാറ്റാന്‍ വിശ്രമിക്കുന്ന തൊഴിലാളികളും പിന്നെ വ്യാഴാഴ്ചയിലെ ഹന്ഗോവേര്‍ തീര്ത്തു എണീക്കാത്ത നമ്മുടെ സ്നേഹിതരും. മറ്റൊരു സ്വാതന്ത്ര്യ ദിനത്തിന് ഇനിയും ധാരാളം നാളുകള്‍ ഉണ്ടല്ലോ – അപ്പോള്‍ കാണാം.

രമേഷ് മേനോന്‍
15082008

Leave a Reply

Please log in using one of these methods to post your comment:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

w

Connecting to %s